മെന്‍സ് ഹോസ്റ്റല്‍ ആല്‍ബം എന്ന ഓര്‍ക്കൂട്ട് അക്കൗണ്ടില്‍ ചേര്‍ക്കാന്‍ കുറച്ച് ചിത്രങ്ങള്‍ക്കു വേണ്ടിയാണ് ശരിക്കും അന്നവിടെപ്പോയത്. അല്ലാതെ, അന്ന് അവിടെ പഠിച്ചിരുന്നന എന്‍റെ ഭാവി വധുവിനെ (ഇപ്പോ എന്‍റെ ഭാര്യ) കാണാനോ സംസാരിക്കാനോ ഒന്നുമല്ലായിരുന്നു...സത്യം!!
കെട്ടാന്‍ പോണ പെണ്ണിനെക്കാണാന്‍ വേണ്ടിമാത്രമാണ് ഇതുവരെയില്ലാത്ത കാമ്പസ് സ്നേഹം കാണിച്ചതെന്ന് ആരെങ്കിലും പറഞ്ഞാ, ചീത്തവിളിച്ച് അവന്‍റ് കണ്ണുപൊട്ടിക്കും... വാസൂനെ ശരിക്കും അറിഞ്ഞൂടാ ആര്‍ക്കും...
അന്നത്തെ യാത്രയുടെയും പോട്ടം പിടിക്കലിന്‍റേം വിശദാംശങ്ങള്‍
ക്യാമറ: സോണി സൈബര്‍ഷോട്ട് ഡിജിറ്റല്‍ ക്യാമറ
വാഹനം: മാരുതി സ്വിഫ്റ്റ്
ചെലവ്
പെട്രോള്‍: 691 രൂപാ
പിഴ: 400 രൂപാ (ഹൈവേ പോലീസിന് ...ഓവര്‍ സ്പീഡ്)
മദ്യം: 295 രൂപാ
സിഗരറ്റ്: 70 രൂപാ
ചായ /കടി/ ലഘുപാനീയങ്ങള്‍: 44 രൂപാ
നിശ്ചല ഛായഗ്രഹണ സഹായി: പുലി ഷഹു
തറസഹായം(ground support): കരടി, മാമന്‍, കെ.കെ, കുട്ടപ്പന്‍,
പേരറിയാത്ത മറ്റു കൂതറകള്‍
ഇനി.... അന്ന് എടുത്ത കുറേ പോട്ടങ്ങള്‍ കാണാം
മഹാരഥന്‍മാര്‍ വിദ്യകള്‍ പലതും പഠിച്ച കാമ്പസിന്‍റെ
ദേശീയപാതയില്‍ നിന്നുമുള്ള കാഴ്ച
ദേശീയപാതയില്‍ നിന്നുമുള്ള കാഴ്ച
ഇനിയൊരു ക്ലോസപ്പ് ആകാം...ന്താ...
ഫാഗ്യം...യെവിടെക്കെ യെന്തോക്കെയുണ്ടെന്ന് എഴുതി വച്ചൊട്ടൊണ്ട്... എന്തായാലും ഇതൂടൊന്ന് നോക്കീട്ട് കേറാം
ഇതിലേ മുന്നോട്ടു പോവാം
കൊള്ളാം..സ്വാഗതം എന്നൊക്കെ എഴുതി വച്ചിരിക്കുന്നു....ഞാന്‍ വരുമെന്ന് എല്ലാരും അറിഞ്ഞാരുന്നു അല്ലേ...
ഒരു ചായ കുടിക്കാമെന്ന മോഹമായി ചെന്നുകയറിയത് കഫറ്റീരിയയിലേക്കായിരുന്നു. എല്ലാം പുതിയ സെറ്റപ്പുകള്‍.. ആളൊഴിഞ്ഞ കസേരകള്‍....അവിടെയൊരു അമ്മാവനുണ്ടായിരുന്നല്ലോ...എവിടെപ്പോയോ ആവോ..?
കാമ്പസിന്‍റെ ആഷ്‌ട്രേ...സിഗരറ്റുവലിച്ചോണ്ട് ഇതുവഴിയേ പോയാല്‍, കുത്തിക്കെടുത്താതെ തന്നെ ഇതിലേക്ക് ഇടാന്‍, ഞാനും മറക്കാറില്ലായിരുന്നു...പിന്നേ...ആ ചുവന്ന വട്ടത്തിലു കാണുന്നതെന്‍റെ കാറാണു കേട്ടോ..
