നാട്ടിലായിരുന്നെങ്കില്‍ രണ്ടു പെഗ്ഗൊക്കെ അടിച്ചു, മഴയത്തിറങ്ങി നില്‍ക്കാമായിരുന്നു.. ഇവിടെ ബിവറ്ജിസോ സിവില്‍ സപ്ലൈസോ ഇല്ലാത്തതുകൊണ്ട് ആ ആശയം ഉപേക്ഷിച്ചു...
ഇനി....എന്തു ചെയ്യും
ഒരു സിഗരറ്റുവലിച്ചു കൊണ്ടിരുന്ന് മഴ കാണാം..
അവസാനം അങ്ങനൊരു തീരുമാനത്തിലെത്തി...
എന്താന്നറിയില്ല...ഈ മഴ എന്നെ വല്ലാതെ റൊമാന്‍റിക് ആക്കുന്നു...
മഴയുടെ താളത്തിനൊപ്പം വരുന്ന ഒരു പാട്ടുകൂടി...
യെസ്...ഗുഡ് ഐഡിയ...
എന്‍റെ പ്രിയപ്പെട്ട സുഹൃത്ത് കുഞ്ഞി(ശരിക്കുള്ള പേര് വിജീഷ്) എനിക്കുവേണ്ടിമാത്രം പണ്ടെപ്പോഴോ മൊബൈലില്‍ റിക്കോഡ് ചെയ്തു തന്ന പാട്ടുകളുണ്ട്. അത് തന്നെ കേട്ടുകളയാം
ഛെ.. എന്തുപറ്റി എന്‍റെ ഫോണിന്..? ഇന്നലെരാത്രി ബ്ലോഗു വായിച്ചോണ്ടിരുന്നപ്പം ഡിസ്റ്റബ് ചെയ്ത ഒരു എലിക്കുഞ്ഞിനെ എറിഞ്ഞുകൊല്ലുന്നതിനു തൊട്ടു മുമ്പുവരെ നല്ലോണം പ്രവര്ത്തിച്ചോണ്ടിരുന്നതാണല്ലോ...
ങാ..സാരമില്ല ഹാര്‍ഡ് ഡിസ്കില്‍ പാട്ടുകിടപ്പോണ്ട്... കണ്ടുപിടിച്ചിട്ടു തന്നെ ബാക്കി കാര്യം
സേര്‍ച്ചി. ..പാട്ടൊക്കെ കിട്ടി... പ്രശ്നം അതല്ല... അത് സെര്‍ച്ച് ചെയ്യാന്‍ വേണ്ടി എന്‍റെ സിസ്റ്റം കൃത്യം മുപ്പത് സെക്കന്‍റ് എടുത്തു..
കാരണം മറ്റൊന്നുമല്ല പെര്‍ഫോമന്‍സ് കൂട്ടാന്‍ വേണ്ടി ഇന്‍ഡക്സിംഗ് ഓഫാക്കിയിട്ടിരുന്നു.
ഇന്‍ഡക്സ് ഓണാക്കി വീണ്ടും സേര്‍ച്ചി...ഇപ്പോ സെര്‍ച്ചിംഗ് ടൈം കുറച്ചു കുറഞ്ഞു..അത്രമാത്രം...
വല്ലപ്പോഴും മാത്രം വേണ്ടിവരുന്ന ഇത്തരം സെര്‍ച്ചുകള്‍ക്കുവേണ്ടി ഇന്‍ഡക്സ് സെര്‍ച്ച് ഓണാക്കിയിട്ട്, സിസ്റ്റം പെര്‍ഫോമന്‍സ് ഇല്ലാതാക്കാന്‍ ഞാന്‍ തമ്മസിക്കുമോ???... നോ...നെവര്‍!!!
അപ്പോ...ഞാനെന്തു ചെയ്തു...
ദാ ഈ കാണുന്ന ലിങ്കില്‍ പിടിച്ചു ഞെക്കി ആ പുന്നാര സോഫ്റ്റ്‌വേറിനെ അങ്ങ് ഇന്‍സ്റ്റാളു ചെയ്തു
അതേ പാട്ടുതന്നെ വീണ്ടും ഇതില്‍ തെരഞ്ഞ് പെര്‍ഫോമന്‍സ് ചെക്കും ചെയ്തു. എടുത്തത് മൈക്രോസെക്കന്‍റുകള്‍...
