Friday, June 25, 2010

34 ആക്രാന്തം ഒഫ് ദ ഫര്‍ത്താവ്

വാസു വിവാഹിതരുടെ ക്ലബില്‍ ചേര്‍ന്നത് രണ്ടായിരത്തി ഒമ്പത് ഡിസംബര്‍ പതിമൂന്നാം തീയതി ഉച്ചക്ക് കൃത്യം പന്ത്രണ്ട് നാല്‍പ്പത്തഞ്ചിനായിരുന്നു..

രാത്രിയായി..........

ആദ്യരാത്രി....
എ.റ്റി ജോയിയുടെ സിനിമയില് കാ​ണുന്നപോലെയല്ല കാര്യങ്ങളെന്ന് മെല്ലെ മനസിലായി...

ഫാര്യാഫര്‍ത്താക്കന്‍മാരാകുമ്പോ പരസ്പരം ഒന്നും ഒളിക്കരുത് എന്നാണല്ലോ...
ഒരു ബ്രിഡ്ജിട്ടാ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ...

പക്ഷേ... ലവള് ഞാന്‍ വിചാരിച്ചപോലല്ല... 

അത് കാണിച്ചുതന്നില്ല....
ആദ്യരാത്രിയല്ലേ... ഞാന്‍ ക്ഷമിച്ചു....
പിറ്റേന്ന് എല്ലാം ശരിയാവും എന്ന് കരുതി...

ഇല്ല.... രക്ഷയില്ലാ......

മൂന്നാം നാള്‍ രാവിലെ.....എന്ത് സംഭവിച്ചാലും അത് കണ്ടിട്ടുതന്നെ കാര്യം എന്നങ്ങു തീരുമാനിച്ചു....

ഇപ്പോ അവള് കുളിക്കുകയാണ്...... ഷവറില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കാം... എന്‍റെ ഹൃദയമിടിപ്പിന്‍റെ വേഗത കൂടിക്കൂടി വന്നു.....

ഞാന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു


എന്നിട്ട് പതുക്കെ കുളിമുറിയെ ലക്ഷ്യമാക്കി നടന്നു...
.
.
.
.
കുളിമുറിയോട് ചേര്‍ന്നാണല്ലോ കമ്പ്യൂട്ടര്‍ ടേബിള്‍..
പെട്ടെന്നു തന്നെ പവര്‍ ബട്ടനില്‍ ഞെക്കി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു....

ഇത്രേം നാളായിട്ടും എനിക്ക് കാണിച്ചുതരാത്ത യാഹൂമെയിലിന്‍റെ ഇന്‍ബോക്സ് തുറന്നുകാണണം എന്ന ഒറ്റ ചിന്തമാത്രമേ അപ്പോ മനസില്‍ ഉണ്ടായിരുന്നുള്ളു...

യാഹൂസൈറ്റില്‍ കേറി അവളുടെ ഇമെയില്‍ ഐഡി അടിച്ചു...
ഇനി പാസ്‍വേഡ് അടിക്കണം...

എന്തായാലും പെണ്ണന്നല്ലേ പറയുന്നത്.  ഏതെങ്കിലും കോമണ്‍ പാസ് വേഡായിരിക്കും ഉപയോഗിക്കുന്നത്. 
ചുമ്മാ 123456, 1000, password തുടങ്ങിയ
ഹൈലി സെക്യുര്‍ പാസ്‌വേഡുകള്‍ ട്രൈ ചെയ്തു.  ചിലപ്പോ തുറന്നാലോ...

അത്ഭുതം ഒന്നും സംഭവിച്ചില്ല....സ്ക്രീനില്‍ ഇങ്ങനെ തെളിഞ്ഞു



അട്ടയുടെ പീപ്പി വരെ കണ്ടിട്ടുള്ള വാസൂനോടാ കളി.... 
 i cant access my account എന്ന സാധനത്തില്‍ പിടിച്ചു ഞെക്കി.  ദാ വന്നു പുതിയൊരു പേജ്



എന്തും വരട്ടെ... ആദ്യം കാണുന്നത് തന്നെ സെലക്ടു ചെയ്തേക്കാം....



