Monday, June 21, 2010

37 കള്ളുകുടിയന്‍മാര്‍ അറിയാതെ പോകുന്നത്....

വാസുവൊരു ബ്ലോഗറായ കാര്യവും, സൈബര്‍ജാലകത്തില്‍ വാസൂന്‍റെ ഒരു പോസ്റ്റ് വന്നകാര്യവുമൊക്കെ ബി.ബി.സിയില്‍ സ്ക്രോള്‍ ന്യൂസ് വന്നതുകൊണ്ട് കൂട്ടുകാരൊക്കെ അറിഞ്ഞു..

അതിന്‍റെ ചെലവ് ചെയ്യണമെന്ന് പറഞ്ഞ് അരിഷ്ടക്കട നടത്തുന്ന ശശി  ദിവസം ഒരമ്പതുപ്രാവശ്യം മിസ്ഡ് കോളടിക്കും...കള്ളുകുടിക്കാനോരോ കാരണങ്ങള്‍..

ശല്യം സഹിക്കാണ്ടായപ്പോ ന്നാപ്പിന്നെ ഇന്ന് വൈകിട്ടുതന്നെ ആ കര്‍മ്മം അങ്ങട് നടത്താമെന്ന് വിചാരിച്ചു...

ഒരു ഓ.സി.ആര്‍ ഫുള്ളുവാങ്ങിക്കൊണ്ടുവരാന്‍ കൈക്കാരന്‍ പയ്യനെവിട്ടു....ആറുമണിക്ക് ക്യൂവില്‍ക്കയറി നിന്നാലേ ഒരു എട്ടുമണിക്കെങ്കിലും സാധനം കയ്യിലുകിട്ടൂ...

ഐഡിയ.......ഈ ഗ്യാപ്പില്‍ ശശിക്ക് കുറച്ച് ചെമസ്ട്രി പറഞ്ഞുകൊടുക്കാം...

അവന്‍റെ ശാസ്ത്രാഭിരുചി(സ്പെല്ലിംഗ് ശരിയാണോ എന്തോ) പരീക്ഷിക്കാന്‍ ഒരു കുഞ്ഞുചോദ്യം ചൂണ്ടയില്‍ കൊരുത്തെറിഞ്ഞു...

"ഡേ.. ശശി.... നീയിപ്പോ ഒരു അറുപത് ഓ.സി.ആറും അറുപത് വെള്ളവും ഒരു ഗ്ലാസില്‍ ഒഴിച്ചു-അപ്പോ ആ ഗ്ലാസില്‍ ടോട്ടല് ഇപ്പം എത്രേം ഉണ്ടാകും?"

"...  നീ കള്ളു വാങ്ങിച്ച് തരുമെന്ന് വിചാരിച്ച്... ഒരുമാതിരി ഓക്ലേശിക്കുന്ന വര്‍ത്താനം പറഞ്ഞാലുണ്ടല്ലോ...".

"ശ്ശെ.. ഞാന്‍ സീരിസായി ചോദിച്ചതാ...എത്രകാണും..ആലോയിച്ചു നോക്കിയാണ്.?"

".....നൂറ്റിഇരുപത്......"(കുറച്ച് ആലോചിച്ചെങ്കിലും ഉത്തരം വന്നു)

"ഹാ...ഹാ... .. ഇത് നീ പറയുമെന്ന് എനിക്കറിയാരുന്നു..അതാ ചോദിച്ചത്...."

"എടാ മണുഗുണാ‍‍‍‍ഞ്ചാ..... എന്നാപ്പിന്നെ എത്ര കാണുമെന്ന് നീ പറഞ്ഞ് ഒലത്ത്.."

"നീ ചൂടാവണ്ട.....ചെമസ്ട്രിപരമായി ഒലത്താന്‍ പറഞ്ഞാല്‍ ആ ഗ്ലാസില്‍ നൂറ്റി ഇരുപത് ഒരിക്കലും ഒണ്ടാവില്ല........"

"ങ്ങേ...അതെന്ത് ഓ.സി.ആറ് ആവിയായിപ്പോണ്ടാണോ..?"
ശശിയുടെ ബ്രെയിന്‍ പ്രവര്‍ത്തിച്ചു തുടങ്ങി

"അല്ലടേ...അത് ഈ ആല്‍ക്കഹോള്‍-വെള്ളം മിശ്രിതത്തിന്‍റെ ഒരു പ്രത്യേകത കൊണ്ടാണ്....."

"യെന്നുവച്ചാലെന്താന്നു തെളിച്ചു പറയടേ...."

