എന്‍റെ ചില ഭാഷാ വൈകല്യങ്ങള്‍
ഭാഷാ വൈകല്യം ഒന്ന്
ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമക്ക് വേണ്ടി എം ഡി രാജേന്ദ്രന്‍ എഴുതിയ ഈ പാട്ടു കേട്ടിട്ടുണ്ടല്ലോ അല്ലേ...
ഹിമശൈലസൈകത ഭൂമിയില്‍നിന്നുനീ
പ്രണയപ്രവാഹമായ് വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നു
നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീര്‍ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും
പീയൂഷവാഹിനിയായി
പീയൂഷവാഹിനിയായി
എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍
ഏതോദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി
കാലം ഖനീഭൂതമായ്നില്‍ക്കുമാക്കര
കാണാക്കയങ്ങളിലൂടെ
എങ്ങോട്ടുപോയിഞാന്‍ എന്റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ
നിങ്ങള്‍വരില്ലയോ കൂടെ?
ഇന്ന് ഈ പാട്ട് കിരണ്‍ ടിവിയില് കേട്ടു/കണ്ടു
സൂപ്പര്‍ ഡൂപ്പര്‍ പാട്ടാണ്..ഒരു സംശയവുമില്ല..
ദേവരാജന്‍ മാഷാണ് സംഗീതം..പിന്നെങ്ങനെ മോശമാകും...
പക്ഷെങ്കില് അണ്ണാ ഒരു പ്രോബ്ലം...
ഈ വരികളുടെ അര്‍ത്ഥമൊക്കെ എന്തിരാണോ എന്തോ...
മലയാളം പഠിക്കേണ്ട സമയത്ത് പഠിച്ചില്ല അതിന്‍റെതാ..
അങ്ങനങ്ങ് സമാധാനിച്ച് പിന്‍മാറാന്‍ പറ്റുവോ?
ഇനിയിപ്പോ രാമലിങ്കന്‍റെ നിഘണ്ടു വാങ്ങിച്ചിട്ട് അര്‍ത്ഥം മനസിലാക്കാമെന്ന് വിചാരിച്ചപ്പോ .....വിചാരിച്ചില്ല അത്രന്നെ....
(പിന്നെ... എനിക്കു കഴപ്പല്ലേ രണ്ടു കിലോ ഭാരവും പത്തുമുന്നൂറ് രൂഫാ വിലയുമുള്ള പൊത്തകം വാങ്ങിച്ചു കാശു കളയാന്‍..
അതു വാങ്ങിക്കുന്ന കാശുണ്ടെങ്കില്‍ ഓ.സി.ആറിന്‍റെ രണ്ടു ഫുള്ളു വാങ്ങിക്കാം...)
ഗൂഗിള്‍ ആന്‍റി വിചാരിച്ചാല്‍ കിട്ടാത്ത കാര്യമുണ്ടോ....
മനസ്സറിഞ്ഞു പ്രാര്‍ത്ഥിച്ചു.....
വേഗം ആ ലിങ്കില്‍ ഞെക്കി അത് ഡൗണ്‍ലോഡു ചെയ്തെടുത്തു
പി.ഡി.എഫ് ഫയലായതുകൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യണ്ട എന്നൊരു സമാധാനമുണ്ട്
ആവശ്യമുള്ള വാക്കുകള്‍ തെരഞ്ഞു കണ്ടുപിടിക്കാനുള്ള ക്ഷമ കാണിക്കണം..അത്രമാത്രം..
(ക്ഷമ അത് എനിക്ക് പണ്ടേ ആവശ്യത്തില്‍ കൂടുതല്‍ ഉള്ളതാ..കൂടുതലായപ്പോ ഫെഡറല്‍ ബാങ്കിന്‍റെ എന്‍.ആര്‍.ഐ അക്കൗണ്ടില്‍ ഇട്ടു.. ക്ഷമയില്ലാതാകുമ്പോ എ.റ്റി.എം കാര്‍ഡുവെച്ച് എടുക്കണം..)
ഇപ്പോ ബുജി പോസ്റ്റുകളുടെ അര്‍ത്ഥം മനസിലാക്കാന്‍ അധികം ബുദ്ധിമുട്ടു തോന്നുന്നില്ല
ഗടുഗട്ടി മലയാളം പോസ്റ്റുകളിട്ടു എല്ലാരേം എനിക്കിനി ഞെട്ടിക്കണം
(ആരും എനിക്കിട്ട് പൊട്ടിക്കില്ലെങ്കില്‍)
ഭാഷാ വൈകല്യം രണ്ട്
എന്തായാലും ഇത്രേയൊക്കെയായി...
