Thursday, June 3, 2010

22 സോണിച്ചായന്‍റെ മുസ്‌ലി പവര്‍ എക്സ്ട്രാ

പതിവില്ലാതെ ഇന്ന് അതിരാവിലെ എഴുന്നേറ്റു

അതിരാവിലേന്നു പറഞ്ഞാ ഒരു ഏഴ് ....ഏഴര..... എട്ടു മണി... ഇനി അ‍ഡ്ജസ്റ്റ്മെന്‍റ് പറ്റൂല്ല.... കാരണം എട്ടേമുക്കാലിന് വിരലു പതിപ്പിക്കണം

ബ്ലോഗില്‍ കമന്‍റു വല്ലതും പുതിയത് വീണിട്ടുണ്ടോന്നറിയാന്‍ ഒരു ആക്രാന്തം...
ഒരു അനോണിയെങ്കിലും കമന്‍റിട്ടിരുന്നെങ്കില്‍...
(എന്താ ഒരു നവ ബ്ലോഗറ.റ..റ..ര്‍ക്ക്  എന്താ ഇത്രേം ആഗ്രഹിച്ചൂടേ..)

വാസുവിന്‍റെ വിലാപങ്ങള്‍ എന്ന ബുക്ക്മാര്‍ക്കില്‍ ക്ലിക്കിയപ്പോഴേ...ഒരു വശപ്പിശക് ഫീലു ചെയ്തു....പേജ് ലോഡാവാനൊരു വൈക്ലബ്യം....
ഇനി ചിലപ്പോ റിഫ്രഷ് ചെയ്തു നോക്കിയാ വല്ല ഒളിഞ്ഞിരിക്കുന്ന ക മന്‍റു വല്ലതും വന്നാലോ.... റിഫ്രഷ് ചെയ്തു...

ദാ.....

10..


20...


30...


40....


50....


60....


70.....

ഇത്രേം സെക്കന്‍റുകള്‍ ഞാന്‍ വെയ്റ്റു ചെയ്തു....
(പണ്ട് തുള്ളിച്ചാടി ലോഡു ചെയ്തിരുന്ന പേജാ..)
കമന്‍റില്ലെങ്കില്‍ വേണ്ട ബ്ലോഗെങ്കിലും ഓപ്പണായാ മതി......

എന്നാപ്പിന്നെ ഒന്നു ക്ലോസു ചെയ്ത് ഓപ്പണ്‍ ചെയ്യാം....
ഹെന്ത്....വിന്‍ഡോ ക്ലോസ് ആകുന്നില്ലേ.....
നാട്ട് റെസ്പോണ്ടിംഗ്.......
ഉം...സാരമില്ല ചിലപ്പോ റീ സ്റ്റാര്‍ട്ടില്‍ ശരിയായേക്കും....

റീസ്റ്റാര്‍ട്ടായി വന്ന സമയം കൊണ്ട് കുളിച്ച് ഫ്രഷ്(?) ആയി..

പിന്നേം എന്തെങ്കിലും ഓപ്പണ്‍ ചെയ്താ, ഈ നശിച്ച സാധനത്തിനു മൊട...
ആദ്യം ഒന്നു മടിക്കും...പിന്നെ... ഇഴഞ്ഞ്...ഇഴഞ്ഞ്......
 കുറേക്കഴിഞ്ഞപ്പോ എനിക്കു മടുത്തു....

കമ്പ്യൂട്ടറിന്‍റെ ആദ്യപാഠങ്ങള്‍ ചൊല്ലിത്തന്ന തങ്കപ്പനാശാന്‍റെ മഹത്ത് വചനങ്ങള്‍ മെമ്മറിയില്‍ ഫീഡ് ചെയ്തു.
അങ്ങനെ ആദ്യമായി എന്‍റെ മെമ്മറി  ലാപ്ടോപ്പിനാക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചു...

സ്പീഡു കുറഞ്ഞാ  ആദ്യം ഡിസ്ക് ക്ലീനപ്പ്  ചെയ്യുക  എന്ന മഹത്തായ കാര്യം ഒന്നു ചെയ്തു നോക്കി..
(ഡീഫ്രാഗ്‌മെന്‍റും ചെയ്യണമെന്ന് ആശാന്‍ അന്ന് പറഞ്ഞ് തന്നിരുന്നു... ക്ഷമിക്കൂ ആശാനേ... ഇപ്പോ എനിക്കു സമയമാണ് വലുത്..... സമയമുള്ളപ്പോ ചെയ്തോളാം)

