ഇപ്പ അടുത്ത ഉഡായിപ്പുമായി ഇറങ്ങിയിരിക്കുന്നു...
കീ സ്ട്രോക്ക് ലോഗര്‍...
ഇതൊരു എക്സ്റ്റേണല്‍ ഡിവൈസാണ്. ഇതിന്‍റെ സാന്നിധ്യം സോഫ്റ്റ്‍വേറുകളൊന്നും ഉപയോഗിച്ച് കണ്ടുപിടിക്കാനാവില്ല... സാധാരണ ഇത് കീബോര്‍ഡ് കേബിളിന്‍റെ അറ്റത്ത് പിടിപ്പിച്ച് അത് PS/2 പോര്‍ട്ടിലേക്ക് കണക്ട് ചെയ്യും. വയര്‍ലെസ് കീ ബോര്‍ഡിനൊപ്പവും ഇത് പുട്ടും പഴവും പോലെ വര്‍ക്കുചെയ്യും.
കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് നമ്മളു വിചാരിക്കുന്ന തങ്കക്കുടങ്ങളായ പാസ്‍വേഡുകളേം, ചാറ്റ് ഡീറ്റയില്‍സ്, വെബ് അഡ്രസുകള്‍, സെര്‍ച്ച് ആക്ടിവിറ്റികള്‍ തുടങ്ങിയ കീ സ്ട്രോക്കുകളേം ഇവന്‍ സ്റ്റോര്‍ ചെയ്തു വയ്ക്കും. സ്റ്റോര്‍ ചെയ്തു വക്കുന്ന ഡാറ്റ മറ്റൊരു കമ്പ്യൂട്ടറില്‍ നിന്ന് തിരിച്ചെടുക്കാനും സാധിക്കും...
കീസ്ട്രോക്ക് ലോഗറുകളുടെ ഇന്‍സ്റ്റലേഷന് നിമിഷങ്ങള്‍ മാത്രം മതി. അതായത് നെറ്റകഫെകളിലും എയര്‍പോര്ട്ട് തുടങ്ങിയ പൊതു സ്ഥലങ്ങളിലും, എപ്പോ വേണമെങ്കിലും ആര്‍ക്കും ഇത് പിടിപ്പിക്കേം ഊരിമാറ്റുകേം ചെയ്യാം എന്ന്....
അതുകൊണ്ട് പൊന്നണ്ണമ്മാരേ ഓസിനു ബ്രൗസു ചെയ്യാന്‍ ചാന്‍സുകിട്ടുമ്പോ തീരെ പരിചയം തോന്നാത്ത എന്തെങ്കിലും സാധനങ്ങള് കമ്പ്യൂട്ടറില്‍ പിടിപ്പിച്ചിട്ടുണ്ടോന്ന് ഒന്നു നോക്കിക്കോണം...
പാസ്‍വേഡുകളാ...ഒരിക്ക കൈവിട്ടാ പിന്നെ കിട്ടൂല്ലേ...... പറഞ്ഞേക്കാം.......
(കേരളത്തിലെ ഇന്‍റര്‍നെറ്റ് കഫെകളില്‍ കീസ്ട്രോക്ക് ലോഗറിന്‍റെ ഉപയോഗം അടുത്തകാലത്ത് വര്‍ദ്ധിച്ചിരിക്കുന്നു.. എന്ന് സ്ഥിരീകരിക്കാത്ത ഒരു വാര്‍ത്തയുണ്ട്)
(കേരളത്തിലെ ഇന്‍റര്‍നെറ്റ് കഫെകളില്‍ കീസ്ട്രോക്ക് ലോഗറിന്‍റെ ഉപയോഗം അടുത്തകാലത്ത് വര്‍ദ്ധിച്ചിരിക്കുന്നു.. എന്ന് സ്ഥിരീകരിക്കാത്ത ഒരു വാര്‍ത്തയുണ്ട്)
ഇതൊക്കെ എവിടുന്നു കണ്ടുപിടിച്ചു? ഫയങ്കരന്‍.
ReplyDeleteഇനി കഫെകളില്‍ പോകുമ്പോള്‍ മേശേടെ അടിയില്‍ കേറി ലവന്റെ മൂട്ടിലൊക്കെ നോക്കണമല്ലോ...
അടിച്ചുമാറ്റല്‍ - ഹോട്ടല്‍ വെയിറ്റര്‍മാര്‍ പോക്കറ്റില്‍ ക്രെഡിറ്റ് കാര്‍ഡ് സ്വൈപ്പു ചെയ്യുന്ന ഒരു ഡിവൈസു കൊണ്ട് നടക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്. അതില്‍ സ്വൈപ്പ് ചെയ്താല്‍ കാര്‍ഡ് ഡീറ്റൈല്സ് മെമ്മറി യില്‍ പോകും. പിന്നെ ഡൌണ്‍ലോഡ് ചെയ്തു കള്ളന്മാര്‍ക്ക് വിയ്ക്കുകയോ അല്ലെങ്കില്‍ സ്വയം ഉപയോഗിക്കുകയോ ചെയ്യും.
ReplyDeleteഇത്തരം ഉഡായിപ്പു ഡിവൈസുകളെപ്പറ്റിയൊക്കെ കേട്ടിട്ട് കൊതിയായിട്ടു പാടില്ല ജേക്കേ... മറ്റേ എ.റ്റി.എം മെഷീനിന്‍റെ എക്സ്റ്റേണല്‍ കീബോര്‍ഡും ഒരെണ്ണം വാങ്ങിച്ചു വെയ്ക്കണം...
