Friday, July 2, 2010

32 റിമോട്ട് ഹസ്ബന്‍റന്‍സ്

ഹൊ...കട്ടപ്പണിയെന്നു പറഞ്ഞാ കട്ടപ്പണി.....
ഇങ്ങനെ എയറില്‍ നിന്ന് പണിചെയ്യുമ്പോഴാ മലയാളക്കരയിലെ സാറന്‍മാരോട് അസൂയ തോന്നിപ്പോവുന്നത്..

ആക്ഷന്‍പ്ലാന്‍, ഐറ്റം അനാലിസിസ്, ഡയഗ്നോസ്റ്റിക് ടെസ്റ്റ്, സ്കീം ഒഫ് വര്‍ക്ക്..
ന്‍റെമ്മേ... ഇതൊക്കെ ഈ ആഴ്ച തന്നെ ചെയ്തുതീര്‍ക്കണമെന്നാ തല പറ‍ഞ്ഞിരിക്കുന്നത്.....

ഇങ്ങനൊക്കെയുള്ള കാര്യങ്ങളു ബി.എഡിന്‍റെ സിലബസില്‍ ഉണ്ടായിരുന്നാ? ഉണ്ടെന്നെല്ലാരും പറയുന്നു...പക്ഷെങ്കില് ഞാന്‍ വിശ്വസിക്കൂല...

ഫസ്റ്റ് ടേം റിസല്‍ട്ട് അനാലിസിസ് പ്രസന്‍റേഷന്‍  നാളെ  ചെയ്യണം.. അതുകഴിയുമ്പോ എല്ലാരും കൂടി എന്നെ വലിച്ചുകീറി ഭിത്തിയിലൊട്ടിക്കും...അതോര്‍ക്കുമ്പോഴാ........

ഹമ്മേ.....!! നെഞ്ചിന്‍റെ ഇടതുവശത്തായി ഒരു പെരുപ്പ്......

ങേ... എന്താ ഡോക്ടറെ കാണണോയെന്നോ?
ഏയ്.... അത് ഫോണ്‍ വൈബ്രേഷനില്‍ കിടന്നടിക്കുന്നതാ...

.. വൈഫിയുടെ മിസ്ഡ് കാള്‍..
ലവളു ഓണ്‍ലൈന്‍ വരുമ്പോ മിസ്ഡ് കാളുതരും അഞ്ചുമിനിറ്റിനുള്ളില്‍ ജിടോക്കിലോ സ്കൈപിലോ അവൈലബ്ള്‍ ആയില്ലെങ്കില്‍ എന്‍റെ കട്ടേം പടവും മടങ്ങും..അല്ലൈങ്കി മടക്കും...

ഈസ്വരാ ഫവ്വാനേ......കണക്ടാവുന്നുണ്ട്...ല്ലാം ആക്കെ... പക്ഷെ  ഇതെന്തര് ഒന്നും കേള്‍ക്കുന്നില്ലല്ലോ....

ഇന്ന് ഫോണ്‍ചെയ്ത് ന്‍റെ ട്രൗസറുകീറും...
എന്തും വരട്ട് വിളിച്ചേക്കാം... അല്ലെങ്കി ദതുമതി ലവക്ക് ഒരാഴ്ചത്തേക്ക് മിണ്ടാതിരിക്കാന്‍....

"ഹലോ മുത്തേ......"
"ങും..."
"എന്നാപറ്റി  കമ്പ്യൂട്ടറിന്? ഒന്നും കേക്കണില്ലല്ലോ"
"അറിയത്തില്ല.. പാട്ടുവച്ചിട്ടും കേക്കുന്നില്ല കേട്ടാ"
"ആണോ.. എങ്കില്‍ സൗണ്ട് മ്യൂട്ടായിരിക്കുന്നതായിരിക്കും..."
"യെന്തര്?"
"നീ കണ്‍ട്രോള്‍ പാനലില്‍...അല്ലെങ്കില്‍ വേണ്ട ടാസ്ക് ബാറില്‍ പോയി.....സൗണ്ട് ഐക്കണില്‍ ക്ലിക്കി മ്യൂട്ടായിക്കിടക്കുന്നത് ചേഞ്ച് ചെയ്യ്"
"ങേ...യെങ്ങനെ..?"

ടിംഗ്...

ഞാന്‍ ഫോണ്‍ വെച്ചു...ഹല്ല..പിന്നെ...
ലവളെ അതു ശരിയാക്കാന്‍ പഠിപ്പിക്കണമെങ്കില്‍ ഇതുവരെ ഞാന്‍ പഠിച്ച ടീച്ചിംഗ് സ്റ്റ്രാറ്റജികളൊന്നും പോരാ...