എന്നാപ്പിന്നെ യാഹു ഐഡിയും ടൈപ്പാം



Alternate email id യോ...സോറി ഞാന്‍ അത്തരക്കാരനല്ല...എന്നാപ്പിന്നെ അവളുടെ  സെക്യരിറ്റി ക്വസ്റ്റ്യന്‍സും കൂടി നോക്കിയിട്ട് പരിപാടി അവസാനിപ്പിക്കാമെന്നു വിചാരിച്ചു ലോ ലത് സെലകട് ചെയ്തു


അത് ശരി...സംഭവം സിംപിള്‍ ക്വസ്റ്റ്യനാണല്ലോ...
ഇതിന്‍റെ ആന്‍സര്‍ അറിയാന്‍ എനിക്ക് വിക്കിപീഡിയല് പോയിനോക്കേണ്ട കാര്യമില്ല....അതടിച്ചുകൊടുത്തിട്ട് നെക്സ്റ്റില് ഞെക്കി...

ശ്ശൊ.... പിന്നേം അടുത്ത ചോദ്യം. 


ഇത് മനുഷ്യനെ കുടുക്കുന്ന ചോദ്യ തന്നെ.. 
ബാലരമ...പൂമ്പാറ്റ... കളിക്കുടുക്ക.. നാന... ചിത്രഭൂമി... ഇതിലേതായിരിക്കും....ഉത്തരം...??

ഡിസ്ക് എടുക്കാന്‍...സോറി റിസ്ക് എടുക്കാന്‍ നിന്നില്ല... നേരെ അവളുടെ ഓര്‍ക്കൂട്ട് പ്രൊവൈലില്‍ കേറി നോക്കി....


ന്‍റമ്മേ... ഹാരി പോട്ടറോ...!! ലിതെക്കെ ചുമ്മാ വെയിറ്റിന് അടിച്ചിട്ടിരിക്കുവാരിക്കും... എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കിയെക്കാം...




ഫാഗ്യം ലത് ആക്സപ്റ്റ് ചെയ്തിരിക്കുന്നു...

അങ്ങനെ  അവിടുന്നും Next അടിച്ച് തോന്നിവാസത്തിന്‍റെ അടുത്ത സ്റ്റെപ്പിലേക്ക് കടന്നു

വെറുതെ കുറെ Next buttons  ഞെക്കി




അങ്ങനെ ഒടുവില്‍ വാസു വിജയിച്ചു..ഇന്‍ബോക്സ് തുറന്നുകണ്ടു.. 


എങ്കിലും....


അവളുടെ ഇന്‍ബോക്സില്‍ നിന്നും ട്രാഷില്‍ നിന്നും യാഹുവിന്‍റെ സര്‍വീസ് മെസ്സേജ് നീക്കം ചെയ്തിട്ടേ ഞാന്‍ അടങ്ങിയുള്ളു.

എന്തായാലും ഇതേ മാര്‍ഗ്ഗത്തില്‍ അവള്‍ വീണ്ടും ഈ അക്കൗണ്ട് ആക്സസ് ചെയ്യും. വെറുതേ എന്തിനാ നമ്മളായിട്ട് ഉണ്ടാക്കിയ ഒരു മെസ്സേജ് അന്യരുടെ മെയില്‍ ബോക്സിലിടുന്നത്...അത് മോശമല്ലേ...


ഇനി അതിലെ സ്പാം മെസജൊക്കെ ഡിലീറ്റിക്കളയണം..

അല്ലെങ്കില്‍ ഫര്‍ത്താവെന്ന് പറഞ്ഞ് നെഞ്ചും വിരിച്ച്(?) നടന്നിട്ടെന്തു കാര്യം...ല്ലേ...


ഇവിടെ വാസൂ, വാസുവിന്‍റെ വൈഫിയുടെ പാസ്‍വേഡ് ആണ് ബ്രേക്ക് ചെയ്തിരിക്കുന്നത്...മറ്റുപലതും ബ്രേക്ക് ചെയ്തട്ടും ഉണ്ടാകും...അത് വാസൂന്‍റെ കുടുംബകാര്യം..



