Wednesday, June 16, 2010

12 ഹാപ്പി ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗ്..

സ്ഥിരമായി ഉപയോഗിക്കുന്ന നാലു ബ്രൗസറുകളിലായി കുറേയേറെ ബുക്ക്മാര്‍ക്കുകള്‍... ആദ്യമൊക്കെ ഇതിനെ ബുക്ക്മാര്‍ക്ക് മാനേജേഴ്സ് വെച്ച് സിങ്ക്രനൈസ് ചെയ്യാറുണ്ടായിരുന്നു... ഇപ്പോ നെടുമുടിവേണുവിനെപ്പോലെ വയ്യ... മടുത്തു... എന്ന അവസ്ഥയിലായി


മറ്റു കമ്പ്യൂട്ടറുകളില്‍ ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് നടത്തേണ്ടിവരുമ്പോള്‍
ലാപ്ടോപില്‍ സേവ് ചെയ്തുവച്ചിരിക്കുന്ന ന്‍റെ സ്വന്തം ബുക്ക്മാര്‍ക്കുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ, കണ്ണു നിറഞ്ഞിട്ടുണ്ട്... പലവട്ടം...സത്യം..


ഈ പ്രശ്നത്തെ  പോര്‍ട്ടബള്‍ ബുക്ക്മാര്‍ക്ക് മാനേജേഴ്സ് ഉപയോഗിച്ച് കുറച്ചു കാലം അഡ്ജസ്റ്റ് ചെയ്തിരുന്നു... പക്ഷേ വ്യത്യസ്തങ്ങളായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നതുകൊണ്ട് ഇനി അതും നടക്കില്ല...അങ്ങനെ ആ പണിയും പാളി...


അപ്പോഴാണ്..ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗിനെപ്പറ്റി തങ്കപ്പനാശാന്‍ പണ്ടു പറഞ്ഞുതന്നിട്ടുള്ളത് ഓര്‍ത്തത്.


ആദ്യം ഗൂഗിളാന്‍റിയോട് ഫ്രീ ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗ് സൈറ്റുകളുണ്ടോന്ന് ചോദിച്ചു....അപ്പോ.. കുറേ സൈറ്റുകളുടെ പേരുകളൊക്കെ പറഞ്ഞുതന്നു.. . പക്ഷേ ഫ്രീയായതുകൊണ്ടാണോ എന്നറിയില്ല.. ചിലവന്‍മാരു ബുക്ക്മാര്‍ക്കുകളെ അങ്ങട് ശരിയായിട്ടു കൈകാര്യം ചെയ്യുന്നില്ല.... 


തോറ്റുകൊടുക്കാന്‍ പറ്റുവോ...അതുകൊണ്ട് പിന്നെയും...  തെരഞ്ഞു...... കുറേക്കഴിഞ്ഞപ്പോ ഒരെണ്ണത്തിനെക്കിട്ടി... അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും തരുന്നുണ്ട്... ദിവിടെ ഞെക്കി അവന്‍റെ സൈറ്റിലേക്ക് കേറി....


കൊളളാം ഒരു സെറ്റപ്പൊക്കെയുണ്ട്... 


ഇനിയിതില്‍ sign up ചെയ്യണം...
  
 യൂസര്‍നേമും പാസ്‍വേഡും ഗോടുത്തു...


 എല്ലാം ശരിയായീന്ന്... ഇനി ഇതെങ്ങനാന്ന് നോക്കട്ടെ....HOW TO ല് ഞെക്കാം


 ഓഹോ..ഫയര്‍ഫോക്സിലാണെങ്കി രണ്ടിനേം ഡ്രാഗ് ചെയ്ത് ബുക്ക്മാര്‍ക്ക് ടൂള്‍ബാറിലിട്ടാ മതിയായിരുന്നു...... 

പക്ഷേ....ദിതിപ്പോ  എക്സ്പ്ലോറര്‍ ആയതുകൊണ്ട്...  bookmarks, add എന്ന രണ്ടു സാധനങ്ങളേം  റൈറ്റ് ക്ലിക്കി ഫേവറിറ്റ് ബാറിലേക്ക് ഇടുകയേ രക്ഷയുള്ളു...


അപ്പോ ദിങ്ങനെ വന്നു..


ഇനി bookmarks ല്‍ ഞെക്കിയാ... login വരും... 


ശരി ന്നാല്‍ ലോഗിന്നിയേക്കാം.

 അങ്ങനെ കല്ലു ചൂടായി... ഇനി ബുക്ക്മാര്‍ക്ക് ചുട്ടെടുത്താമതി


എന്‍റെ പഴയ ബുക്ക്മാര്‍ക്കൊക്കെ ഇതിലോട്ട് import ചെയ്യണം.


അതിനും മുമ്പ്.. ബ്രൗസറുകളിലുള്ള ബുക്ക്മാര്‍ക്കുകളെയൊക്കെ ഏതെങ്കിലും ഫയലിലേക്ക് export  ചെയ്താലേ പറ്റൂ.... 
അതൊക്കെ ഓരോ ബ്രൗസറിനും ഓരോ രീതിയിലാ... എന്താ ചെയ്ക...