സാരമില്ല.. ഇതു പോലെയുള്ള ക്രിറ്റിക്കല്‍ മൊമന്‍റ്സിനെ ഹാന്‍ഡിലു ചെയ്യാന്‍ വേണ്ടി എന്തായാലും ഞാന്‍ മറ്റേക്കാര്യം അവിടെ ചെയ്തു വച്ചിട്ടുണ്ടല്ലാ......

ഫ്ലാഷ്ബാക്ക്.....
ഫ്ലാഷ്ബാക്കായതുകൊണ്ട്.സ്ക്രീന്‍ ഷോട്ടുകള്‍ ബ്ലാക്ക് ആന്‍റ് വൈറ്റില്‍.....ദതാണല്ലോ ലതിന്‍റെയൊരു ലിത്
-------------------------------------------------------------------------------------------------------------
2009 ഡിസംബര്‍ 23
പത്തനാപുരം
10.10 എ.എം
-------------------------------------------------------------------------------------------------------------
നേരെ ദിവിടെപ്പോയി റിമോട്ട് അസിസ്റ്റന്‍സ് സോഫ്റ്റ്‍വെയര്‍ അങ്ങു ഡൗണ്‍ലോഡി...ഇനി ഇന്‍സ്റ്റാളണം....
 അങ്ങനെ ആ പരിപാടി തീര്‍ന്നു.....
-------------------------------------------------------------------------------------------------------------
ദെന്‍.. വെല്‍ക്കം ബാക്ക്....

ഇനി ഇവിടെ ഞെക്കിയാല്‍ ലോഗിന്‍ പേജിലെത്താം..

ഇമെയില്‍ ഐഡിയും പാസ്‍വേഡും അടിച്ചപ്പോ ദിങ്ങനെ വന്നു

റിമോട്ട് കണ്ട്രോളില്‍ ഞെക്കിയേക്കാം...
തള്ളേ...കൊള്ളാം വീട്ടിലെ സിസ്റ്റത്തിന്‍റെ യൂസര്‍നേമും പാസ്‍വേഡും അടിക്കണമെന്ന്....  ഓക്കെ അടിച്ച് അപ്പോ ആ സിസ്റ്റത്തിലെ ഡെസ്ക്റ്റോപ്പ് ലോഗ് മി ഇന്‍ ന്‍റെ സൈറ്റില്‍ ഇങ്ങനെ കണ്ടു....


ഇനി ഇവിടിരുന്ന് എന്‍റെ വീട്ടിലെ സിസ്റ്റം ആക്സസ് ചെയ്യാന്‍ പറ്റും.....
കാര്യങ്ങള് ഞാന്‍ വിചാരിച്ചപോലെ ... സൗണ്ട് മ്യൂട്ടായിക്കിടന്നത് തന്നെ... അത് ശരിയാക്കി...

വീണ്ടും ജിടോക്കില്‍...

"മുത്തേ ഇപ്പോ കേള്‍ക്കാമോ?"
"വ്വോ.. കേക്കാം...കേക്കാം...."
"പിന്നെ എന്താ വിശേഷം?"
"നാളെ അമ്മിണിച്ചിറ്റയുടെ മോള് സുധക്കുട്ടിയുടെ കല്യാണമാ..."
"അതിന്...?"
"എനിക്കൊരു പുതിയ സാരി വേടിക്കണം. കേക്കുന്നുണ്ടോ??"
"........................................".
"........................................".
"........................................".

എന്താന്നറിയില്ല... എന്‍റെ സിസ്റ്റത്തിലെ സൗണ്ട് ഇപ്പോ മ്യൂട്ടായി..
ഇനി അത് സുധക്കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ടേ ശരിയാവൂ...


വാല്‍ക്കഷ്ണം
ലോഗ് മി ഇന്‍ ഉപയോഗിക്കുമ്പോള്‍ ഏത് കമ്പ്യൂട്ടറിനെയാണ് റിമോട്ട് ആക്സസ് ചെയ്യേണ്ടത് അതില്‍ മാത്രം സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. അവരുടെ സെക്യൂര്‍(?) സൈറ്റില്‍ നിന്നും നമ്മുടെ ഇമെയില്‍ ഐഡിയും പാസ്‍വേഡും കൊടുത്ത് റിമോട്ട് അസിസ്റ്റന്‍സ് ചെയ്യാനാകും.  റിമോട്ട് ആക്സസ് ചെയ്യേണ്ട കമ്പ്യൂട്ടറില്‍ ആളുവേണമെന്ന് നിര്‍ബന്ധമില്ല.

