"...വെറുതയല്ലടോ..ഫോര്‍ മള്‍ട്ടിഫേറിയസ് ചാര്‍ജ്ജസ്...ദാറ്റിസ്..ഫോര്‍ ഡ്രൈവിംഗ് അണ്ടര്‍ ദ ഇന്‍ഫ്ലുവന്‍സ് ഓഫ് ആല്‍ക്കഹോള്‍.. സെക്ഷന്‍ 185 മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട്..പണിഷബിള്‍ ആക്ട് പെര്‍ സെക്ഷന്‍ 279 ഒഫ് ദ ഇന്‍ഡ്യന്‍ പീനല്‍ കോഡ്..."
മമ്മൂട്ടിയുടെ കിംഗ് പതിനൊന്നു പ്രാവശ്യം കണ്ടിട്ടുള്ളതുകൊണ്ട്കള്ളുകുടിച്ച് വണ്ടിയോടിച്ചാല് ഏതൊക്കെ വകുപ്പിനാ കേസ് ചാര്‍ജ്ജ് ചെയ്യുന്നേന്ന് പച്ചവെള്ളംപോലെ പഠിച്ചു.
മൂന്നുനാലു വര്‍ഷത്തിനുമുമ്പുവരെ കള്ളുകുടിച്ച് വണ്ടിയോടിക്കുന്നവന്‍മാരെ കണ്ടുപിടിക്കാന്‍-മീനാക്ഷി ശേഷാദ്രി, ഊര്‍മ്മിള മണ്ഡോദ്കര്‍ തുടങ്ങിയ എഴുതാന്‍ പോലും പറ്റാത്ത വാക്കുകള് പറയിപ്പിക്കുക എന്ന തികച്ചും പ്രാക്ടിക്കലായ മാര്‍ഗ്ഗമാണ് കേരള പോലിസ് ഉപയോഗിച്ചുകൊണ്ടിരുന്നത്...
എന്നാല്‍ ഇപ്പോ കേരളപോലിസും സ്മാര്‍ട്ടായി... ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ചാണ് ഇപ്പോ കള്ളുകുടിയന്‍മാര്‍ക്ക് പണികൊടുക്കുന്നത്...അതിലേക്ക് ഊതിക്കഴിഞ്ഞ് കീകീയെങ്ങാനം കേട്ടാല്‍ ചെവിക്കല്ല്പൊളക്കെ അടിയുംതന്ന് വണ്ടീല് കേറ്റി അടുത്ത ആശുപത്രിയില് കൊണ്ടു പോവും.. പിന്നെ ബ്ലഡ് ടെസ്റ്റ്, പിഴ, കേസ്, ജാമ്യം... മുട്ടന്‍ കലിപ്പാവും.........
കള്ളുകുടിച്ച് വണ്ടി ഓടിച്ച് അവസാനം ബ്രെത്ത്അനലൈസറില്‍ ഉമ്മകൊടുത്തിട്ടും, രക്ഷപ്പെടാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ???
ഉണ്ടോ???
എനിക്കത് അറിയണം...അറിഞ്ഞേപറ്റൂ....
ഉണ്ടോ???
എനിക്കത് അറിയണം...അറിഞ്ഞേപറ്റൂ....
നേരെ ഗൂഗിളില്‍ ടൈപ്പ് ചെയ്തു...
"ഹൗ കാന്‍ ഐ രക്ഷപെട് ഓഫ് കള്ള് ആന്‍റ് ബ്രെത്ത്അനലൈസര്‍ അണ്ടര്‍ സെക്രട്ടറി ഒഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്...."
ഫാഗ്യം!! കുറേ റിസല്‍ട്ട് ലിസ്റ്റുചെയ്യുന്നുണ്ട്
പക്ഷെ അതു മനസിലാക്കണമെങ്കി ബ്രെത്ത് അനലൈസറിന്‍റെ പ്രവര്‍ത്തനമെങ്ങനെന്ന് മനസിലാക്കണമെന്ന്...ഹും..
ഓക്കേ..എന്നാപ്പിന്നെ ലത് മനസിലാക്കിയിട്ട് തന്നെകാര്യം...
പ്രധാനമായും മൂന്നുതരം ബ്രെത്ത് ടെസ്റ്റിംഗ് ഉപകരണങ്ങളാണ് ഉള്ളത്...
ഒന്നാമത്തെ സാധനത്തിന്‍റെ പേര്
ബ്രെത്തലൈസര്‍(Breathalyzer)
ഇതില് ഒരു ട്യൂബില്‍ സല്‍ഫ്യൂറിക് ആസിഡ്(sulfuric acid), പൊട്ടാസ്യം ഡൈക്രോമേറ്റ്( potassium dichromate), സില്‍വര്‍ നൈട്രേറ്റ്(silver nitrate), വെള്ളം എന്നിവയുടെ ഒരു ലായനി ഉണ്ടാവും.
