ഐ ആം ദ സോറി അളിയാ...ഐ ആം ദ സോറി ... ഈ പോസ്റ്റിന്‍റെ ശരിയായ പേര്
USB ഡയറിക്കുറിപ്പുകള്‍ എന്നാണ്...
.. ഇനിയിപ്പോ തിരുത്താനൊന്നും വയ്യ...തെറ്റുതിരുത്തി എന്‍റെ വ്യക്തിത്വം ഇല്ലാതാക്കാനോ... അസംഭവ്യം..അസാന്മാര്‍ഗികം...
അപ്പോ കാര്യത്തിലേക്ക് വരാം...
ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ സ്ഥിരമായി ഡയറി എഴുതാറുണ്ടായിരുന്നു- നല്ല പച്ച മലയാളത്തില്‍(ഇടക്ക് കുറച്ച് നീലയും... കറുപ്പും..)
പ്രീഡിഗ്രിക്കു ചേര്‍ന്നപ്പോഴും ഡയറിയെഴുത്തു തുടര്‍ന്നു-എഴുതുന്നത് ഇംഗ്ലീഷ് അക്ഷരമാലകള്‍ ഉപയോഗിച്ചാണെന്നേയുള്ളു- വ്യാകരണ നിയമങ്ങളെ കാറ്റില്‍ പറത്തി, സ്പെല്ലിംഗുകള്‍ക്കു പുല്ലു വില കല്‍പ്പിച്ച് ഒരു ഉത്തരചൊറിയന്‍ ശൈലി..
ഈയടുത്തയിടക്ക് അതിലൊന്നെടുത്ത് വായിച്ചു----മുഴുമിപ്പിക്കാന്‍ മനസ്സനുവദിച്ചില്ല..പിച്ചിക്കീറി..എന്നിട്ടും കലിപ്പു തീരാഞ്ഞ് കത്തിച്ച് അടുപ്പിലിട്ടു..
ഡിഗ്രിക്കു ചേര്‍ന്നപ്പോ എഴുത്ത് തുടരാനായില്ല. കാരണം സത്യസന്ധമായി കാര്യങ്ങളെഴുതാന്‍ കഴിയാത്ത ഒരു അവസ്ഥ അപ്പോഴേക്കും സംജാതമായിക്കഴിഞ്ഞിരിന്നു. മറ്റാരെങ്കിലും എന്‍റെ ഡയറിയെടുത്ത് വായിച്ചാല്‍....അതായിരുന്നു പേടി..
(വീട്ടിലുള്ളവര്‍ക്ക് എഴുത്തും വായനയും അറിയാമെങ്കില്‍ ഇദാണ് കൊഴപ്പം..മനസിലുള്ളത് എവിടെങ്കിലും കുറിച്ചു വെയ്ക്കാന്‍ പറ്റൂല്ല)
അന്ന് ഡയറി എഴുതാതിരുന്നത് നന്നായി എന്ന് ഇപ്പോ തോന്നുന്നു-എന്‍റെ പഴയ നോട്ടുബുക്കുകള്‍ പോലും ഭാര്യ അരിച്ചുപറക്കി നോക്കുന്നുണ്ട്-അക്ഷരതെറ്റുകളല്ലാതെ അവള്‍ക്കു മറ്റൊന്നും കണ്ടുപിടിക്കാനാവില്ല..പുവര്‍ ഗേള്‍..
പ്രായവും ഓര്‍മ്മശക്തിയും ഇന്‍വേസ്‌ലി പ്രൊപ്പോഷണല്‍ ആണന്നല്ലേ തന്മാത്രയില്‍ മോഹല്‍ലാല്‍ പറയുന്നത് (ഹെന്ത്.!!..അങ്ങനെ ഒരു ഡയലോഗ് അതിലില്ലന്നോ.... ഇല്ലെങ്കി ഇല്ല) എന്തായാലും സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ട് തുടങ്ങിയ കാലത്ത് ഡയറി എഴുത്ത് വീണ്ടും ആവശ്യമായി വന്നു... പക്ഷെ ഇത്തവണ മനോരമ ഡയറിയൊന്നും വാങ്ങിക്കാന്‍ നിന്നില്ല(അമ്പത് രൂഫാ ലാഫിച്ചു)....