എന്തായാലും ദിങ്ങനെ ചെയ്തു
internet explorer: favourite>add to favourite>import and export>export to a file.....
chrome: settings>bookmarks manager>organize>export bookmarks 
firfox: bookmarks>organize bookmarks>import and backup>export HTML
opera: fiel>import and export>export bookmarks as HTML


.
ഓരോന്നും വേറെവേറെ പേരുകളില്‍ സേവി......


ഇനിയിതിനെയെടുത്ത് ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിലേക്കിലേക്ക് import ചെയ്തു തള്ളണം... അതിന് അതിന്‍റെ setting ലു ഞെക്കി...അപ്പോ ദിങ്ങനെ വന്നു...
 import bookmark ല്‍ ഞെക്കിനോക്കട്ട് ...
 import ചെയ്യേണ്ട ഫയലെവിടെയെന്ന് ചോദിക്കുന്നു...browse ല്‍ ഞെക്കിയിട്ട് സ്ഥലം പറഞ്ഞുകൊടുത്തേക്കാം


അരേ വ്വാ...വ്വാ.... എല്ലാം കിട്ടി.... എല്ലാം ദിതില്‍ വന്നു.....


ഇനി എങ്ങനെയാണാവേ ഇതിലേക്ക് പുതുതായി ബുക്ക്മാര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്നത്... കണ്ടു പിടിച്ചട്ടു തന്നെ വേറെ കാര്യം... 

ഹും.. വെറും സിംപിള്‍... ഏത് വെബ് പേജാണോ ബുക്ക്മാര്‍ക്ക് ചെയ്യേണ്ടത് അതില്‍ നിന്ന് ടൂള്‍ബാറില്‍ നേരത്തെതന്നെ എടുത്ത് പൂശിയിട്ടിരിക്കുന്ന add കട്ടയില്‍ ഞെക്കിയാ മതി


 അപ്പോ ദിങ്ങനെ വരും...ചുമ്മാ ഓക്കേന്നു അടിച്ചാ അദ് നമ്മുടെ ബുക്ക്മാര്‍ക്കില് സേവും...


ഇനിയിതൊക്കെ വേറെ സിസ്റ്റത്തില്‍ നിന്ന് ആക്സസ് ചെയ്യണമെങ്കി ഇവന്‍മാരുടെ സൈറ്റില് കേറി നമ്മുടെ യൂസര്‍നേമും പാസ്‍വേഡും ചുമ്മാ അടിച്ചു കൊടുത്താ മതി...ഈ സൈറ്റിന്‍റെ അഡ്രസ് ഞാനെപ്പോഴും മറക്കും അതുകൊണ്ട് ഇതിന്‍റെ ഒരു ലിങ്ക് എന്‍റെ ബ്ലോഗിലും ഇമെയിലിലും ഇട്ടിട്ടുണ്ട്...എങ്ങനെയുണ്ടെന്‍റെ പുത്തി....‍‍‍
വാല്‍ക്കഷ്ണം:
മറ്റു കമ്പ്യൂട്ടറുകളില്‍ ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് നടത്തേണ്ടിവരുമ്പോള്‍
നമ്മുടെ സ്വന്തം കമ്പ്യൂട്ടറിലെ ബുക്ക്മാര്‍ക്കുകള്‍ ഉപയോഗിക്കാന്‍ കഴിയാതെവരുന്ന ബുദ്ധിമുട്ട് പലര്‍ക്കും ഉണ്ടാകാറുണ്ട്

ഇവിടെയാണ് ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗിന്‍റെ പ്രസക്തി. ഒരു യൂസര്‍നേമും പാസ്‍വേഡും ഉപയോഗിച്ച് ഇതുവരെയുള്ള നമ്മുടെ ബുക്ക്മാര്‍ക്കുകളെ ഏതൊരു സിസ്റ്റത്തിലും ഇരുന്നും ആക്സസ് ചെയ്യാം.  
ഏതു സിസ്റ്റലിത്തിരുന്ന് ബ്രൗസുചെയ്യുമ്പോഴും പുതിയ ബുക്ക്മാര്‍ക്കുകള്‍ നമ്മുടെ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ക്കാം  എന്ന സൗകര്യം അത്ര ചെറുതായിക്കാണേണ്ട. 
മാത്രമല്ല ബുക്ക്മാര്‍ക്കുകള്‍ തരം തിരിക്കാനും ഇതില്‍ സൗകര്യങ്ങളുണ്ട്. 
സിസ്റ്റം ക്രാഷ്,  ബ്രൗസര്‍ റീഇന്‍സ്റ്റലേഷന്‍ മുതലായവ കാരണം പലപ്പോഴായി ശേഖരിച്ച ബുക്ക്മാര്‍ക്കുകള്‍  നഷ്ടമാകുമെന്ന് പേടിയും ഒഴിവാക്കാം..


