Friday, June 11, 2010

37 സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു.......

വിചാരിച്ചത് പോലെ ബ്ലോഗു ഹിറ്റാവുന്നില്ല. 
അഗ്രിഗേറ്ററില്‍ എന്‍റെ ബ്ലോഗും ലിസ്റ്റ് ചെയ്യുന്നുണ്ട്. 

ഓര്‍ക്കൂട്ടിലും ഫേസ്ബുക്കിലും ട്വറ്ററിലും എന്നു വേണ്ട എല്ലാ കച്ചട സോഷ്യല്‍ നെറ്റ്‌വര്‍ക്കിലും സ്വന്തമായി ബ്ലോഗിനെ മാര്‍ക്കറ്റും ചെയ്യുന്നുമുണ്ട് 
എന്നിട്ടും....
എന്‍റെ ബ്ലോഗിനുമാത്രം ഇങ്ങനെയൊരവസ്ഥ. 


ഒരിക്കല്‍ വന്നവരു പിന്നെ വന്നു നോക്കില്ലല്ലോ..
അത്രക്കുണ്ട് ഇതിന്‍റെ സ്റ്റാന്‍ഡേര്‍ഡ്!! ഞാന്‍ സ്വയം വിലയിരുത്തി

ഓണ്‍ലൈന്‍ വരുന്നവര്‍ക്ക് എന്‍റെ ബ്ലോഗിന്‍റെ ലിങ്കിട്ടു കൊടുക്കാം..അങ്ങനെയെങ്കിലും പത്തുപേരെ അതിലു കേറ്റാം... പണ്ടാരമടങ്ങാനായിട്ട് ഒരുത്തനും ഓണ്‍ലൈനുമില്ല....
ങേ... ഫാഗ്യം..തേടിയ വള്ളി കാലില്‍ചുറ്റി....
വക്കീലണ്ണന്‍..എന്റെ കൂടെ പണ്ട് ഹോസ്റ്റലില്‍ ഉണ്ടായിരുന്നു....അണ്ണനാളു പുലിയാ...ഒറ്റക്കു ഒരു ഫുള്ളൊക്കെ തീര്‍ക്കും.. ജിടോക്കില്‍ ഒന്ന് വിളിച്ചു നോക്കാം. ചിലപ്പോ ഒരു പോസ്റ്റിനുള്ള എന്തെങ്കിലും തടഞ്ഞാലോ...എന്നാപ്പിന്നെ...