കള്ളുകുടിച്ചിട്ടോണ്ടോന്ന് അറിയാന്‍ വേണ്ടി, ഈ ട്യൂബിലെ ലായനിയിലേക്ക് ഊതാന്‍ പറയും...ശ്വാസത്തിലൂടെ പുറത്തുവരുന്ന ആല്‍ക്കഹോള്‍ ഈ മിശ്രിതത്തിന്‍റെ ഓറഞ്ച് നിറത്തിനു കാരണക്കാരനായ ഡൈക്രോമേറ്റ് അയോണിനെ,Cr(VI) പച്ചനിറക്കാരനായ ക്രോമിയം അയോണ്‍,Cr(III) ആക്കിമാറ്റും. അതായത് കള്ളുകുടിച്ചിട്ടുണ്ടെങ്കി ഓറഞ്ച് നിറത്തിലുള്ള ലായനി ഇപ്പോ പച്ച നിറമായിട്ടുണ്ടാകും..ഞാനിപ്പോ
ഊതി, കളറുമാറ്റിയ ആ ലായനിയും ആ ട്യൂബിലു നടന്ന രാസപ്രവര്‍ത്തനവും താഴെക്കണ്ടോളൂ....
കുടിച്ചിട്ടുള്ള കള്ളിന്‍റെ അളവിനനുസരിച്ച് നിറത്തിന്‍റെ തീവ്രതയും കിട്ടുന്ന ഇടിയുടെ എണ്ണവും വ്യത്യാസപ്പെടും..
ഇവിടെ സില്‍വര്‍ നൈട്രേറ്റ് ഉല്‍പ്രേരകമായാണ് ഉപയോഗിക്കുന്നത്.. ഉല്‍പ്രേരകമെന്നാല്‍ രാസപ്രവര്‍ത്തനത്തിന്‍റെ വേഗത കൂട്ടാനോ കുറയ്ക്കാനോ ഉപയോഗിക്കുന്ന കിടുപിടികളാണെന്ന് എട്ടാം ക്ലാസില്‍ വച്ച് ആനിടീച്ചറു പഠിപ്പിച്ചത് ഓര്‍മ്മവന്നു... (ഹൊ എന്‍റെയൊരു ഓര്‍മ്മശക്തി...ന്നെ സമ്മതിക്കണം)
സ്പെക്ട്രോസ്കോപ്പി എന്ന സങ്കേതമാണ് ഇതിന്‍റെ അടിസ്ഥാനം. ആല്‍ക്കഹോള്‍ സാംപിളിലൂടെ (ഊതി വിടുന്നതിലുള്ളത്) ഇന്‍ഫ്രാറെഡ് വികിരണങ്ങളെ കടന്നുപോകാന്‍ അനുവദിക്കുകയും, ആല്‍ക്കഹോളിന്‍റെ ഘടനാപരമായ പ്രത്യേകതകള്‍ കൊണ്ട് അത് ചില പ്രത്യേക തരംഗദൈര്‍ഘ്യമുള്ള ഇന്‍ഫ്രാറെഡ് വികിരണങ്ങളെ ആഗിരണം ചെയ്യുകയും ചെയ്യും. ഈ പ്രക്രിയ ഒരു മൈക്രോപ്രോസസ്സര്‍ ഉപയോഗിച്ച് വിശകലനം ചെയ്താണ് കാര്യങ്ങളു മനസിലാക്കുന്നത്.
കുടിച്ചിട്ടുള്ളതിന്‍റെ ബ്രാന്‍ഡും ആരുടെ കൂടെയിരുന്നു കുടിച്ചു എന്നൊന്നും മനസിലാക്കാന്‍ സാധിച്ചില്ലെങ്കിലും വളരെ കൃത്യമായി ആല്‍ക്കഹോളിന്‍റെ സാന്നിധ്യം ഇതുകൊണ്ട് അറിയാന്‍ കഴിയുമെന്നുള്ളത് ഇന്‍റോക്സിലൈസറിന്‍റെ സവിശേഷതയാണ്. ഇത് വലിയ ഉപകരണമായതുകൊണ്ട് പോലീസുകാര് കൊണ്ടു നടക്കില്ല എന്നൊരു സമാധാനമുണ്ട്
മൂന്നാമത്തേത്..
ആല്‍ക്കോസെന്‍സര്‍(Alcosensor)
തള്ളേ...ഇതാണ് നമ്മ പോലിസുകാരുടെ കയ്യിലിരിക്കുന്നത്.
