കഴിഞ്ഞ രണ്ടാഴ്ചയായി മാറിമാറി ഇട്ട മൂന്നു നാലു ഷര്‍്ട്ട് ഇന്നെങ്കിലും ഒന്നു വെള്ളം കാണിക്കണം..പാന്‍റ്സും ബെഡ് ഷീറ്റുമൊക്കെ വെള്ളം പിടിക്കാത്തതുകൊണ്ട് അതിനു മെനക്കടണ്ടാ..ഫാഗ്യം..
മുടിയൊക്കെ നന്നായി പൊഴിഞ്ഞു തുടങ്ങി..
ഗള്‍ഫ് ഗേറ്റ് സക്കീര്‍ ഹുസൈന്‍റെ സൈറ്റ് അഡ്രസ് നോക്കി മുടി സ്ഥാപിക്കലിന്‍റെ നിരക്ക് അറിയേണ്ടി വരുമെന്ന് തോന്നുന്നു..
കഴിഞ്ഞ ഒരുമാസത്തെ മുടി കളക്ഷന്‍ റൂമിന്‍റെ നാലുഭാഗത്തും ചിതറിക്കിടന്ന് എന്നെ നോക്കി ഇളിച്ചു കാട്ടുന്നു..ഓ.കെ നല്ല മൂഡൊണ്ട് എന്നാപ്പിന്നെ പെന്‍ഡിംഗ് വച്ച പണിയെല്ലാം ഇന്ന് തീര്‍ക്കണം...
ചാറ്റിംഗും ബ്ലോഗുവായനയുമൊക്കെ രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ട്....
എന്നാപ്പിന്നെ പാട്ടു കേട്ടും/കണ്ടും പണി ചെയ്യാം..
കിരണ്‍ ടിവിയിലെ ഫോണ്‍ ഇന്‍ പ്രോഗ്രാമാണെങ്കില്‍ ഒരു ഒന്നാന്തരം കോമ്പോ തന്നെ...പാട്ടും കോമഡിയും ഒരുമിച്ചു ഒരു ഒറ്റ പാക്കേജ്...
പുഴയോരത്ത് പൂന്തോണിയെത്തീല്ല.....
ങേ..ഇത് അഥര്‍വ്വത്തിലെ പാട്ടു തന്നെ...
സില്‍ക്കിന്‍റെ പാട്ട്...എന്നാ കുറച്ച് കണ്ടിട്ട് തന്നെ ബാക്കി കാര്യം....
മനസില്‍ അറിയാതെ ലയനത്തിലെ രംഗങ്ങള്‍ ഓടി വന്നു...
പണ്ടെങ്ങോ കണ്ടതാ..എന്നിട്ടും അതിന്‍റെ ഒരു ഇത്......
എന്‍റെ തൊളസിയണ്ണാ നിങ്ങളു പുലി തന്നെ.....ലയനം മാത്രം മതിയല്ലോ മലയാള സിനിമക്കും, അഴീക്കോട് ഒഴികെ ബാക്കി സിനിമാ പ്രേമികള്‍ക്കും നിങ്ങളെയോര്‍ത്ത് അഭിമാനിക്കാന്‍...
സോറി.. നിങ്ങളുടെ പേര് ആരും മറക്കാതിരിക്കാന്‍ ഒരു സിനിമ കൂടിയുണ്ടല്ലോ- കോളേജ് കുമാരന്‍......നല്ല ത്രെഡ്..നല്ല എക്സിക്യൂഷന്‍..അന്യായ പടം തന്നെ സമ്മതിച്ചു തന്നിരിക്കുന്നു...
അന്ന് കസേര ചവിട്ടി ഒടിച്ചത് കൊണ്ട് തിയറ്ററിലെ സെക്യൂരിറ്റി, പടം മുഴുവാന്‍ കാണാന്‍ എന്നെ സമ്മതിച്ചില്ല...
സാരമില്ല.. കിരണ്‍ ടിവിയില്‍ "ഇന്ന് രാത്രി 7.30 ന് ബ്ലോക്ക് ബസ്റ്റര്‍ ചലചിത്രം കോളേജ് കുമാരന്‍" എന്ന പരസ്യം വരുമ്പോ.. കാണാന്‍ മറക്കില്ല..
അത് പോട്ട്....