കൂതറ ടെമ്പററി ഫയലെല്ലാം അങ്ങനെ ഡിലീറ്റു ചെയ്തു...
എന്നിട്ട് .റീ സ്റ്റാര്‍ട്ട് ചെയ്തു..
പക്ഷേ....ആ പഴയ ഉശിരൊന്നും കാണിക്കുന്നില്ല....
ആകെയൊരു ഉദ്ധാരണക്കുറവോ..ബലക്ഷയമോ..നാഡീ തളര്‍ച്ചയോ അങ്ങനെയെന്തോ ...
എന്‍റെ  സോണിച്ചായന്‍ (SONY VAIO),  ഷക്കീലപടങ്ങളിലെ കിളവന്‍കഥാപാത്രത്തിനെപ്പോലെയായോ എന്ന് ഒരു വേള സന്ദേഹിച്ചു...

പക്ഷേ ഞാന്‍ വിടുമോ.....
മുസ്‌ലി പവര്‍ എക്സ്ട്രാ കയ്യിലിരിക്കുമ്പോ ഞാനെന്തിനു ഭയക്കണം...
ഉടന്‍തന്നെ വിന്‍ഡോസിന്‍റെ മുസ്ലി പവര്‍ എക്സ്ട്രാ, ഈ ഷെല്‍ഫ് തുറന്നെടുത്തു..

അതിനെ ഒരു ചെറിയ ഫോള്‍ഡറിലേക്ക് എക്സ്ട്രാക്റ്റ് ചെയ്തു.
രണ്ടു മനോഹരമായ ടാബ്‌ലറ്റുകള്‍
Registry Easy യുംWindows 7 manager ഉം

പണ്ട് വിസ്റ്റയുണ്ടായിരുന്നപ്പോ അത് കിടിലമായി ഓടിച്ചു കൊണ്ടിരുന്നത് ഈ Registry Easy ഒന്നുളളതുകൊണ്ട് മാത്രമായിരുന്നു.


ഏതെങ്കിലും ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്താ പോരേ...വിവേകം മന്ത്രിച്ചു.....

ഛെ...ഛെ നാലു ജി.ബി RAM ഉം 2.53 GHz ഉള്ളപ്പോ ഇത്തിരിയില്ലാത്ത രണ്ടു സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനെന്തിനു പേടിക്കണം...

പിന്നെല്ലാം പെട്ടെന്നായിരുന്നു...
പട...പടാന്ന് രണ്ടു സോഫ്റ്റ്‌വേറുകളും ഇന്‍സ്റ്റാള്‍ ചെയ്തു.

ഫോള്‍ഡറിലുണ്ടായിരുന്ന സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് രണ്ട് അണ്ണന്‍മാരെയും രജിസ്റ്റര്‍ ചെയ്തു...

ഇനി ഓരോന്നിനെയായി ഓടിക്കാം....

ആദ്യം രജിസ്ട്രി ഈസി
പണികള്‍ ഓരോന്നായി തുടങ്ങുന്നതിനുമുമ്പ് രജിസ്ട്രി ബാക്ക്അപ് ചെയ്യാന്‍ മറന്നില്ല (ഇല്ലെങ്കി പിന്നീട് ചിലപ്പോ പണിയാകും ... അനുഭവമുണ്ടേ...)

ആദ്യമായി രജിസ്ട്രി അങ്ങ് സ്കാന്‍ ചെയ്തു.....



ഹൊ എന്തോരം എററാ..... വെറുതെയല്ല തളര്‍ന്നുകിടന്നിരുന്നത്....ഇത് റിപ്പയര്‍ ചെയ്തിട്ടുതന്നെ മേല്‍ക്കാര്യം...

എന്നിട്ട് ഐശ്വര്യമായി ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഒപ്റ്റിമൈസ് ചെയ്തു..
ബാക്കിയുള്ള ഓപ്ഷന്‍സ് പിന്നെ സമയമുള്ളപ്പോ നോക്കാമെന്നുവച്ചു....