വേറെയെന്തൊക്കെയോ പ്രത്യേകതകള്‍ ഉണ്ടല്ലോ ഇതിന്....?
ങേ.. വെറും ഒറ്റക്ലിക്കുകൊണ്ടുതന്നെ ഓഡിയോ, വീഡിയോ, പ്രോഗ്രാംസ്, ഡോക്കുമെന്‍റ്സ് ഫയലുകള്‍ സിസ്റ്റത്തില്‍ എവിടെയാണെന്ന് കണ്ടുപിടിച്ചു തരുവെന്നോ? കൊള്ളാലോ വീഡിയോണ്‍!!!
ഏതെങ്കിലും ഫയലുകളും ഫോള്‍ഡറുകളും ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെങ്കില്‍ ബ്ലോക്ക് ഓപ്ഷനും ഉണ്ട്...പിന്നെന്തോ വേണം...
ഇപ്പോ പുറത്തു മഴയുടെ ശക്തി അല്പം കുറഞ്ഞു..പക്ഷേ..എന്‍റെ റൊമാന്‍റിക് മൂഡ് മാത്രം കുറഞ്ഞില്ല...
കാരണം, ഇപ്പോ ഹെഡ്ഫോണില്‍ കുഞ്ഞിയുടെ ആ മാന്ത്രിക ശബ്ദം ദിങ്ങനെ ആസ്വദിക്കുകയല്ലേ...
(മുകളില്‍ക്കാണുന്നതിലെ പ്ലേ ബട്ടനില്‍ ഞെക്കിയാലും
ഇതേ പാട്ടു കേക്കാം കേട്ടോ)
....ഞാനറിയാതെന്‍ കരള്‍ കവര്‍ന്നോടിയ
ഇതേ പാട്ടു കേക്കാം കേട്ടോ)
....ഞാനറിയാതെന്‍ കരള്‍ കവര്‍ന്നോടിയ
പ്രാണനു പ്രാണനാം പെണ്‍കിടാവേ....
എന്‍റെ പ്രാണനു പ്രാണനാം പെണ്‍കിടാവേ....
നിന്നെത്തിരയുമെന്‍ ദൂതനാം കാറ്റിനോടെ-
ന്തേനിന്‍ ഗന്ധമെന്നോതിടേണ്ടൂ....
വാസു, ഈ .rar എക്സ്ട്രക്റ്റ് ചെയ്യാന്‍ ഏതു സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിക്കേണ്ടത്, ഫ്രീ കിട്ടുന്ന സൈറ്റ് ഉണ്ടോ ?
ReplyDeletewinrar .. അതിന്‍റെ ഫ്രീ വെര്‍ഷനാണെങ്കി കുറച്ചു മെസജൊക്കെ കാണിക്കുമെന്നേയുള്ളു.. നമ്മുടെ പണിയൊക്കെ നടക്കും
ReplyDeleteഇന്നാഒരു ലിങ്കം http://www.soft82.com/download/Windows/WinRAR
ഇതിന്‍റെ ക്രാക്കും തെരഞ്ഞാകിട്ടും
വാസു കലക്കുന്നുണ്ട്....!
ReplyDeleteവൈദ്യന് എന്‍റെ ഹൃദയംഗമമായ നന്ദി
ReplyDeleteവാസുവേ സംഗതി കൊള്ളാം കേട്ടോ...
ReplyDeleteനന്ദി
ReplyDelete:-)
ReplyDeleteWinzip പാസ്സ്‌വേര്‍ഡ് പൊളിക്കാന്‍ പറ്റിയ ഐഡിയകള്‍ എന്തെങ്കിലും ഉണ്ടോ ??
