ദൈവമേ..ഈ മാസവും പതിനെട്ടായിരം രൂപാ ചിട്ടിയടക്കണം..
ഒള്ള കാശെല്ലാം കല്യാണമെന്ന് പറഞ്ഞ് പൊടിച്ചു കളഞ്ഞപ്പോ ഇതൊന്നും ഓര്‍ത്തില്ല..(പ്രാരാബ്ദമൊക്കെയാവുമ്പോ ആത്മവിശകലനവും ആത്മവിമര്‍ശനവും നടത്തുന്നത് നല്ലതാണ് എന്ന് ബോധ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു..നല്ലകാര്യം)
ങ്ങാ പോവട്ട് പുല്ല്...ഇനീം കുറച്ച് അടവല്ലേ ഉള്ളു...
എങ്ങനെങ്കിലും അടച്ചു തീര്‍ക്കാം... അങ്ങനെ സമാധാനിച്ചിരിക്കുമ്പോഴാണ്..
ഒരു ചാറ്റ് മെസേജ്....ങേ... ഞാന്‍ ഇന്‍വിസിബിള്‍ ആണല്ലോ...എന്നിട്ടും....
ഏതവനടാ അത്...???
ഓ ഇത് ലിജിന്‍...കഴിഞ്ഞ വര്‍ഷം ബി.എഡ് മാഗസിന് ഒരു കവറു ഡിസൈന്‍ ചെയ്തു കൊടുക്കണമെന്ന് പറഞ്ഞ് കുറേ മെയിലയച്ചതാ..
കവറ് ഡിസൈന്‍ ചെയ്ത് മെയിലു ചെയ്തതിനുശേഷം ഇന്നാ അവന്‍ എനിക്കൊരു മെസേജ് ഇടുന്നത്.
(ഗൂഗിളില്‍ നിന്ന് ഒരു പടമെടുത്ത് അതില്‍ കോളജിന്‍റെ പേര് ടൈപ്പ് ചെയ്തു കൊടുക്കുന്നത് ഡിസൈനിംഗ് അല്ലേ...ന്താ ല്ലേ?.)
സൈനുള്‍ ആബിദിന്‍റെ ഡിസൈനിംഗ് പോലൊന്നുമായില്ലെങ്കിലും ഞാനും മൂന്നു കവര്‍ പേജുകള്‍ ചെയ്തു
അന്നു ഞാന്‍ അവന് അയച്ചുകൊടുത്ത കവര്‍ ഡിസൈനുകള്‍ താഴെക്കാണാം
(എന്താ... വെറുതെയല്ല അവന്‍ പിന്നെ മെയിലു ചെയ്യാഞ്ഞത് എന്നോ....ഒറ്റക്കുത്തുവച്ചുതരും ...പറഞ്ഞേക്കാം)
8:35 AM LIjIN|ലിജിന്‍: anna
8:39 AM me: എന്തുവാടേ..നിന്നെപ്പറ്റി വിവരമൊന്നുമില്ലല്ലോടേ?
LIjIN|ലിജിന്‍: anna njanippo yemanil oru schoolil teacher aanu
me: ഉം...വെരിഗുഡ്..വേറെയെന്തുണ്ട് വിശേഷം
8:40 AM LIjIN|ലിജിന്‍: nalla vishesham
me: എനിക്കും ടേം ബ്രേക്ക് ആണ്
LIjIN|ലിജിന്‍: annan ennanu nattilottu. njan ee masam 26 nu povum.
8:41 AM me: നോക്കട്ടെ ഞാനും ചിലപ്പോ ഈ മാസം കാണും...
LIjIN|ലിജിന്‍: annan idakku link ayachu tharunnathu kondu blog vayikkarundu.
me:ആ ബ്ലോഗോക്കെ വായിച്ചുപഠിച്ചിട്ടും നീയെന്താടാ മലയാളത്തില്‍ ടൈപ്പാത്തെ
LIjIN|ലിജിന്‍: wait....me: ഉം..