"അണ്ണാ...അണ്ണോ.... കേക്കുന്നുണ്ടോ??"
"ടാ വാസു നീ ജീവനോടെ??എങ്ങനെകാര്യങ്ങള്"
"..സുഹങ്ങളുതന്നെ... എന്തിരണ്ണാ യവടെ വിശേഷങ്ങള്.."
"എന്തോ പറയാനാടേ ഇവിടിങ്ങനെ പോകുന്നു.."
"അണ്ണാ ഈ ലിങ്കിലൊന്ന് പിടിച്ചു ഞെക്കിയാണ് http://russelgnathbookmarks.blogspot.com/"
"എന്തുവാടേ ഇത്"
"അണ്ണാ ഇതെന്‍റെ ബ്ലോഗാ.."
"ഉം..നോക്കട്ടെ
"അണ്ണാ.."
"ചുമ്മായിരിടെ...ഇതൊന്ന് വായിക്കട്ട്....
എടേയ്... നി പണ്ടത്തെപ്പോലെതന്നെ...."
"...എന്നുവച്ചാ..."
"അല്ല. ഭാഷാശുദ്ധി വന്നില്ലാന്നു പറയുവാരുന്നു.."
"ഉം..അതണ്ണാ.. നമുക്ക് പറ്റുന്നപോലല്ലേ എഴുതാന്‍ പറ്റൂ.".
പിന്നണ്ണാ..എനിക്കു ചില സംശയങ്ങള് ഒണ്ട്.."
"നിനക്ക് എന്തിന്‍റെ കേടാ...ങാ.. ചോദിക്ക്..ചോദിക്ക്.. അറിയാവുന്നതാണേ പറയാം"
"ഈ സൈബര്‍ക്രൈം വല്യ പ്രശ്നമായല്ലിയോ??"
"പിന്നില്ലേ..എന്തുവാ ആര്‍ക്കെങ്കിലും മെയിലു വല്ലോം അയച്ചോ??"
"ഇല്ല... അങ്ങനെ അയച്ചാ നിയപരമായി എങ്ങനാ.."
"..ഡേ നീ സത്യം പറ... എന്തെങ്കിലും പോക്രിത്തരം കാണിച്ചോ?"
"ഇല്ലണ്ണാ.. ഞാന്‍ ഒരു പോസ്റ്റ് എഴുതാന്‍ വേണ്ടി ചോദിക്കുന്നതാ"
"ങും... ശരി...ശരി... മുഖ്യമന്ത്രിക്ക് ഭീഷണിയോ, പിണറായി സഖാവിന്റെ വീടിന്റെ പുതിയ ഫോട്ടോ മുതലായവ ഡ്രാഫ്റ്റ് ചെയ്ത് വച്ചിട്ടുണ്ടെങ്കില്‍ ഇനിപ്പറയുന്ന സെക്ഷനുകളിലേതിലാണ് അത് വരുന്നത് എന്ന് കണ്ടു പിടിച്ചു വക്കുന്നത് നന്നായിരിക്കും. ഐ.ടി ആക്ട് സെക്ഷന്‍  66 A, ഐ.പി.സി സെക്ഷന്‍  463, 464, 468, 469, 499, 500, 503, 506, 507, 509. അങ്ങനെന്തെങ്കിലും ചെയ്താല്‍ മൂന്നുവര്‍ഷം ഫുഡ് അടിക്കാന്‍‍ റൂമിന് പുറത്തേക്കു പോവേണ്ടി വരില്ല. കുറച്ച് കാശും കരുതേണ്ടി വരും.. അതെത്രെയാന്ന് ഇപ്പോ പറയാന്‍ പറ്റൂല്ലാ.."

"ങാഹാ....ആരുടെയെങ്കിലും പാസ്‍വേഡ് കട്ടെടുത്ത് ഉഡായിപ്പു കാണിച്ചാല്"
"ആരാന്‍റെ പാസ്‍വേഡ് എടുത്ത് കളിക്കുന്നവര്‍ക്ക്
ഐ.ടി ആക്ട് സെക്ഷന്‍ 66C. റെഡി കാഷ് ഒരു ലക്ഷം രൂപ വേണം. ഭാഗ്യമുണ്ടെങ്കി കമ്പിയുമെണ്ണാം.."


"അപ്പോ ഈ അനോണിയായി മറ്റുള്ളവരെ പണിയാന്‍ നിന്നാലോ...
"നീ സമ്മതിക്കില്ലല്ലോ.... ഒരു മിനിറ്റ്... ഞാനൊന്ന റഫറു ചെയ്യട്ട്...
അത് ഐ.ടി ആക്ട് സെക്ഷന്‍ 66D, ഐ.പി.സി സെക്ഷന്‍  507.
ഒരു ലക്ഷം രൂപ കരുതുക ഒപ്പം മൂന്നുവര്‍ഷം കാലാവധിയുള്ള വിസകിട്ടിയേക്കാം.

പിന്നേ....ഇത് കൂടി മനസ്സിലാക്കിക്കോ...
ഇച്ചീച്ചി പടങ്ങള്‍ പ്രചരിപ്പിച്ചാല്‍, ഐ.ടി ആക്ട് സെക്ഷന്‍ 66E. വെറും രണ്ടുലക്ഷം ഉറുപ്പികക്ക് മൂന്നുവര്‍ഷം സര്ക്കാരിന്‍റെ ഗസ്റ്റായിക്കഴിയാം"


