Thursday, August 5, 2010

20 എന്നാലും ഒന്നുചെക്കിയേക്കാം..

ഓരോത്തന്‍മാര് നേരം വെളുക്കുമ്പത്തന്നെ ഫോറങ്ങളുടേം സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ടേം ലിങ്കിട്ടുതരും.. മുന്നും പിന്നും നോക്കാതെ എത്രയെണ്ണം പിടിച്ച് ഞെക്കിയിരിക്കുന്നു..എല്ലാം എന്‍റെ കാസ്പര്‍സ്കി ആന്‍റിവൈറസിനെ മാത്രം വിശ്വസിച്ച്....

മാല്‍വേറുകളും വൈറസുകളും ഒക്കെക്കാണുമെന്നൊക്കെ അറിഞ്ഞിട്ടും എന്നും അലാറം വെച്ച്  എത്ര കൂതറ സൈറ്റുകളില് കേറുന്നതാ. എന്തായാലും ഇന്നു ആ കടുത്തതീരുമാനം എടുത്തു.  മഴമാറിയിട്ട് ഗംപ്ലീറ്റ് ഡീസന്‍റാകണം

അതിന്‍റെ ആദ്യപടിയെന്ന നിലയ്ക്ക്..ഏതൊക്കെ സൈറ്റുകളിലാ കലിപ്പ് മാല്‍വേറുകള്‍ ഉള്ളതെന്നറിയണം. അതിന് എന്തായാലും ഒരു ഫ്രീ സര്‍വ്വീസ് കിട്ടി.. യു.ആര്‍.എല്‍.വോയ്ഡ്.  ഈ ഓണ്‍ലൈന്‍ സ്കാനര്‍, ഇരുപത് സെക്യൂരിറ്റി സര്‍വ്വീസുകള്‍ ഉപയോഗിച്ച്, നമ്മളുകൊടുക്കുന്ന സൈറ്റിനെ അടിമുടി സ്കാനും. അപ്പോ അറിയാം ലതിനാത്ത് കേറിയാ പണികിട്ടുവോ ഇല്ലിയോന്ന്...


അതിന്‍റെ ലിങ്കില്‍ പിടിച്ച് ഞെക്കിയപ്പോ ഗൂഗിളിന്‍റെപോലൊരു പേജ് വന്ന്.. ഇനി നുമ്മ തംശയിക്കുന്ന സൈറ്റ് അഡ്രസ് സെര്‍ച്ച് ബാറില്‍ തോണ്ടിയിട്ട് കൊടുക്കാം...

ഞാന്‍ ഇപ്പോ ചെക്കുചെയ്യാന്‍ പോണ സൈറ്റില്‍ ഒരു കുഴപ്പോം ഉണ്ടാവാതെ നോക്കിക്കോണേ പരദേവതകളേ...

ചതിച്ചല്ലോ ദേവീയേ....... 


പാരസെറ്റമോള്‍ ഗുളിക കഴിക്കുന്നപോലെ രാവിലേം ഉച്ചക്കും വൈകിട്ടും ലോഗിന്‍ ചെയ്തിരുന്ന സൈറ്റാ.. ലതിന്‍റെ റിസല്‍റ്റ് കണ്ടാ.. എനിക്കുറപ്പാ ദിതില് അട്ടിമറി നടന്നിട്ടുണ്ട്...ഉറപ്പ്.. അല്ലെങ്കി.. (ങീ...ങീ..)

വാല്‍ക്കഷ്ണം
ഉടമയുടെ അനുവാദമില്ലാതെ കമ്പ്യൂട്ടറില് നുഴഞ്ഞുകയറുന്ന സോഫ്റ്റ്‍വേറുകളാണ് മാല്‍വേറുകള്‍. മിക്കവാറും എല്ലാ അശ്ലീലസൈറ്റുകളിലും ഇവയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്.