8:42 AM LIjIN|ലിജിന്‍: അതേ അവിടുത്തെ സൈറ്റൊന്നും ബ്ലോക്ക് അല്ലേ? എല്ലാം ഓപ്പണ്‍ ആകുമോ?
me: ഇവിടെ ഒരു കുഴപ്പോം ഇല്ല.. എന്തുവാടേ അവിടെ ബ്ലോക്കാണോ? ഏതു സൈറ്റ്
LIjIN|ലിജിന്‍: എല്ലാം ബ്ലോക്കാ അണ്ണാ. മറ്റേ സൈറ്റെല്ലാം
8:43 AM me: സാംപിള്‍ പറയടാ
LIjIN|ലിജിന്‍: m**************m.com
me: ഹ...ഹ.. ഇത് നീലനാ.. ഇത് ബ്ലോക്കിയില്ലെങ്കിലേ അത്ഭുതമുള്ളു
LIjIN|ലിജിന്‍: എങ്ങനാ ഇത് ശരിയാക്കുന്നേ
8:44 AM me: എങ്ങനാ ശരിയാക്കുന്നേന്ന് പറഞ്ഞുതന്നാ നീ എന്തു തരും. പണ്ട് ഞാനൊരു കവറു ഡിസൈന്‍ ചെയ്തു തന്നിട്ട് ഒരു ക്വാര്‍ട്ടറുപോലും വേടിച്ചു തന്നില്ല നീ..
LIjIN|ലിജിന്‍: സോറി അണ്ണാ.ആ കവറു കൊള്ളൂല്ലന്ന് സാറു പറഞ്ഞു. അതുകൊണ്ടാ അണ്ണനെപ്പിന്നെ വിളിക്കാഞ്ഞെ
me: നല്ലത് നായക്ക് പിടിക്കില്ലല്ലോ... നിനക്കൊക്കെ വല്ല സൈനുള്‍ ആബിദുമാരുടെക്കെ ഡിസൈനേ ഇഷ്ടമാവൂ. ഓ.കെ. അതു വിട്..ഇത് എങ്ങനാന്നു പറഞ്ഞുതന്നാ എന്തോ തരും?
8:45 AM LIjIN|ലിജിന്‍: ഷിവാസ് റീഗല്‍...
me: ങ്ങേ ഷിവാസ് റീഗലോ?
LIjIN|ലിജിന്‍: ശെ..ടൈപു ചെയ്ത് മുഴുവനായില്ല. ഷിവാസ് റീഗലൊന്നും പറ്റില്ല. വേണമെങ്കി അണ്ണന്‍റെ സ്ഥിരം ബ്രാന്‍ഡ് ഓ.സി.ആര്‍ വാങ്ങിച്ചും തരാം.. ഒരു പൈന്‍റ്
me: ഉം. പയന്‍റെങ്കി പയന്‍റ്...വെറുതെ പറഞ്ഞുപറ്റിക്കരുത്... അതിരിക്കട്ടെ. ഏതാ നിന്‍റെ സെര്‍വ്വര്‍? യെമനില്‍ തന്നെയാണോ
LIjIN|ലിജിന്‍: അതെ.
me: എന്നാപ്പിന്നെ ഓപ്പണ്‍ വി.പി.എന്‍ ഒന്ന് ട്രൈ ചെയ്തു നോക്കാമായിരുന്നില്ലേ?
LIjIN|ലിജിന്‍: എന്തുവാ.? എനിക്കു മനസിലായില്ല?
8:47 AM me: ശരി...ശരി... അങ്ങനാണെങ്കി ഞാന്‍ ഇനി പറയുന്നപോലൊക്കെ ചെയ്യ്.. പക്ഷേ പയന്‍റിന്‍റെ കാര്യം മറക്കരുത്..
LIjIN|ലിജിന്‍: ചെയ്യാം അണ്ണാ..അണ്ണന്‍ പറ
8:48 AM LIjIN|ലിജിന്‍: ഓക്കെ
me: ഇതിന് ഒരു പത്തുമിനിറ്റ് എടുക്കും... എക്സ്ട്രാറ്റ് ചെയ്യുമ്പോഴേക്കും ഞാന്‍ വരാം...ഒരു ഉള്‍വിളി വരുന്നുണ്ട്..
LIjIN|ലിജിന്‍: ഓക്കെ
8:59 AM LIjIN|ലിജിന്‍: അണ്ണാ
9:01 AM LIjIN|ലിജിന്‍: അണ്ണോ ഓയ്
9:02 AMme: എന്തുവാടാ കോപ്പേ... എവിടെങ്കിലും പത്തുമിനിറ്റ് സമാധാനമായി ഇരിക്കാന്‍ നീ സമ്മതിക്കില്ലേ?
LIjIN|ലിജിന്‍: അണ്ണാ ഇനി
me: ഉം...ഇനി ഓ.കെ. ഇപ്പോ ഇങ്ങനെ രണ്ടു ഫയലുകളാണ് കിട്ടിയിരിക്കുന്നത്.ഈ vpnclient-5351-en-win32-x64 ഫയല്‍ പിടിച്ചു ഞെക്കി ഇന്‍സ്റ്റലേഷന്‍ നടത്തുക.
