Sunday, June 27, 2010

22 ഒരു ഹാക്കറുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും....

ഹാക്കര്‍..ഹാക്കര്‍ എന്നു പറഞ്ഞുകേട്ടിട്ടേയുള്ളു.. പച്ച ജീവനോടെ ഇതുവരെ ഒരു ഹാക്കറേം കണ്ടിട്ടില്ല...

ഏതെങ്കിലും ഒരു ഹാക്കറുടെ അഡ്രസ് തരാമോന്ന് പോസ്റ്റ്മാന്‍ രാഘവവേട്ടനോട് ചോദിച്ചപ്പോ ന്‍റെ നാട്ടില് തന്നുള്ള സോമന്‍ ഹാക്കറുടെ അഡ്രസും ഫോണ്‍ നമ്പരും തന്നു....

ഹൊ... രക്ഷപെട്ടു... ഒരു ലോക്കല്‍ ഹാക്കറെത്തന്നെ കിട്ടിയത് ന്‍റെ ഫാഗ്യം...

ഉടനെ അടുത്ത ബൂത്തില്‍ കേറി  സോമനെ വിളിച്ചു... ഞാന്‍ വാസുവിന്‍റെ വിലാപങ്ങള്‍ എഴുതുന്ന വാസുവാണെന്ന് പറഞ്ഞപ്പോ പുള്ളിക്ക് ഫയങ്കര സന്തോഷം... എന്‍റെ ഓട്ടോഗ്രാഫ് വല്ലോം വേണമെങ്കില്‍ ഇരുനൂറ് പേജിന്‍റെ വരയിട്ട ബുക്ക് വാങ്ങിച്ചു വച്ചോളൂ എന്ന് പറയാനും ഞാന്‍ മറന്നില്ല....

ഇപ്പോത്തിരക്കിലാണ് വൈകിട്ട് ആറുമണിക്ക് പാലാഴി ബാറില്‍ വച്ചുകാണാമെന്ന് അവസാനം ധാരണയായി..

കൃത്യം ആറുമണിക്കുതന്നെ ഞാന്‍ പാലാഴിയിലെത്തി. വന്നുകേറിയുടനേ സ്റ്റാന്‍‍‍ഡിംഗില്‍ ഒരെണ്ണമങ്ങുകീറി....

ഏകദേശം ഒരു ആറ്... ആറേകാല്‍ ആയപ്പോ ... സോമന്‍ എത്തി.....

മുണ്ടും ഷര്‍ട്ടുമിട്ട ലളിത വേഷം.... നരനിലെ മോഹലാലിനെപ്പോലെ, വെള്ളക്കരയന്‍ നിക്കറ് പുറത്തുകാണുന്നരീതിയില്‍ മുണ്ട് മാടിക്കുത്തിയിട്ടുണ്ട്.....

കിരണ്‍ ടിവിയെലെ നാഷിന്‍റെ ആക്സന്‍റ് വരുത്തി ഞാന്‍ തുടങ്ങി...
"ഹല സോംസ്...ഐ ആം വാസ്... ഫ്രം വാസ്ന്‍റെ വിലാപ്ങ്‍ല്‍..."

"നമസ്കാരം വാസു... ഞാന്‍ താമസിച്ചോ....?"

"നോ നെവര്‍....അപ്പോ ന്താ പറയേണ്ടേ? ഞാന്‍ സീസറിന്‍റെ നാലെണ്ണം അടിച്ചു.."
ഒരു വെയിറ്റിനുവേണ്ടി അങ്ങനെ പറയേണ്ടി വന്നു

"എനിക്ക് ഓ.പി.ആര്‍ മതി..."

"എന്നാപ്പിന്നെ എനിക്കും അത് തന്നെ...."

ബെയററ് ചെക്കനെ വിളിച്ച് ഉടന്‍തന്നെ അര ലിറ്റര്‍ ഓ.പി.ആര്‍ പറഞ്ഞു...കൊറിക്കാന്‍ അവരുഫ്രീയായിട്ട് കീര്‍ത്തിചക്ര എന്ന് ഞങ്ങളു വിളിക്കുന്ന ഒരു സാധനം തരും... വേറെയെന്തിങ്കിലും വാങ്ങിക്ക​ണമെന്ന് വച്ചാ... ലത് സോമന്‍ വാങ്ങിക്കുവാരിക്കും.......ഞാന്‍ മനക്കോട്ട കെട്ടി

"അപ്പോ സോമന്‍ ഹാക്കറേ.. ഞാന്‍ താങ്കളോട് കുറച്ച് കാര്യങ്ങളു ചോദിക്കണമെന്ന് വിചാരിക്കുന്നു...."

