Saturday, June 5, 2010

26 chat-ലൂടെ ചാറ്റിംഗ്

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്....ഒരു അവധി ദിവസം...
ഒരു പത്തുമണികഴിഞ്ഞുകാണും...പതിവുപോലെ പല്ലുതേക്കുന്നതിനു മുമ്പ് സ്ക്രാപ്പ് ബുക്ക് തുറന്നുനോക്കി.. കഴിഞ്ഞവര്‍ഷത്തെ ഓണത്തിന്‍റെ ആശംസയാണ് അവസാന മെസേജ്... ഇന്നും മാറ്റമൊന്നുമില്ല...

ഓര്‍ക്കൂട്ട് പ്രൊഫൈലില്‍ ആകെ പന്ത്രണ്ട് പേരുമാത്രമുള്ളതുകൊണ്ട്,
സ്റ്റാറ്റസ് അവലയ്ബള്‍ ആക്കിയിട്ടാലും ഒരു പട്ടിപോലും ചാറ്റിനു വരില്ല..
ഇന്ന് ആരെങ്കിലും ഓണ്‍ലൈന്‍ വരും.. ഒരു ഉള്‍വിളി തോന്നി...
ഞാന്‍ ക്ഷമയുടെ ചൂണ്ടയുമായി  കാത്തിരുന്നു...

ആരെങ്കിലും വരുന്നത് വരെ എന്തെങ്കിലും നേരമ്പോക്ക് വേണ്ടേ....
യൂടൂബ് നോക്കാമെന്ന് വച്ചാല്‍ കണക്ഷനു നല്ല സ്പീഡുള്ളതുകൊണ്ട് വീഡിയോ ഓണാവുന്ന പ്രശ്നം പോലുമില്ല

എന്നാപ്പിന്നെ ഗൂഗിളില്‍ കയറി എന്തെങ്കിലും കാര്യമുള്ളത് തെരയാം
ഒട്ടും മടിച്ചില്ല.... സ്ഥിരം സെര്‍ച്ചിംഗ് വേഡുകളായ masala, desi, desimasala, scandals, mallu, 3gp തുടങ്ങിയ വാക്കുകള്‍ അടിച്ചു..

പെട്ടെന്ന് ചാറ്റ്ബോക്സ് ഒന്നു താഴ്ന്ന് പൊങ്ങി....
എന്‍റെ പരദൈവങ്ങളേ, എന്‍റെ ചാറ്റ് ബോക്സിനു ശാപമോക്ഷം കിട്ടിയോ...
(പട്ടാഴി അമ്പലത്തില്‍ ഇനിയൊരു പായസം കഴിപ്പിക്കണം.. നേര്‍ന്നുംപോയി..)