9:05 AM LIjIN|ലിജിന്‍: ഉം.ഇപ്പ ഇന്‍സ്റ്റാളായി.ഇനി
me: ഉം..ഇനി അടുത്തത്. ഡെസ്ക്റ്റോപ്പില്‍ അതിന്‍റെ ഐക്കണ്‍ വന്നുകാണും..അതിലു പിടിച്ചു ഞെക്കിയാ ദിങ്ങനെ വരും.
എന്നിട്ട്.. connect ല്‍ ക്ലിക്കുചെയ്യ്. അപ്പോള്‍ import vpn connection setting എന്നത് കാണാം. മടിക്കണ്ട അതില്‍ ഞെക്കൂ..എന്നിട്ട് secure.vpn എന്ന ഫയലിന്‍റെ പാത് കാണിച്ചു കൊടുക്കുക. ഡൗണ്‍ലോഡു ചെയ്തു വച്ചിട്ടുള്ളതാണ്..അത് എവിടാണെന്ന് ബ്രൗസ് ചെയ്ത് കാണിച്ചു കൊടുത്താമതി.. നിന്‍റെ ഭാവനയൊന്നും ആവശ്യമില്ല
എന്നിട്ട്.. connect ല്‍ ക്ലിക്കുചെയ്യ്. അപ്പോള്‍ import vpn connection setting എന്നത് കാണാം. മടിക്കണ്ട അതില്‍ ഞെക്കൂ..എന്നിട്ട് secure.vpn എന്ന ഫയലിന്‍റെ പാത് കാണിച്ചു കൊടുക്കുക. ഡൗണ്‍ലോഡു ചെയ്തു വച്ചിട്ടുള്ളതാണ്..അത് എവിടാണെന്ന് ബ്രൗസ് ചെയ്ത് കാണിച്ചു കൊടുത്താമതി.. നിന്‍റെ ഭാവനയൊന്നും ആവശ്യമില്ല
9:07 AM LIjIN|ലിജിന്‍: ഓക്കെ.അതും കഴിഞ്ഞു.ഇനി
9:08 AM
me: മതി....ഇനി Secure എന്ന സംഭവം കണ്ടില്ലേ അതില്‍ റൈറ്റ് ക്ലിക്കു ചെയ്ത് connect ചെയ്യുക...
അപ്പോ ഇങ്ങനൊരു പേജ് ഓപ്പണാവും
ഒന്നും നോക്കണ്ട... ഞാന്‍ എല്ലാം സമ്മതിച്ചു എന്നതില്‍ ഞെക്കണം
ഇപ്പോ കണക്ട് ചെയ്യുന്നതിന്‍റെ ദിതു പോലെ ചില മെസേജൊക്കെ കാണിക്കും
വെയിറ്റു ചെയ്യുക...അവസാനം ലതു കണക്ട് ആയെന്ന് പറയും.....അതിന്‍റെ ലക്ഷണമായി ടാസ്ക് ബാറില്‍ ഇതിന്‍റ എൈക്കണ്‍ തുള്ളിത്തുടിക്കുന്നത് കാണാം.
9:17 AM LIjIN|ലിജിന്‍: ഓക്കെ. ഇനി ആ സൈറ്റിലൊക്കെ ഒന്നു കയറി നോക്കട്ടെ
9:18 AM
me: എന്‍റെ പയന്‍റിന്‍റെ കാര്യം മറക്കല്ലേ...
9:19 AM
me: ഡാ
9:21 AM
me:എടാ നീ പോയോ?
9:26 AM
me: ഡേയ്...
അവന്‍ ഓണ്‍ലൈന്‍തന്നെയുണ്ട്. മനപൂര്‍വ്വമാ മറുപടി തരാത്തത്..
അവന്‍ അവന്‍റെ തനിക്കൊണം കാണിച്ചു.
നന്ദികെട്ട പരിഷ. എന്തെങ്കിലും കൂതറ ക്വട്ടേഷനും കൊണ്ട്
ഇനീം അവന്‍ വരും... എനിക്ക് ഉറപ്പാ....