ദാ.. വെയ്റ്റിംഗ് ഷെഡ്....
കാമ്പസ് ജാക്കി അച്ചായന്‍മാര്‍ക്ക് യൂണിവേഴ്സിറ്റിയുടെ സംഭാവന
ഇതു വഴി നേരെ പോയാല്‍
എന്‍റെ ഡിപ്പാര്‍ട്ട്മെന്‍റ്... പിന്നെം പോയാല്‍ ഹോസ്റ്റലും
ഡിപ്പാര്‍ട്ട്മെന്‍റ്.ഓഫ്..ചെമസ്ട്രി..
ഇവിടെ പഠിക്കുവാന്നാ വീട്ടിലും നാട്ടിലുമൊക്കെ അന്ന് പറഞ്ഞു നടന്നിരുന്നത്
കാമ്പസ് പോസ്റ്റോഫീസ്...ശരിക്കും ഇങ്ങോട്ടു വരേണ്ട ഒരു കാര്യവുമില്ലായിരുന്നു....അതിനകത്തു നിക്കുന്ന പെണ്‍കുട്ടിയെ ഫോളോ ചെയ്തു വന്നതാ... എന്താ ഞാന്‍ കെട്ടാന്‍ പോണ പെണ്ണായിരുന്നോ എന്നോ?? ഹേയ് അല്ല ഒരിക്കലുമല്ല
ബസ് പാസ് എടുക്കാനും പരൂഷഫീസു കെട്ടാനുമൊക്കെ കേറിനെരങ്ങിയിരുന്ന സ്ഥലം
ഒരിക്കല്‍ മഴപെയ്തപ്പോ ഇതിനകത്ത് കേറി നിക്കേണ്ടി വന്നിട്ടുണ്ട്- ലൈബ്രററി....
അടുത്ത കാന്‍റീന്‍..
ഒരിക്കല്‍ സീനിയര്‍ സഖാക്കന്‍മാര്‍ക്കൊപ്പം ഇതിലിരുന്നു കള്ളുകുടിച്ചത് ഓര്‍മ്മവരുന്നു
ഹൊ... എനിച്ചു പേടിയാവുന്നു...
ഒരുപാട് കഥകളൊക്കെ പറയേണ്ടി വരുന്ന കാമ്പസിനുള്ളിലെ ഒരു സ്ഥലം..
പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍വേണ്ടി സോഫ്റ്റ്‌വേര്‍/ഹാര്‍ഡ്‌വേര്‍ ടെസ്റ്റിംഗ് പതിവായി നടക്കുന്നതിവിടെ-
ലേഡിസ് ഹോസ്റ്റലുമുന്നിലായുള്ള വിശ്രമകേന്ദ്രം
കാര്യവട്ടം കാമ്പസ് എന്ന് പറഞ്ഞ് പത്രത്തിലൊക്കെ വാര്‍ത്തവരുമ്പോ കാണിക്കുന്ന ചിത്രം....മലയാളം..മാനുസ്ക്രിപ്റ്റ്....ലിംഗ്വിസ്റ്റിക് തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ ഇവിടെ
എഞ്ചിനീയറിംഗ് കോളജിന്‍റെ മുന്നിലൂടെ മെന്‍സ് ഹോസ്റ്റലേക്കുള്ള കുറുക്കുവഴി.. ബോസ്കില്‍ കാണിച്ചിരിക്കുന്നത് മരച്ചില്ലകള്‍ മറച്ച ഹോസ്റ്റലിന്‍റെ ചിത്രം
(മരച്ചില്ലയേഴ്സ് ഫോട്ടോഗ്രാഫിക് ശൈലി ഉപയോഗിച്ച് എടുത്തത്)
ദേശീയപാതയില്‍ നിന്നും ഒരു ഹോസ്റ്റല്‍ കാഴ്ച...ഇതു വഴി പോകുമ്പോ കൂടിരിക്കുന്നവരോട് ഒരിക്കല്‍ ഞാനിവിടെ ഉണ്ടായിരുന്നു എന്നു പറയുമ്പോ എപ്പോഴും ഒരു തരം രോമഞ്ചമാ...ഇതൊരു രോഗമാണോ ഡോക്ടര്‍??