ഇമെയില്‍ പാസ്‍വേഡ് ബ്രേക്ക്ചെയ്യാന്‍ സഹായിക്കുന്ന ലളിതമായ മാര്‍ഗ്ഗങ്ങളും സങ്കീര്‍ണ്ണമായ മാര്‍ഗ്ഗങ്ങളുമൊക്കെ വെറുതേ സെര്‍ച്ച് ചെയ്താല്‍ ഏത് പട്ടിക്കുഞ്ഞിനുപോലും കിട്ടും... 


ബട്ട്......

"ആരാന്‍റെ പാസ്‍വേഡ് എടുത്ത് കളിക്കുന്നവര്‍,
ഐ.ടി ആക്ട് സെക്ഷന്‍ 66C പ്രകാരം റെഡി കാഷായി ഒരു ലക്ഷം രൂപ കരുതിക്കോണം. ഭാഗ്യമുണ്ടെങ്കി കമ്പിയുമെണ്ണാം.."


അങ്ങനൊക്കെ ചെയ്യുന്നവര്‍ ചെമലക്കളറില്‍ എഴുതി വച്ചിരിക്കുന്നത് ഓര്‍ക്കുന്നത് നന്നായിരിക്കും....





ആക്ച്വലീ ഈ പോസ്റ്റ്കൊണ്ട് ഞാനുദ്ദേശിക്കുന്നത്.......

ഇമെയിലുമായി ബന്ധപ്പെട്ട് സാധാരണ സംഭവിക്കുന്ന ഒരു സുരക്ഷാപാളിച്ചയാണ് മുകളില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്

സൈബര്‍ ലോകത്ത് എപ്പോഴും സുരക്ഷിതരായിരിക്കുക എന്നത് ഒരു വിശ്വാസം മാത്രമാണ്. എപ്പോ വേണമെങ്കിലും നമ്മളുടെ വിവരങ്ങള്‍ മറ്റുവള്ളവരിലേക്ക് എത്താം..അതുപയോഗിച്ച് നമ്മളെ ഭീഷ​​ണിപ്പെടുത്താം, നാറ്റിക്കാം, ധന നഷ്ടങ്ങളും ഉണ്ടാക്കാം



ഇമെയിലുകളെ ഒരു പരിധി വരെയെങ്കിലും സുരക്ഷിതമാക്കാന്‍ താഴെപ്പറയുന്നവ സഹായിച്ചേക്കും.....

ഒന്ന്:  സെക്യൂരിറ്റി ക്വസ്റ്റ്യന്‍സ് ഉണ്ടാക്കുമ്പോ അതിന്‍റെ ഉത്തരങ്ങള്‍ മറ്റുള്ളവര്‍ക്ക് കണ്ടുപിടിക്കാന്‍ പറ്റാത്തത് ആണെന്ന് ഉറപ്പ് വരുത്തുക

രണ്ട്: വളരെ സെന്‍സിറ്റീവ് ആയ വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ എല്ലാവര്‍ക്കും അറിയാവുന്ന ഇമെയിലുകളില്‍ (orkut/yahoo messenger/facebook/other social networks) സൂക്ഷിക്കാതിരിക്കുക


വാല്‍ക്കഷ്ണം: 

ഇത്തരം കൂതറ രീതിയില്‍ അന്യരുടെ ഇമെയില്‍ കുത്തിത്തുറക്കുന്നതിനെ ഹാക്കിംഗ് എന്നു വിളിച്ചാല്‍ ഒറിജനല്‍  ഹാക്കര്‍മാര്‍ എന്നെ ഇഷ്ടികക്ക് എറിഞ്ഞിടും...ഇത്തരം കഞ്ഞി സെറ്റപ്പിന് സ്ക്രിപ്റ്റ് കിഡ്ഡി എന്നാണ് വിളിക്കുന്നത്...വിളിക്കേണ്ടത്...