കുറച്ചുകൂടി സുരക്ഷിതമായി(?) ഉപയോഗിക്കാവുന്ന ഒന്നാണ് ടീം വ്യൂവര്‍.  ഇത് ഉപയോഗിക്കണമെങ്കില്‍ രണ്ടു സിസ്റ്റങ്ങളിലും സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും.  മാത്രമല്ല ഏത് സിസ്റ്റമാണോ ഉപയോഗിക്കണ്ടത് അതിലെ സോഫ്റ്റ്‍വെയര്‍ തരുന്ന ഐഡിയും പാസ്‍വേഡും ഉപയോഗിച്ചാലേ അതിനുള്ളില്‍ കടക്കാനാവുകയുള്ളു.  ഈ പാസ്‍വേഡ് ഒരു പ്രത്യേക സെഷനില്‍ മാത്രമേ വര്‍ക്കാകുകയുള്ളു.  അതായത് മറ്റൊരിക്കല്‍ റിമോട്ട് ആക്സസ് ചെയ്യണമെങ്കില്‍ വീണ്ടും പാസ്‍വേഡ് ചോദിക്കേണ്ടിവരും. റിമോട്ട് ആക്സസ് ചെയ്യുന്ന കമ്പ്യൂട്ടറില്‍ ആളു വേണമെന്നു ചുരുക്കം. 

റിമോട്ട് അസിസ്റ്റന്‍സിന് ഉപയോഗിക്കാവുന്ന മറ്റു ചില ലിങ്കുകള്‍ കൂടി...

32 comments:

  1. പാച്ചേനിJuly 2, 2010 at 11:27 AM

    അപ്പഴേയ്‌.... വാസു അണ്ണന്‍....
    മഗെ കോപ് ഒന്ന് പണിഞ്ഞു തരാമോ......?

    ReplyDelete
  2. മാദമാ അന്നണി...ഓക്കേ ദോ?

    ReplyDelete
  3. തള്ളേ എന്തരവതരണം.
    അടിപൊളി.

    ReplyDelete
  4. ടീം വ്യൂവര്‍ ആണ് കുറച്ചു കൂടി നല്ലത് :)

    ReplyDelete
  5. അതേ..അതുതന്നെയാണ് നല്ലത്..സെക്യൂരിറ്റി നോക്കുമ്പോള്‍

    ReplyDelete
  6. ദതാണല്ലോ ലതിന്‍റെയൊരു ലിത്
    വാസുവില്ലേ നുമ്മടെ വാസു ...
    ലവനൊരു പുലി തന്നെ ...:)

    ReplyDelete
  7. very good...informative and thought provoking...keep it up..:)

    ReplyDelete
  8. ഈ പ്രശ്നം ഞാനും നേരിടുന്നതാണ്,എന്ത് ചെയ്യാം എനിക്ക് ഇതൊന്നും ചെയ്യാന്‍ പറ്റുമെന്നു തോന്നുന്നില്ല.
    എന്തായാലും ഹാസ്യം നന്നായി. ആ സാരി ആങ്ങു വെടിച്ചു കൊടുത്തേക്കു:)--

    ReplyDelete
  9. will you come to my system, when I call....,

    ReplyDelete
  10. താങ്കൾക്കിതും “വാസുവിന്റെ വിലാപമായിരിക്കും“. പക്ഷേങ്കി,നമ്മക്ക് പെരിയ തന്തോയം!

    ReplyDelete
  11. പെടായിട്ട്ണ്ട് ട്ടാ..
    ദിങ്ങനെ ഒരു സംഗതി ഒള്ളതു ഞാനറിഞ്ഞില്ല. ഇനി ഇത് അറിഞ്ഞതായിട്ട് നടിക്കുന്നുമില്ല പഠിക്കുന്നുമില്ല..വെറുതെ എന്തിനാ വേലീമ്മേ ഇരുന്ന പാമ്പിനെ എടുത്ത് കോ...കോ...കോയമ്പത്തൂര് വെക്കണത്? :)

    (ആ ബ്ലാക്ക് & വൈറ്റ് പരിപാടി കലക്കി) :)

    ReplyDelete
  12. വടക്കേല്‍, ആദര്‍ശ്, ഷാജി, സിജു, ജോഷി, സജിം... നന്ദി...