"കോപ്പിറൈറ്റിന്‍റെ കാര്യം ഒന്നും പറഞ്ഞില്ല"
"മറ്റുള്ളവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കോപ്പിറൈറ്റുള്ള സാധനം ഒരു ഉളുപ്പുമില്ലാതെ കോപ്പി പേസ്റ്റ് ചെയ്യുന്നുണ്ടോ എങ്കില്‍...കോപ്പിറൈറ്റ് ആക്ട് സെക്ഷന് 51, 63, 63 Bരണ്ടുലക്ഷവും രൂപ ചെലവാക്കിയാ മൂന്നുവര്‍ഷം ഗോതമ്പുണ്ടക്ക് സ്കോപ്പുണ്ട്
എന്തായാലും ഇത്രേയുമായി...ഇത് കൂടി അറിഞ്ഞുവക്കുന്നത് നല്ലതാ..
തടിയന്‍റവിടെ നസീറിന്‍റെ സ്കൂളില്‍ ഓണ്‍ലൈനായി ചേര്‍ന്നാല്, ഐ.ടി ആക്ട് സെക്ഷന്‍ 66F പ്രകാരം മാത്രം മൂന്ന് ലോകകപ്പ് കാണാന്‍ പറ്റുകേല.

വ്യാജ വെബ്സൈറ്റുകള് തുടങ്ങാന്‍ പ്ലാനുണ്ടെങ്കി...ഐ.പി.സി സെക്ഷന്‍  420. ഏഴു വര്‍ഷം.... കൂടെ വലിയ എത്രങ്കിലും ലോട്ടറിം അടിക്കും 

ഡോക്ടര്‍ പ്രകാശിന്‍റെ പണി തുടങ്ങാന്‍ ഉദ്ദേശമുണ്ടെങ്കില്‍
ഐ.ടി ആക്ട് സെക്ഷന്‍ 67. 67 A 67 B.  ഐ.പി.സി സെക്ഷന്‍ . 292,293,294
പത്തുലക്ഷം രൂപയും അഞ്ചു വര്‍ഷം കമ്പിയെണ്ണാനുള്ള കഴിവ് ജിമ്മില് പോയി ഉണ്ടാക്കി വെക്കുക"

"അടിച്ചുമാറ്റിയ ഫോണോ ലാപ്ടോപ്പോ ഒക്കെ ഉപയോഗിച്ചാലും എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് കേട്ടല്ലോ?"
"അടിച്ചുമാറ്റിയ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചാല്‍, ഐ.ടി ആക്ട് സെക്ഷന്‍ 66 B ഐ.പി.സി സെക്ഷന്‍ . 378, 379ഒരു ലക്ഷം രൂപ പോയാലും മൂന്നുവര്‍ഷം നല്ലൊരു എക്സപീരിയന്‍സ് കിട്ടും"
"അണ്ണാ ശരിക്കും ഞാന്‍ ചോദിക്കാന്‍ വച്ചിരുന്നത് ഹാക്കിംഗ്, കിഡ്ഡി സ്ക്രിപ്റ്റിംഗ് തുടങ്ങിയവക്ക് ഉള്ള കാര്യങ്ങളാ..."
"ങും...മറ്റുള്ളവന്‍റെ കമ്പ്യൂട്ടറില്‍ അള്ളിപ്പിടിച്ചു കേറാനുള്ള ഹാക്കിംഗ് കോഴ്സാണെങ്കി.. ഈ സെക്ഷനുകള് കൂടി പഠിച്ചോളുക. ഐ.ടി ആക്ട് സെക്ഷന്‍ 65,  ഐ.പി.സി.സെക്ഷന്‍ 383   മൂന്നുവര്‍ഷത്തെക്കോഴ്സാണത്... കോഴ്സ് ഫീ രണ്ടു ലക്ഷം രൂപയും....
പിന്നൊരു കാര്യം കൂടി ഐ.ടി ആക്ട് സെക്ഷന്‍ 84 B, 84 C...
കുറ്റംചെയ്യാന്‍  ശ്രമിച്ചാലും..... പ്രേരിപ്പിച്ചാലും കിട്ടും....പണി..കേട്ടോ..."

"ഹെന്‍റമ്മേ.... അണ്ണാ ഒരു പത്തുമിനിറ്റ്"
"എന്താ?"
"ഒന്നു മൂത്രമൊഴിച്ചേച്ചും വരാം.."