പക്ഷേ...അന്ന് ഈ ഹോസ്റ്റലില്‍ കയറാന്‍ എന്നെ സെക്യൂരിറ്റി സമ്മതിച്ചില്ല... കാരണം.... ലേഡിസ് ഹോസ്റ്റല്‍ കഴിഞ്ഞവര്‍ഷം ഇടിഞ്ഞുവീണപ്പോ അവിടെണ്ടായിരുന്ന പെമ്പിള്ളേരെ ഇങ്ങോട്ടു ഷിഫ്റ്റ് ചെയ്തത്രേ...കാഷ്ടം!!!
കാമ്പസിലെ പ്രധാന കള്ളുഷാപ്പ്... ഇവിടേം ഉണ്ടായിരുന്നു..കുറച്ചുകാലം..
ആറുമണിക്കുശേഷം നാക്കിന് എല്ലും തലക്കുബോധവുമുള്ളവര്‍ പണ്ടിവിടെ വിരലില്‍ എണ്ണാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോഴും അങ്ങനെ തന്നെയെന്ന് വിശ്വസിക്കുന്നു.
പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍...കാമ്പസ് വക... ഇവിടെ ഒരു കത്തി ഡോക്ടര്‍ ഉണ്ടായിരുന്നല്ലോ....എവിടെ??
മതില്‍ക്കെട്ടിനു പുറത്തു നിന്നുകാണാന്‍ മാത്രം യോഗമുണ്ടായിരുന്ന
കാമ്പസിലെ ഒരു മൂന്നു നില കെട്ടിടം...ലേഡീസ് ഹോസ്റ്റല്‍
ആരെയെങ്കിലും പൊളന്ന് ഐസ്ക്രീം കഴിക്കേണ്ടിവരുമ്പോ
അവരുടെ കത്തിയടി കേള്‍ക്കാന്‍ ഇരുന്നു കൊടുക്കേണ്ട സ്ഥലം.
മതി...മതി... ഇനി പുറത്തോട്ടു പൂവാം...
സെക്യൂരിറ്റി അണ്ണാ അപ്പോ ഞാന്‍ പോണൂ....
ശെ അപ്പോഴേക്കും ഉറക്കമായോ...അല്ലേലും സെക്യൂരിറ്റിക്കാരു പണ്ടേ ഇങ്ങനാ ഫയങ്കര ഒറക്കക്കാരാ...
വെറുതേ ഒന്നു തിരിഞ്ഞു നോക്കി.... ലിതു വഴിയാണ് ടെക്നോപാര്‍ക്കിലേക്കു പോവുന്നത്. നടന്നു പോവാനുള്ള ദൂരമേയുള്ളു... ആ ബോര്‍ഡിരിക്കുന്നതിന്‍റെ പുറകിലായിരിക്കുന്ന കടയില്‍ നിന്നാ സിസര്‍ഫില്‍റ്റര്‍ സ്ഥിരമായി വാങ്ങിച്ചിരുന്നത്...അങ്ങോട്ടൊന്നു പോണം
അണ്ണാ യെന്തിരു വിശേഷങ്ങള്... സൊഹങ്ങളു തന്നെ... ??
ഒരു പാക്കറ്റ് ഗോള്‍ഡ്ഫ്ലേക്കിങ്ങ് എടുത്താണ്...
കുമാറണ്ണന്‍റെ കട- പുട്ടും മുട്ടേം കേറ്റിയിട്ട് കടം പറഞ്ഞ് പോകാനൊരിടം.. ചേച്ചിയവിടെക്കാണും...വെറുതേ ചീത്തവിളി കേക്കണ്ട വിട്ടു പോയേക്കാം
ഇത് ആലങ്കോടന്‍-
കാര്യവട്ടത്തെ ഒരു ബിസിനസ് മാഗ്നറ്റ്-
ഹോസ്റ്റലിന് തൊട്ടുമുന്നിലായിരിക്കുന്ന ഫൈവ്സ്റ്റാര്‍ തട്ടുകടയുടെ ഓണര്‍..