യു.ആര്‍.എല്‍.വോയിഡിന്‍റെ സവിശേഷതകള്‍
 • തികച്ചും സൗജന്യസേവനമാണ് നല്‍കുന്നത്
 • വളരെവേഗത്തില്‍ത്തന്നെ സൈറ്റുകളെ സ്കാന്‍ ചെയ്യുന്നു
 • വിശ്വസിക്കാവുന്ന ഫലങ്ങള്‍ തരുന്നു
 • ലിങ്കുകളെയും സ്കാന്‍ ചെയ്യാം അതിന് ഇവിടെ ഞെക്കുക
 • ഇതില്‍ ലഭ്യമായ മറ്റു ടൂളുകള്‍ താഴെക്കാണാംകടപ്പാട്: വിക്കിടെക്

20 comments:

 1. അണ്ണാ നന്ദി, ഇതുപോലത്തെ ഒന്ന് നോക്കി നടക്കുവാരുന്നു.
  ഇനി എല്ലാം ചെക്ക് ചെയ്യണം. (അണ്ണന്‍ തരുന്ന ലിങ്ക് പോലും!!)

  ReplyDelete
 2. കൊള്ളാല്ലോ ഐറ്റം..കാസ്പര്‍സ്കി തന്ന ഞാനും യൂസുന്നെ .ഇനി സ്കാനിയിട്ടെ വേറെ പരുപാടിയുള്ള്....പണി തുടങ്ങി....

  ReplyDelete
 3. തെന്തൂട്ടാത്....കൊള്ളാല്ലോ ഗഡീ.. ചീറീ ട്ടാ.....

  ReplyDelete
 4. Thank you for sharing the info.

  ReplyDelete
 5. അറിയാത്ത പിള്ളക്ക് ചെക്കുംപോ അറിയും ....

  ReplyDelete
 6. can anyone please help me as to how to add my buzz posts to thanimalayalam, please

  ReplyDelete
 7. തനിമലയാളത്തില്‍ എങ്ങനാന്ന് അറിയില്ല. സൈബര്‍ജാലകത്തിന് ബസ് അഗ്രിഗേറ്ററുണ്ട്. അതിലു മതിയെങ്കില്‍
  ഇവിടെ
  ഞെക്കുക

  ReplyDelete
 8. പാച്ചേനിAugust 12, 2010 at 9:18 PM

  ബ്ലോഗര്‍ സാറേ.....
  ശുക്രിയ.
  കാശു കൊടുത്ത കോപ് കുറച്ചുകാലം എങ്കിലും ആന്റിമാരും അങ്കിള്‍ മാരും കയറാതെ സുക്ഷിക്കാന്‍ അണ്ണന്‍ പറഞ്ഞ ആ 'യുരിയ' ഒന്ന് പരീക്ഷിക്കട്ടെ.

  ReplyDelete
 9. valare nandhi......... aashamsakal...................

  ReplyDelete
 10. ഉപയോഗപ്രദമായ ഈ വിവരങളും ലിങ്കും കൈമാറിയതിന് നന്ദി.

  ReplyDelete
 11. ദുഷ്ടാ.. ഞാനും കുടുംബത്തീത്തന്നാ പിറന്നത്..

  പുതിയ വിവരങ്ങള്‍ക്ക് നന്ദി.

  ReplyDelete
 12. .കാസ്പര്‍സ്കിയെ വിശ്വസിച്ചു തന്നാ ഞാന്‍ ഈ ലിങ്കും ക്ലിക്കിയത് ...

  ReplyDelete
 13. എനിക്കിതെല്ലാം നേരത്തെ അറിയമാരുന്നെലും .. ചീറി വാസു അണ്ണാ ഹിഹി :)

  ReplyDelete
 14. പ്രിയ വാസു,
  താങ്കളുടെ വിലാപങല് എല്ലാം ഗംഭീരം
  നന്നായിട്ടുണ്ട്, എഴുത്തിനു ഒരു വി.കെ.എന് ശൈലി വരുന്നുണ്ടൊ………… എന്നൊരു സംശയം ഇല്ലാതില്ല.
  തങ്കളുടെ മലയാളത്തില് ഉള്ള വിവരണങള് എന്നെപ്പൊലെ ഇന്ഗ്ഗളീഷ് അത്ര പിടിയില്ലാത്തവര്ക്ക് വലിയ സഹായം അണ്.
  കൂടുതല് വിലാപങ്ള് അടുത്ത് തന്നെ പ്രതീക്ഷിക്കുന്നു

  ReplyDelete

കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