    ആ നന്ദി വേലിയിലിരിക്കുന്ന നന്ദേട്ടനിലേക്കും എക്സറ്റന്‍റ് ചെയ്യുന്നു...:)

    ReplyDelete
  13. ടീം വ്യൂവര്‍ ഉപയോഗിക്കാറുണ്ട്
    മറ്റേത് കൂടി നോക്കട്ടെ

    ReplyDelete
  14. വാസു ടീം വ്യൂവര്‍ ഈില്‍ പാസ്‍വേഡ് പെര്‍മെനണ്ട് ആയി ഇടാന്‍ പറ്റും

    തുടക്കത്തില്‍ അതിനു ഓ പ് ഷ് ന്‌ ഉണ്ട്‌

    ReplyDelete
  15. വ്യത്യസ്ഥമായ പാസ്‍വേഡുകള്‍ വരുന്ന ഒപ്ഷന്‍ തന്നെയാ സെക്യൂരിറ്റിക്ക് നല്ലതെന്ന് തോന്നുന്നു. എന്തായാലും കമന്‍റിനു നന്ദി

    ReplyDelete
  16. വാസു. തുടക്കം തന്നെ നല്ലൊരു പുതിയ അറിവുമായിട്ടാണല്ലോ. നന്ദി കേട്ടോ.
    ഇനിയും കൂടുതല്‍ ഇത്തരം ഉപകാരമുള്ള കാര്യങ്ങള്‍ അറിയിച്ചാല്‍ നന്നായിരിക്കും. നന്ദി.

    ReplyDelete
  17. ഇത്തരം ഉപകാരമുള്ള കാര്യങ്ങള്‍ അറിയിച്ചാല്‍ നന്നായിരിക്കും. നന്ദി.

    ReplyDelete
  18. team viewer ആണു ബെറ്റര്‍ അളിയാ
    സംഗതി fast ആണ് .
    പക്ഷെ ഒരു problem മാത്രം ഒരു മാസം കഴിഞ്ഞാല്‍ പിന്നെ അഞ്ചു മിനിറ്റ്‌ല്‍ കുടുതല്‍ വര്‍ക്ക്‌ ചെയ്യില്ല

    ReplyDelete
  19. ഒരു സംശയം വാസൂ...

    ഒരു ബ്ലോഗിനു തന്നെ ഒന്നില്‍ കൂടുതല്‍ ലിങ്കു കൊടുക്കുന്നതെങ്ങനാ? വാസൂന്റെ ബ്ലോഗില്‍ ഇങ്ങനെം(# ഡി.എന്‍.എസ്സ് സെര്‍വ്വറിനൊരു ചുറ്റുവിളക്ക്) ഇങ്ങനെം (ഇന്‍റര്‍നെറ്റ് സ്പീഡ് ഇങ്ങനേം കൂട്ടാം...) ലിങ്കു കണ്ടു. അതെങ്ങന?

    ഇതനാ 'ഓടോ' എന്നു പറയുന്നെ അല്ലെ വാസൂ? ക്ഷമിക്കു..

    ReplyDelete
  20. dashboard>add gadget>link list ല്‍ പോയി new site url ല്‍ പോസ്റ്റിന്‍റെ ലിങ്കും new site name ല്‍ പുതിയ പേരും അടിച്ചു കൊടുത്താമതി..

    (സീരിയസായി ചോയിച്ചതാണെന്ന വിശ്വാസത്തിലാ ഇത് അടിച്ചിട്ടിരിക്കുന്നത്... ഞാന്‍ ബ്ലോഗില്‍ പുതുസ്സാ.... കളിയാക്കിയതല്ലല്ലോ മച്ചൂ....)

    ReplyDelete
  21. കമ്പിളിപ്പുതപ്പ്‌... കമ്പിളിപ്പുതപ്പ്‌...

    ReplyDelete
  22. നല്ല നല്ല പോസ്റ്റുകള്‍. കീപ്‌ ഇറ്റ്‌ അപ്പ്‌ അപ്പ്‌ !!!

    ReplyDelete
  23. avatharanam kalakki.. thanks...

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. Vasaaa eniku oru doubt ipol eniku access cheyyendathu nattile system anenkil ente lapil mathram sotware install cheythal mathiyooo nattile systathil cheyyandallo alle... pinne nattile sysatthile ip kodukanamoo?

    ReplyDelete
  26. വാസുക്കുട്ടാ..ലത് കലക്കീട്ടൊ.

    ReplyDelete
  27. ഗള്‍ഫ് ഭര്‍ത്താവിനെ ‘റിമോട്ട് ഹസബന്റ്’ എന്ന് പറഞ്ഞതായിരിക്കും എന്ന് നിനച്ചാ തലക്കെട്ട് കണ്ടപ്പോ ചാടിവീണത്, ഏതായാലും റിമോട്ടും അസിസ്റ്റിങ്ങ് പ്രോഗ്രാമും കിട്ടിയതില്‍ സന്തോഷം.

    ReplyDelete

കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