എന്നെ അന്ന് രോമാഞ്ചപുളകിതനാക്കിയ ചാറ്റ് ഹിസ്റ്ററി താഴെ വായിക്കാം


10:55 AM നന്ദന്‍: ഹലഹലോ ഹല ഹല
me: da patti.. nee ippo evida?
 നന്ദന്‍: നാട്ടിലുണ്ടേ
 me: pennumpillede peru edutho
 10:56 AM നന്ദന്‍: ഇല്ലടാ ഒരാഴ്ച കൂടി കഴിഞ്ഞാ ഡേറ്റ്.  നിന്‍റെ കല്യാണം ഈ ജന്മത്തിലെങ്കിലും നടക്കുമോ?
 me: nadakkum...karyamayittu nokkunnundu..ente photo kanikkumpo enthannu ariyilla..pennu veettukaru pinne vivaram ariyikkamennu parayunnu... 
11:02 AM നന്ദന്‍: ഹാ.ഹാ. അങ്ങനെ വന്നില്ലെങ്കിലേ അത്ഭുതമുള്ളു
  me: nee enna thirichu povunne?
11:02 AM നന്ദന്‍: കുറച്ചു ദിവസം ഉണ്ട്.എന്താ?
11:03 AM me: onnoolla.. veruthe choyichatha... pinne aliyaa.... 
നന്ദന്‍: എന്താടാ
11:04 AM me: engana aliya ee malayalathil chat cheyyunne?
 നന്ദന്‍: അതൊക്കെയുണ്ട്. ഇത്രേം ആയിട്ടും നിനക്കിത് അറയില്ലേ.കഷ്ടം
11:05 AM me: kooduthal weight idathe paranju thada koppe
  നന്ദന്‍: ഉം.അങ്ങനെ വഴിക്കു വാ
11:06 AM me: parayada my....my dear 
നന്ദന്‍: :)
11:07 AM      me: ente kshama pareekshikkaruthu paranjekkam
 നന്ദന്‍: ഓ...എന്നാപ്പിന്നെ അത് പറഞ്ഞുതന്നിട്ടുതന്നെ ബാക്കികാര്യം
 me: dank u...dank u നന്ദന്‍: മലയാളത്തി നേരിട്ട് ചാറ്റാന്‍ ഒന്നു രണ്ടു പരിപാടികളൊക്കെ എനിക്കറിയാം... ഒന്നാമത്തെത് വളരെ ഈസിയാണ്.ആര്‍ക്കും പറ്റും(നിനക്കും..ഹാ...ഹാ).  അതിന് ആദ്യം ഈ ലിങ്കില്‍ പിടിച്ചു ക്ലിക്കണം    നിന്‍റെ  ത് 32 bit കൂതറ ഡെല്‍ അല്ലേ... അതുകൊണ്ട് 32 bit സെലക്ട് ചെയ്ത് malayalam എന്ന് ഭാഷ തിരഞ്ഞെടുക്കുക..എന്നിട്ട് ഡൗണ്‍ലോഡ്  ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യ്..ഇന്‍സ്ട്രക്ഷന്‍ ഈ ലിങ്കിലുണ്ട് 
 me: aliya ithu njan nokkiyatha.. sambhavam work aayathuma...ippo entho oru kalippu. sariyavunnilla pandaram.. vere entho enthero ondennu nee paranjallo...athoodeppara...nokkatte... entethippo koothara dell alleda...njan athu vittu....angane oruthane pattichu...pakshe athukondu ippo nalla upayogam undanna avan parayunnathu.. vegetable cutting board aayittu upayogikkunne
11:11 AM നന്ദന്‍: ഹാ....ഹാ...അവന്  അങ്ങനെതന്നെ വേണം
  me: nee tholikkathe matte karyam parayunnundo...
11:12 AM നന്ദന്‍: എടേ നിനക്ക് മലയാളം ISM ടൈപ്പിംഗ് അറിയില്ലേ?
11:13 AM me: ariyamaliya...ariyam...athu nannayittu ariyam....ee google transiliterationilokke upayogicha type cheyyunne.. ee ISM nte pole keyboard layout namukku kittuvo? ente windows 7 aanu
നന്ദന്‍: രക്ഷപെട്ടു.അങ്ങനാണെങ്കി ഈസി വേ ഉണ്ട് ആദ്യം ഈ ലിങ്കിലുള്ളത് ഡൗണ്‍ലോഡു എന്നിട്ട് ഇന്‍സ്റ്റാള്‍ ചെയ്യ്. നന്നായി വര്‍ക്കു ചെയ്യാന്‍ ചിലപ്പോ റീ സ്റ്റാര്‍ട്ടു വേണ്ടി വരും കെട്ടാ. എന്നിട്ട് controlpanel>language>keyboard>changekeyboard>add language എടുത്ത് മലയാളം ഇത് പോലെ മാര്‍ക്ക് ചെയ്യ്(ഞാനിപ്പം സ്ക്രീന്‍ ഷോട്ട് അയയ്ക്കാം)

me: ok. athu cheythu ini..? നന്ദന്‍: ടാസ്ക് ബാറില്‍-ലാംഗ്വിജ് ഐക്കണ്‍ കണ്ടില്ലേ EN എന്ന്.അതിലു ക്ലിക്കു ചെയ്താല്‍ Malayalam(India) എന്നു കാണിക്കും. അത് സെലക്ട് ചെയ്യ്. എന്നിട്ട് ടൈപ്പു ചെയ്താല്‍ മലയാളം വരും. അല്ലെങ്കില്‍ alt+shift ചെയ്താല്‍ ടാസ്ക് ബാറില്‍ ഭാഷ മാറുന്നതു കാണാം.എന്നിട്ട് MY എന്ന് ടാസ്ക് ബാറില്‍ കാണുമ്പോ മലയാളം കീബോര്‍ഡ് വര്‍ക്കായി എന്ന് വിചാരിച്ചോണം.