"എന്താണ്..ചോദിച്ചോളു.."

"ഈ  സ്ക്രിപ്റ്റ് കിഡ്ഡി(script kiddie), ഹാക്കിംഗ്  ഇവ തമ്മിലുള്ള വ്യത്യാസമെന്താണ്....?"

ഒരു തൊണ്ണുറ് വെള്ളം തൊടാതെ അടിച്ചുകൊണ്ട് സോമന്‍ സംസാരിച്ചു തുടങ്ങി...

"ശരിക്കും സ്ക്രിപ്റ്റ് കിഡ്ഡി എന്നുപറഞ്ഞാല്‍ ഏത് കൂതറക്കും ചെയ്യാം...ഒരു ടെക്നിക്കലായ അറിവും അതിന് ആവശ്യമില്ല....പക്ഷേ, വിദഗ്ദരായ ആളുകള്‍ക്കും മാത്രം ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമാണ്ഹാക്കിംഗ്...."

"മനസിലായില്ല.. എന്നു വച്ചാല്.....??"

"വാസൂന് ഫിഷിംഗ് (phishing) എന്നുപറഞ്ഞാലെന്താന്ന് അറിയോ?"

"ഉം...വല്യ വിവരമില്ലാത്തവരുടെ പറ്റിച്ച് പാസ്‍വേഡൊക്കെ ചൂണ്ടുന്ന പരിപാടിയല്ലേ...? ഫേക്ക് വെബ് പേജൊക്കെയുണ്ടാക്കി..."

"യെസ് അത് തന്നെയാണ്.... ഫിഷിംഗ് വെറുമൊരു ഫ്രാഡ് ട്രിക്ക് മാത്രമാണ്..കമ്പ്യൂട്ടര്‍ ഓണാക്കാന്‍ അറിയാവുന്ന കൊച്ചുപിള്ളേര്‍ക്കുപോലും അത് ചെയ്യാന്‍ പറ്റും.....

പിന്നെ സ്ക്രിപ്റ്റ് കിഡ്ഡി എന്ന് പറയുന്ന സാധനം......

ദേ അടുത്ത തൊണ്ണൂറും വെള്ളം തൊടാതെ അടിക്കുന്നു... എനിക്കത് കണ്ടിട്ടു സഹിച്ചില്ല ഞാനും വിട്ടു ഒരു രണ്ട് അറുപത്... ഹല്ല പിന്നെ...

.....ഐ മീന്‍ സ്ക്രിപ്റ്റ് കിഡ്ഡിയില്‍...
ആണുങ്ങള്‍ ഒണ്ടാക്കിവച്ചിരിക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍  ഇന്‍റര്‍നെറ്റില്‍ നിന്നും മറ്റും ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചോ ആണ് സൈബര്‍ക്രൈമുകള്‍ ചെയ്യുന്നത്..."

"കീലോഗറുകളെപോലെയുള്ള പ്രോഗ്രാമുകള്‍ ല്ലേ?"

"അതേയതേ...കീലോഗറുകളുമാത്രമല്ല വേറെയും പ്രോഗ്രാമുകളും ടെക്നിക്കുകളുമൊക്കെ സെര്‍ച്ചിയാ കിട്ടും. ശരിക്കും ഈ സ്ക്രിപ്റ്റ് കിഡ്ഡി ചെയ്യുന്നവന്മാര് ജന്മനാ അല്‍പജ്ഞാനികളായിരിക്കും എന്നാണ് ആറ്റുകാല്‍ രാധാകൃഷ്ണന്‍ പോലും പറയുന്നത്...."

അല്‍പജ്ഞാനി എന്ന് പറഞ്ഞപ്പോ സോമന്‍ എന്നെ സൂക്ഷിച്ചു നോക്കിയിരുന്നോ.... .
ഏയ്...ഇല്ല അതെനിക്ക് വെറുതേ തോന്നിയതാവും...