"പറയാം... പറയാം....വെള്ളം-ആല്‍ക്കഹോള്‍ മിശ്രിതത്തിന്‍റെ വ്യാപ്തം നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കുറയുന്നതിന് എന്തുകൊണ്ടാണെന്നുവച്ചാല്‍....


വെള്ളത്തിന്‍റെ തന്മാത്രകള്‍ തമ്മില്‍ ചെറിയ ഗ്യാപുകള്‍ ഉണ്ട്.  ഈ ഗ്യാപുകളില്‍ കുറച്ച് ആല്‍ക്കഹോള്‍ തന്മാത്രകള്‍ക്ക് സ്ഥിതിചെയ്യാന്‍ കഴിയും.
അതിനാല്‍ മിശ്രിതത്തിന്‍റെ വ്യാപ്തം പ്രതീക്ഷിക്കുന്നതിനേക്കാള്‍ കുറവായിരിക്കും"

"തന്മാത്രയും..വ്യാപ്തവും... നീ സംഭവം സിംപിളാക്കി പറ...."

"ഓക്കെ....അങ്ങനെങ്കില്‍ അങ്ങനെ....ഒരു ഗ്ലാസില്‍ പകുതി ഭാഗത്ത് ഗോലികളും മറ്റൊരു ഗ്ലാസില്‍ പകുതിഭാഗം മണലും എടുക്കുക.  ഇത് പരസ്പരം കൂട്ടിച്ചേര്‍ത്താല്‍ ഗോലി-മണല്‍ മിശ്രിതം ഒരു ഫുള്‍ ഗ്ലാസില്‍ കുറവായിരിക്കും.  ന്തായിരിക്കും കാര്യം?"

"ഗോലികള്‍ക്കിടയിലുള്ള ഗ്യാപ്പില്‍ മണല്‍ കേറുന്നതുകൊണ്ടല്ലേ?"

"യെസ്.. ദേര്‍ യൂ ആര്‍...ഇപ്പ കാര്യം മനസിലായില്ലേ....."

"മനസിലായി...മനസിലായി....... ദാണ്ടെ ചെറുക്കന്‍ ഫുള്ളുമായിട്ട് വന്നു...
ഒരു അറുപത് ഓ.സി.ആറും അറുപത് വെള്ളവും ഞാനിപ്പോ മിക്സാന്‍ പോവ്വാ... മിക്സുമ്പോ അത് നൂറ്റിഇരുപത് തന്നെവന്നാ നിന്‍റെ ചെവിക്കല്ല് ഞാന്‍ അടിച്ചു പറിക്കും......."

ഈസ്വരാ ഫവ്വാനേ..... അളവ് കൃത്യമായി കണ്ടുപിടിക്കാന്‍ വേണ്ടി  അരിഷ്ടം അളക്കുന്ന ഗ്ലാസ്സെടുക്കാന്‍ ശശി അകത്തോട്ടു പോയിരിക്കുവാ....
ന്‍റെ ചെമസ്ട്രിപരമ്പര ദൈവങ്ങളേ... എന്‍റെ ചെവിക്കല്ല് നീ കാത്തോളണേ...


സാങ്കേതിക തടസ്സങ്ങള്‍ മാറാന്‍ ദിത് കൂടി വായിച്ചോളൂ....

തന്മാത്രാ...തന്മാത്രാ എന്നു പറഞ്ഞാല്‍  മോഹലാലിന്‍റെ സിനിമയല്ല ഉദ്ദേശിച്ചത്... ദത് ഒരു പദാര്‍ത്ഥത്തിന്‍റെ എല്ലാ ഗുണങ്ങളും കാണിക്കുന്ന ഏറ്റവും ചെറിയ കണികയാണ്. മോളിക്യൂള്‍(molecule) എന്നും ഇംഗ്ലീഷുമീഡിയത്തില്‍ പഠിച്ച അഹങ്കാരികള്‍  ഇതിനെ വിളിക്കാറുണ്ട്

വ്യാപ്തം എന്നാല്‍ ഒരു വസ്തുവിന് സ്ഥിതിചെയ്യാന്‍ ആവശ്യമായ സ്ഥലമാണ്

ആല്‍ക്കഹോള്‍ എന്നത് ഓര്‍ഗാനിക സംയുക്തങ്ങളിലെ ഒരു വിഭാഗമാണ്. ആയിരക്കണക്കിന് വ്യത്യസ്തമായ ആല്‍ക്കഹോള്‍ സംയുക്തങ്ങളുണ്ട്.
അതില്‍ത്തന്നെ കുടിച്ചാല്‍ കണ്ണുപോകാത്തതും, മാദക ഗന്ധമുള്ളതും, ബ്‍വ്റജ്സില്‍ കിട്ടുന്നതും  എഥനോള്‍   എന്ന ആല്‍ക്കഹോള്‍ മാത്രമാണ്....എഥനോളിന്‍റെ ഇരട്ടപ്പേരാണ് ഈതൈല്‍ ആല്‍ക്കഹോള്‍ കേട്ടോ....