ഫ്യുവല്‍ സെല്ലിന്‍റെ തത്വത്തെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ഫ്യുവല്‍ സെല്ല് എന്ന് പറഞ്ഞാല്‍ ഹൈഡ്രജന്‍, ആല്‍ക്കഹോള്‍ പോലെയുള്ള ഇന്ധനങ്ങളെ വൈദ്യുതിയാക്കി മാറ്റുന്ന ഉപകരണമാണെന്നാ ലൈന്‍മാന്‍ ശിവന്‍കുട്ടിചേട്ടന്‍ പറഞ്ഞുതന്നിട്ടുള്ളത്...
ഇതിന്‍റെ പ്രവര്‍ത്തനമെന്താന്ന് ചോദിച്ചാല്‍- ഊതിവിടുന്ന ആല്‍ക്കഹോളിനെ ഒരു പ്ലാറ്റിനം കമ്പി (ആനോഡ്) ഓക്സീകരിക്കും. അപ്പോ എഥനോയിക് ആസിഡും, ഹൈഡ്രജന്‍ അയോണുകളും ഇലക്ട്രോണുകളും ഉണ്ടാകും. ഈ ഇലക്ട്രോണുകള്‍ അടുത്ത പ്ലാറ്റിനം കമ്പിയിലേക്ക്(കാഥോഡ്) ഒഴുകാനും തുടങ്ങും...കൂടുതല്‍ കള്ളുകുടിച്ചിട്ടുണ്ടെങ്കി കൂടുതല്‍ ഇലക്ട്രോണുകള്‍ ഒഴുകും.. ...ഇല്ക്ട്രോണിന്‍റെ ഒഴുക്കാണല്ലോ വൈദ്യുതി... അങ്ങനെയുണ്ടാകുന്ന വൈദ്യുതിയുടെ അളവ് നോക്കിയാല്‍ കുടിച്ച കള്ളിന്‍റെ അളവ്അഥവാ Blood Alcohol Content (BAC) മനസിലാക്കാന്‍ കഴിയുമെന്ന്......പുരിഞ്ചിതാ..?അപ്പോ പറഞ്ഞുവന്നത് എങ്ങനെ ബ്രെത്ത്അനലൈസറില്‍ നിന്ന് രക്ഷപെടാമെന്ന്...... അത് ഈസിയല്ലേ..
ദാ ഈ ലിങ്കിലുഞെക്കൂ. അതില് പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ മനസിലാക്കിയിട്ട് വണ്ടി സ്റ്റാര്‍ട്ടിയാ മതി...ഒരു പുല്ലന്‍റെ അനലൈസറിനേം പ്യാടിക്കണ്ട
പക്ഷേ...
പിടിക്കുന്നത് കേരളപോലിസാണെങ്കി ആ ലിങ്ക് വായിച്ചിട്ടും വല്യകാര്യമൊന്നുമില്ല കേട്ടോ...
രക്ഷപെടണമെന്നുണ്ടെങ്കി.....
രക്ഷപെടണമെന്നുണ്ടെങ്കി.....
ഇല്ല ഞാനതു പറയൂല്ല...പറഞ്ഞു തരൂല.....
വാല്‍ക്കഷ്ണം
100 mL രക്തത്തില് അനുവദനീയമായ മദ്യത്തിന്‍റെ പരമാവധിഅളവ് 30 mg ആണ്. ആദ്യമായിട്ട് പിടിക്കുവാണെങ്കി രണ്ടായിരം രൂപാ പിഴയോ ആറുമാസം തടവോ അല്ലെങ്കില്‍ രണ്ടുകൂടി ഒറ്റ പാക്കേജായോ ആണ് കിട്ടുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ മൂവായിരം രൂപയോ മൂന്നുവര്‍ഷം തടവോ അല്ലെങ്കി രണ്ടുംകൂടിയോ....
പോലിസ് പിടിക്കുന്നതും പിഴകെട്ടുന്നതുമൊക്കെ ചീളുകേസാണണ്ണാ..അതിനൊക്കെ ഒരു സമാധാനമുണ്ട്.....
പക്ഷെ.. കള്ളുകുടിച്ച് വണ്ടിയോടിച്ചിട്ട് വഴിയേപോകുന്നവനെ ഇടിച്ചിട്ടാ..ഏവന്‍റെയെങ്കിലും വണ്ടിയിലൊന്ന് ചുമ്മാ തട്ടിയാ.....
അയ്യൊ..
നാട്ടുകാര് ഇടിച്ച് നമ്മുടെ കൂമ്പ്കലക്കും....
അനുഭവമുള്ളതുകൊണ്ട് പറയുവാ......
പോലിസ് പിടിക്കുന്നതും പിഴകെട്ടുന്നതുമൊക്കെ ചീളുകേസാണണ്ണാ..അതിനൊക്കെ ഒരു സമാധാനമുണ്ട്.....
പക്ഷെ.. കള്ളുകുടിച്ച് വണ്ടിയോടിച്ചിട്ട് വഴിയേപോകുന്നവനെ ഇടിച്ചിട്ടാ..ഏവന്‍റെയെങ്കിലും വണ്ടിയിലൊന്ന് ചുമ്മാ തട്ടിയാ.....