me:illada koppe...enikkoru dashum kittunnilla..നന്ദന്‍: ഓ.കെ. മലയാളത്തിന്‍റെ കൂടെ ഇരിക്കുന്ന കീബോര്‍ഡു പോലൊരു സാധനം കണ്ടോ. ആ...അതിലു ക്ലിക്ക് ചെയ്ത് ഇനി ഞാന്‍ അയച്ചു തരുന്ന സ്ക്രീന്‍ ഷോട്ടു പോലാന്ന് നോക്കിക്കേ....


11:18 AM നന്ദന്‍: ഇനി നിനക്ക് എവിടെ വച്ചും മലയാളം അടിക്കാം.ഇംഗ്ലീഷിലേക്ക് പോണമെങ്കി വീണ്ടും alt+shift  അമര്‍ത്തിയാ മതി. ശരിക്കും ഇങ്ങനെയാണ് മലയാളം ടൈപ്പു ചെയ്യേണ്ടതെന്ന് കേരള സര്‍ക്കാരു പറയുന്നൂ. എടാ കേക്കുന്നുണ്ടോ?
11:19 AM me: അളിയാ...ഞാനൊന്നു നോക്കട്ടെ...ഇത് കൊള്ളാലാടാ
  നന്ദന്‍: ഉം..അങ്ങനൊണെങ്കി നീ ഇതൊന്നു വായിച്ചു നോക്കുന്നത് നല്ലതാ. ഇതില്‍ കീബോര്‍ഡ് ഡീറ്റയില്‍സും ടൈപ്പുചെയ്യേണ്ടത് എങ്ങനെയെന്നുമൊക്കെ കൊടുത്തിട്ടുണ്ട്. മലയാളത്തിലായതുകൊണ്ടു നിനക്കും വായിച്ചു മനസിലാക്കാം
11:21 AM me: ഡേയ്..... പഴമൂഞ്ചീ... കണ്ടോടേയ് സാറു മലയാളത്തില് നല്ല സ്പീഡില്‍ ടൈപ്പ് ചെയ്യുന്നത്
11:22 AM നന്ദന്‍എടാ നിനക്കുവേണ്ടി ഇത്രേം നേരം ചിലവാക്കിയ എനിക്കിതുതന്നെ കിട്ടണം.ഇതു തന്നെ കിട്ടണം
me: അപ്പോ അളിയാ നീ പോവു അല്ലിയോ...എനിക്കു കുറച്ചു പണിയുണ്ട്.. അപ്പോ ബൈ
 നന്ദന്‍: ശരി.ശരി. നടക്കട്ടെ. പാലം കടന്നപ്പോ... എനിക്കു മനസിലായി
 me: നിനക്കു മനസിലായല്ലോ എങ്കി പോയി ഒരു ..... വെച്ച് കൊടുക്ക്...ഹല്ല പിന്നെ

പിന്നീടെന്തുകൊണ്ടോ നന്ദന്‍ എന്നോട് ചാറ്റ് ചെയ്തില്ല.. സ്ക്രാപ്പിട്ടില്ല..മിസ്ഡ് കോള്‍ അടിച്ചില്ല....  അതുകൊണ്ട് എന്‍റെ ശമ്പളമൊന്നും വെട്ടിക്കുറക്കാഞ്ഞതുകൊണ്ട് എനിക്കവനോട് ഒരു ദേഷ്യവും തോന്നിയില്ല.....