അപ്പോ ഇനി ചിയേഴ്സ്.......

37 comments:

 1. ആശംസകള്‍ മാത്രം നേരുന്നു , പിന്നെ സ്നേഹവും :)

  ReplyDelete
 2. ഒടുവില്‍ ശാസ്ത്രം പഠിക്കാനും വെള്ളമടിക്കേണ്ട ഗതിയായി ...

  ReplyDelete
 3. @കെ.പി.എസ് ഇവിടെ വന്നതിന് നന്ദി...

  @ഷാന്‍-വെള്ളമടി എന്താ ത്ര മോശമാണോ???

  ReplyDelete
 4. അതാണോ നാട്ടിലെ ബാറില്‍ രണ്ടു വീശിയാ‍ല്‍ വെള്ളമൊഴിക്കാതെയും അല്പം കുറവ് കാണുത്?

  ReplyDelete
 5. നിങ്ങള് മലയാളം മാഷോ കേമിസ്സ്ട്രിയോ

  ReplyDelete
 6. ചിയേഴ്സ്.......

  ReplyDelete
 7. കെമസ്ട്രിയെന്ന് പറയരുത് തിരുമേനീ... ദത് ചെമിസ്ട്രി... chemistry സ്പെല്ലിംഗ് നോക്ക്...

  ReplyDelete
 8. appo oru full vellaththil cherththal kallu vellaavo atho vellam kallavo atho ohh. innalaththe kett vittittilla athaa ellam kooti orusansayam

  ReplyDelete
 9. ജമാലേ എല്ലു വെള്ളമാവാതെകൂടെ നോക്കണം ട്ടോ

  ReplyDelete
 10. അവതരണ ഭംഗിക്കു
  കുടുബത്തിൽ പിറന്നവനായതു കൊണ്ടു
  A+ തരുന്നു.

  വെള്ള മടി തെണ്ടിക്കും.

  ReplyDelete
 11. നമുക്കൊന്നു കൂടണമല്ലോ.ഒരു ഓ.പി.ആര്‍ കരുതിക്കോളൂ

  ReplyDelete
 12. വാസുവേ....പാവം കുടിയന്‍സിനെയും വെറുതെ വിടില്ല അല്ലേ...
  :)
  കൊള്ളാം കേട്ടോ..

  ReplyDelete
 13. -കലാവല്ലഭന്‍- കള്ളുകുടിക്കൂ കരുത്തനാകൂ.. ദിതാണ് വാസൂന്‍റെ പോളിസി

  -ശ്രീ- എപ്പം കൂടീന്നു ചോയിച്ചാ മതി

  -രഘു- നന്ദി........

  ReplyDelete
 14. നല്ല പോസ്റ്റ്‌..നല്ല ഉദാഹരണം....ഇഷ്ടായി...

  പിന്നെ ആ കമന്റ്‌ ബോക്സിന്റെ മുകളിലെ ആഹ്വാനവും..

  അതുകൊണ്ട് മാത്രമാ ഈ കമന്റ്‌ :)

  ReplyDelete
 15. ഹോ ആദ്യാമായിട്ട് ഒരു ഫ്രോഡ് പരിപാടി ഇല്ലാത്ത ഒരു സംഭവം പോസ്റ്റിയല്ലോ -*-

  ReplyDelete
 16. വാസു ചിയേര്‍സ് .........
  പിന്നെ വാസു പറഞ്ഞ ആ ബിബിസി ന്യൂസ്‌ ഞാന്‍ കണ്ടിരിന്നു

  ReplyDelete
 17. വാസുവണ്ണ ഗൊള്ളാം ..ഇപ്പ എനിക്ക് മനസിലായി നുമടെ ചെമിസ്ട്രി

  ReplyDelete
 18. @പീ.ഡീ-അത് ...അന്ന് ഞാന്‍ പറഞ്ഞില്ലേ...ഡീസന്‍റാവുമെന്ന്...


  @പൊന്മാന്‍-ഈ ടി.വിക്കാരെക്കൊണ്ട് ഇപ്പം വല്യ ശല്യമായിരിക്കുവാ...ന്തായാലും അങ്ങടും ഒരു ചിയേഴ്സ്...