വാല്‍ക്കഷ്ണം
content filtering ഉം firewalls ഉം കൊണ്ട് മനുഷ്യനെ മര്യാദക്ക് ബ്രൗസ് ചെയ്യാന്‍ ചില സെര്‍വ്വറുകള്‍ സമ്മതിക്കില്ല. അങ്ങനെ വരുമ്പോഴാണ് ഇത് പോലെയുള്ള VPN കളുടെ സഹായം ആവശ്യമായി വരുന്നത്. അശ്ലീലസൈറ്റുകള്‍ കാണുക എന്നതല്ല VPN കളുടെ ശരിയായ ഉപയോഗം. എന്താണ് VPN ?എന്തിനാണ് VPN ?എന്ന് അറിയണമെങ്കില്‍ ഇവിടെ ഞെക്കുക . ഒരു ഏകദേശ ഐഡിയ കിട്ടും
VPN സാധാരണ ഉപയോഗിച്ചുവരുന്നത്......
ചിലപ്പോ ഇന്‍റര്‍നെറ്റ് സ്പീഡ് കുറച്ചു കുറയും...എന്നുവച്ച് നമുക്ക് ബ്ലോക്കായിരിക്കുന്ന സൈറ്റുകളിലൊക്കെ കേറാതിരിക്കാന്‍ പറ്റുവോ..
ഏതു വേണമെന്ന് ഇപ്പോ തീരുമാനിക്കണം...
VPN സാധാരണ ഉപയോഗിച്ചുവരുന്നത്......
- യഥാര്‍ത്ഥ ഐ.പി. അഡ്രസ് മറച്ച് വെച്ച് അനോണിയായി ബ്രൗസു ചെയ്യാന്‍
- സെര്‍വ്വറുകള്‍ ചില സൈറ്റുകള്‍ ബ്ലോക്കു ചെയ്യുമ്പോള്‍ (ഈ സൈറ്റുകള്‍ എപ്പോഴും അശ്ലീല സൈറ്റുകളാവണമെന്ന് നിര്‍ബന്ധമില്ല. ചിലപ്പോ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഓര്‍ക്കൂട്ട് പോലെയുള്ളതും ..)
ചിലപ്പോ ഇന്‍റര്‍നെറ്റ് സ്പീഡ് കുറച്ചു കുറയും...എന്നുവച്ച് നമുക്ക് ബ്ലോക്കായിരിക്കുന്ന സൈറ്റുകളിലൊക്കെ കേറാതിരിക്കാന്‍ പറ്റുവോ..
ഏതു വേണമെന്ന് ഇപ്പോ തീരുമാനിക്കണം...
ഒരു കാര്യം കൂടി പറയാനുണ്ട്...
ഒറിജനല്‍ ഐ.പി. അഡ്രസ് മറച്ച് വെച്ച് അനോണിയായി സൈബര്‍ ക്രൈം എന്തെങ്കിലും ചെയ്യാമെന്ന് വിചാരിക്കരുത്. നമ്മളെ ട്രേസ് ചെയ്യാന്‍ ഐ.പി അഡ്രസ് മാത്രമല്ല വേറെയും എന്തൊക്കെയോ കിടുപിടികള്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
ഡിസ്ക്ക്...കൈമള്‍...എറര്‍ (disclaimer)
This publication is for informational purposes only
മുകളില്‍പ്പറഞ്ഞിരിക്കുന്ന സോഫ്റ്റ്‌വേര്‍സ്/ക്രാക്കുകള്‍/സീരിയല്‍ നമ്പരുകള്‍ /ലിങ്കുകള്‍ എന്നിവ മെനക്കട്ടിരുന്നാല്‍ ആര്‍ക്കും തെരഞ്ഞു കണ്ടുപിടിക്കാവുന്നതാണ്.
ഈ പോസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്ന സോഫ്റ്റ്‌വേര്‍സ്/ക്രാക്കുകള്‍/സീരിയല്‍ നമ്പരുകള്‍ /ലിങ്കുകള്‍
എന്നിവയില്‍ എനിക്കോ എന്‍റെ കുടുംബത്തിനോ യാതൊരുവിധ അവകാശങ്ങളോ അധികാരങ്ങളോ ഇല്ല.
എന്നിവയില്‍ എനിക്കോ എന്‍റെ കുടുംബത്തിനോ യാതൊരുവിധ അവകാശങ്ങളോ അധികാരങ്ങളോ ഇല്ല.
അതുകൊണ്ട് അത്തരം സോഫ്റ്റ്‌വേര്‍സ്/ക്രാക്കുകള്‍/സീരിയല്‍ നമ്പരുകള്‍ /ലിങ്കുകള്‍ ഉപയോഗിച്ചതുമൂലമുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കുകയില്ല
ലിത് കൊള്ളാട്ടാ.. കുറച്ച് നാളായി ചില സൈറ്റുകള് ഇവര് ബ്ലോക്ക് ചെയ്ത് എടങ്ങാറാക്കി വച്ചിരിക്കുന്നു
ReplyDeleteചെയ്തുനോക്കു.. ചിലപ്പോ വര്‍ക്കുചെയ്തേക്കും....ഞാനിത് വച്ച് ഹാപ്പിയാണ് കേട്ടാ...