പക്ഷേ ഇന്ന് അവനെന്നെ തുപ്പി (തുപ്പി എന്ന് കൊലൊക്കിയലായി പറഞ്ഞാ ഒഴിവാക്കി...എന്നര്‍ത്ഥം)
ഇന്ന് അവന്‍റെ അനിയന്‍റെ കല്യാണത്തിന്‍റെ കള്ളുകുടി പാര്‍ട്ടിയാ...  കല്യാണത്തിന് വിളിക്കാഞ്ഞത് ക്ഷമിക്കാം... പക്ഷേ...അറ്റ്ലീസ്റ്റ് കള്ളുകുടി നടക്കുന്ന ലൊക്കേഷനെങ്കിലും ആര്‍ക്കെങ്കിലും  അറിയിക്കാമായിരുന്നു.... പോട്ട് എനിക്കുമുണ്ടല്ലോ ഒരു അനിയന്‍..അവന്‍റെ കല്യാണത്തിനും കള്ളുപാര്‍ട്ടി കാണുമല്ലോ.... എടാ മൈ....ഡിയര്‍ നന്ദകുമാര്‍ AKA പഴംമൂഞ്ചി...അന്നു നിന്നോടിതിന് പകരം വീട്ടിക്കോളാമടാ..

26 comments:

  1. ഞാനൊരു ഡി.റ്റി.പി ഓപറേറ്ററാണ്. അതുകൊണ്ട് മലയാളം ടൈപ്പിംഗ് നന്നായി അറിയാം. പക്ഷേ ഇത്രയും കാലം transliteration വെച്ചാണ് ടൈപ്പ് ചെയ്തിരുന്നത്. in script മെതേഡുകൊണ്ട് നല്ല വേഗത്തില്‍ ടൈപ്പു ചെയ്യാം. ഈ മെതേഡ് പറഞ്ഞുതന്നതിന് താങ്ക്സ്

    ReplyDelete
  2. ഇന്‍സ്ക്രിപ്റ്റ് ഉപയോഗിക്കുന്നതിന് മലയാളം ടൈപിംഗ് പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല.. ഇംഗ്ലീഷ് ടൈപിംഗ് സിസ്റ്റമാറ്റിക്കായി പഠിച്ചിട്ടുള്ള ആര്‍ക്കും കുറച്ചു പ്രാക്ടീസുകൊണ്ട് മലയാളം കീ ബോര്‍ഡു മനസിലാക്കാവുന്നതേ ഉള്ളു. ട്രാന്‍സിലിറ്ററേഷന്‍ രീതിയേക്കാള്‍ വേഗത്തില്‍ ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ ടൈപ്പാന്‍ പറ്റുമെന്നാണ് എന്‍റെ അനുഭവം.എന്തായാലും പ്രതികരിച്ചതിന് നന്ദി

    ReplyDelete
  3. ഇതേ കാര്യങ്ങള്‍ വേറെയും ബ്ലോഗുകളില്‍ കണ്ടിട്ടുണ്ട്.
    പക്ഷേ വാസുചെയ്യുമ്പോ അത് വേറെയായി,
    (സരോജ് കുമാറിന്റെ കര്‍ണ്ണനെപ്പോലെ-ഉദയാനാണ് താരം)

    ReplyDelete
  4. കളിയാക്കാത്...
    അങ്ങനൊക്കെചെയ്ത് ഇങ്ങനൊക്കെ ആയിപ്പോവുന്നതാ അനോണീ..


    ....ബ്ലോഗിംഗ് എന്നുപറയുന്നത് അതിസൂക്ഷമായി ചെയ്യേണ്ട ഒരു ഹാര്‍ട്ട ഓപറേഷന്‍ പോലെയാണ്..സ്റ്റാന്‍സ്ലോവ്സ്കി പറയുന്നത്.....

    ReplyDelete
  5. ****പോട്ട് എനിക്കുമുണ്ടല്ലോ ഒരു അനിയന്‍..
    അവന്‍റെ കല്യാണത്തിനും കള്ളുപാര്‍ട്ടി കാണുമല്ലോ....
    എടാ മൈ....ഡിയര്‍ നന്ദകുമാര്‍ AKA പഴംമൂഞ്ചി...
    അന്നു നിന്നോടിതിന് പകരം വീട്ടിക്കോളാമടാ... ****

    ഹതഭാഗ്യനായ അനിയന്‍ :
    കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ച് ....വായില്‍ മണ്ണെണ്ണ ഒഴിച്ച് ....ബാക്കില്‍ തിരിയിട്ടു .....മാലൂര്‍ കോളേജില്‍ ഇട്ടു കത്തിക്കാം .......

