ഹെന്‍റെ കാവിലമ്മേ.... ഞാനിതെന്താ ഈ കാണുന്നേ....
ആ ചെമല ബോസ്കിലു കാണുന്നതെന്‍റെ ഐ.പി അല്ല...എന്‍റെ.ഐ.പി അല്ല..!!
അപ്പോ .....ഏവനോ ഒരുവന്‍(വന്‍മാര്‍) വേറെ എവിടുന്നൊക്കെയോ എന്‍റെ മെയില്‍ ആക്സസ് ചെയ്തിരിക്കുന്നു...
ങേ...ഇത് പണി പാളിയല്ലോ.....
ഉടനെ പാസ് വേഡ് മാറ്റണം....
മാറ്റണമെന്നൊക്കെ ഇങ്ങനെ പെട്ടെന്ന് പറഞ്ഞാ...
ജിമെയല്‍, യാഹൂ, ഹോട്മെയില്‍, റീഡിഫ്, ട്വിറ്റര്‍, ഫേസ്ബുക്ക, സിഫി ...തുടങ്ങി വാസു ഡോട് കോം വരെയുള്ള ഒട്ടുമിക്ക എല്ലാ ഇമെയില്‍ സര്‍വ്വീസുകള്‍..
സ്കൈപ്പ്, നിംഗോ തുടങ്ങി അഞ്ചോളം voip സര്‍വ്വീസുകള്‍.....
മിനിമം ബാലന്‍സുപോലും ഇല്ലാത്ത അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍
കമന്‍റിടാനും ത്രിഗുണന്‍ സൈറ്റുകള്‍ ചോദിച്ചാല്‍ കൊടുക്കാനും വേണ്ടി പ്രത്യേകം പറഞ്ഞുചെയ്യിച്ച പത്തുപതിനഞ്ച് ഇമെയില്‍ അക്കൗണ്ടുകള്‍....
കൂതറസൈറ്റുകള്‍...
ഇതിന്‍റെയെല്ലാം പാസ്‍വേഡ് മാറ്റണമെന്നോ...അതിനു കുറേ ടൈം എടുക്കില്ലേ.....
എടുക്കും....
എന്നാലുമതങ്ങു മാറ്റിയേക്കാം...
ബ്ലോഗുവായിക്കാനെടുക്കുന്ന സമയം മതി...
എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്ന കാര്യങ്ങളും ഇടക്കു ചെയ്യണമല്ലോ....
ഇതിനെല്ലാം ഒറ്റ പാസ്‍വേഡായതുകൊണ്ടാ ഇത്രേം കാലം അഡ്ജസ്റ്റ് ചെയ്തുപോയത്.
ഓരോന്നിനും ഓരോ പാസ്‍വേഡ് ഇടണമെന്നും അത് കൂടെക്കൂടെ മാറ്റണമെന്നും തങ്കപ്പനാശാന്‍ പറഞ്ഞുതന്നിട്ടുള്ളത് അറിയാഞ്ഞിട്ടല്ല....
ഇപ്പോ ഒള്ള ഒരു പാസ്‌വേഡുതന്നെ ഓര്‍ത്തിരിക്കാന്‍ പെടുന്ന പാട് എനിക്കേ അറിയൂ എന്‍റ പൊന്നാശാനേ....

പക്ഷേ ഇനി ഓരോന്നിനും ഓരോ പാസ്‍വേഡ് സെറ്റു ചെയ്യണം.. ഞാന്‍ മനസില്‍ ഉറപ്പിച്ചു...പാസ്‍വേഡുകള്‍ മാറ്റിയിട്ട്, അത് എവിടെങ്കിലും എഴുതിവച്ചാലോ.... ശ്ശെ... അത് വീണ്ടും പ്രശ്നമാകും.. ഏവനെങ്കിലും അതു വായിച്ചു മനസിലാക്കിയാല്‍....
എന്നാപ്പിന്നെ കോഡു രൂപത്തിലെഴുതിവച്ചാലോ....
പിന്നെ...കോപ്പു രൂപത്തിലെഴുതി വക്കാം.... നേരെ എഴുതി വച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞു വായിച്ചാപ്പോലും ഒന്നും മനസിലാവില്ല..അത്രക്കുണ്ടേ കയ്യക്ഷരം.....