ReplyDeleteപീ....... ഡീ................
ReplyDeleteഇതാ ....ഇവിടെ ഒന്‍പതു വഴികള്‍ .....
ReplyDeletehttp://www.hongkiat.com/blog/9-alternative-ways-to-access-blocked-sites/
ഡേയ്.. രഹസ്യമായി അത് ഇങ്ങ് മെയിലു ചെയ്തു തന്നിരുന്നെങ്കിലു ഒരു പോസ്റ്റൂടെ കീച്ചാമായിരുന്നു :(
ReplyDeletekollaameda kollaam...nee ente chora thanne...
ReplyDeleteചോരയൊക്കെത്തന്നെ... സമ്മതിച്ചു. പക്ഷേ അച്ഛനെ "നീ" എന്നൊക്കെയാണോ സംബോധനചെയ്യേണ്ടേ?
ReplyDeleteബ്ലോക്കിംഗ് ഒന്നുമില്ലെങ്കിലും പറഞ്ഞുതന്ന രീതികൊണ്ട് തന്നെ മുഴുവനും വായിച്ചു. കൊള്ളാം
ReplyDeleteപട്ടേട്... വളരെ"അധികം" നന്ദി
ReplyDeleteനികേഷ് വിഷന്‍ ന്യൂസ് സ്ഥിരമായി കാണാറുണ്ട് അതുകൊണ്ടാ ഇങ്ങനെ):)
വാസുവെ ഇപ്പറഞ്ഞ ഫയല്‍ ഡൌണ്‍ ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്പം പറയുന്നു എന്റെ പ്രോസസറിന് സപ്പോര്‍ട് ചെയ്യുന്നില്ല പോലും. എന്റെത് പെന്റിയം ഡ്യുവല്‍ കോറാണ്. എന്താ പ്രശ്നം?
ReplyDeleteഹേയ്..അങ്ങനെ വരാന്‍ ഒരു സാധ്യതയുമില്ല. എന്‍റേതും പെന്റിയം ഡ്യുവല്‍ കോറാണ്. മറ്റെന്തെങ്കിലും പ്രശ്നമാവാനാണ് സാധ്യത. എന്താണ് എറര്‍ മെസജ് കാണിക്കുന്നത് എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ ഇത് പരിഹരിക്കാന്‍ സാധിക്കും..
ReplyDeleteda ennittu ninakku OCR kittyo pinne?
ReplyDeleteഎന്തിനാ വാസൂട്ടാ....വളഞ്ഞ് ചെവി പിടിക്കുന്നത്...
ReplyDeleteആ “ഹോട്ട്സ്പോട്ട് ഷീല്‍ഡ്” ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോരെ....
അതും മറ്റൊരു virtual private network (VPN)തന്നെയല്ലേ.. ഇവിടെ ഏതെങ്കിലും ഒരു VPN നെ പരിചയപ്പെടുത്തണമെന്നേ വിചാരിച്ചുള്ളു...പ്രതികരിച്ചതിന് നന്ദി
ReplyDeleteUltraSurf ഒന്നുകൂടെ എളുപ്പmaaണെന്ന് തോനുന്നു
ReplyDeleteഏതാണ് കൂതറേ എളുപ്പം..?
ReplyDelete:)
ReplyDeleteവാസു , കൊള്ളാം ഇനിയും വരാം
ReplyDeleteമലയാളിമാമനു വണക്കം
ReplyDeletesuper...
ReplyDeleteente processer support cheyannilla ennu parayunnu
ReplyDeleteവ്പ്ന്‍ എന്ന് പറഞ്ഞാല്‍ നമുടെ സിസ്കോ വ്പ്ന്‍ വഴി പറ്റുമോ അതും ഇതു പോലയലെ നടകുനത്തെ
ReplyDeleteHI ee paranja lijinae njan ariyum.. pulli ippol naattilundu... ee august 27 inu thirichu yemenilekku pokum.... So .. pint ithu varae kittiyillenkil msg him b4 he goes ...kto.... wish u all the best...
ReplyDeleteഇതു 32 bit വര്‍ക്കവുന്നില്ല
ReplyDeletegive other option or other working VPN