ഇങ്ങനെയൊക്കെയുള്ള കച്ചടപ്പരിപാടികള്‍ ചെയ്യുന്നവര്‍ക്കും,  താല്‍പര്യമുള്ളവര്‍ക്കും പ്രയോജനം ലഭിക്കാവുന്ന ഒരു പോസ്റ്റുണ്ട്...
അതിലേക്ക് പോണമെങ്കില്‍ ദിവിടെ ഞെക്കുക



34 comments:

  1. ചില സാങ്കേതിക കാരണങ്ങളാല്‍ ഡിലീറ്റ് ചെയ്ത പോസ്റ്റ് റീലോഡു ചെയ്തിരിക്കുന്നത്....

    ReplyDelete
  2. നന്നായി.അനുചിതമായ പോസ്റ്റ്‌.പക്ഷെ ഫാര്യയോട്‌ തന്നെ വേണമായിരുന്നോ..?
    ഫാര്യയോടല്ലേ പറ്റു

    ReplyDelete
  3. തന്നെ...തന്നെ...

    ReplyDelete
  4. വാട്ട്‌ അ ഹാക്കിംഗ്‌ ന്യൂസ്‌, സോറി, ഷോക്കിങ്ങ്‌ ന്യൂസ്‌.
    ഇതിന്‌ സംശയരോഗം എന്ന് പേരിട്ടു വിളിക്കട്ടെന്റെ വാസ്വോ (ചുമ്മാ, കുടുംബകലഹമുണ്ടാക്കാൻ കിട്ടിയ ചാൻസ്‌ കളയരുതല്ലോ, ഭാര്യയ്ക്കും കാണിച്ചുകൊടുക്കണേ ഈ കമന്റൻ)

    ഓഫേ - ഞാൻ കുടുംബത്തിൽ തന്നെയാ പിറന്നത്‌, തറവാട്ടിലായിരുന്നു ജനനം. കണ്ട ലൊട്ടുലൊടുക്ക്‌ ആസ്പത്രീലല്ല. (അതല്ലേ ഉദ്ദേശിച്ചത്‌, എനിക്ക്‌ മനസിലായീ, ഗൊഗ, അഥവാ ഗൊച്ചുഗള്ളൻ)

    ReplyDelete
  5. ഹലോ മിസ്റ്റര്‍ ഗൊഗ.., വാട്ട് യൂ മീന്‍ ബൈ സോ കാള്‍ഡ് സംശയരോഗം?? എനി റിലേഷന്‍ഷിപ്പ് വിത്ത് ഞരമ്പ്‍രോഗം?? ഐ ഡോണ്ട് ക്നോ..ദാറ്റ്സ് വൈ...

    ReplyDelete
  6. ഇതിഹാസപരമായി നോക്കിയാൽ ദശരഥ്സിങ്ങ്‌ കാ ബേട്ടാ രാംസിങ്ങ്‌, രാംസിങ്ങ്‌ കാ ബേട്ടാ ഭീംസിങ്ങ്‌ എന്നിവർക്കൊക്കെ സംശയരോഗമുള്ളതായി കാണാം. പക്ഷെ ആർക്കും ഞരമ്പ്‌രോഗം ഉള്ളതായി അറിവില്ല. കൊട്ടാരം വൈദ്യന്മാർ ആരും സർട്ടീറ്റ്‌ കൊടുത്തില്ലപോൽ, ദുഷ്ടന്മാർ.
    അങ്ങിനെ വിഘടനവാദികളുടേയും പ്രതിക്രിയാവാദികളുടെയും വാദവും പിത്തവും വെച്ചുനോക്കിയാൽ സംശയരോഗമല്ല ഞരമ്പ്‌രോഗം, അഥവാ ഞരമ്പ്‌രോഗമല്ല സംശയരോഗം, അഥവാ ഇതു രണ്ടും രണ്ടാണ്‌ അഥവാ ഒന്നല്ല അഥവാ.............. എന്ന് മനസിലാക്കാനാവുമായിരുന്നിരിക്കാം.

    വീണ്ടും ഓഫേ - വെറുപ്പിക്കാൻ എന്നെക്കൊണ്ട്‌ ഇത്രയൊക്കെയേ പറ്റൂ

    ReplyDelete
  7. വാക്കാ...വാക്കാ....