പറഞ്ഞപോലെ വേറൊരു സംഭവം ഇന്‍സ്റ്റാള്‍ ചെയ്തു വച്ചിട്ടുണ്ടല്ലോ...അതു കൂടി ഓപ്പണ്‍ ചെയ്യാം...
ഒന്നുമില്ലെങ്കിലും അതിന്‍റെ പേരുതന്നെ വിന്‍ഡോസ് കാര്യസ്ഥന്‍ എന്നാണല്ലോ....‌


ഓപ്പണ്‍ചെയ്തു

തള്ളേ.....ഇത് പൊളപ്പനാണല്ലോ....ഇത് ഇത്രേ കിടിലമാരുന്നങ്കി അണ്ണാ സത്യായിട്ടും മറ്റേ കൂതറ രജിസ്ട്രി ഈസി ഇന്‍സ്റ്റാളുചെയ്തു തള്ളൂല്ലാരുന്നു
(പണ്ട് വിസ്റ്റയുള്ളപ്പോ രജിസ്ട്രി ഈസിയാണ് നിന്നെ സഹായിച്ചത്...വന്ന വഴി മറക്കുന്നോടാ... %%%#%$#$@)

തച്ചിനിരുന്നു ഓരോ ടൂള്‍സും എടുത്ത് എററുകളെ സ്കെച്ചു ചെയ്തു.
(ക്വട്ടേഷന്‍ ഡയലോഗുകളൊക്കെ എങ്ങനാണാവോ വായിലു അറിയാതെ വരുന്നത്)...എന്തായാലും ഈ വിന്‍ഡോസ് കാര്യസ്ഥന്‍ ആളു പുലിയല്ല സിങ്കമാണ്....‌

മെനക്കെട്ടിരുന്ന് എല്ലാ എറര്‍ കറക്ഷനും ഒപ്റ്റിമൈസേഷന്‍സും ചെയ്തു..

അങ്ങനെ അവസാനം എന്‍റെ സോണിച്ചായന്‍റെ നഷ്ടപ്പെട്ട ഉദ്ധാരണശേഷി  തിരിച്ചു കിട്ടി...ജില്ലു...ജില്ലായിട്ട് ഇപ്പോ ഓടുന്നു
ഡാങ്ക്യൂ... മുസ്‌ലി പവര്‍ ഒപ്റ്റിമൈസേഷന്‍ മാനേജര്‍ സോഫ്റ്റ്‌വേര്‍സ്

ഡിസ്ക്ക്...കൈമള്‍...എറര്‍ (disclaimer)
This publication is for informational purposes only 

ഇത്തരം സോഫ്റ്റ്‌വേര്‍സ് ഉപയോഗിച്ചതുമൂലമുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കുകയില്ല

22 comments:

  1. വാസുവേ..അതുകൊള്ളാം..
    ഇങ്ങനെ പലതുമിങ്ങ് പോരട്ടേ...
    അവതരണം രസകരമാവുന്നുണ്ട്..
    പിന്നെ കമന്റ് / വിസിറ്റേഴ്സിനെക്കുറിച്ചുള്ള
    പുതു ബ്ലോഗ്ഗേഴ്സിന്റെ പ്രശ്നത്തിനു ഇവിടെ
    ഒരു ഫയങ്കര ചര്‍ച്ച നടന്നിട്ടുണ്ട്..
    അറിഞ്ഞിട്ടില്ലേ അത്രടം ഒന്നു പോവാം..
    നല്ല ഒറ്റമൂലിയാ..
    ലോണ്ടെ..ലിവിടെ ക്ലിക്കാം.

    http://entevara.blogspot.com/2010_02_01_archive.html

    http://entevara.blogspot.com/2010/05/blog-post_26.html

    http://entevara.blogspot.com/2010/05/blog-post_3984.html

    ReplyDelete
  2. കമന്‍റില്ലാത്തതിന്‍റെ വിലാപം ഞാനായിട്ടു തീര്‍ത്തേക്കാം.

    സാങ്കേതിക വിഷയങ്ങള്‍ വളരെ ലളിതമായി നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാന്‍ താങ്കള്‍ക്കുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു. എല്ലാ പോസ്റ്റുകളും ഒന്നിനൊന്നു മിച്ചം. അഭിനന്ദനങ്ങള്‍.

    സുഖിപ്പിക്കാന്‍ പറഞ്ഞതാണെന്നു തോന്നുന്നുണ്ടോ? എന്നാ, ങ്ങനെത്തന്നെയാണ് ട്ടോ ;)

    ReplyDelete
  3. നല്ല ശൈലി,കൊള്ളാം വാസു.....

    ReplyDelete
  4. ഈ മുസ്ലീ പവർ എക്സ്ട്രാ എന്നു വച്ചാ എന്തുവാ അച്ചായാ...?

    പോസ്റ്റ് കലക്കി!