കള്ളുകുടിയന്‍മാരായ അന്തേവാസികളുടെ അന്നദാതാവ്..
ഇവിടുത്തെ രസവട .കേരളത്തിമാത്രമല്ല...കാര്യവട്ടം..ശ്രീകാര്യം കഴക്കൂട്ടം തുടങ്ങിയ വിദേശ രാജ്യങ്ങളിലും പ്രസിദ്ധം
ഇനി കഴക്കൂട്ടത്തേക്ക്...ഒരു പയന്‍റു വാങ്ങിക്കണം
കഴക്കൂട്ടം ബിവറ്ജ്സ്- പണ്ട് ആറുമണിയായാല്‍ ഒരു ക്യൂവിന്‍റെ മുന്നില്‍ ഞാനും കാണുമായിരുന്നു..ങും...അതൊക്കെ ഒരു കാലം..
എന്തായാലും ഇന്ന് കരിയോയിലില്‍ക്കുറഞ്ഞ ഒരു സാധനവും വാങ്ങിക്കുന്നില്ല..
അണ്ണാ തൊണ്ണുറിന്റെ ഒരു കൊറഞ്ഞ പൈന്‍റ്....
കൂട്ടുകാര് ആരെങ്കിലും നാട്ടീന്നുവരുമ്പോ അവരുടെ കാശ് പൊടിക്കാന്‍ വേണ്ടി വിളിച്ചോണ്ടുപോകുന്ന കെ.റ്റി.ഡി.സി ബിയര്‍ പാര്‍ലര്‍-കൂതറ സെറ്റപ്പായിരുന്നു അന്ന്.. ഇന്നെങ്ങനെയാണോ..എന്തായാലും അവിടെ കേറിയില്ല.
അമ്മായിടെ വീട്- രാത്രി ഷക്കീലസിനിമയൊക്കെക്കണ്ട് കടലേം കൊറിച്ചു വരുന്ന ഹാസ്റ്റല്‍ അന്തേവാസികള്‍ ഇടക്കൊക്കെ അന്തിയുറങ്ങിയിരുന്ന സ്ഥലം-
കഴക്കൂട്ടം പോലിസ് സ്റ്റേഷന്‍
മെസ്സ് സെക്രട്ടറിമാരുടെ വിഹാരകേന്ദ്രം-കഴക്കൂട്ടം ചന്ത
ഓസ്കര്‍ നോമിനേഷന്‍ കിട്ടിയ മറിയയുടെ ചന്ദനമരങ്ങള്‍ ഇവിടെയാണ് കണ്ടത്-കൃഷ്ണ തിയറ്റര്‍, കഴക്കൂട്ടം
ശനിയാഴ്ചകളില്‍ എല്‍.എച്ചിലേം എം.എച്ചിലേം യുവമിഥുനങ്ങള്‍ കുടുംബപ്രാര്‍ത്ഥന നടത്തിയിരുന്ന പുണ്യഭൂമികള്‍
തിരിച്ച് വീണ്ടും കാമ്പസിലേക്ക്..... കാമ്പസിന്‍റെ കോമ്പൗണ്ടില്‍ നിന്നു തന്നെ സിഗരറ്റ് വലിക്കണമെങ്കില്‍ ആശ്രയിക്കാവുന്ന പെട്ടിക്കട... പണ്ട് ഇവിടെ നിന്നായിരുന്ന ദിനേശ് ബീഡി സ്ഥിരം വാങ്ങിയിരുന്നത്
ഉച്ചക്ക് രണ്ടരക്ക് ആക്ടീവാകുന്ന ഒരു ചായക്കട..ഇതും കാമ്പസിന്‍റെ തൊട്ടുമുമ്പിലുള്ളത്... ഇന്ന് ഇവിടുന്ന് രണ്ട് പരിപ്പുവട തിന്നണം
സംശയിക്കണ്ടാ... ആ ഇരിക്കുന്ന കറുത്ത സത്വം ഞാന്‍ തന്നെ... ഓര്‍മ്മകള്‍ അയവിറക്കികൊണ്ടിരിക്കുവാ... ഡിസ്റ്റര്‍ബ് ചെയ്യണ്ട...വിട്ടേക്ക്
good to see the pics! upload full size pics too..