    ഇത്രേം പറ‍ഞ്ഞു തന്നതുകൊണ്ട് ഗൊഗോയ്ക്ക് വാസു ആ സര്‍ട്ടീറ്റ് തരുന്നു....


    അപ്പൂട്ടന്‍‌ ഈസ് എലഫന്‍റ് ബി.എ

    ReplyDelete
  8. Kollaamede valare upakaaramulla post...:) by the way...njaan ayacha ethra mail kandu nee....:D

    ReplyDelete
  9. ഈ വാസു അണ്ണനെ സമ്മതിച്ചിരിക്കുന്നു.
    ഞാന്‍ കരുതി വല്ല നീലയും ആയിരിക്കും എന്ന്.

    ReplyDelete
  10. പെങ്ങള്‍ക്ക് അളിയന്‍ അയച്ചു കൊടുത്ത കുറേയേറെ മെയിലുകള്‍ കണ്ടു... പിന്നെ ആ സ്ത്രീധനത്തിന്‍റെ ബാക്കി ദിതുവരെ തന്നില്ല... കല്യാണംകഴിഞ്ഞ് ഇപ്പോ ആറുമാസം കഴിഞ്ഞേ... അല്ലാ ഞാന്‍ ഓര്‍മ്മിപ്പിച്ചെന്നേയുള്ളു കേട്ടാ..

    ReplyDelete
  11. പാച്ചേനീ.. വാസു സാറു ഇപ്പ ഇളം നീലയിലാ ഗളിക്കുന്നേ...ദതുമതി...ദതുമതി....ബുഹാഹാ..

    ReplyDelete
  12. "ഹാക്കര്‍മാര്‍ എന്നെ ഇഷ്ടികക്ക് എറിഞ്ഞിടും..." ഹ..ഹ..ഹ... :D

    ReplyDelete
  13. “ഇവിടെ വാസൂ, വാസുവിന്‍റെ വൈഫിയുടെ പാസ്‍വേഡ് ആണ് ബ്രേക്ക് ചെയ്തിരിക്കുന്നത്...മറ്റുപലതും ബ്രേക്ക് ചെയ്തട്ടും ഉണ്ടാകും...അത് വാസൂന്‍റെ കുടുംബകാര്യം.“

    ഹഹഹഹഹ..

    സംഗതി പതിവുപോലെ രസകരം..(ടെക്നിക്കല്‍ കാര്യങ്ങളെ ഇതുപോലെ സരസമായി എഴുതിപ്പിടിപ്പിക്കാന്‍ വല്ലാത്ത കഴിവ് തന്നെ വേണം. നമിക്കുന്നു)

    ReplyDelete
  14. നന്ദേട്ടന്‍ വീണ്ടും..
    നന്ദി....

    ...ഡും..ഡും...
    ഇതൊക്കെ ആരും കണ്ടില്ലേടേ....??

    ReplyDelete
  15. വായിച്ചു , എന്നാ പിന്നെ ഒരു ലോഗ്യം പറഞ്ഞിട്ട് പോകാമെന്ന് കരുതി :)

    ReplyDelete
  16. സാറീ കൂതറ ബ്ലോഗിലൊക്കെ വന്ന് കമന്‍റിയാ ആളുകളെന്ത് വിചാരിക്കും? :)

    ReplyDelete
  17. മച്ചൂ.. ടെക്നിക്കൽ കാര്യങ്ങളിതെങ്ങനെ ഇത്രേം സരസമായി എഴുതുന്നു.. ബിൽഗേറ്റ്സിനു വേളൂർകൃഷ്ണൻ‌കുട്ടിയിലുണ്ടായ ഒരു സ്റ്റൈൽ ..കിടു :)

    ReplyDelete
  18. ദാ...ങ്ക്സ്...

    പിന്നെ...
    വേളൂര്‍ കൃഷ്ണന്‍കുട്ടി ആരാന്ന് എനിക്കറിയാം..
    പക്ഷേ... ഈ ബില്‍ഗേറ്റ്സ്.... ???