ഇനിയാ സത്യം പറഞ്ഞേക്കാം..(ആരുമറിയരുത്..)
മലയാളത്തില് മാത്രമല്ല ഇംഗ്ലീഷിലും ഞാന്‍ വീക്കാ
(സെക്കന്‍റ് ലാംഗ്വിജ് ഗുലാന്‍ പെരിശായിരുന്നു)
അതുകൊണ്ട് ഒരു ഓണ്‍ലൈന്‍ ഇംഗ്ലീഷ്-മലയാളം നിഘണ്ടുകൂടി സംഘടിപ്പിച്ചു..
വലിയ കുഴപ്പമില്ലാത്ത, പെട്ടെന്ന് ലോഡ് ചെയ്യുന്ന ഒരു ഡിക്ഷണറിയാണ് കിട്ടിയത്
അതു കിട്ടാന്‍ ഇതില് പിടിച്ച് ഞെക്കിയാ മതി
ഇതൊള്ളതുകൊണ്ട് ഇപ്പോ അത്യാവശ്യം കാര്യങ്ങളൊക്കെ മനസിലാക്കാന്‍ പറ്റുന്നൊണ്ട്
ഭാഷാ വൈകല്യം മൂന്ന്
കഷ്ടകാലത്തിന് ഞാന്‍ കല്യാണം കഴിച്ചിരിക്കുന്നത് തിരുവനന്തപുരത്തു നിന്നാണ്. അളിയനും അളിയന്‍റെ കൂട്ടുകാരും (ഇപ്പോ എന്‍റേം) രായമാനിക്യം സ്റ്റൈലില്‍ തന്നെ സംസാരം..അവന്‍മാരോട് ഇടിച്ചിടിച്ച് നില്‍ക്കാന്‍
ഒരു തിരുന്തോരം ഡിക്ഷണറി കൂടി സ്വന്തമാക്കി (ഞാനാരാ മോന്‍)
തള്ളേ.... ദാണ്ടെ ആ ഇടിവെട്ടു തിരുന്തോരം ഡിക്ഷണറികള്
അ
അക്കന്‍ : Elder Sister
അലമ്പ് പയല് : Mischievous Guy
അളിയന്‍ : Buddy
അള്ളി : Pidichu
അമ്മച്ചിയാണെ : Mother Promise
അശോകന്‍ : mandan
ബ
ബൈജു : Old Man
ബാലലാരം : Balaramapuram
ബോഞ്ചി വെള്ളം : Lime Juice
ബൊറോട്ട : Porotta
ബ്‌രാല്‍ : Cat Fish
ച
ചീളു : Silly
ചെല്ല : Dear, A Nice Boy or a Girl
ചെമല : Red
ചെറയുക : Staring
ചൊറി : Irritating
ച്വാറ് : Rice
ച്വാര : Blood
ഡ
ഡാവ് : Pretending
ഡപ്പി : Small Pot
ഡേ പോഡെ പോഡെ : Go Away
എ
എന്തര് : What
എന്‍റൂടി : With Me, To Me
ഫ
ഫാഗ്യം : Luck
ഫാരതം : India
ഫാര്യ : Wife
ഫൂതം : Ghost
ഗ
ഗവനം : Be Concerned
ഇ
ഇടിച്ചു പിരുത്ത് : Strong Punch
ഇല്ലോളം : In Small Quantity
ഇത്തിപ്പോരം : Little
ജ
ജല്ലാശൂത്രി : General Hospital
ക
കലിപ്പ് : Riot
കഞ്ഞി : Weird
കന്നംതിരിവുകള് : Mischief
കിണ്ണം : Fantastic, Small Plate
ല
ലവന്‍ : He
ലോണ്ടെ ലവിടെ : Its Over There
മ
മാക്രി : Frog
മച്ചാ : Dear Friend
മടക്ക് : Meals Parcel
മഞ്ഞപ്രാന്ത് : Mad
മുടുക്ക് : Narrow Road (Path), Lane
മുട്ടന്‍ : Gigantic
ന
നിരൂവിച്ച് : Thought
ഒ
ഒടക്ക് : To Quarrel, Block
ഒറക്കം : Sleep
ഒയ്ഫ് : Wife
ഒയരെ : On Top
പ
പാഴ് : Useless, Waste
പള്ളുവിളി : Scolding Using Ugly Words
പന്ന : Bad
പയലുകള് : Boys
പഴം : Fool
പെയ്യൂടാം : Lets Go
പൊളപ്പ് : Amazing
പുകിലുകള് : Problems
പുഷ്പന്‍ : mandan
സ
സ്വല്‍പ്പം : Little
ശാസ്താങ്കലം : Shasthamangalam
ത
തള്ളേ.. : Expressing Surprise, My God
തള്ള് : To Give
തമ്മസിക്കൂലാ : Won't Allow
ത്വോനെ : Lots Of
വ
വരുത്തന്‍ : Outsider
വെള്ളങ്ങള് : Water
വെസര്‍പ്പ് : Sweat
വൊ...വ്വോ... : Ok, Done
യ
യമണ്ടന്‍ : Big
എന്‍റെ ഭാര്യയെ ഭ യുടെ ഉച്ചാരണം പഠിപ്പിക്കാന്‍ ആവുന്നപണികളൊക്കെ നോക്കി..എന്തായാലും അതിനു ഫലം കണ്ടു...
