Saturday, June 19, 2010

23 ഡി.എന്‍.എസ്സ് സെര്‍വ്വറിനൊരു ചുറ്റുവിളക്ക്

ഡും...ഡും...ഡുംഡും...ഡൂംഡൂംഡൂം....

ആ കൂതറ ശബ്ദം കേട്ടാണ് ഇന്ന് രാവിലെ കണ്ണുവിരിഞ്ഞുണര്‍ന്നത്...
സൂര്യനുദിച്ചിട്ട് വെറും നാലുമണിക്കൂറേ ആയുള്ളു ഏതു കോപ്പനാ ഈ അതിരാവിലെ മനുഷ്യനെ ശല്യപ്പെടുത്താന്‍...

നല്ലൊരു തെറി പെട്ടെന്നു വിളിക്കാന്‍ പാകത്തിന് മെമ്മറിയില്‍ ലോഡ് ചെയ്ത് കതകു തുറന്നു...

ങേ...തങ്കപ്പനാശാന്‍...ന്‍റെ കമ്പ്യൂട്ടര്‍ ഗുരു...

"എന്താ ആശാനേ രാവിലെ?"
"ഡേയ് നീയെനിക്കൊരു അമ്പതു രൂപാ താ...ഒരു അര്‍ച്ചന നടത്താനുണ്ട്".

ആശാന്‍റെ  ഫാഷയില്‍ അര്‍ച്ചനയെന്ന് പറഞ്ഞാല്‍ ക്വാട്ടറാണ്......
എന്തായാലും ആ പരമ ഭക്തന് ചുറ്റുവിളക്കൊന്നും നടത്താന്‍ തോന്നാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് കാശെടുത്തുകൊടുത്തു.

എന്തായാലും കാശുപോയി എന്നാപ്പിന്നെ എങ്ങനെങ്കിലും അതു മുതലാക്കണമെന്ന് വിചാരിച്ച് ഒരു ചോദ്യമങ്ങ് എറിഞ്ഞു...

"DNS സെര്‍വ്വര്‍ മാറ്റിക്കൊടുത്താ എങ്ങനാ ബ്രൗസിംഗ് സ്പീഡ് കൂടുന്നേ?"


"എടാ മണ്ടാ അത് നിനക്കറിഞ്ഞൂടേ...അതായത് ഈ DNS സെര്‍വ്വര്‍ എന്ന് പറഞ്ഞാ സിംപളായി....
നീ ഇപ്പോ www.google.com എന്ന് അടിച്ചുകൊടുക്കുന്നു എന്നു വിചാരിക്കുക അതിനെ ഇവന്‍ 66.102.7.104 പോലെ ഒരു ഐ.പി  അഡ്രസായി മാറ്റുന്നു.  ഈ പ്രക്രിയ എത്ര വേഗത്തില്‍ നടക്കുമോ അത്രേം വേഗത്തില്‍ നിനക്ക് ഇന്‍റര്‍നെറ്റ് ബ്രൗസ് ചെയ്യാനും സാധിക്കും."

"..പക്ഷേ  ഇപ്പോഴും ആ പ്രതിക്രിയയൊക്കെ നടക്കുന്നുണ്ടല്ലോ.."

"പ്രതിക്രിയയല്ലടാ പ്രക്രിയ..പ്രക്രിയ..
അത്..ഇപ്പോഴും നടക്കുന്നുണ്ട്.. പക്ഷേ ഇപ്പോ നീ ഉപയോഗിക്കുന്നത് നിന്‍റെ സര്‍വ്വീസ് പ്രൊവൈഡറിന്‍റെ DNS സെര്‍വ്വറാണ്.. മിക്കവാറും അത്  മെല്ലെയായിരിക്കും പ്രവര്‍ത്തിക്കുന്നത്"

"അപ്പോ ഇതെങ്ങനെ മാറ്റും...വേറെ എന്താ മാര്‍ഗ്ഗം..???"


"വേറെ ഒരുപാട് DNS സെര്‍വ്വറുകളൊക്കെയുണ്ട്. പക്ഷേ അതില്‍ ഏതിനാണ് സ്പീഡെന്ന് മനസിലാക്കണം. 


അത് മനസിലാക്കാന്‍ ഉള്ള ഒരു ഫ്രീ ടൂളാണ് NameBench നീ അതിന്‍റെ ലിങ്കില്‍ ക്ലിക്കി ഡൗണ്‍ലോഡുചെയ്ത് ഇന്‍സ്റ്റാള്"

"ചെയ്തു...അപ്പോ ദിങ്ങനെ വരുന്നു ആശാനേ..."

"... നീ അതിനെയെടുത്ത് ബെഞ്ച്മാര്‍ക്ക് ടെസ്റ്റുകൊടുക്ക്...ഇതിനു കുറച്ചു സമയം പിടിക്കും....."



"ആശാനേ.....ദാ ഇപ്പം ഒരു റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്തു..."