    ReplyDelete
  5. ഉച്ചയുറക്കം ഒരു ശീലമായി...അതാ ഗമന്‍റു വീണത് കാണാഞ്ഞേ..
    നൗഷാദ്: ലവിടെ ഗ്ലിക്കി...ഗാര്യങ്ങളും മനസിലായി... ഡാങ്ക്സ്...
    കല്‍ക്കി: എനിക്കും അതങ്ങു സുഖിച്ചു... ന്താ....പോരെ
    കൃഷ്ണകുമാര്‍: നന്ദീണ്ട്...
    ജയന്‍: മുസ്‍ലി പവര്‍ എക്സ്ട്രാന്ന് വച്ചാല്.... അത് നിങ്ങള്‍ ഗൊച്ചു ഗുട്ടികളോട് എങ്ങനാ പറയുക...

    ReplyDelete
  6. വാസു അണ്ണന്‍ കീ ജയ്‌....................
    അണ്ണാ ഒരു അന്‍പത് മില്ലി ഒഴിക്കട്ടെ

    ReplyDelete
  7. എന്നാപ്പന്നെ ഒരമ്പതൂടി..

    ReplyDelete
  8. ആഹാ കൊള്ളാമല്ലോ ഈ ടെക് കോമെഢി.... കമ്മെന്റ്റൊക്കെ വരുമെന്നെ ഡോണ്ട് വറി.

    എന്തരോ ഒഴിക്കണ കാര്യം പറയണ്ടല്ലാ ഒരണ്ണന് എന്റ്റെ ഗ്ലാസ് കൂടി നീക്കി വച്ചേ

    ReplyDelete
  9. ഷെയറൊണ്ടാ...? എന്നാ ഒരു അര ലിറ്ററൂടെ പറയാം

    ReplyDelete
  10. Dear........Vasutta.....

    Its really impressive style of presentation....

    Expecting more from your creative mind...

    with love......Nuts

    ReplyDelete
  11. വാസു അണ്ണോ , ഇത് മോശായി നിങ്ങള്‍ ഒരുമതിഒരി പെറ്റി ബൂര്‍ഷ സ്വഭാവം കാണിക്കരുത്
    വിന്‍ഡോസ്‌ ഒക്കെ എടുത്തു ദൂരെകലയരായില്ലേ !!
    നിങ്ങള്‍ ചുമ്മാ വിന്‍ഡോസ്‌ ന്റെ വിജ്യാനകോശം പടിപിക്കാതെ
    ലിനക്സ്‌ നെ പറ്റി രണ്ടു അക്ഷരം പടിപിച്ചുകൊട്

    ഒരുമാതിരി പഴയ കള്ളുകുടിയന്മാരെ പോലെ പട്ട മാത്രേ അടിക്കുള്ള്ന്നു വാശിപിടിച്ച എന്ത് ചെയ്യും !!!!

    ReplyDelete
  12. നട്സ്: ഒരായിരം നന്ദി
    അണ്ടകടാ:.. ലിനുവിനെപ്പറ്റി എനിച്ച് വല്യ ഐഡിയ ഇല്ലാ...ഷമീര്

    ReplyDelete
  13. പുതിയ വിവരങ്ങള്‍ രസകരമായ അവതരണം ....ഗുഡ്‌

    ReplyDelete
  14. തിരുമേനി നിങ്ങള് തന്നാ പ്രചോദനം..എന്‍റ എല്ലാ വിലാപങ്ങളും നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു..

    ReplyDelete
  15. kalakkunnundu to........

    ReplyDelete
  16. അളിയാ ഇത് കൊള്ളാം
    എന്‍റെ സോണി അച്ചായനും ഒന്നു സ്ട്രോങ്ങ്‌ ആയിട്ടുണ്ട്

    സുഹൃത്ത്
    ബിനില്‍

    ReplyDelete
  17. വസുവേട്ടാ നല്ല സ്റ്റൈലാന്‍ ഭാഷ. ടെക്നിക്കല്‍ ആയ കാര്യങ്ങള്‍ ഇത്ര സുന്ദരമായി ഇതുവരെ വായിച്ചിട്ടില്ല. നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍
    റോണി, കോഴിക്കോട്

    ReplyDelete
  18. തകര്‍പ്പന്‍ ലേഖനം

    ReplyDelete
  19. കിടിലന്‍ പോസ്റ്റ്

    ReplyDelete
  20. വാസുക്കുട്ടാ,
    നല്ല അവതരണമാണ് കേട്ടോ..!
    എനിക്കങ്ങിഷ്ടപ്പെട്ടു.

    ReplyDelete
  21. enna super phashayya achayya...kidilol kidilam..nammam thangalude aradhakanayi...i love uuuuuuuuuuuuuuuu...)

    ReplyDelete

കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