ഫാര്യക്കും ഫര്‍ത്താവിനും ഫൂതത്തെ ഫയങ്കര ഫയം
എന്നാ ഞാനിപ്പോ പറയുന്നത്..സംസര്‍ഗ്ഗദോഷം അല്ലാതെന്താ പറയ്ക
ന്റെ വാസൂ... ഫാഗ്യത്തിനാ ഈ ഡിക്ഷ്ണറി കിട്ടിയത്. ഇവിടെ കമ്പനീലുണ്ടെ കുറെ തിരോന്തരംകാര്. അവരുമായിട്ട് സംസാരിക്കാൻ ഇതുപകാരപ്പെടും.
ReplyDeleteഫാര്യക്കും ഫര്‍ത്താവിനും ഫൂതത്തെ ഫയങ്കര ഫയം!
ബൂലോകത്ത് സ്വാഗതം
ReplyDeleteഫാര്യക്കും ഫര്‍ത്താവിനും ഫൂതത്തെ ഫയങ്കര ഫയം-ഇത് തെക്കന്‍മാരെ കളിയാക്കാന് വടക്കന്‍മാര്‍ ഉപയോഗിക്കുന്നതല്ലേ
ReplyDeleteസുരാജിന്‍റെ സിനിമ മെനക്കെട്ടിരുന്നു കാണുന്നതുകൊണ്ട് ഫാര്യയുമായുള്ള വെര്‍ബല്‍കമ്യൂണിക്കേഷന്‍ നടക്കുന്നുണ്ട്
ReplyDeleteഎറക്കാടന്‍ തിരുമേനി...ഇപ്പോ എനിക്കിണോ ബൂലോകത്തിനാണോ കണ്ടകശനി?
ReplyDeleteഊഹ്... (അര്‍ത്ഥം കണ്ട് പിടിക്ക്)
ReplyDeleteഊഹ്-അല്ലേ.. അതിന്‍റെ അര്‍ത്ഥം കണ്ടു പിടിക്കാന്‍ വളരെ ഈസിയാ...
ReplyDeleteഎന്‍റെ മറ്റൊരു ബ്ലോഗായ
"www.തികകര്ിതോ്രി്ി്തക.com" ല്‍ കേറി നോക്കൂ. തീര്‍ച്ചയായും അര്‍ത്ഥം കിട്ടും
വാസു അണ്ണാ ......ഞാന്‍ അന്നേ പറഞ്ഞതാ ....മലയാളം പഠിക്കാന്‍ ......അപ്പോള്‍ പോയി പത്താം ക്ലാസ്സില്‍ സംസ്കൃതവും പ്രീഡിഗ്രി ക്ക് സിറിയക്കും ഡിഗ്രിക്ക് മലയാളവും പഠിച്ചു .......ഇപ്പൊ മനസിലായില്ലേ മലയാളത്തിന്‍റെ ആവശ്യം .....
ReplyDeleteഎന്നിട്ട് സംസ്കൃതമോ സിറിയക്കോ മലയാളമോ നേരെ പഠിച്ചില്ല...പോയകാലം തിരിച്ചു പിടിക്കാന്‍ വല്ല ടൈം മെഷീനും നെറ്റില്‍ കിട്ടുമോന്ന് നോക്കണം
ReplyDeleteഅന്ന്‍ കോളേജില്‍ ബാലചന്ദ്രന്‍ സര്‍ പറഞ്ഞതാ മോനെ സെക്കന്റ് ലാംഗ്വേജ് ക്ലാസ്സ് കട്ട് ചെയ്തെ ഗുലാന്‍ പെരിസു കളിക്കാന്‍ പോകരുതേ എന്നെ കേട്ടില്ല
ReplyDeleteവാസുവേ..രണ്ടു ലിങ്കും നന്നായി..