കുറച്ച് കഴിഞ്ഞ് വക്കീലണ്ണന്‍ ഒരു പേപ്പര്‍കട്ടിംഗുകൂടി മെയിലു ചെയ്തു തന്നിരുന്നു...അത് താഴെക്കാണാം.

മനുഷ്യനെ ഒരു തരത്തിലും
ജീവിക്കാന്‍ സമ്മതിക്കില്ലാന്നു വച്ചാല്... എന്താ ചെയ്ക


സത്യത്തില് ഞാനപ്പോ മൂത്രമൊഴിക്കാന്‍ പോയതൊന്നുമല്ല..  സ്ക്രിപ്റ്റ് കിഡ്ഡിയെപ്പറ്റിയുള്ള എന്‍റെ ഒന്നു രണ്ടു പോസ്റ്റുകളില് ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന്  ബ്ലോഗര്‍ സുഹൃത്തുക്കള്‍ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അതൊക്കെ വെറുതേ തമാശക്കു പോസ്റ്റിയതാ..
എന്നാലും അത് ഡിലീറ്റണം.. എന്തിനാ നമ്മള് വെറുതേ വേലിയിലിരിക്കുന്നതിനെയെടുത്ത്.... അതിന്‍റാവശ്യമില്ലല്ലോ...
പോലിസ് എന്നാ കേട്ടാ എനിക്ക് പണ്ടേ പേടിയാ..സത്യായിട്ടും...
തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍, ഐ.ടി ആക്ട് സെക്ഷന്‍ 71. ഒരു ലക്ഷം രൂപയും രണ്ടുവര്‍ഷം കമ്പിയെണ്ണാനുള്ള യോഗവും!! അതും എനിക്കറിയാം. അതുകൊണ്ട് ഇതില്‍ പറഞ്ഞിരിക്കുന്ന ഐ.ടി ആക്ടിലോ, ഐ.പി.സി സെക്ഷനിലോ പൊരുത്തക്കേടുതോന്നിയാല്‍ ഇത് കൂടി ഒന്നു നോക്കുന്നത് നന്നായിരിക്കും...വെറുതേ എന്നെ കുടുക്കല്ലേ... പ്ലീസ്... 

വാല്‍ക്കഷ്ണം
കേരളത്തില്‍ സൈബര്‍ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് കേരളാ പോലീസ് ഹൈടെക് ക്രൈം സെല്ലും സി._ഡാക്ക് സൈബര്‍ ഫോറന്‍സിക് വിഭാഗവും

ഇ-മെയില്‍ മോഷണം, വ്യാജ വെബ്സൈറ്റ് നിര്‍മ്മാണം, ഹാക്കിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുകയോ അല്ലെങ്കില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ http://www.cyberkeralam.in/ എന്ന പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യാം. കോള്‍സെന്‍റര്‍ വഴി സംശയനിവാരണം നടത്താം. 0471 27270044 എന്നതാണ് കോള്‍ സെന്‍ററിലെ ടെലഫോണ്‍ നമ്പര്‍.

കുറ്റകൃത്യത്തിന്‍റെ ഉറവിടം രാജ്യത്തിന് പുറത്ത് നിന്നണെങ്കില്‍ അതത് മേഖലകളുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ, ദേശീയ കുറ്റാന്വേഷണ ഏജന്‍സികളോട് സഹകരിച്ച് പ്രവര്‍ത്തിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പോര്‍ട്ടലില്‍ ഉപഭോക്താക്കള്‍ക്ക് സൌജന്യമായി രജിസ്റ്റര്‍ ചെയ്യാം. 37 comments:

 1. anna eeee theateril poyi pandu nooon show kandathinu entelum case undakumo bhaviyil???

  ReplyDelete
 2. അന്നത്തെ സിനിമാ ടിക്കറ്റു വല്ലതും എക്സിബിറ്റ് നമ്പര്‍ റ്റുവായി സമര്‍പ്പിച്ചു നോക്ക്...

  ReplyDelete
 3. സ്വയം പേടിയുണ്ടാവട്ടെ എന്നു വിചാരിച്ചു പോസ്റ്റിയതാ...എന്തായാലും സംഭവങ്ങള് സീരിയസ് തന്നെ..