    ReplyDelete
  19. ഓഹോ...വാസൂ...ഫാര്യേടെ കയ്യീന്ന് "പടവലങ്ങാ അടി" മേടിക്കുന്ന ലക്ഷണം കാണുന്നുണ്ട്... കളിച്ചു കളിച്ചു ഇപ്പോള്‍ ഫാര്യേടെ അടുത്താ കളി???

    ReplyDelete
  20. ഇൻഫ്യൂഷൻ ബ്ലോഗ് പ്രമോഷൻ ആണ് ഇവിടെ എത്താൻ സഹായിച്ചത്. പോസ്റ്റ് ഇഷ്ടപ്പെട്ടു. ലളിതം, രസകരം, വിജ്ഞാനപ്രദം!

    ReplyDelete
  21. വരാന്‍ തോന്നിയതിനും കമന്‍റിട്ടതിനും നന്ദി

    ReplyDelete
  22. ചില സാങ്കേതിക കാരണങ്ങളാല്‍ ഡിലീറ്റ് ചെയ്ത പോസ്റ്റ് റീലോഡു ചെയ്തിരിക്കുന്നത്.... {ഉവ്വ ഉവ്വ മനസിലായേ}

    ReplyDelete
  23. ഹി..ഹി തന്റെയൊരു കാര്യം

    ReplyDelete
  24. പഴയ വീഞ്ഞ് പുതിയ തുരുത്തിയില്‍.., 'ഇതു തന്നെയല്ലെ 'ഒരു ഫീമെയിലിന്‍റെ ഇമെയില്‍ ഹാക്ക് ചെയ്യുന്നത് എങ്ങനെ?' എന്ന പോസ്റ്റില്‍..,

    ReplyDelete
  25. "ലത് താനല്ലയോ ലിത് ലെന്ന് വര്‍ണ്ണത്തില്‍ ആശങ്ക...."

    പഴയ പോസ്റ്റിന് ഒരു കോടതി-പോലിസ്-ഐപിസി-ഐ.ടി.ആക്ട് മണമുണ്ടെന്ന് ചിലര് ചൂണ്ടിക്കാട്ടിയിരുന്നു..
    പണ്ടേ എനിക്ക് പോലിസിനെപ്പേടിയാ...ലങ്ങനെ ...ലത് ന്യൂ ബോട്ടിലില്‍ ഒഴിച്ചിറക്കി..

    ReplyDelete
  26. ബ്രേക്ക് ചെയ്യാന്‍ വാസുവിനെ കഴിഞേ മറ്റാരും ഉള്ളൂ.
    നന്ദി വാസു.

    ReplyDelete
  27. ഇതിന്‍ മുമ്പെ വായിച്ച വാസൂന്റെ ഒരു പോസ്റ്റില്‍ വൈഫിനെ കുത്തിത്തിരുകിയ എഫെക്റ്റ്

    ReplyDelete
  28. Hats off 4 ur unique style!I like ur blogs.Is there any possible way to read your blog on my mobile (nokia n900 or nokia 5800) in malayalam? n900 ലിനക്സ് has got maemo5 firefox browser ,please help.. thanks , shan

    ReplyDelete
  29. ജ്ജ് ല്ലേ പുലിക്കൂട്ടില്..

    ReplyDelete
  30. ടെക്നിക്കല്‍ വിവരങ്ങള്‍ അറിയാന്‍ അല്ല വാസുവിന്റെ പോസ്റ്റ്‌ വായിക്കുന്നത് അത് അറിഞ്ഞിട്ടും എനിക്ക് വലിയ ഗുണമൊന്നും ഇല്ല,രസകരമായ ഈ അവതരണം വായിക്കാന്‍ വേണ്ടിയാ :)- നന്നായിട്ടുണ്ട് വാസു.

    ReplyDelete
  31. വളരെ നന്ദി ഷാജി..

    ReplyDelete
  32. ഹ്ഹ കൊള്ളാം രസകരമായി എഴുതി

    ReplyDelete

കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