ReplyDeleteഇതെല്ലാം കാമ്പസ് ആല്‍ബത്തില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളാതാണ്.... ആര്‍.ആര്‍ അതിലെ മെമ്പര്‍ ആണെങ്കില്‍ മുഴുവന്‍ പടങ്ങളും കാണാം
ReplyDeleteകൊള്ളാം പോട്ടംസും വിവരണവും കൂടുതല് ചിത്രങ്ങള്ക്കായി ഞ്ഞെക്കിയപ്പോ പറയണു "ACCESS TO THIS SITE IS CURRENTLY PROHIBITED" . Orkut is banned here in UAE
ReplyDeleteആ ആല്‍ബത്തിലെ പടങ്ങള്‍ കുറച്ചെടുത്ത്(എല്ലാം പറ്റൂല്ല... കടുത്ത കൂതറയാ) പിക്കാസയില്‍ അപ്‌ലോഡ് ചെയ്ത് ഉടനെ ലിങ്ക് മാറ്റണമെന്ന് വിചാരിക്കുന്നു...
ReplyDeletekollaamedaa kollaam...kannu niranju...
ReplyDeleteഅളിയാ ഇന്നെന്താന്നറിയില്ല ഫയങ്കര നൊസ്റ്റാള്‍ജിയ... രാവിലെ മുതല്‍ കാമ്പസ് ആല്‍ബവും അതിലെ കമന്‍റുമൊക്കെ നോക്കിയിരിക്കുവാരുന്നു...
ReplyDeleteഉവ്വ ...ഇപ്പം എന്തിന്റെ സൂക്കേടാ
ReplyDeleteതിരുമേനി ഇനി വെറും അഞ്ചുദിവസം കൂടിക്കഴിഞ്ഞാ ടേം ബ്രേക്ക് തീരും... അതു വരെ... ലെറ്റ് മി...
ReplyDeleteനൈസ് !!!!
ReplyDeleteതാങ്ക്സ്!!!
ReplyDeleteoru payyintu nostalgia kudicha pratheethi...
ReplyDelete:)
ReplyDeleteതകർപ്പൻ! പൊളപ്പൻ ക്യാപ്ഷൻസ്!
ReplyDeleteപക്ഷെ ഒരു കാര്യം മാത്രം ഞാൻ തമ്മസിച്ചു തരൂല!
“ഓസ്കര്‍ നോമിനേഷന്‍ കിട്ടിയ മറിയയുടെ ചന്ദനമരങ്ങള്‍ ”
ഓസ്കാർ നോമിനേഷൻ കിട്ടി എന്നതുശരി. പക്ഷേ അതു മറിയേടെ പടം അല്ല!
മറിയയുടെ നാലുപടങ്ങള്‍ക്ക് മികച്ച ശബ്ദസങ്കലത്തിനുള്ള നോമിനേഷന്‍ പോയിട്ടുള്ളതായി എനിക്കറിയാം...പിന്നതില്‍ ആരാ... സജിനിയോ??
ReplyDeletemees, bath area, thankappannam onnum ppol illa alle
ReplyDeleteand one more thing, njangale ellam Kinnarathumbikal kanicha Mahadeva cinema kottaka innillennu thonnunnu
ReplyDeleteIppolathe adrishya union netakkalude oru pottam koodi idamayrunnu
തങ്കപ്പണ്ണന്‍ മാത്രം ഇപ്പോഴും ജീവനോടെയുണ്ട്
ReplyDeleteഅതൊക്കെ നമ്മടെ ആല്‍ബത്തില്‍ പണ്ടേ അപ്‌ലോഡിയിട്ടുള്ളതാ...അളിയന്‍ ഇടക്കൊക്കെ അതിനാത്തോട്ടൊന്ന് കേറി നോക്കിയാണ്
ReplyDeleteadipoli........kidilol kidilan..onnu campus chuttivanna pretheethi.......campus ootty enthukondu upekshichu????
ReplyDeleteനന്ദി അശ്വതി..നന്ദി... കാമ്പസ് ഊട്ടിയെപ്പറ്റിയെപ്പറ്റി ഉടനെ ഒരു പോസ്റ്റിടാം.