എന്നാപ്പിന്നെ ലയനം ഒന്നു ഡൗണ്‍ലോഡ് ചെയ്തെടുത്താലോ....
ടൊറന്‍റ് എന്തായാലും കാണും...
പൊട്ടന്‍ ടൊറന്‍റ് കണ്ടപോലെ എന്നു പറയിപ്പിക്കാണ്ടെങ്കി ഇതു വായിച്ചോ
ആലോചനയും തെരച്ചിലും ഒരുമിച്ചു നടന്നു....
കിട്ടി..... ടൊറന്‍റുകിട്ടി....ടൊറന്‍റുകിട്ടി..
എന്തായാലും ഡൗണ്‍ലോഡു ചെയ്യാം...
പണി കഴിയുമ്പോ ഡൗണ്‍ലോഡിംഗും തീരും(ഹൊ..എന്തൊരു ദീര്‍ഘവീക്ഷണം.....)
ഹെന്ത് ...ഡൗണ്‍ലോഡിംഗ് ആവുന്നില്ലന്നോ....എന്‍റെ ടൊറന്‍റ് സോഫ്റ്റ്‌വേര്‍ വര്‍ക്കു ചെയ്യുന്നില്ലന്നോ....
ഇന്നലെ വരെ പുട്ടും പഴവും പോലെ വര്‍ക്ക് ചെയ്തിരുന്ന ടൊറന്‍റാ...
എന്തു പറ്റിയോ ആവോ...
ലോഗറില്‍ ഇങ്ങനെയൊരു മെസേജ് കാണിക്കുന്നുണ്ട്
Error opening Windows firewall: 0x80070005 Access Denied
എന്തായാലും µTorrent റീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വരട്ട്..
എന്‍റെ ലോഗനാര്‍ക്കാവിലമ്മേ....രക്ഷിക്കണേ....
എന്നുപറഞ്ഞ് വെറുതേ കുറേ സേര്‍ച്ച് ചെയ്തു...
കുറേ ഫോറങ്ങള്‍...കുറേ കമന്‍റുകള്‍....ഇംഗ്ലീഷിലായതുകൊണ്ട് മനസിലാക്കാന്‍ ഇത്തിരി പ്രയാസം തോന്നി... എങ്കിലും സില്‍ക്കിന്‍റെ നിഷ്ക്കളങ്കമായ(?) ആ മുഖം മനസിലോര്‍ത്തപ്പോ ഓണ്‍ലൈന്‍ ഡിക്ഷണറിയിലൂടെ കടുത്തവാക്കുകളുടെ അര്‍ത്ഥം തിരയാന്‍ ഒരു മടിയും തോന്നിയില്ല.
ഒടുവില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വരൂപിച്ചെടുത്തു...
ടൊറന്‍റ് പരദേവതകളെ മനസില്‍ ധ്യാനിച്ച്
Ctrl കട്ടയും G കട്ടയും ഒരുമിച്ചടിച്ചു...ദാണ്ടെ വന്നു നമ്മ പേജ്
ഇനിയെന്ത് ചെയ്യും...
കോട്ടയം പുഷ്പനാഥിന്‍റെ ഡിറ്റക്ടീവിനെപ്പോലെ ഒരു സിഗാര്‍..സോറി സിഗരറ്റ് ചുണ്ടില്‍ തിരുകി...ലൈറ്ററിന്‍ തീനാളങ്ങള്‍ സിഗരറ്റിന്‍റെ അഗ്രത്തെ കാര്‍ന്നു തിന്നു.. ഒരു പുകവളയം ഫാനിന്‍റെ ലീഫില്‍ തട്ടിത്തെറിച്ചു...(ചുമ്മാ ഇരിക്കട്ട് ഒരു വഴിക്കു പോവന്നതല്ലിയോ)
അതോടെ ബ്രയിന്‍ പ്രവര്‍ത്തനസജ്ജമായി...
മനസില്‍ ലയനം മാത്രമായിരുന്നതുകൊണ്ട് ..... പുകവലിക്കുന്നതില്‍ മാത്രമല്ല തലപുകയ്ക്കുന്നതിലും ഒരു ആനന്ദം തോന്നി....
ഇറ്റ്സ് ഫോര്‍ എ നോബിള്‍ കോസ്..റൈറ്റ്?