ReplyDeleteപാസ് വോഡ് ഈസ് എഗൈന്‍ ഓണ്‍ ദി .........
ReplyDeleteഅല്ലെ, വാസു സാറേ......
അണ്ണാ സത്യം പറ.., ഇതു പഴയ വീഞ്ഞല്ലേ.......,
ReplyDeleteവീഞ്ഞുപഴേതായാലും വീര്യം കുറഞ്ഞിട്ടില്ല ...കൂടിയിട്ടേയുള്ളൂ കുട്ടാ...
ReplyDeleteതാന്‍ മൊത്തം ആളുകളെ പേടിപ്പിക്കുവാ അല്ലിയോ ?!!
ReplyDeleteഎന്നാലും ഇത് ഫയങ്കരം തന്നെ
ReplyDeleteപോസ്റ്റ് ഗൊളളാം...
ഷാജി, ലാലപ്പന്‍- നന്ദി...
ReplyDeleteഒരു ഇമെയില്‍ നിന്നു കിട്ടിയ ആശയമാണിത്. എന്തായാലും കീസ്ട്രോക്കേറുകള്‍ നമ്മുടെ നാട്ടില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ജീവിക്കാന്‍ സമ്മതിക്കൂലെ... ഞാനീ കാമ്പുട്ടെര്‍ ഒക്കെ പെറുക്കി മാലിയിലേക്ക് വരും കേട്ടോ .....ങ്ങാ...
ReplyDeleteവടക്കേല്‍ ഇത്പോലൊരണ്ണം വാങ്ങിച്ച് അക്ഷയ സെന്‍ററില്‍ ഇന്‍സ്റ്റാളു ചെയ്തിട്ടുള്ള കാര്യം ഞാനാരോടും ഇത് വരെ പറഞ്ഞിട്ടില്ല..ഇനി പറയുകേം ഇല്ല കേട്ടാ...
ReplyDeleteഅണ്ണാ ഒള്ളതാണോ ? പേടിപ്പിക്കല്ല്? ശ്ശെഡാ ഇവന്മാര്‍ക്കൊന്നും അമ്മേം പെങ്ങളുമില്ലേ? ഇനി എന്തു ധൈര്യത്തിലാ കഫേയില്‍ പോയി ബ്രൌസുന്നത്? എന്റെ കന്യകാത്വമെങ്ങാനും കവര്‍ന്നെടുക്കുമോ?!!
ReplyDelete:) :)
അങ്ങനെയെങ്ങാനം ചെയ്താ അവന്‍റെ പുരുഷത്വം ഇടിച്ച് കലക്കിയേക്കണം നന്ദേട്ടാ.. ഹല്ല പിന്നെ..
ReplyDeleteonnara varsham E-mail lil karangiya vartha...thamasichathil khedikunnu..
ReplyDeleteതീര്‍ച്ചയായും....ഇത് ഇമെയിലിലെ വാര്‍ത്തയാണെന്ന് മുകളിലത്തെ ഒരു കമന്‍റിലു പറഞ്ഞിട്ടുണ്ട്.. ഇമെയിലിലു വരുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി ബ്ലോഗ് പോസ്റ്റു നടത്തരുതെന്ന് ഭരണഘടനയിലും ഗൂഗള്‍ പോളിസിയിലും പീനല്‍ കോഡിലുമൊന്നും പറയാത്തതുകൊണ്ടും, പലര്‍ക്കും കീസ്ട്രോക്ക് ലോഗറിനെപ്പറ്റി വലിയ ധാരണയില്ലെന്ന് തോന്നിയതുകൊണ്ടും പോസ്റ്റിയതാ... അനോണിസാറു ക്ഷമിക്കുക..
ReplyDelete(എന്തായാലും അനോണിസാറിന് ആ ഇമെയിലു കിട്ടുന്നതിനും മുമ്പ് വാസുസാറ് കീസ്ട്രോക്ക് ലോഗറുകള് പച്ചജീവനോടെ കണ്ടിട്ടുണ്ട് കേട്ടോ)
ഒരു രീതീലും ജീവിക്കാൻ തമ്മസിക്കൂല്ലേഡേ...???!! :)
ReplyDeleteനന്നായി, ഇനി കന്യകാത്വം പോകാതെ നോക്കാമല്ലോ!
ReplyDeleteentanna annan ivide onnum janikandavanalla, valla ugandayilo cheko sloviayilo pluto yilo janikendavan aanu
ReplyDeleteപ്രിയ വാസു,
ReplyDeleteതാങ്കളുടെ വിലാപങല് എല്ലാം ഗംഭീരം
നന്നായിട്ടുണ്ട്, എഴുത്തിനു ഒരു വി.കെ.എന് ശൈലി വരുന്നുണ്ടൊ………… എന്നൊരു സംശയം ഇല്ലാതില്ല.
തങ്കളുടെ മലയാളത്തില് ഉള്ള വിവരണങള് എന്നെപ്പൊലെ ഇന്ഗ്ഗളീഷ് അത്ര പിടിയില്ലാത്തവര്ക്ക് വലിയ സഹായം അണ്.
കൂടുതല് വിലാപങ്ള് അടുത്ത് തന്നെ പ്രതീക്ഷിക്കുന്നു