"അപ്പോ  ശരിക്കും ഹാക്കിംഗ് എന്നുപറഞ്ഞാലെന്തുവാ...?"
"ആക്ച്വലീ ഈ ഹാക്കിംഗ് എന്നുപറഞ്ഞാല്‍, കൊച്ചുപിള്ളേര്‍ക്ക് ട്രൗസറിട്ടുകൊടുക്കന്നപോലെ സിമ്പിള്‍ പണിയല്ല മിസ്റ്റര്‍ വാസൂ....



കുറച്ചൂടെ വ്യക്തമാക്കിയാല്‍....

പ്രോഗ്രാമുകളിലോ അല്ലെങ്കില്‍ ഉപകരണങ്ങളിലോ  മാറ്റങ്ങള്‍ വരുത്തി, അത് ഉണ്ടാക്കിയവന്‍ ചിന്തിക്കാതിരുന്ന കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന പണിയാണ് ഹാക്കിംഗ് എന്നു പറയേണ്ടിവരും..വേര്‍ഡ്പ്രസ് ഹാക്ക്സ്,  വെബ് ഡിസൈനിംഗുമായി ബന്ധമുള്ള സി.എസ്.എസ് ഹാക്ക്സ്  എന്നിവ ഉദാഹരണമാണമായിപ്പറയാം"





"അപ്പോ എത്തിക്കല്‍ ഹാക്കിംഗിന്നു പറഞ്ഞാലോ....?"
"കമ്പ്യൂട്ടറുകളും നെറ്റ്‍വര്‍ക്കുകളുടെയും സുരക്ഷക്കുവേണ്ടിയുള്ള പെനട്രേഷന്‍ടെസ്റ്റിംഗാണത്.  ഇത് ചെയ്യുന്നവരെ എത്തിക്കല്‍ ഹാക്കര്‍ അല്ലെങ്കില്‍ വൈറ്റ് ഹാറ്റ് ഹാക്കര്‍ എന്നു വിളിക്കും.  
ഹാക്കിംഗ് ഉപയോഗിച്ച് നിയമവിരുദ്ധമായ കാര്യങ്ങളും ചെയ്യുന്നവരുണ്ട്.
സൈബര്‍ നിയമങ്ങളെ കാറ്റില്‍ പറത്തുന്നവരെ ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ അഥവാ ക്രാക്കര്‍ എന്നാണ് വിളിക്കുന്നത്..."

ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ സോമന്‍ഹാക്കറുടെ  ഗ്ലാസ് രണ്ടുതവണ ഉയരുകേം താഴുകേം ചെയ്തു.. 
അരലിറ്റര്‍ റമ്മ് എവിടെപ്പോയന്ന് അറിഞ്ഞില്ല.. എനിക്കാണെങ്കി ആകെ കിട്ടിയത് രണ്ട് അറുപതും.. ബാക്കിയുള്ളത് ഈ ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ പെനട്രേഷന്‍ ടെസ്റ്റിംഗ് നടത്തിത്തീര്‍ത്തു.  ഇനി ബില്ല് പറഞ്ഞില്ലെങ്കില്‍ ന്‍റെ ട്രൗസറുകീറും...

ബില്ല് ടേബിളിലില്‍ കൊണ്ടുവച്ചപ്പോ ടോയ്‍ലറ്റില്‍ കേറിയ സോമന്‍ഹാക്കര്‍, ഞാന്‍ ബില്ലും സെറ്റിലു ചെയ്ത് ഒരു ബീഡിയും വലിച്ചു തീര്‍ന്നെട്ടേ മൂത്രമൊഴിച്ചു കഴിഞ്ഞിറങ്ങിയുള്ളു...

ഒടുവില്‍...

നാളെ ബാബുമേശിരീടെ കൂടെ വാര്‍ക്കപ്പണിക്കുപോകാനുള്ളതാണെന്നും പറഞ്ഞു ഒരു ഷേക്ക്ഹാന്‍റും തന്ന് ഹാക്കര്‍ ഇരുളിലേക്ക് പെനിട്രേറ്റുചെയ്തു.....