  ReplyDelete
 19. വസുവേ...... എന്നാ പറയാനാ......!

  ReplyDelete
 20. vasu is great ........... best regards

  ReplyDelete
 21. ഡാങ്ക്യൂസ്.....

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. വാസു വെറും വാസുവല്ല, വാസു മാഷാണ് !

  ReplyDelete
 24. തെച്ചീ.....‍ലുക്കില്ലെന്നേയുള്ളു.... ഞാനുമൊരു ചെമിസ്ട്രി സാറാ....

  ReplyDelete
 25. എന്തു ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ആല്‍ക്കഹോള്‍ രസതന്ത്രം.അതും ഉദാഹരണമൊക്കെ വായിച്ചു നല്ലോണം ചിരി വന്നു.:)

  കെമിസ്ട്രി അധ്യാപകന്‍ തന്നെയാണെങ്കില്‍ തീര്‍ച്ചയായും ഓര്‍ഗാനിക്കും,ഇനോര്‍ഗാനിക്കും കൂടിമറിയുന്ന രസതന്ത്രപഠനം രസായി പഠിപ്പിച്ച് കുട്ടികളെ കൈയ്യിലെടുത്തിട്ടുണ്ടാവുമല്ലോ.:)

  ReplyDelete
 26. സത്യായിട്ടും ഞാന്‍ ചെമിസ്ട്രി സാറാ... റോസെങ്കിലും ഒന്ന് വിശ്വസിക്ക്... പിപ്പറ്റും ബ്യൂററ്റുമാണ് സത്യം

  ReplyDelete
 27. “എഥനോളിന്‍റെ ഇരട്ടപ്പേരാണ് ഈതൈല്‍ ആല്‍ക്കഹോള്‍ കേട്ടോ....“

  അപ്പോള്‍ മീതൈല്‍ ആള്‍ക്കഹോളോ??!! ഹല്ല പിന്നെ

  സംഗതി എനിക്കിഷ്ടമില്ലാത്തതാണ് രസതന്ത്രവും ഊര്‍ജ്ജതന്ത്രവുമെങ്കിലും എനിക്കിഷ്ടപ്പെട്ട ‘തന്ത്ര’വുമായി അതിനെ കൂട്ടിക്കുഴച്ചു ഒഴിച്ചു വിളമ്പിയതു കൊണ്ടു ഇഷ്ടപ്പെടൂകയും മനസ്സിലാവുകയും ചെയ്തു. :)

  ReplyDelete
 28. നന്ദേട്ടാ ഇവിടെ വന്നതിന് വളരെയധികം നന്ദി(ഞാന്‍ നികേഷ് കുമാര്‍ ഫാനും ആണ് കേട്ടോ)


  മീതൈല്‍ ആല്‍ക്കഹോള്‍- മീതെ കിടക്കുന്ന ആല്‍ക്കഹോളെന്ന് അയ്യപ്പ ബൈജു പറഞ്ഞു കേട്ടിട്ടുണ്ട്

  ReplyDelete
 29. Eda ninakku pandu njan ee upamakal paranju tharumpo njan orthillayirunnu nee ithrem kaalam ithu orthirikkumennu...

  Santhoshamayeda.. vasu....santhoshamayi...

  - Perum Panni

  ReplyDelete
 30. മച്ചാ.... നീയും വന്നു ഗേറിയാ????

  ReplyDelete
 31. വാസു അണ്ണാ പോസ്റ്റുകള്‍ എല്ലാം സൂപ്പര്‍ ആകുന്നുണ്ട്..

  ReplyDelete
 32. ഹും എയുതും,......അല്ല പിന്നെ നെട്ടുരാനൊടാണൊ...കളീ....

  ReplyDelete
 33. ഗുരുവേ... രണ്ടണ്ണം അടിച്ചകാരണ്ണം ഒന്നും മനസിലായില്ല
  നാളെ കമന്റ്‌ പോസ്റ്റ്‌ ചെയ്യാ ഓക്കേ ഗുഡ് നൈറ്റ്‌

  ReplyDelete
 34. ഇതു നേരത്തെ കണ്ടില്ലല്ലൊ കഷ്ടമായിപ്പോയി

  അപ്പൊ നമ്മള്‍ രണ്ടടിക്കണം എന്നു വിചാരിച്ചാല്‍ രണ്ടര അടിച്ചിരിക്കണം അതാ ഇന്നലെ ഏല്‍ക്കാഞ്ഞത്‌ അല്ലെ :)

  ReplyDelete

കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