ഇനി......ഗൂഗിളാന്‍റി തന്നെ ഒരു വഴി പറഞ്ഞുതരും..അങ്ങനെ മനസു പറഞ്ഞു...
അധികം വൈകിയില്ല... ദാ ഈ ലിങ്കില്‍ പിടിച്ചു ഞെക്കി....കിട്ടിയതിനെ എക്സ്ട്രാക്റ്റ് ചെയ്തു. ..
അതൊരു പോര്‍ട്ടബള്‍ സോഫ്റ്റ്‍വേര്‍ ആയതുകൊണ്ട് ഇന്‍സ്റ്റാളണ്ട കാര്യമില്ല.. യു.എസ്.ബിയിലും കൊണ്ടും നടക്കാം...കൊള്ളാലോ...
ഇനി ഇത് എങ്ങനാ വര്‍ക്കുന്നേ...എന്തായാലും ഒരു കൈ നോക്കാം......
സംഭവം സിംപിള്‍...താക്കോലിന്‍റെ പടമുള്ള ആപ്ലിക്കേഷന്‍ ഫയലില്‍ ഞെക്കണം...
എന്നിട്ട് file>new എടുത്ത് ഒരു മാസ്റ്റര്‍ പാസ്‍വേഡ് കൊടുക്കണമത്രേ...കൊടുക്കാം...സന്തോഷം....
ഓക്കേ അടിച്ചപ്പോ വീണ്ടും പാസ്‍വേഡ് ചോദിച്ചു... അതും കൊടുത്തു...
ഇനി....ആ വെള്ള ബോസ്കില്‍ മൗസ് വച്ചിട്ട് റൈറ്റ് ക്ലിക്ക് ചെയ്യാം...എന്താ വരണേന്ന് അറിയണമല്ലോ...
add entry യിലു ഞെക്കി അടുത്ത വിന്‍ഡോയില്‍, എന്‍റെ ഒരു മെയിലിന്‍റെ യൂസര്‍ നേമും പാസ്‍വേഡും അടിച്ചു
ഓക്കേ അടിച്ച് അടുത്ത മെയിലുകളുടേം ഡീറ്റയില്‍സ് കൊടുത്തു..അപ്പോ ദിങ്ങനെ വന്നു...
ഇനി നക്ഷത്രത്തിനാത്തുള്ള പാസ്‌വേഡു കാണാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്തോ??? ഉം...ഒണ്ട് വഴിയൊണ്ട്.....
view വിലു പോയി hide password....ദതിന്‍റെ മുന്നിലെ ടിക്ക് മാര്‍ക്കെടുത്തു കളഞ്ഞാ എന്‍റെ പാസ്‍വേഡിന്‍റെ മുഖം മൂടി അഴിഞ്ഞുവീഴും...
ന്നാപ്പിന്നെ അതു ഗണ്ടിട്ടു തന്നെ ബാക്കി
ഇത് നക്ഷത്രമായിട്ടുതന്നെ കിടക്കെട്ടെ.... അല്ലെങ്കിലു എല്ലാവന്‍മാരും ഇത് കാണൂല്ലേ....ഇനി ഇതെങ്ങനെ ഉപയോഗിക്കുമോയെന്തോ???
തല്‍ക്കാലം ഇതുവച്ച് റീഡിഫ് മെയിലിലെങ്ങനെകേറാമെന്ന് നോക്കണമല്ലോ.....
റീഡിഫിന്‍റെ സൈറ്റ് ഓപ്പണ്‍ ചെയ്തു..ഇനി പാസ്‍വേഡ് മാനേജരില്‍പ്പോയി റീഡിഫിന്‍റെ മുകളില്‍ റൈറ്റ് ക്ലിക്കു ചെയ്തു..
എന്നിട്ട് യൂസര്‍നേമും പാസ്‍വേഡും രണ്ടു സ്റ്റെപ്പായി കോപ്പിചെയ്ത് ബോസ്കിലിട്ടു...ഫാഗ്യം...പാസ്‍വേഡു ടൈപ്പു ചെയ്യുന്നത് ആരെങ്കിലും കാണുന്നതും ദിങ്ങനെ ഒഴിവാക്കാം...