വാല്‍ക്കഷ്ണം
എന്തു വിദ്യകള്‍ ഉപയോഗിച്ചായാലും സൈബര്‍ക്രൈം ചെയ്താല്‍ അവസാനം ജാമ്യമെടുക്കാന്‍ ആളെ നോക്കേണ്ടിവരും എന്നാണ് ചരിത്രം നമ്മളെ പഠിപ്പിച്ചു തരുന്നത്...
അനോണിയായി പോക്രിത്തരം കാണിക്കാനായി പ്രോക്സി സര്‍വ്വറുകളേയും വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകളേയും നമ്പാന്‍ കൊള്ളൂല്ല... ഉഡായിപ്പുവല്ലതും കാണിച്ചാ എപ്പോ ഇവന്‍മാര് നമ്മളെ ഒറ്റിക്കൊടുത്തൂന്ന് ചോദിച്ചാമതി...


പ്രോക്സി ബൈൻഡിംഗ് ടൂളുകള്‍ പോലെയുള്ളവ ഉപയോഗിച്ച് ചിലരൊക്കെ ഇപ്പോഴും നമുക്കുചുറ്റും സക്സസ്സ്ഫുള്‍ അനോണികളായിക്കളിക്കുന്നുണ്ട്. 

കലിപ്പ് സൈബര്‍ നിയമങ്ങളാണ് ലോകത്തെല്ലായിടത്തും ഇന്ന് ഉള്ളത്. 
ഇന്ത്യയിലെ സൈബര്‍ നിയമങ്ങളെക്കുറിച്ചറിയണമെങ്കില്‍ ഇവിടെ ഞെക്കാം.

ഫിഷിംഗ് ഒരു ഫ്ലാഷ്ബാക്ക് .....

പത്തുവര്‍ഷങ്ങള്‍ക്കുമുമ്പുള്ള കാര്യമാണ്... വാസുവല്ല അതിലെ നായകന്‍....(സത്യായും..)

ഹോസ്റ്റലിലെ എന്‍റെയൊരു സീനിയര്‍ ഫിഷിംഗിലു വളരെ തല്‍പരനായിരുന്നു..അവന്‍ എന്തു ചെയ്തെന്ന് വച്ചാല്‍ യാഹുവിന്‍റെ ഒരു ഫേക്ക് പേജ് അവന്‍റെയൊരു കൂതറ സൈറ്റില് ഹോസ്റ്റ് ചെയ്തു.. അതിനുശേഷം യാഹൂ ഗ്രീറ്റിംഗ്സ് കാര്‍ഡിന്‍റെ ലിങ്ക് പെമ്പിള്ളേര്‍ക്ക് അയച്ചുകൊടുക്കും.. ആ ലിങ്ക് യാഹുവിന്‍റെ ഫേക്ക് പേജില്‍... 
കാര്‍ഡ് ഡിസ്പ്ലേ ചെയ്യാന്‍ വേണ്ടി യൂസര്‍നേമും പാസ്‍വേഡും എന്‍റര്‍ചെയ്യണമെന്ന ഇന്‍സ്ട്രക്ഷന്‍ തെളിയേണ്ട താമസം ഈ ഫ്രാഡ് പരിപാടികളെപ്പറ്റി അറിയാത്ത പാവംപെണ്‍കിടാങ്ങള്‍ അവരുടെ ചാരിതാര്‍ത്ഥ്യം അവന്‍റെ ലോഗറില്‍ അടിയറവെയ്ക്കും... ഫിഷിംഗ് സൈറ്റുകളെ പറ്റി ആളുകള്‍ക്ക് ഒരു ധാരണവന്നതോട് കൂടി അവന്‍ ഈ പണി നിര്‍ത്തിയെന്ന് പറഞ്ഞു കേള്‍ക്കുന്നു....

ഫേസ്ബുക്കില്‍ ആവശ്യമില്ലാത്ത ലിങ്കുകളിലൊക്കെ പിടിച്ചുഞെക്കി പാസ്‍വേഡു നാട്ടുകാര്‍ക്ക് കൊടുത്ത് പണിവാങ്ങുന്നവര്‍ക്ക് ഇപ്പോഴും ഒരു കുറവുമില്ല...

അവന്‍റെ പേര് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ എന്‍റെ ബ്ലോഗ് ഇല്ലാതാക്കിക്കളയുമെന്നാണ് ഫീഷണി.....