  ReplyDelete
 4. IPC യും IT Amendment act മൊക്കെ കാര്യമായി റഫറു ചെയ്തിട്ടുണ്ട്. ഗുഡ്

  ReplyDelete
 5. വാസു ഇനി ഈ ലൈന്‍ മാറ്റി പിടിക്ക് , അതായത്‌ അടുത്ത പോസ്റ്റ്‌ മുതല്‍ ഒന്നും വാസു ചെയുന്നില്ല , ഇതുപോലെ , എന്റെ ഒരു കുട്ടുകാരന്‍ അങ്ങിനെ ചെയ്തു , അല്ങ്ങില്‍ ഞാന്‍ അവിടെ ഇങ്ങിനെ കണ്ടുഎന്നാ സ്റ്റൈല്‍ ,എനിട്ടു അവസനം വായനക്കാര്‍ക്ക്‌ ഔട് ഗംഭീര ഉപദേശവും കൊടുക്കുക , അപ്പോള്‍ വാസു ആരായി.........

  ReplyDelete
 6. അനുവിന് നന്ദി...

  അനോണി പറഞ്ഞത് കാര്യം.. ഇനി ആ വഴി ഒന്നു പോയി നോക്കാം... എന്നാലും പോലിസു പിടിച്ചാ ജാമ്യത്തിലിറക്കാന്‍ വരുവ്വോ?? ഒന്നറിയാന്‍ വേണ്ടി ചോയിച്ചെന്നേയുള്ളു... :)

  ReplyDelete
 7. ഹ ഹ , എന്‍റെ ഉപദേശം കേട്ട പലരും ഇപ്പോള്‍ പല അമ്മായി വീടുകളിലും ഉണ്ട് , ഞാന്‍ അവരെ വസുവിനു പരിജയപെടുത്തി തരാം ( just jocking, )

  ReplyDelete
 8. അപ്പോ പിന്നെ എന്തിനാ നെറ്റ് കണക്ഷന് .. ??? :)

  ReplyDelete
 9. വെട്ടിക്കണ്ടിച്ച് സാമ്പാറുണ്ടാക്കാന്‍ ഇടാം അല്ലേ കൂതറേ..

  കൂടുതലു പറയണമെന്നുണ്ട്...പക്ഷേ പറയില്ല... പറഞ്ഞാല്‍ അകത്തുകിടക്കും...

  വെറുതയല്ലടോ..ഫോര്‍ മള്‍ട്ടിഫേറിയസ് ചാര്‍ജ്ജസ് .ദാറ്റിസ്..ഫോര്‍ ഡ്രൈവിംഗ് അണ്ടര്‍ ദ ഇന്‍ഫ്ലുവന്‍സ് ഓഫ് ആല്‍ക്കഹോള്‍.. സെക്ഷന്‍ 185 മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട്..പണിഷബിള്‍ ആക്ട് പെര്‍ സെക്ഷന്‍ 279 ഒഫ് ദ ഇന്‍ഡ്യന്‍ പീനല്‍ കോഡ്...
  (ദ കിംഗില്‍ മമ്മൂട്ടി പറയുന്ന ഡയലോഗാണേ....)

  ReplyDelete
 10. തമാശയില്‍ കൂടി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.നന്നായിട്ടുണ്ട്.കമന്റ്‌ ചെയ്യുന്നതിനെ പറ്റി ഐടി ആക്ടില്‍ വല്ലതും പറഞ്ഞിട്ടുണ്ടോ വാസു.ഒരു ചെറിയ ഭയം ഉണ്ടേ കുഞ്ഞുകുട്ടി പരാധീനകാരനാണെ.

  ReplyDelete
 11. ഉണ്ടാവണം...ഉണ്ടാവുവോ..? ഉണ്ടായിരിക്കും....

  ReplyDelete
 12. മനുഷ്യനെ ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കില്ലാന്നു വച്ചാല്... എന്താ ചെയ്ക -- ഛായ് കഷ്ടം.

