Sunday, May 30, 2010

3 VOIP tweaks-skype-actionvoip-nymgo

skype തന്നെ-sound and video quality നോക്കുമ്പോ കിടിലം.
പക്ഷേ മറ്റു VOIP കളുമായി താരതമ്യപ്പെടുത്തുമ്പോ  skype ഉപയോഗിച്ച് ഇന്ത്യയിലേക്ക് ഫോ​ണ്‍ വിളിക്കാന്‍ കൂടുതലു കാശാകും. അതുകൊണ്ട് PC to PC calls ന് google talk, yahoo messenger എന്നിവക്കു പകരമായി skype ഉപയോഗിക്കുന്നതാവും ഉത്തമം.

actionvoip യും nymgo യും ഞാനിപ്പോ ഉപയോഗിക്കുന്നുണ്ട്.  രണ്ടും കൊള്ളാം-കുഴപ്പമില്ലാത്ത ശബ്ദം- ട്രൗസറുകീറിക്കാത്ത കോള്‍ റേറ്റ് എന്നിവയാണ് പ്രയോജനങ്ങള്‍.

പക്ഷേ......

ഇമ്മാതിരി VOIP കളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കുറച്ച് പൊടിക്കൈകള്‍ ഇനി നോക്കാം

പല VOIP കളും vista യിലും windows 7 യിലും നന്നായി പ്രവര്‍ത്തിച്ചു കണ്ടിട്ടില്ല. കോംപാറ്റബിലിറ്റി പ്രോബ്ലം ആണ് കാരണം. ലത് ശരിയാക്കാന്‍ നേരെ അതിന്‍റെ പ്രോഗ്രാം ഫയലില്‍ പോയി (എവിടാന്നു വച്ചാ കണ്ടുപിടിച്ചോണം)
ഉദാ: c:/programfiles/skype/skype.exe

 c:/programfiles/nymgo/nymgo.exe
 c:/programfiles/actionvoip/actionvoip.exe
ദാ ആ exe ഫയലില്‍ റൈറ്റ് ക്ലിക്കു ചെയ്യണം.  എന്നിട്ട്

compatibility എന്ന ടാബില്‍ ഞെക്കുക. എന്നിട്ട് Run this program in compatibility mode for എന്ന സ്ഥലത്ത് ടിക്ക് ചെയ്യുക.  അതിനുശേഷം windowsXP(service Pack2) ലത് സെലക്ട് ചെയ്ത് ഈ പോട്ടത്തില്‍ കാണുന്നപോലൊക്കെ ചെയ്ത് OK അടിക്കുക.  മിക്കവാറും പ്രശ്നം തീര്‍ന്നിട്ടുണ്ടാകും(ണ്ടാകണം)




ഇതേ സംഭവം തന്നെ windows 7 ല്‍   control panel> trouble shooting>programs> program compatibility ഓടിച്ചും ശരിയാക്കാവുന്നതാണ്

ചിലപ്പോ firewall മൂലം കലിപ്പ് കാണിക്കാറുണ്ട് അപ്പോ നേരെ control panel>windows firewall> allow program through windows firewall ക്ലിക്കുക.  എന്നിട്ട് നമ്മുടെ VOIP കളെ  firewall ന് പുറത്താക്കി വാതിലടക്കുക.... തീരും..എല്ലാ പ്രശ്നവും അപ്പോ തീരും(windows 7 ല്‍)

windows XP യിലാണെങ്കില്‍ ദിങ്ങനെ ചെയ്യാം
start>all programs>control panel>windows firewall>exception>add program.

3 comments:

  1. വാസൂ,

    വളരെ നല്ല ലേഖനങ്ങളും വിവരങ്ങളും അറിവുകളും. ആശംസകൾ.

    ഇനിയും തുടരുക, ഒപ്പം, എഴുതിനെ സീരിയസായി കാണുക. സാങ്കേതിക വിഷയങ്ങൾ സിരിയസായി എഴുതുക.

    പ്രയാണം തുടരുക. നന്മകൾ നേർന്ന്‌കൊണ്ട്.


    Action Voip നെ ക്കാളും, നല്ല ക്ലാളിറ്റിയും ലാഭവും Jumblo എന്ന കാളിങ്ങ് കാർഡിനാണ്‌.

    വാസു പറയുന്ന പോലെ, Skype-ൽ പോയിട്ടെന്തിനാ VOIP എഡിറ്റ് ചെയ്യുന്നത്. എല്ലാ കാളിങ്ങ് കാർഡുകൾക്കും അവരുടെതന്നെ ഡയലർ ഉണ്ടല്ലോ.

    Skype - സൂപ്പർ വിഡിയോ ചാറ്റിങ്ങ് പ്രോഗ്രാമാണ്‌. നല്ല ക്വാളിറ്റി വിഡിയോ. Yahoo messeenger - 10 ലും ഈ ക്വാളിറ്റി ഇപ്പോഴുണ്ട് ട്ടോ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. എഴുതിനെ സീരിയസായി കാണുക. സാങ്കേതിക വിഷയങ്ങൾ സിരിയസായി എഴുതുക-ഇതിനൊക്കെ ആഗ്രഹമുണ്ട് വഴിയേ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ആശംസകള്‍ക്കു നന്ദി

    ...പറയുന്ന പോലെ, Skype-ൽ പോയിട്ടെന്തിനാ VOIP എഡിറ്റ് ചെയ്യുന്നത്.- സോറി...അതു കോപ്പി പേസ്റ്റില്‍ സംഭവിച്ച അബദ്ധമാണ്... ഇപ്പ ശരിയാക്കാം

    ReplyDelete

കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