ഇറ്റ്സ് ഫോര്‍ എ നോബിള്‍ കോസ്..റൈറ്റ്?
ഇനി നെറ്റ്‌വര്‍ക്ക് ടെസ്റ്റ് ചെയ്യണ്ട... അത് ഓ.കെ ആണ്
ബാന്‍ഡ് വിഡ്ത് മാത്രം നോക്കിയാ മതി....
വെള്ളക്കളറിലെ ബോക്സിലെ സ്ഥലം ഒന്നുമാറ്റിക്കൊടുത്തു നോക്കിയാലോ.... ....കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സ് റണ്ണേഴ്സ് അപും ജര്‍മനി മൂന്നാം സ്ഥാനത്തും ആയിരുന്നല്ലോ...ചിലപ്പോ അതു കൊണ്ടായിരിക്കും ശരിയാവത്തത്.....ഫ്രാന്‍സിനെ ഒന്നിട്ടു നോക്കാം(എങ്ങനുണ്ട് എന്‍റെ ഐഡിയ)
ഇനിയിപ്പോ ബാന്‍ഡ് വിഡ്ത്തിന് മാത്രം ടിക്ക് ഇടാം.. ...എന്നിട്ട് ടെസ്റ്റ് ചെയ്യാം....
ആദ്യത്തെത്തവണ വീണ്ടും ടെസ്റ്റ് ഫെയില്‍ഡ്..... പക്ഷേ... ഞാന്‍ റോബര്‍ട്ട് ബ്രൂസിന്‍റെ കഥ വായിച്ചിട്ടുള്ളതുകൊണ്ട് വീണ്ടും വീണ്ടും ടെസ്റ്റിസ്.........
സ്മിതേച്ചീ.... ചേച്ചീടെ ഈ ആരാധകന്‍ ഇത്തവണ ആ പരൂഷ പാസായി..
കണക്ഷന്‍ ഇപ്പോ ഒപ്റ്റിമൈസ് ആയി....
കണക്ഷന്‍ ഇപ്പോ ഒപ്റ്റിമൈസ് ആയി....
ഇനിയിത് സേവണം....എന്നിട്ട് ക്ലോസണം....
കണ്ടാ കണ്ടാ... ഡൗണ്‍ലോഡാകുന്നത്....അവസാനം അത് ഡൗണ്‍ലോഡായി...
ഇനി ഞാനിത്തിരി ഇതില്‍ ലയിക്കട്ടെ...
എന്തായാലും ടൊറന്‍റില്‍ കയ്‌വെച്ചു... ഇനി മൊത്തത്തില്‍ ഇവനെയങ്ങ് റെഡിയാക്കി എടുത്താലോ...കുറച്ച് റ്റ്വീക്ക്സ് ഇട്ടാല്‍ ഡൗണ്‍ലോഡിംഗ് സ്പീഡു കൂടുമെന്ന് ഒരു വെള്ളത്തൊലിയന്‍ സായിപ്പ് പറയുന്നു...
... പണിഞ്ഞാല്‍ ചിലപ്പോ കൊളമായെന്നൊക്കെയിരിക്കും...അങ്ങനായാല്‍ ഒരു പയന്‍റ് വാങ്ങിച്ച് ആ കുളത്തിന്‍റെ കരയിലിരുന്നടിക്കണം... ഹല്ല പിന്നെ....
എന്തായാലും ഞാന്‍ പണി തുടങ്ങുകയായി
ആദ്യം controlpanel>Internet Options>security>custom level എടുത്ത് പോട്ടത്തില്‍ കാണുന്നപോലെ Miscellaneous ത്തിനകത്ത് Access data sources across domains ല്‍ enable ന് ഒരു കുത്തിട്ടു
എന്നിട്ട് എന്‍റെ µTorrent സോഫ്റ്റ്‍വേറിന്‍റെ options>preference ല്‍ പോയി connection ല്‍ ദിതുപോലെ ചെയ്തു
.