അയ്യൊ..
നാട്ടുകാര് ഇടിച്ച് നമ്മുടെ കൂമ്പ്കലക്കും....
അനുഭവമുള്ളതുകൊണ്ട് പറയുവാ......
അപ്പോള്‍ കുടിച്ചു വണ്ടി ഓടിക്കുന്നവനെ പിടിക്കണ്ട എന്നാണോ? ഉള്ള കുബുദ്ദികലോന്നും കൊടുക്കാതെ എന്‍റെ പൊന്നെ ..
ReplyDeleteകുനുഷ്ട് നിറുത്തില്ലിട്ടില്ല ഇതുവരെ അല്ലേ.... ഹൂം
ReplyDeleteഎന്നെ കുടിയനാക്കിയിട്ട്....ഇപ്പ ഉപദേശിക്കാന്‍ വരുന്നാ...യൂ ദുഷ്ട്
ReplyDelete@/@
ReplyDeleteഉസ്കൂള് തുറന്നില്ലേ ....
ReplyDeleteവ്വോ..തൊറന്നു...
ReplyDeleteആഗസ്റ്റില്‍ പരീക്ഷയുടെ അപഹാരമുള്ളതിനാല്‍, ജൂലൈയില്‍ സാറന്‍മാര്‍ക്ക് ചോദ്യപേപ്പര്‍ ഉണ്ടാക്കുനുള്ള യോഗമുണ്ടാകും എന്നല്ലേ തിരുമേനി പറഞ്ഞത്. അത് ഫലിച്ചു കേട്ടോ
kollaam ..
ReplyDeleteനീയൊരു പ്രസ്ഥാനമാണ് അളിയാ :)
ReplyDeleteഒരു ഡ്രൈവറെ പിടിച്ചു യന്ത്രത്തില്‍ ഊതിച്ചു പീ പീ കേട്ടില്ല അങ്ങനെയല്ല ദെ ഇങ്ങനെ എന്ന് പറഞ്ഞു ഏമാന്‍ ഊതി ഉടനെ യന്ത്രം പീ .....പീ .......പീ ......എന്നടിച്ചു
ReplyDeleteഹൊ..ഈ പഹയന്മാരുടെ ഒരു തല! എന്റമ്മോ!
ReplyDeleteഅളിയാ, നീ അറിഞ്ഞോ, അറിയാതെയോ ഈ കുന്ത്രാന്ടതിന്ടെ അടുത്ത് പോലും പോകല്ലേ........ പിന്നതിന്റെ കാറിച്ച നിര്ത്താന് നിലത്തെറിയുകയോ ,,, തല്ലിപ്പോട്ടിക്കുകയോ വേണ്ടിവരും.........
ReplyDeleteanwerkade coment kalakki.....
ReplyDeleteഞങ്ങടെയവീടെ ഇതിലും വലിയൊരു കുന്ത്രാണ്ടമുണ്ട്(റെയിൽ വേ).എനിക്ക് ഈ വക ദുഷ്ട വിചാരമില്ലാത്തതിനാൽ പേടിക്കേണ്ട(പല്ലി ചിലച്ചതു കേട്ടില്ലേ).ഒരിക്കൽ ഒന്നു മുറുക്കി(മുന്നൂറ്) ആഫിസിൽ ചെന്നപ്പോൾ ഊതിച്ചു .പീപ്പീ കേട്ടു.എന്താ അതിന്റെ ഗുട്ടൻസ്.
ReplyDeleteചാർവാകനണ്ണൻ മുറുക്കത്തേയുള്ളു...കുടിക്കത്തില്ല്ല.... സത്യം! അമ്മച്ചിയാണെ കള്ളസത്യം!
ReplyDelete(വാസ്വോ...
ബിവറേജസ് കാർപ്പറേശൻ ഒരു ബ്രാൻഡ് അംബാസഡറെ നോക്കുന്നുണ്ട്... ഫോൺ നമ്പരു താ... ഞാനവർക്കു കൊടുക്കാം!)
ഹ ഹ കലക്കി വാസു കലക്കി.
ReplyDeleteNice one..
ReplyDeletethanks dear
ReplyDeleteവളരെ വിജ്ഞാനപ്രദമായ ലേഖനം.കൂടുതല്‍ അറിവുകള്‍ പ്രതീക്ഷിക്കുന്നു.അഭിനന്ദനങ്ങള്‍ ഈ ബ്ലോഗിന്റെ വായനക്കാരോട് ഒരുവാക്ക്
ReplyDeleteനിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഇലക്ട്രോണിക്സ് കേരളം എന്ന ഈ സൈറ്റ്
സന്ദര്‍ശിക്കണം