    വേറെ വല്ല ആശയവും ഉണ്ടോ ? ...You are Most MelcoW

    ReplyDelete
  6. ഡേയ് ഒടുവില്‍ നീയും എന്നെ തോല്‍പ്പിക്കുവാണോ.... നിന്‍റെ കല്യാണത്തിന് ഞാന്‍(?) കാശുമുടക്കി കള്ളു പാര്‍ട്ടി നടത്തും.... വൈരാഗ്യമെന്നാ വൈരാഗ്യം..അതു തീര്‍ത്തെട്ടുതന്നെ ബാക്കി കാര്യം...

    ReplyDelete
  7. അത് എനിക്കറിയാം ....കാശ് മുടക്കി പാര്‍ട്ടി നടത്തിയിട്ട് ...സ്വയം കുടിച്ചു തീര്‍കും എന്ന് ...

    ReplyDelete
  8. ഛെ...ഛെ... നീയിങ്ങനെ മുന്‍വിധിയോടെ കാര്യങ്ങളു കണ്ടാലോ... വെറും നാലു തൊണ്ണൂറ് അടിച്ച് ഗ്ലാസിന്‍റെ സൈഡില്‍ വാളും വെച്ച് ഞാന്‍ കിടന്നോളാം...

    പക്ഷെങ്കില് മറ്റവനെ വിളിക്കില്ല...ഇത് സത്യം...സത്യം...സത്യം...
    എനിക്ക് പാമ്പിന്‍റെ പകയാണെന്ന് നിനക്കറിയാമല്ലോ...

    ReplyDelete
  9. ഇല്ല ....നന്ദന്‍ ഇല്ലാതെ ....ഞാന്‍ താലി കേട്ടില്ല .....

    ReplyDelete
  10. ഇല്ല ....നന്ദന്‍ ഇല്ലാതെ ....ഞാന്‍ താലി കേട്ടില്ല .....

    ReplyDelete
  11. ഞാന്‍ വേണോ...അതോ അവന്‍ വേണോ ഇപ്പം തീരുമാനിക്കണം
    (അവന്‍ മതീന്നാ പറയുന്നെങ്കി പൊന്നുമോനേ...ആ കമന്‍റ് ഞാന്‍ ഡിലീറ്റും)

    ReplyDelete
  12. അല്ലെങ്കിലും ബ്ലോഗര്‍ മാര്‍കെല്ലാം എന്തും ആവാമല്ലോ !!!!

    ReplyDelete
  13. വാസു അണ്ണനെ കള്ള്‌ കുടിക്കാന്‍ വിളിക്കാത്ത നന്ദാ നീ അനുഭവിക്കും
    അണ്ണന്‍ വിഷമിക്കണ്ട നമുക്ക് ഗൂഗിള്‍ ഭഗവതിയോടു ചോദിച്ചു അവന്റ്റെ സ്പോട്ട് പൊക്കാം

    NB: സ്പോട്ട് കിട്ടിയാല്‍ അറിയിക്കാന്‍ മറക്കണ്ട

    ReplyDelete
  14. ഹും...ഇത്രേം നേരം വിളിച്ചിട്ടും ആ പന്നി ഫോണെടുക്കുന്നില്ല... ദൈവമേ കള്ളുകുടിച്ച് അവന്‍റെ കാഴ്ച പോവണേ...

    ReplyDelete
  15. പക്ഷേ ഇത്രയും കാലം transliteration വെച്ചാണ് ടൈപ്പ് ചെയ്തിരുന്നത്. in script മെതേഡുകൊണ്ട് നല്ല വേഗത്തില്‍ ടൈപ്പു ചെയ്യാം.