സോ... ഹാപ്പി ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗ്....


ഇനിയൊരു കാര്യം കൂടി പറയാനുണ്ട്...
ഈ പോസ്റ്റ് മലയാളത്തിലെ പ്രമുഖ ടെക്കി സൈറ്റായ സൈബര്‍ജാലകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇക്കാരണത്താല്‍ പ്രസ്തുത സൈറ്റിന് ഹിറ്റുകളില്‍ കാര്യമായി കുറവുകള്‍ ഉണ്ടായാല്‍ ഈ പാവം വാസു ഉത്തരവാദിയായിരിക്കുകയില്ല


12 comments:

 1. ഇത് നന്നായി വാസുവേ, എന്റ്റെ ബുക്ക് മാറ്ക്ക് ടാബ് ക്ലിക്കിയാല് സ്ക്രീനില് പിന്നെ മറ്റൊന്നും കാണുവാന് സാധിക്കില്ല... അപ്പൊ ഇവനെ ഒന്നു പരീക്ഷിക്കണം

  ReplyDelete
 2. ഞെരിപ്പന്‍. ഇത് മാത്രമല്ല അണ്ണന്റെ എല്ലാ പോസ്റ്റും. highly useful.thanks

  ReplyDelete
 3. പീ.ഡീ...അനോണീ ദാങ്ക്സ്..


  ഒരു കാര്യം കൂടി ഓര്‍ക്കുക...ഇവന്‍മാരുടേത് ഒരു ഫ്രീ സര്‍വ്വീസാണ്...എപ്പോ വേണമെങ്കിലും പെയ്ഡ് ആക്കാം...അതുകൊണ്ട് ഇടക്കിടക്ക് ഇതില്‍ നിന്നും ബുക്ക്മാര്‍ക്കുകള്‍ എക്സ്പോര്‍ട്ട് ചെയ്ത് സൂക്ഷിക്കുന്നത് നന്നായിരിക്കും...

  ReplyDelete
 4. കൊള്ളാം..പുതിയ അറിവുകൾ., ഞാനും ഒന്ന് പരീക്ഷിച്ച് നോക്കട്ടെ,
  താങ്ക്സ്ണ്ട്ട്ടോ‍ാ‍ാ..

  ReplyDelete
 5. പിന്നെ നോക്കാം എന്ന ധാരണയിലാ ബുക്ക്മാര്‍ക്ക് ചെയ്യുന്നെ..
  പിന്നെ ഞാനത് മറന്ന് പോകും
  അത് കൊണ്ട് ഇപ്പോ നോമാര്‍ക്ക്

  ReplyDelete
 6. കമ്പര്‍ നന്ദി...

  കൂതറേ... പിന്നെ എപ്പോഴെങ്കിലും ഓര്‍മ്മ വരുമ്പോ ബുക്ക്മാര്‍ക്ക് ചെയ്തിട്ടില്ലെങ്കില്‍.. ഈ അവസ്ഥ എനിക്ക് ഒരുപാട് വന്നിട്ടുണ്ട്...

  ReplyDelete
 7. കൊള്ളം ട്ടോ ഇഷ്ടായി കൊച്ചുകള്ളന്‍ ....

  ReplyDelete
 8. ചെക്കാ... ഒറ്റ അടി വച്ചുതരും പറഞ്ഞേക്കാം

  ReplyDelete
 9. തകര്കുവാണല്ലോ !!!! :D

  ReplyDelete
 10. Firefox Sync എന്ന ആഡോൺ ഉണ്ട്..പാസ്വേർഡ്,ബുക്ക്മാർക്ക്,ഹിസ്റ്ററി,പ്രിഫറൻസ് മുതൽ ടാബുകൾ വരെ സേവ് ചെയ്യാനുള്ള ഓപ്ഷൻ ഇത് തരുന്നുണ്ട്..ഈ ആഡ് ഓൺ ഇൻസ്റ്റാൾ ചെയ്ത് പാസ്വേർഡും യൂസർ നെയിമും കോടുത്താൽ ആട്ടോമാറ്റിക്ക് ആയി തന്നെ ഈ പറഞ്ഞവ എല്ലാം ചെയ്യൂം കൂടാതെ നിരവധി മറ്റ് ഓപ്ഷനുകളും ഉണ്ട്

  https://addons.mozilla.org/en-US/firefox/addon/10868/

  ReplyDelete
 11. ഞാനിത് ഉപയോഗിക്കാറുണ്ട്. ഫയര്‍ഫോക്സ് അല്ലാതെ മറ്റു ബ്രൗസറുകള്‍ ഉപയോഗിക്കുന്നവരെ ഉദ്ദേശിച്ചായിരുന്നു ഈ പോസ്റ്റ്...

  കമന്‍റിനു നന്ദി.. ഞാന്‍ രാഹുലിന്‍റെയും ഇന്‍ഫ്യൂഷന്‍റേയും ലേഖനങ്ങളുടെ സ്ഥിര വായനക്കാരനാണ്..

  ReplyDelete

കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