  ഇതിന് മുമ്പ് ഒരു കമ്മെന്റ് പോസ്റ്റീരുന്നു അതെവിടെ പോയോ അവോ.. ഇനി സ്ഥലം മാറി പൊസ്റ്റിയൊ അവോ ഈ സ്കോച്ചിന്റെ ഒരു കാര്യം, അപ്പോ ഞാന് പറഞ്ഞ് വന്നത് നറ്മ്മംഅത്തിന്റെ സ്ടോക്ക് കയ്യിലുണ്ടല്ലോ ആവശ്യത്തിലധികം ഹാക്കിങ്ങ് ഡെഡിക്കേഷന് മാറ്റി വേറെ ലൈനിലേക്ക് എടുത്ത് പൂശെന്റെ വാസുവേ

  ReplyDelete
 13. ഓക്കെ പി.ഡി..

  പിന്നേ ഒരു കാര്യം പറയാന്‍ വിട്ടുപോയി.... ഇന്നലെത്തൊട്ട് ഞാന്‍ മര്യാദക്കാരനായി...

  ReplyDelete
 14. ഹോ അങ്ങനെ ഒരുത്തന് കൂടി നന്നായി... സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാനും വയ്യ നിക്കാനും വയ്യ

  ReplyDelete
 15. ഐ.പി.സിയും ഐ.ടി ആക്ടും ഒരു പ്രാവശ്യമെങ്കിലും വായിച്ചാ ഏതവനും ഒന്നു നന്നാവണമെന്നു തോന്നും...ഈ പാവം വാസുവിനും അങ്ങനെ തോന്നി...അത് തെറ്റാ???

  ReplyDelete
 16. അപ്പോ തോന്നിയതേ ഉള്ളു അല്ലെ നടപ്പിലാക്കില്ല എന്ന് വ്യംഗ്യം ഉണ്ടോ..? അതേയ് പിന്നേം കമ്മെന്റണ്ടാ എന്നുണ്ട് പക്ഷെ വെല്ലുവിളിക്കുകയല്ലെ എന്താ ചെയ്കാ

  ReplyDelete
 17. നന്നായിക്കോളാമേ.......

  ReplyDelete
 18. നര്‍മത്തില്‍പ്പൊതിഞ്ഞു അവതരിപ്പിച്ച കാര്യങ്ങള്‍ വിജ്ഞാനപ്രദം തന്നെ. ഇനിയിപ്പോള്‍ കമന്റ്‌ എഴുതുന്നതിനും വല്ല പൊല്ലാപ്പുമുണ്ടാകുമോ എന്തോ... അതിനാല്‍ കൂടുതല്‍ ഒന്നും എഴുതുന്നില്ല.പിന്നെ ഇവിടുത്തെ വെല്ലുവിളി കണ്ടില്ലയെന്ന് നടിക്കാനും വയ്യ,കാരണം കുടുംബത്തില്‍ പിറന്നവനായിപ്പോയില്ലേ....

  ReplyDelete
 19. ഒരാളെ കൊന്നാല്‍ ഇത്രയും പ്രശ്നമില്ലല്ലോ.. ഇതെന്താപ്പാ സൗദി അറേബ്യയോ? ഇനി മന്മോഹന്‍ സാറിന് വല്ല പണിയും കിട്ടിയോ ആവോ?

  ReplyDelete
 20. നമ്മുടെ നിയമങ്ങളൊക്കെ വളരെ സ്ട്രോങ്ങാ മച്ചൂ... ഇതൊക്കെ വെടിപ്പായി ഇംപ്ളിമെന്‍റ് ചെയ്യാത്തതുകൊണ്ടാ നമ്മളിതിനെപ്പറ്റിയൊന്നും ബോധവന്‍മാരല്ലാത്തത്

  ReplyDelete
 21. നല്ല പോസ്റ്റ്‌.

  പിന്നെ, ആ പേപ്പര്‍ കട്ടിംഗ് അത്ര ശരിയാണോ ? പുതിയ നിയമാപ്രകാരം, അത്തരം പടംസ് ഹോസ്റ് ചെയുക (മറ്റുള്ളവര്‍ക്ക്‌ വേണ്ടി), അത്തരം പടമസ് പ്രച്ചരിയ്പ്പിക്കുക ഇവയാണ് കുറ്റകരം. ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ ഉള്ള പടംസ് കണ്ടു ആനന്ദസാഗരത്തില്‍ ആരാടുന്നതിനു കുഴപ്പം ഇല്ല എന്ന് തോന്നുന്നു. അത് പോലെ ഇക്കിളി വെബ്‌ സൈറ്റ് കാണുന്നതിനും കുഴപ്പം ഇല്ല. അല്ലെ ?ശരിയാണോ ?