ഡേയ് കുട്ടപ്പാ... നിന്‍റെ പേര് വാസുസാറ് പറഞ്ഞിട്ടില്ല കേട്ടാ...


എന്തായാലും ഇത്രേമായി എന്നാപ്പിന്നെ ഇതൂടെ ഇവിടെ വെറുതേകിടന്നോട്ടെ....

22 comments:

  1. ഫാഗ്യവാനാണെട്ടാ ഞാനീ സാധനത്തെ നേരിട്ട് കാണമെന്ന് ആഗ്രഹിച്ചിട്ട് നാളേറായി, പറഞ്ഞ് കേട്ടിട്ടേയുള്ളൂ അങ്ങനെ ഇരിക്കുമ്പോഴാ വാസൂന്നൊരുത്തന്റ്റെ പോട്ടം കണ്ടത് പക്ഷെ നേരിട്ട് കാണാനായില്ല, ഹ എന്റ്റെ മാവും പൂക്കും ഒരിക്കല്

    ReplyDelete
  2. നാട്ടുകാര് കൊലയും പൂവും(മാവിന്‍റ...മാവിന്‍റ...) തല്ലിക്കൊഴിക്കാതിരുന്നാ മതിയാര്‍ന്നു....

    ReplyDelete
  3. ആദ്യം ഓഫ് കിടക്കട്ടെ: ഞാന്‍ കുടുംബത്തില്‍ അല്ല പിറന്നത്. ആശുപത്രീലാണ്.

    ഒരു ലിങ്ക് അയച്ചു തന്നാല്‍ ക്ലിക്കുമോ?

    ReplyDelete
  4. എപ്പം ക്ലിക്കിയെന്ന് ചോദിച്ചാമതി

    ReplyDelete
  5. ഒള്ളത് പറയാലോ....... ടെന്‍ഷനാകരുത്. മഹാബോറായി പോയി.

    ReplyDelete
  6. വേലുവിന് ആയിരമായിരം നന്ദി...ഇത് പോലെ ആരെങ്കിലും നേരത്തേ പറഞ്ഞിരുന്നെങ്കില് ഈ പരിപാടി എന്നേ നിര്‍ത്തിയേനെ....

    (ങും.. നിര്‍ത്തും നിര്‍ത്തും...ദതിന് ------യാ മതി)

    ReplyDelete
  7. ശ്ശെടാ ഇത് വല്ലാത്ത പൊല്ലാപ്പായല്ലോ ... ഞാന്‍ ആശുപത്രിയില്‍ പിറന്നവനാണെന്നു കുറച്ചു ദിവസം മുന്‍പ് പറഞ്ഞതല്ലേ ? പിന്നെ ഇതെന്നാ പരിപാടിയാ വാസുവേ....? എന്നാലും ഗമന്ടു കുറക്കുന്നില്ല . കണ്ട ലിങ്കിലും മറ്റും ആഞ്ഞു ക്ലിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പായി . ന്നാലും കുറച്ചു കൂടി കടത്തി പറയാമായിരുന്നു ഇതൊക്കെ എങ്ങനെ സാധിക്കുമെന്ന് ....അല്ലാ ഇത് പറഞ്ഞപ്പോ വാസു എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടോ .... .
    ഏയ്...ഇല്ല അതെനിക്ക് വെറുതേ തോന്നിയതാവും...

    ReplyDelete
  8. " ..ന്നാലും കുറച്ചു കൂടി കടത്തി പറയാമായിരുന്നു ഇതൊക്കെ എങ്ങനെ സാധിക്കുമെന്ന്..."

    വടക്കേലേ... ജാമ്യം എടുക്കാനും പിഴകെട്ടാനുമൊക്കെ വര്വോ..? അറ്റ്ലീസ്റ്റ് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയെങ്കിലും ചെയ്യോ...?

    ന്താ സൂക്ഷിച്ചു നോക്കുന്നേ... കടുക് വറത്ത് കണ്ണിലിട്ടുകളയും കെട്ടാ...

    ReplyDelete
  9. അപ്പഴേ... വാസു അണ്ണ.....
    ഡോണ്ട് പുട് പാറ്റ ഇന്‍ ഹാക്കേസ് പള്ളികഞ്ഞി.