ReplyDelete:-)
നമുക്ക് നോക്കാം :)
ReplyDeleteപുതിയ സിസ്റ്റം കച്ചറകള് വാരി നിറക്കണതേയുള്ളൂ - നെറയട്ട് ലിതൊന്ന് പരൂഷിക്കാം
ReplyDeleteദിത് പരൂഷിക്കാവുന്നതാ..തകര്‍പ്പന്‍ സേര്‍ച്ചിംഗ് സോഫ്റ്റ്‍വേറുകളിലൊന്ന്!!!
ReplyDeleteവാസൂ,
ReplyDeleteപോസ്റ്റ് ഡിലിറ്റ് ചെയരുതായിരുന്നു. ക്യപ്റ്റൻ പറഞ്ഞകാര്യങ്ങൾ ശെരിയാണ്. നിയമത്തെ സൂക്ഷിക്കണം. പക്ഷെ,
നെറ്റ് ഉപയോഗിക്കുന്നവർക്കുള്ള, അവരുടെ വ്യക്തിവിവരങ്ങൾ ചോർന്ന്‌പോവുമെന്നുള്ള, ഒരു നല്ല അറിവ് വാസൂ അതിലൂടെ നൽക്കുന്നു. ലവളുടെ ഐഡിയുണ്ടാക്കി എന്ന ഭാഗം മാത്രം മാറ്റിയാൽ മതിയായിരുന്നു.
ഡിസ്‌ക്ലയ്മർ വെച്ച്, ഇത് നിങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർത്തുന്ന വിധമാണ്. സുക്ഷിക്കണം എന്ന് പറഞ്ഞാൽ മതിയല്ലോ.
അറിവുകൾ പകരുന്നതും, സെക്യൂരിറ്റി ലൂപ്പുകൾ എടുത്ത് കാണിക്കുന്നതും തെറ്റല്ല.
ഒന്നോർക്കുക. വെർച്ച്യൂൽ ലോകത്ത്, ഒന്നും സുരക്ഷിതമല്ല. ഒന്നും.
ഇനി, വാസുവണ്ണൻ ഇത് പറഞ്ഞില്ലെങ്കിലും, നിരവധി മാർഗ്ഗങ്ങൾ ഇത്തരം പരീക്ഷണങ്ങൾക്ക് നെറ്റിൽ ലഭ്യമാണ്.
സെക്യൂരിറ്റി പ്രോബ്ലം ചൂണ്ടികാണിക്കുന്നത് ഗൂഗിൾ എതിർത്തിട്ടില്ലെന്നാണെന്റെ അറിവ്. അത്തരം ശ്രമങ്ങളെ നാം അംഗീകരിക്കുകയല്ലെ വേണ്ടത്.
ഡിസ്‌ക്ലയ്മർ ഉപയോഗിച്ച്, തുടരുക.
നന്ദി സഹായി...എന്നാലും അത് വീണ്ടും വായിച്ചു നോക്കിയപ്പോ...ഒരിത്.. ഒരു സൈബര്‍ ക്രൈമിന്‍റെയല്ലെങ്കിലും അതിനു പ്രേരിപ്പിക്കുന്നതിന്‍റെ ഒരു ലാഞ്ചനയതിലില്ലേയെന്നു ഒരു സംശയം...എന്തായാലും അതേ പോസ്റ്റുകള്‍ സമയം കിട്ടുമ്പോ ഇത്ര കുഴപ്പം ഫീലു ചെയ്യാത്ത ഫോര്‍മാറ്റിലെടുത്തിടാമെന്നു വിചാരിക്കുന്നു...
ReplyDeleteമാത്രമല്ല...
പോലിസ്.അറസ്റ്റ്.കോടതി.... ജാമ്യം...എന്നൊക്കെപ്പറഞ്ഞാല് പണ്ടേ എനിക്ക് ഒരുതരം അറപ്പാ... :)
വളരെ വിജ്ഞാനപ്രദമായ ലേഖനം.കൂടുതല്‍ അറിവുകള്‍ പ്രതീക്ഷിക്കുന്നു.അഭിനന്ദനങ്ങള്‍ ഈ ബ്ലോഗിന്റെ വായനക്കാരോട് ഒരുവാക്ക്
ReplyDeleteനിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഇലക്ട്രോണിക്സ് കേരളം എന്ന ഈ സൈറ്റ്
സന്ദര്‍ശിക്കണം