വീണ്ടും ഗൂഗിള്‍ ആന്‍റിയിലേക്ക്......
കിട്ടി...സംഭവം കിട്ടി.... ഒരു ഡിജിറ്റല്‍ ഡയറി. പാസ്‌വേഡ് സെറ്റു ചെയ്യാമെന്നുള്ളതുകൊണ്ട് വേറെ ഒരുത്തനും അത് വായിക്കാനും പറ്റില്ല..
അത് ഒരു പോര്‍ട്ടബള്‍ സോഫ്റ്റ്‌വേര്‍ ആയത് കൊണ്ട് രണ്ടു പ്രയോജനങ്ങള്‍ ഉണ്ട്
ഒന്ന് ഇന്‍സ്റ്റലേഷന്‍ ആവശ്യമായി വന്നില്ല
രണ്ട് USB ഡ്രൈവില്‍ കൊണ്ടു നടക്കാം ഏത് കമ്പ്യൂട്ടറിലും ഇട്ട് ഡയറി അപ്ഡേറ്റ് ചെയ്യാം
ഇവിടെ നിന്ന് ഞാനത് ഡൗണ്‍ലോഡ് ചെയ്തെടുത്തു.
അത് എക്സ്ട്രാക്റ്റ് ചെയ്തപ്പോ ഇങ്ങനെ വന്നു
അതിലെ iDD എന്ന ആപ്ലിക്കേഷന്‍ ഫയലില്‍ ചുമ്മാ പിടിച്ചു ഞെക്കി
എന്നാപ്പിന്നെ പുതിയ ഡയറി ഐശ്വര്യമായിട്ട് തുറന്നേക്കാം
ന്താദ്.... ഡയറിയുടെ പേരും പാസ്‌വേഡുമോ...എന്നാപ്പിന്നെ ടൈപ്പ് ചെയ്തേക്കാം
ഇന്നത്തെക്കാര്യങ്ങളൊക്കെ മറന്നുപോകുന്നതിനുമുമ്പ് അടിച്ചിടാം
ഇംഗ്ലീഷ് പരിജ്ഞാനം കമ്മിയായത് കൊണ്ട് ഇപ്പോള്‍ മലയാളത്തില്‍ ഡയറി എഴുതുന്നു....
ഇത് സേവ് ബട്ടനില്‍ ഞെക്കിയില്ലെങ്കിലും സേവ് ആകും..വെറുതേ ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്താല്‍ മതിയല്ലോ....ആശ്വാസം..
വേറെ ആര്‍ക്കെങ്കിലും ഈ സോഫ്റ്റ്‌വേര്‍ കൊടുക്കുന്നതിനു മുമ്പ് data, back up എന്നീ ഫയലുകള് തുറന്ന് അതിലെ ഡേറ്റാ ഡിലീറ്റുന്ന കാര്യം മറക്കരുത്
(എന്നോട് തന്നെ ഓര്‍മ്മിപ്പിച്ചതാ..മറവിക്കാരനാണേ...അതുകൊണ്ടാ..ഷമീര്)
എന്‍റെ ഇന്നത്തെ ഒറിജനല്‍ USB ഡയറിക്കുറിപ്പുകള്‍ എഴുതാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
ലെറ്റ് മി ഡു ദാറ്റ് ...സീ യൂ...
Nice yar
ReplyDeleteഡാങ്ക്സ് ഉണ്ടേ...
ReplyDeleteഡാങ്ക്സ് ഉണ്ടയോ..?
ReplyDelete:)
ReplyDeletedenks
ReplyDelete