    ReplyDelete
  10. മോസ്റ്റ് പ്രോബബ്ലി ദെ വില്‍ പുട്ട് സം പല്ലീസ് ഇന്‍ മെ സാമ്പാര്‍...

    ReplyDelete
  11. >>>വടക്കേലേ... ജാമ്യം എടുക്കാനും പിഴകെട്ടാനുമൊക്കെ വര്വോ..? അറ്റ്ലീസ്റ്റ് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയെങ്കിലും ചെയ്യോ...?

    ന്താ സൂക്ഷിച്ചു നോക്കുന്നേ... കടുക് വറത്ത് കണ്ണിലിട്ടുകളയും കെട്ടാ... <<<

    ഹ ഹ ഹ ഹൂയ് ..........

    പ്രാര്‍ത്ഥന തീര്‍ച്ചയായും ഉണ്ടാകും പ്രിയ സുഹൃത് വാസു .

    ReplyDelete
  12. chettaa namichchu
    ippo hackinginte pirakeyanalle ethaayalum onnu sookishichcho.........
    ellam padichch avasanam njangal vasuvite vilapam hack cheyyum........

    ReplyDelete
  13. "ഞാന്‍ കുടുംബത്തേ പിറന്നവന്‍ തന്നെ. കുടുംബത്തീ പിറന്നവനാണെങ്കി മറുപടിയെഴുത്".

    അടിപൊളിയായിരുന്നു മച്ചാ.എന്റേം നാട്ടിലുണ്ടൊരു ഹാക്കര്‍.വണ്‍ മിസ്റ്റര്‍ സത്യന്‍.ആളിപ്പം അകത്താ..

    ReplyDelete
  14. സത്യനും ഞാനും ഒരു ബഞ്ചിലിരുന്നു പൂജ്യം വെട്ടുകളിച്ചവരാ... പക്ഷേ ഈ കാര്യം ആരും അറിയരുത് കേട്ടാ..

    ReplyDelete
  15. ലവന്മാരെങ്ങിനെ ലിത്‌ പറ്റിക്കുന്നൂന്നുകൂടി അറിഞ്ഞാൽ ഞാൻ വാസൂന്റെ ശരിയായ വിലാപം നാട്ടാർക്ക്‌ കാണിച്ചുകൊടുക്കാം.
    കൃത്യമായി അറീല്ലെങ്കിലും ഒരു സുരേഷ്‌ ഗോപി സ്റ്റെയിലിൽ പറഞ്ഞാൽ "ഖേട്ടാൽ മനസിലാകും"
    ബൈ ദ ബൈ, അമരത്തിലെ അച്ചൂട്ടി ചെയ്തത്‌ പാസ്‌വേർഡ്‌ അടിച്ചുമാറ്റലായിരുന്നല്ലേ....

    സാങ്കേതികപദങ്ങൾ ഇംഗ്ലീഷിൽ കൂടി എഴുതുന്നത്‌ നന്നായിരിക്കുമെന്ന് തോന്നുന്നു. ഇല്ലെങ്കിൽ phishing എന്നത്‌ മീൻപിടുത്തമാകും.

    ReplyDelete
  16. അപ്പൂട്ടന്‍ ആ പറഞ്ഞതു ഗാര്യം... ഇപ്പത്തന്നെ ഇംഗരീസിലാക്കിയേക്കാം...

    ബൈ ദ ബൈ, ലവന്‍മാരു ദത് പറ്റിക്കുമോ?

    ReplyDelete
  17. avasaanam pennu keetiyathum ithupole oru hacking upayogichaaanoooo ???

    ReplyDelete
  18. ഏത് ഹാക്കറും വൈഫിന്‍റെ മുന്നില്‍ എലിയാവുമെന്നാണ് പുലികളായ പലഹാക്കര്‍മാരും പറയുന്നതെന്‍റെ പുലിക്കുട്ടി..

    ReplyDelete
  19. ബ്ലൂ ഹാറ്റ്‌ എന്ന ഒരു കുടുംബ്കാര്‍ കൂടെ ഉണ്ട്.

    ReplyDelete
  20. ബ്ലോഗ്‌ കലക്കി ചേട്ടാ.........

    ReplyDelete

കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