  ReplyDelete
 22. പണ്ടെപ്പോഴോ എവിടോ കണ്ടിട്ടു സേവ് ചെയ്തു വച്ചിരുന്നതാ ആ പേപ്പര്‍ കട്ടിംഗ്...ഒരു ഗും കിട്ടട്ടെ എന്നുവച്ചു താങ്ങിയതാ...(ഐ.ടി ആക്ട് സെക്ഷന്‍ 71 വച്ച് പണികിട്ടുമോ എന്തോ)

  ക്യാപ്റ്റന്‍ പറയുന്നതാണ് ശരിയെങ്കില്‍ രക്ഷപെട്ടു..

  അതല്ല ആ പേപ്പര്‍കട്ടിംഗാണ് ശരിയെങ്കില്‍....

  ReplyDelete
 23. അനോണിടെ ഈ ചോദ്യത്തിനു (അപ്പോള്‍ വാസു ആരായി.........) ഉത്തരം കൊടുക്കാഞ്ഞതെന്താ? IPC ഇല്‍ അതിനു വകുപ്പില്ലെ?

  സസി .. എന്നു ധൈര്യായിട്ടു പറ മാഷേ ...

  ReplyDelete
 24. ശരിയാ... അടുത്ത ഐ.ടി ആക്ട് ഭേദഗതിയില്‍ ലതിന്‍റെ വഹുപ്പൂടെ തെള്ളിക്കേറ്റാന്‍ പറയാം... ഈ അനോണികളെത്തട്ടിയിട്ട് ഒരു കമന്‍റിടാന്‍ പറ്റാതെയായി..

  ReplyDelete
 25. Thanks 4 some valuable informations

  ReplyDelete
 26. ‘പിന്നെ, ആ പേപ്പര്‍ കട്ടിംഗ് അത്ര ശരിയാണോ ? പുതിയ നിയമാപ്രകാരം, അത്തരം പടംസ് ഹോസ്റ് ചെയുക (മറ്റുള്ളവര്‍ക്ക്‌ വേണ്ടി), അത്തരം പടമസ് പ്രച്ചരിയ്പ്പിക്കുക ഇവയാണ് കുറ്റകരം. ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ ഉള്ള പടംസ് കണ്ടു ആനന്ദസാഗരത്തില്‍ ആരാടുന്നതിനു കുഴപ്പം ഇല്ല എന്ന് തോന്നുന്നു. അത് പോലെ ഇക്കിളി വെബ്‌ സൈറ്റ് കാണുന്നതിനും കുഴപ്പം ഇല്ല. അല്ലെ ?ശരിയാണോ ?‘

  ക്യാപ്റ്റന്‍ ആ പറഞ്ഞതു ശരി തന്നെയാണ്. പക്ഷേ അതിലൊരു പുലിവാലുകൂടിയുണ്ട്. കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന ‘ലതിലെ’ നടീനടന്മാര്‍ക്ക് പ്രായപൂര്‍ത്തി ആയിരിക്കണം. അയലോക്കത്തു കിടക്കുന്ന പോലീസുകാരന്‍ ഇന്നിവനിട്ടൊന്നു പണിഞ്ഞേക്കാമെന്നു കരുതി പൊക്കിയാല്‍, ലതിലെ ലവളുമാര്‍ക്കൊക്കെ 18 വയസ്സു കഴിഞ്ഞെന്നുള്ളതിന്‍റെ സര്‍ട്ടിഫിക്കറ്റ് നമ്മളു കൊടുക്കേണ്ടി വരും. അല്ലെങ്കില്‍ പിന്നെ അയലത്തുള്ള നടിമാരുടെ ‘വര്‍ക്കുകള്‍‘ മാത്രേ കാണാവൊള്ളൂ. (ഒപ്പം അവരുടെ ഒരു സമ്മതപത്രവും മേടിച്ചു വക്കണം) പോലീസുകാര്‍ക്കിപ്പോള്‍ ഏതു കമ്പ്യൂട്ടറും കേറി പരിശോധിക്കാന്‍ നിയമം അധികാരം കൊടുത്തിട്ടുണ്ട്. (അതൊക്കെ എന്‍റെ കമ്പ്യൂട്ടര്‍, മരുന്നിനു പോലും ഒറ്റയെണ്ണമില്ല. അതെങ്ങനാ അതു നിറയെ ഐ പി സിയും, ഐ ടി ആക്ടും, പോലീസ് ആക്ടുമൊക്കെയാ. പിന്നെ ധൈര്യം വരുമോ?