"...ആ റിപ്പോര്‍ട്ടില്‍ റെക്കമന്‍റഡ് കോണ്‍ഫിഗറേഷന്‍ കാണും
അതെടുത്ത് DNS കോണ്‍ഫിഗറേഷനില്‍ പൂശ്"

"അതെങ്ങനാ ആശാന?"
"ഡേ നീ ഡെസ്ക്റ്റോപ്പിലുള്ള My Network Places ഐക്കണില്‍ റൈറ്റ് ക്ലിക്കു ചെയ്ത് അത്ന്‍റെ Properties എടുക്ക്
എന്നിട്ട് Local Area Connection ല്‍ ക്ലിക്ക്

അതിന്‍റേം Properties ല്‍ ക്ലിക്ക് 

ഇനി Internet Protocol version4 (TCP/IPv4) സിലക്ട് ചെയ്ത് അതിനെ ഡബിള്‍ ക്ലിക്ക് ചെയ്യ് അല്ലെങ്കില്‍ അതിന്‍റേം Properties ല്‍ ക്ലിക്കു ചെയ്യ്

use following DNS server addresses  എന്നതില്‍ ക്ലിക്ക് ചെയ്ത് നേരത്തേ ജനറേറ്റ് ചെയ്ത റെക്കമെന്‍റഡ് കോണ്‍ഫിഗറേഷന്‍ ഇവിടെ അടിച്ചിടുക



അല്ലെങ്കില്‍ ഇതിന്‍റെ Advanced ടാബില്‍ ക്ലിക്കി താഴെക്കാണുന്നതുപോലെ മൂന്നു സെര്‍വ്വറുകളും കോണ്‍ഫിഗര്‍ ചെയ്യാം





.... ഇനി സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്തു നോക്ക്"

തള്ളേ...കൊള്ളാം... ഇപ്പം ഇദ് പൊളപ്പനായി പേജൊക്കെ ലോഡു ചെയ്യുന്നുണ്ട്.... ഡാങ്ക്യൂ ആശാനേ ഡാങ്ക്യൂ....

പക്ഷേ നന്ദിപറയാന്‍ നോക്കിയപ്പോ ആശാനെ കണ്ടില്ല...
ചതിച്ചോ കാവിലമ്മേ......
ഞാന്‍ ഓടി.....
.
.
.

ഓടിച്ചെന്ന് .....

പേഴ്സ് തുറന്നുനോക്കി...... ഒരു ചുറ്റുവിളക്കിനുള്ള കാശ് അതില്‍  നിന്നും അപ്രത്യമായിരിക്കുന്നു..!!



വാല്‍ക്കഷ്ണം
ISP provider ന്‍റെ പഴയ സെറ്റിംഗ്സിലേക്ക് തിരിച്ചു പോകണമെങ്കില്‍ 
obtain DNS server address automatically എന്നതില്‍ ക്ലിക്കിയാല്‍ മതി


NameBench.ഒരു ഓപ്പണ്‍സോഴ്സ് ബെഞ്ച്മാര്‍ക്ക് യൂട്ടിലിറ്റിയാണ് കൂടുതലറിയണമെങ്കില്‍ ഇവിടെ ഞെക്കാം 

23 comments:

  1. കുടുംബത്തില്‍ അല്ല ആശുപത്രിയില്‍ പിറന്നവനാണ് . അതൊരു കുഴപ്പമായിട്ട് കരുതുന്നുമില്ല :) പോസ്റ്റ്‌ കലക്കി .എങ്ങനെയും ചില 'സംഗതി'കളൊക്കെ ഉണ്ടല്ലേ . നന്ദി പങ്കു വെച്ചതിനു . :) വീണ്ടും എഴുതുമല്ലോ ...:)

    ReplyDelete
  2. നന്ദി...സംഗതികള്‍ വരുന്നുണ്ടെങ്കിലും ശ്രുതി അവടെയും ഇവിടെയും ഒക്കെപ്പോവുന്നുണ്ട്... അല്ലെങ്കിലും പണ്ടേ അവളിങ്ങനാ :)

    ReplyDelete
  3. വാസു അണ്ണാ... സൂപ്പര്‍...,
    വളരെ നന്നാവുന്നുണ്ട്‌...., എല്ലാവിധ ആശംസകളും..,
    തുടര്‍ന്നും എഴുതുക......

    എല്ലാ പോസ്റ്റുകളും...മൂന്ന് ദിവസം കൊണ്ട് വായിച്ചു...
    ഇനി അതൊക്ക് ഒന്ന് അപ്ലേ ചെയ്യണം...