അടുത്തത് ഈ ടൂള്‍ വച്ച് ഓണ്‍ലൈന്‍ ബാന്‍ഡ്‌വിഡ്ത് ടെസ്റ്റ് ചെയ്തു
അപ്പോ ഇതാണ് എന്‍റെ ബാന്‍ഡ് വിഡ്ത്...ഇതു കൊണ്ടൊരു കളിയുണ്ട്... ഈ സൈറ്റ് ഉപയോഗിച്ച് ചില കണക്കുകൂട്ടലൊക്കെ നടത്താം..അന്നേരം ഇങ്ങനെ കിട്ടി
ഈ വാല്യൂസ് options>preference ലെ bandwidth എടുത്ത് അവിടെ അടിച്ചിട്ടു
ഇനി അടുത്ത ഓപ്ഷന്‍ BitTorrent...അവിടെ ദിങ്ങനെ ചെയ്യാം
ഇനി Queueing.... അവിടേം കുറച്ച് പണിയുണ്ട്
ഇനി റീസ്റ്റാര്‍ട്ട് ചെയ്തു നോക്കട്ടെ,..................
കൊളമാവുമോ എന്തോ..എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ....ഗുഗിള്‍ ബസില്‍ കയറിയാലും ഇങ്ങ് വരും...
super aliyaa..nee puli thanne..ennittu maaneem josephum layicho pole nee layicho..?
ReplyDeleteലയിപ്പിച്ചോണ്ടിരിക്കുവാ..
ReplyDeleteലയിപ്പിചോണ്ടിരുന്നോ
ReplyDeleteഉത്തരവുപോലെ മഹാരാജന്‍
ReplyDeleteവാസു അണ്ണാ എവിടെ ഇരുന്ന്‍ എങ്ങനെ ലയിച്ചാല്‍ മതിയോ നാട് പിടിക്കണ്ടേ ???
ReplyDeleteആദ്യം നിങ്ങളേപ്പോലുള്ള പൈതങ്ങള്‍ നാടൊക്കെ കണ്ടിട്ടു വാ...പിന്നെ അണ്ണന്‍മാര് പിറകേ വന്നോളാം
ReplyDeleteDa mone dinesha...nee oru teacher avenda aalalla. sure.
ReplyDeleteഹലോണ്‍...ഇപ്പോ എവിടുന്ന് പൊങ്ങി...ആറുമാസമായി ഓണ്‍ലൈനില്‍ കാണാനേ ഇല്ലല്ലോ???
ReplyDelete:) കുടുംബത്തില്‍ പിറന്നതോണ്ടാ !
ReplyDeleteആളു പുലിയാണല്ലോ.
ReplyDeleteകുമാരാ... ..ഒരായിരം നന്ദി
ReplyDelete(ബ്ലോഗു പുസ്തമാക്കുന്നവര്‍ക്കു മാത്രമേ "ഒരായിരം നന്ദി" കൊടുക്കകയുള്ളു)
ജീവിതത്തിന്‍റെ തറ പറ പഠിച്ചിട്ടില്ലാത്ത ഒരു കൂതറയുടെ നഷ്ട ബോധങ്ങള്‍ ഒരു നീറ്റല്‍ ആയി .. പിന്നീട് ലാര്‍വ ആയി ഒരു അഗ്നി പര്‍വതം കണക്കെ പൊട്ടി ഒഴുകുമ്പോള്‍... ഇത് വായിച്ച എന്‍റെ മനസിന്‍റെ അന്തരാളങ്ങളിലും അനിര്‍വചനീയമായ ഒരു ഗൃഹാതുരത്വം ............
ReplyDeleteഒടുവില്‍ ഞാനും കടമെടുക്കുന്നു.. !!
[പിരിയുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്ക്....]
കാമ്പസ് ജീവിതം ഒരിക്കല്‍ പോലും ആസ്വദിച്ചിട്ടില്ലാത്ത .. ക്ഷമിക്കുക .. അനുഭവിച്ചിട്ടില്ലാത്ത മഹാപാപികളേ.. ഇത് നിങ്ങള്‍ക്കായി .. ഞാന്‍ സമര്‍പിക്കുന്നു..
ഡുറാനേ...കമന്‍റ് ബോസ്ക് മാറിപ്പോയി എന്നു തോന്നുന്നു..ന്നാലും സാരല്യ...ഗമന്‍റിട്ടില്ലോ...നന്ദി
ReplyDeletegud
ReplyDeleteഡാങ്കു...ഡാങ്കൂ...
ReplyDeletegood
ReplyDeleteingane cheythal kittunna download speed ethraya ? enikku ivide chilappo 120 kb/s okke kittunnundu
ReplyDeletesuperrrrrrrrb
ReplyDelete