മാല്‍വേറുകളും വൈറസുകളും ഒക്കെക്കാണുമെന്നൊക്കെ അറിഞ്ഞിട്ടും എന്നും അലാറം വെച്ച് എത്ര കൂതറ സൈറ്റുകളില് കേറുന്നതാ. എന്തായാലും ഇന്നു ആ കടുത്തതീരുമാനം എടുത്തു. മഴമാറിയിട്ട് ഗംപ്ലീറ്റ് ഡീസന്‍റാകണം
അതിന്‍റെ ആദ്യപടിയെന്ന നിലയ്ക്ക്..ഏതൊക്കെ സൈറ്റുകളിലാ കലിപ്പ് മാല്‍വേറുകള്‍ ഉള്ളതെന്നറിയണം. അതിന് എന്തായാലും ഒരു ഫ്രീ സര്‍വ്വീസ് കിട്ടി.. യു.ആര്‍.എല്‍.വോയ്ഡ്. ഈ ഓണ്‍ലൈന്‍ സ്കാനര്‍, ഇരുപത് സെക്യൂരിറ്റി സര്‍വ്വീസുകള്‍ ഉപയോഗിച്ച്, നമ്മളുകൊടുക്കുന്ന സൈറ്റിനെ അടിമുടി സ്കാനും. അപ്പോ അറിയാം ലതിനാത്ത് കേറിയാ പണികിട്ടുവോ ഇല്ലിയോന്ന്...
അതിന്‍റെ ലിങ്കില്‍ പിടിച്ച് ഞെക്കിയപ്പോ ഗൂഗിളിന്‍റെപോലൊരു പേജ് വന്ന്.. ഇനി നുമ്മ തംശയിക്കുന്ന സൈറ്റ് അഡ്രസ് സെര്‍ച്ച് ബാറില്‍ തോണ്ടിയിട്ട് കൊടുക്കാം...
ഞാന്‍ ഇപ്പോ ചെക്കുചെയ്യാന്‍ പോണ സൈറ്റില്‍ ഒരു കുഴപ്പോം ഉണ്ടാവാതെ നോക്കിക്കോണേ പരദേവതകളേ...
ചതിച്ചല്ലോ ദേവീയേ.......
പാരസെറ്റമോള്‍ ഗുളിക കഴിക്കുന്നപോലെ രാവിലേം ഉച്ചക്കും വൈകിട്ടും ലോഗിന്‍ ചെയ്തിരുന്ന സൈറ്റാ.. ലതിന്‍റെ റിസല്‍റ്റ് കണ്ടാ.. എനിക്കുറപ്പാ ദിതില് അട്ടിമറി നടന്നിട്ടുണ്ട്...ഉറപ്പ്.. അല്ലെങ്കി.. (ങീ...ങീ..)
വാല്‍ക്കഷ്ണം
ഉടമയുടെ അനുവാദമില്ലാതെ കമ്പ്യൂട്ടറില് നുഴഞ്ഞുകയറുന്ന സോഫ്റ്റ്‍വേറുകളാണ് മാല്‍വേറുകള്‍. മിക്കവാറും എല്ലാ അശ്ലീലസൈറ്റുകളിലും ഇവയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്.
യു.ആര്‍.എല്‍.വോയിഡിന്‍റെ സവിശേഷതകള്‍
- തികച്ചും സൗജന്യസേവനമാണ് നല്‍കുന്നത്
- വളരെവേഗത്തില്‍ത്തന്നെ സൈറ്റുകളെ സ്കാന്‍ ചെയ്യുന്നു
- വിശ്വസിക്കാവുന്ന ഫലങ്ങള്‍ തരുന്നു
- ലിങ്കുകളെയും സ്കാന്‍ ചെയ്യാം അതിന് ഇവിടെ ഞെക്കുക
- ഇതില്‍ ലഭ്യമായ മറ്റു ടൂളുകള്‍ താഴെക്കാണാം
കടപ്പാട്: വിക്കിടെക്