    ReplyDelete
  4. അപ്ലൈ ചെയ്യൂ.... ബെസ്റ്റ് ആശംസകള്‍

    ReplyDelete
  5. ബാസു ജ്ജും ന്റെ ഈ ബ്ലോഗും പെരുത്ത് പിടിച്ചിരിക്കണ് എനക്ക്

    ReplyDelete
  6. നോമിനു പീ.ഡീയെ ബോധിച്ചിരിക്കുണു.. നന്നായി ബോധിച്ചിരിക്കുണു..

    ReplyDelete
  7. ഈ സാധനങ്ങള്‍ ഒക്കെ സിസ്റ്റത്തില്‍ ഇട്ടാ പെര്‍ഫൊമെന്‍സ് കുറയോ(സിസ്റ്റം സ്പീഡ് കുറയോ)

    ReplyDelete
  8. സിസ്റ്റത്തിന്‍റെ സ്പീഡ് കുറയില്ല..

    പക്ഷേ...

    ബ്രൗസിംഗ് കൂടും...അങ്ങനൊരു കുഴപ്പമുണ്ട് കൂതറേ

    ReplyDelete
  9. എപ്പോളും എന്നോട് , rapidshare , നിന്റ്റെയ്‌ കോട്ട , കഴിഞ്ഞു എന്ന് പറയുന്നു , അവ്ര്‍ക്കിട്ടു ഔരു പണി കൊടുക്കാന്‍ വെല്ല വഴിയുണ്ടോ ( ഞാന്‍ പണ്ടേ രാവണപ്രഭുവിലേ vijayaragavntey പോളസി ആണ് ജോര്‍ജുക്കുട്ടി ചെലവാക്കുനതില്‍ )

    ReplyDelete
  10. ഞാന്‍ മ.പു സ്റ്റൈലില്‍..
    ങാ നമുക്ക് ഒക്കെ ശരിയാക്കാം... .

    ReplyDelete
  11. chettan aalu kollamallu enikku ishttapettu
    mailid tharamo edukku chatam

    ReplyDelete
  12. ക്യാപ്റ്റന്‍റെ ഉപദേശം ഒന്നു കൊണ്ടുമാത്രമാ ഞാന്‍ മര്യാദക്കാരനായത്

    ReplyDelete
  13. ഇത് കമ്പ്യൂട്ടര്‍ ഗുരുകുലം എന്നാ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്‌. proxy server change ചെയണമെഖില്‍ proxy.org എന്നാ സൈറ്റില്‍ പോയി നോക്കുകാ. എനിക്ക് കുറെ visitersine ഒപ്പിച്ചു തരാമോ? adbrite നെ കുറിച്ച് കേട്ടിട്ടിടുണ്ടോ? പരസ്യം വഴി കാശു കിട്ടും.എന്റെ ബ്ലോഗില്‍ കയറി sponcers എന്നതിന് താഴേ your ads here എന്നുണ്ട് അതില്‍ കയറു...........................................................എനിക്ക് കുറെ vistersine ഒപ്പിച്ചു തരണം . .കമ്പ്യൂട്ടര്‍ ഉപയ്ങ്ങളെ ഒരു കഥ പോലെ അവതരിപ്പിക്കുന്നത് വളരെ നല്ലതാണ്.അഭിനദനങ്ങള്‍.ഒരു കാര്യം ഇപ്പോള്‍ എന്താണ് ജോലി ചെയ്യുന്നത്.

    ReplyDelete
  14. vasu anna ente ee blogil onnu nokku .http://jangoostric.blogspot.com/2010/06/installing-certificate-on-your-mobile.html....................................................അഭിപ്രായമെഴുതാന്‍ മറക്കരുത്.............................................

    ReplyDelete
  15. I utilised it. Nice. working. congrats.

    ReplyDelete
  16. വാസൂട്ടാ മോനേ കൊള്ളാല്ലോ കുട്ടാ!

    ReplyDelete
  17. he.tricks to increase mozilla speed.visit

    http://jangoostric.blogspot.com/2010/07/incressing-speed-of-mozilla-30time.html

    if you like post comments.and told your frnts to visit.pls.click on follow(follow my blog).i want some more visiter.pls help me.i will tell some anothertechnique

    ReplyDelete
  18. how to eran more visiters and coomments.if you have100 more visiters perday you can get money from adbrite.visit www.adbrite.com.also visit my blog.

    ReplyDelete
  19. if you like my post .post comments

    ReplyDelete
  20. "കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ"
    കുടുംമത്തീ പിറന്നവന്‍ അല്ലാത്തോണ്ട് ഇങ്ങനെ എഴുതി തിരിച്ചു പോകുന്നു.
    എന്നാലും ഒന്ന് പറഞ്ഞു പോകാം
    പോസ്റ്റുകള്‍ ഉഗ്രന്‍.

    ReplyDelete
  21. annasuperbbb...upayogikkunna chali comedy super anu...jolikkidayil ithiri chiriyiloode vivaram vekkalooooo.....kep gng

    ReplyDelete
  22. Postukal valare nannayittundu-BINU,DHARAVANDHOO.

    ReplyDelete

കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