    എന്താണ് ഈ in script മെതേഡുകൊണ്ട് ഉള്ള ഗുണം ഞാന്‍ transliteration വെച്ചാണ് ടൈപ്പ് ചെയ്യുന്നത്, അതെ ഒരുവിധം വഴങ്ങും എന്ന് തോന്നുന്നു. കൂടുതല്‍ പറഞ്ഞുതരാമോ?

    ReplyDelete
  16. നമ്മുടെ കമ്പ്യൂട്ടറിന്റെ കീബോര്‍ഡിലുളള ഓരോ കീയും ഓരോ മലയാള അക്ഷരവുമായി ബന്ധിപ്പിക്കുന്ന രീതിയാണ് ഇന്‍സ്ക്രിപ്റ്റ്.

    എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ വിന്യാസമാണ് ഇന്‍സ്ക്രിപ്റ്റ് രീതിയിലുപയോഗിക്കുന്നത്. അതുകൊണ്ട് ഒരു ഭാഷ അറിയാമെങ്കില്‍ എല്ലാ ഭാഷകള്‍ക്കും വേണ്ട വിന്യാസവും മനസ്സിലാക്കാം. കൂടാതെ, അക്ഷരങ്ങളുടെ വിന്യാസം ശാസ്ത്രീയമായി എളുപ്പം ഓര്‍ത്തിരിക്കാനും വേഗത്തില്‍ ഉപയോഗിക്കാനും കഴിയുന്ന രീതിയാണിത്.



    ഞാന്‍ ഇന്‍സ്ക്രിപ്റ്റിന്‍ ബ്രാന്‍ഡ് അംബാസഡറൊന്നുമല്ല.
    എനിക്കിത് ഉപയോഗിച്ച് ട്രാന്‍സിലെറ്ററേഷനേക്കാള്‍ വേഗത്തില്‍ ടൈപ്പു ചെയ്യാന്‍ സാധിക്കുന്നു
    ഇങ്ങനെയും ഒരു വഴിയുണ്ട്.. ഉപയോഗിച്ചു നോക്കി എളുപ്പമുണ്ടെങ്കില്‍ പിന്തുടരാം.. അത്രമാത്രം

    തെച്ചിക്കോടന്‍ ഇതൊന്നു വായിച്ചു നോക്കൂ
    http://bloghelpline.cyberjalakam.com/2008/04/21_30.html

    ReplyDelete
  17. Ippo manasilayi prathyekichu oru paniyum illa alle...

    ReplyDelete
  18. ടേം ബ്രേക്ക് ആഘോഷിക്കുവാ.. നാട്ടില്‍ പോയാ കാശു പൊട്ടുമെന്ന് വിചാരിച്ച് ഇവടെത്തന്നെ കഴിഞ്ഞുകൂടുന്നു. ഇനി നാലഞ്ചു ദിവസം കൂടിയേയുള്ളു ഈ പരേഡ്...ദയവായി സഹകരിരിരിക്കുക.

    ReplyDelete
  19. മോഴി കീമാപ് ആണ് ഉപയോഗിക്കുന്നത്
    അതിനേക്കാള്‍ നല്ലതാണോ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നവ???

    ReplyDelete
  20. ഗൂഗിള്‍ ട്രാന്‍സിലറ്ററേഷന്‍ ആണെങ്കില്‍ കീമാപ്പുപോലെത്തന്നെ.. ഇന്‍സ്ക്രിപ്റ്റ് രീതിയാണെങ്കി പഠിക്കാന്‍ കുറച്ച് സമയം കളയണം.. ട്രൈ ചെയ്യൂ..

    ReplyDelete
  21. മലയാളം ടൈപ്പു ചെയ്യാന്‍ ഇത്ര പാടോ?

    ReplyDelete
  22. ism use ചെയ്യൂ മക്കളെ...

    ReplyDelete
  23. വാസു അണ്ണന്‍ കീ...

    ReplyDelete
  24. ആശുപത്രിയില്‍ പിറന്നവനാണ് ഞാന്‍. അത് കൊണ്ട് ഞാന്‍ എഴുതാണ്ട് പോകും . നീ എന്ത് ചെയ്യും ?

    ReplyDelete
  25. very informative...expecting more...gud luck

    ReplyDelete

കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