ReplyDeleteടാങ്ക്സ് !
പിന്നെ തിരൊന്തരം ഭാഷ..
നമ്മുടെ ഭായി അതുപോലെ "തിരോന്തരം സിനിമകള്‍"
എന്ന ഒരു പോസ്റ്റിട്ടിരുന്നു..കണ്ടിരുന്നോ?
എന്തായാലും ഡിക്ഷണറി നന്നായിട്ടുണ്ട്!
ഡാങ്ക്യൂ...ഡാങ്ക്യൂ...
ReplyDeleteഎന്നിട്ടെന്തായി?പഠിച്ചോ?!!
ReplyDeleteലിങ്ക് നന്നായി,ആവശ്യം വരും,നന്ദി.
സ്കൂളിലും കോളേജിലുമൊക്കെ പോയത്പഠിക്കാനാണോ...???ആ...
ReplyDeleteഫാര്യക്കും ഫര്‍ത്താവിനും ഫൂതത്തെ ഫയങ്കര ഫയം ;)
ReplyDeleteഫാര്യയുമായുള്ള വെര്‍ബല്‍കമ്യൂണിക്കേഷന്‍ നടക്കുന്നുണ്ട് : വേറെ കമ്മ്യൂണിക്കേഷന്സ് ഒന്നും ഇല്ല എന്നാണോ..!
ഫാര്യ നാട്ടിലാ.... :(
ReplyDeleteഞാനും കല്യാണം കഴിച്ച ഒരു ബാച്ച്ലറാണ് സഖാവേ!!!
വാസൂ,
ReplyDeleteഇങ്ലീഷെ വാക്കുകളുടെ അര്‍ത്ഥം മനസിലാക്കന്‍ (http://wordweb.info/free/)ഇതുപയോഗിക്കാം. ഏതു വാക്കിനു മുകളിലും കണ്‍ട്രോള്‍ പ്രെസ്സ് ചെയ്തു പിടിചു റൈറ്റ് ക്ലിക്കു ചെയ്താല്‍ മതി. ഏതു ആപ്പ്ലിക്കേഷന്‍ ആണെങ്കിലും പുട്ടുപോലെ അര്‍ത്ഥം പറഞ്ഞു തരും.
ദീപു പറയുന്ന ഡിക്ഷനറി ഇംഗ്ലീഷ്-ഇംഗ്ലീഷ് ആണല്ലോ. പക്ഷേ ഇതില് പറഞ്ഞിരിക്കുന്നത് ഇംഗ്ലീഷ്-മലയാളം ആണ്. ഞങ്ങളെപ്പോലെ ഇംഗ്ലീഷില് വീക്കായവര്‍ക്ക് ഇംഗ്ലീഷ്-ഇംഗ്ലീഷ് ദഹിക്കൂല്ലന്നേ...:)
ReplyDeleteപ്രതികരിച്ചതിനും എനിക്ക് പുതിയ ഒരു വിവരം തന്നതിനും വളരെ നന്ദി..
വൊ! .. ലങ്ങന... അതെനിക്കങ്ങോട്ടു പോയില്ലാരുന്ന് കേട്ടാ . :-)
ReplyDeleteഎന്തരായാലും പരിചയപ്പെടാന്‍ പറ്റിയതില്‍ തന്തോയം. നുമ്മ കൊറച്ചു നാള് മുമ്പ് തിരോന്തരത്തെ പറ്റി ഒന്നു ബ്ലോഗിയാരുന്നു. അതൂട കാണിക്കണം എന്നു നിരൂവിച്ചായിരുന്ന്.. പക്ഷെങ്കി മറന്നുപോയി. ലതു ഇവിടുണ്ട്
ഞാന്‍ ആദ്യാമാണെന്നു തോന്നുന്നു ഈ വഴി. വളരെ നല്ല ബ്ലോഗ്. ഒറ്റ ഇരിപ്പിനു ഏകദേശം മുഴോന്‍ വായിച്ചു .
ReplyDeleteഹാസ്യത്തിലൂടെ ബോറടിപ്പിക്കാതെയുള്ള അവതരണം.
നന്ദി