  ReplyDelete
 27. എന്‍റേയും കമ്പ്യൂട്ടര്‍ അങ്ങനെതന്നെയാ... ഹി...ഹി...

  പോലിസുകാര്‍ക്ക് മെനക്കേട് ന്തിനാ നമ്മളുണ്ടാക്കുന്നേ...


  പിന്നേ ആ പേപ്പര്‍ കട്ടിംഗ് വെറുതേ എടുത്ത് ചാമ്പിയതാ.. സത്യമാണോ കള്ളമാണോ എന്നറിയില്ലാട്ടോ..

  പിന്നെ അത് കിടന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലല്ലാ...ല്ലേ...

  പിള്ളേര് പേടിച്ചുവളരട്ടെ
  നാട്ടില് ങ്നെ സദാ----ചാരം വളരട്ടെ...
  ദതിന് എന്‍റെയോരു ഗോണ്‍ട്രിബൂ...ഷന്‍...ത്രന്നെ

  ReplyDelete
 28. then what will happen to the newly emerged fied of study-- Pornographic Studies? are they not aware of what is happening in the outside world?

  ReplyDelete
 29. ഇതോരുജാതി വീഷനി ആണല്ലോ മച്ചാ ?...... കെടക്കട്ടെ എന്റെ വക ഒരെണ്ണം .... മച്ചൂ കലകീട്ടുണ്ട്ട്ട

  ReplyDelete
 30. നല്ലത് പറഞ്ഞു പറഞ്ഞു ഇപ്പോള്‍ മൂഞ്ചി പോയാ ..എന്നെ പിടിച്ചാലും ഞാന്‍ പറയും വാസുവാണ് എനിക്ക് പറഞ്ഞതെന്ന് ...

  ReplyDelete
 31. '''കണ്ണ് വേണമിരുപുറമെപ്പോഴും ... കണ്ണ് വേണം മുകളിലും താഴെയും,
  കണ്ണിലെപ്പോഴും കത്തിജ്വലിക്കുമോരുള്‍ക്കണ്ണ് വേണം...
  അണയാത്ത അകക്കണ്ണ് ...'''

  gud information അണ്ണാ പറഞ്ഞത് നന്നായി ... അല്ലെങ്കില്‍ അടുത്ത കൊല്ലം എനിക്ക് സര്‍ക്കാര്‍ വക 'ഫിരിയാണി' കഴിക്കേണ്ടി വന്നേനെ...

  ReplyDelete
 32. "കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ"
  ഈ ഡയലോഗ് കണ്ടിട്ട് എങ്ങിനെയാ അഭിപ്രായം എഴുതാതെ പോകുക, വളരെ നല്ല പോസ്റ്റ്, അറിവുള്‍ ഉണ്ടായാല്‍ മാത്രം പോര അത് വളരെ സരളമായി മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാനുള്ള ഒരു കഴിവും കൂടി വേണം അത് വാസുവിന് ഉണ്ടെന്നു തോന്നുന്നു. എന്തോ നിങ്ങളുടെ ലേഖനങ്ങള്‍ വായിക്കുംപോള്‍ ബോറടിക്കുന്നില്ല
  ആശംസകള്‍ ...

  ReplyDelete
 33. വാസൂ...ഇതൊരു ഒന്നൊന്നര വിലാപം ആണല്ലോ...

  ReplyDelete

കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