മെയിലു ചെക്കു ചെയ്യുന്നതൊക്കെപ്പിന്നെ...
ഇനി സമയം കളയാന്‍ ഞാനില്ല... ലവന്‍മാര് വീണ്ടും എന്‍റെ അക്കൗണ്ടില് കേറിക്കളിക്കുന്നതിനുമുമ്പ് ഗംപ്ലീറ്റ് പാസ്‍വേഡും മാറ്റണം....
എന്നാലും ഒരു കാര്യം എല്ലാരും അറിയാന്‍ വേണ്ടി പറയുവാ...
എന്‍റെ ജിമെയില് ഇനിയും എന്‍റെ അനുവാദം കൂടാതെ എവിടുന്നെങ്കിലും ആക്സസ് ചെയ്താ.... ഗൂഗിള്‍ അമ്മച്ചിയാണെ...അടിമാലി അമ്മിണിയാണെ.....
ഞാന്‍ ഇവിടിരുന്ന് വാവിട്ട് കരയുമേ...
കുടുംബത്തില്‍ പിറന്നവന്‍ ആയതു കൊണ്ട് പറയുകയാ വാസുവേ....സംഗതി കലക്കന്‍...
ReplyDeleteഇത്രേം നേരം ഒരു കമന്‍റുപോലും കിട്ടാതെ വിഷമിച്ചിരിക്കുവാരുന്നു... ഒരു വേള എന്‍റെ അനോണി ഐഡികളില്‍ നിന്നൊരെണ്ണം പൂശാമെന്ന് വിചാരിച്ചതാ..:) നന്ദി രഘൂ.. നന്ദി
ReplyDeleteThis comment has been removed by the author.
ReplyDeleteവാളടിച്ചവന് വാളാലേ അങ്ങനോ മറ്റോ ഒരു ചൊല്ല് തിരോന്തോരം ഫാഗത്തൊണ്ടോടെ വാസൂ...?
ReplyDeleteഹും...
ReplyDeleteഅതുശരി ഇങ്ങിനെയൊക്കെ പ്രശ്നങ്ങള്‍ എല്ലാം ഉണ്ട് അല്ലേ.
ReplyDeleteഹും...
ReplyDeleteമുപ്പത്തി മുക്കോടി അക്കൌണ്ടുകളും പല പല പാസ്സ്‌വേര്‍ഡുകളും...ഇതെല്ലം എപ്പോഴും മറന്നു പോകുന്ന ഞാന്‍ ഈ സൂത്രപ്പണി എന്തായാലും ഒന്നു നോക്കട്ടെ!
ReplyDeleteതീര്‍ച്ചയായും പരീക്ഷിക്കാവുന്നത് തന്നെയാണിത്.. പ്രതികരിച്ചതിന് നന്ദി
ReplyDeleteKey pass എന്ന സോഫ്റ്റ്വെയറിനെ ആണോ ഉദ്ദേശിക്കുന്നത്, വാസു. ആണെങ്കിൽ, ഫ്രീ അല്ലെന്നാണല്ലോ തോന്നുന്നത്. Pay Pal വഴി പണം കൊടുക്കാൻ സമ്മതമെങ്കിൽ ഡൌൺലോഡ് ചെയ്യാമെന്നല്ലേ അവിടെ മൊഴിയുന്നത്?
ReplyDeleteഫ്രീ ആണെങ്കിൽ അതെങ്ങനെ ഡൌൺലോഡ് ചെയ്യാമെന്നു കൂടി പറയണേ.
അങ്കിള്‍.. എന്‍റെ പോസ്റ്റില്‍ അതിന്‍റെ ലിങ്കു കൊടുത്തിട്ടുണ്ട്... ഒന്നു ട്രൈ ചെയ്യു...
ReplyDeleteഅതിതാണ് http://www.4shared.com/file/YyzE6pe6/KeePass-117.html
ഇത് ഫ്രീയാണ്.. ധൈര്യമായി ഉപയോഗിച്ചു കൊള്‍ക
sambhavam kollamallo aliya....nokkatte...
ReplyDeleteishtappettu
ReplyDeleteഗലക്കന്‍...വാസുവണ്ണാ.....
ReplyDelete