ReplyDelete:)
ReplyDeleteവന്ന വഴി മറക്കരുതേ നമ്മുടെ പാവം മാലൂര്‍ കോളേജിനെ മറന്നോ നീ????????????
ReplyDeleteഎന്നെയൊന്നും ഓര്‍മ്മിപ്പിക്കരുത്!!!!!
ReplyDeletealiyaaaa kollamedaaa, neee pinnem pani thudangi alle???
ReplyDeleteആല്‍ബം നടത്തി നടത്തി നടത്തി അവസാനം ഹിറ്റ് കിട്ടായാതായപ്പോ തുടങ്ങിയ പ്രസ്ഥാനമാ.. മിക്കവാറും ഇതീന്ന് എനിക്ക് തട്ടുകിട്ടുമെന്നാ തോന്നുന്നേ...
ReplyDeleteits superb annaaa!!!!!!!!
ReplyDeleteതാങ്ക്യൂ ചക്കരേ..
ReplyDeleteഇതിനാനല്ലേ ...അന്ന് എന്റെ കൈയില്‍ നിന്നും 1500 രൂപ വാങ്ങിച്ചത് .....എനിക്കത് ഇപ്പൊ കിട്ടണം !!!!
ReplyDeleteനിന്‍റെ ഒരേയൊരു സ്വന്തം ചേട്ടനല്ലേ ഞാന്‍...
ReplyDeleteഅതുകൊണ്ട് തത്കാലം ഷമീ... സ്വത്ത് ഭാഗം വക്കുമ്പോ ഈ 1500 രൂപയുടെ കാര്യം ഞാന്‍ മറക്കില്ല
Nice I was there at Karivatoom during 1988-90
ReplyDeleteബസ്സില്‍ ചുറ്റിക്കറങ്ങവെ അവിചാരിതമായാണ് ബ്ലോഗിന്റെ ലിങ്ക് കണ്ടത്. ഇവിടെയെത്തിയപ്പോള്‍ ഇത്രനാളായിട്ടും ഇവിടെ വരാനാവാതെ പോയതില്‍ നഷ്ടബോധം തോന്നുകയും ചെയ്തു. ഭാവുകങ്ങള്‍... എഴുത്ത് ഒരുപാടിഷ്ടമായി.......
ReplyDeleteഇല്ലോളം താമയിച്ചാലും വന്നല്ലാ...ദതു മതിയെനിക്ക്.... ദതുമതി
ReplyDeleteഅളിയാ കിടിലന്‍ വിവരണം :)
ReplyDeleteകാമ്പസ് ഒന്ന് മിനുങ്ങിയിട്ടുണ്ട് മൊത്തത്തില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് എന്ന് പറഞ്ഞിട്ട് കാമ്പസിലെ ജൌളികളൊക്കെ എവടെടെ? :)
ReplyDeleteകെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റില്‍ എര്‍ത്ത് വെച്ച് നോക്കി തീസിസ് ഒപ്പിടുന്ന ഒരു മുതുക്കന്‍ "റെയര്‍ എര്‍ത്ത്" പ്രൊഫസര്‍ ഒണ്ടാരുന്നല്ലോ. അയാള് എര്‍ത്ത് ആയി പോയോ? :)
തങ്കപ്പണ്ണനും, ആലങ്കോടനും, ചേച്ചിയ്ക്കും ഒക്കെ വണക്കം.
കഴക്കൂട്ടം കൃഷ്ണയുടെ മൊതലാളിയെ അറിയാമാരുന്നു.
ലൈബ്രേറിയന്‍ സുധീര്‍ അണ്ണന്‍ ഇപ്പഴും അവടെ തന്നെ?
വളരെ നന്നായിട്ടുണ്ട് വാസു
ReplyDeleteകൊള്ളാം ...ഹൈമവതി കുളത്തിന്റെ പടം കാണാന്‍ ആണ് കയറിയത് ...കൂടെ മറ്റു പടങ്ങളും കണ്ടു...
ReplyDeleteശരിക്കും Nostalgik ആയിപ്പോയി അളിയാ
ReplyDeleteഓര്‍മ്മകള്‍ എന്നും ഹരിതാഭമായി നിലനില്‍ക്കട്ടെ...
ReplyDeletenice... campusil orikalkoodi poyathupoleyund
ReplyDelete