ഇത് പ്രപഞ്ചത്തിന്‍റെ പോട്ടമാണ്...
പ്ലാങ്ക് എടുത്തത്.
എന്താ പ്ലാങ്കിന്‍റെ ബ്ലോഗ് അഡ്രസ് വേണമെന്നോ??
എന്താ പ്ലാങ്കിന്‍റെ ബ്ലോഗ് അഡ്രസ് വേണമെന്നോ??
സോറീ... പ്ലാങ്ക് ഒരു ഫോട്ടോബ്ലോഗറല്ല...!!!
പ്ലാങ്ക് എന്നുപറഞ്ഞാല്‍ 2009 ല്‍ യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സി
വിക്ഷേപിച്ച ഒരു കുഞ്ഞ് ഉപഗ്രഹമാണ്.
ഇത് ഔട്ടര്‍സ്പെയ്സിനെപ്പറ്റി പഠിക്കാനുള്ള ഒരു സ്പെയ്സ് ഒബ്സര്‍വെറ്ററിയാണ്. പ്രപഞ്ചത്തിന്‍റെ ഘടന, രൂപം, പ്രായം ഇത്യാദി കാര്യങ്ങള്‍ മനസിലാക്കാന്‍ പ്ലാങ്ക് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
അതിനുവേണ്ടി ഏറ്റവും കുറഞ്ഞത് നാലു തവണയെങ്കിലും ആകാശത്തെ സ്കാന്‍ ചെയ്യണമെന്ന് പറഞ്ഞാണ് ഇതിനെ മോളിലോട്ട് എടുത്തിരിക്കുന്നത്.
2009 സെപ്റ്റംബറില്‍ തന്നെ പ്ലാങ്ക് ആദ്യ സെറ്റ് പടംസ് അയച്ചു തന്നിരുന്നു.
ഇപ്പോ ഒരു ഫുള്‍ സ്കൈ പടവും.
.
നടുക്ക് കാണുന്ന ആ തിളങ്ങുന്ന വരയെന്ന് പറയുന്നത് സൂര്യനും ഭൂമിയും ഒക്കെയടങ്ങുന്ന മില്‍ക്കി വേ ഗാലക്സി തന്നെ...
ഈ പോട്ടവും പിടിച്ച് കുറച്ചുകാലം ശാസ്ത്രജ്ഞന്‍മാര്‍ക്ക് തലേം ചൊറിഞ്ഞിരിക്കേണ്ടി വരും- ഇതില്‍ നിന്നും വിവരങ്ങള്‍ ചുരണ്ടിയെടുക്കാന്‍...
.
കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള ലിങ്കില്‍ പിടിച്ച് ഞെക്കിയാക്കിട്ടും..
ഡാങ്ക്യൂ സാറേ (Good info.)
ReplyDeleteദേ ഇത് കാണുമ്പഴാ എനിക്ക് ചൊറിഞ്ഞുവരുന്നത്.
ReplyDeleteഎന്നാലും പോട്ട് ഇത്രേമെങ്കിലും പറഞ്ഞല്ലോ
അൽഭുതം തന്നെ, ഇത്രേള്ളോ പ്രപഞ്ചം, ഇതിനു പുറത്തൊന്നുമില്ലേ?
ReplyDeleteഅപ്പോ ഇതിനിടക്ക് എവിടെയോ ഇരുന്നാണല്ലേ ഈ ദൈവം എന്നു പറയുന്ന കക്ഷി നമ്മളെയെല്ലാം watch/control ചെയ്യുന്നേ ;)
നന്നായിട്ടുണ്ട് ...
ReplyDeleteഅപ്പോള്‍ പ്ലാങ്ക് കൊഴിമുട്ടയാണോ
ReplyDeleteപിന്നേ ഇത് പ്രപഞ്ചത്തിന്റെ പോട്ടം ഒന്നുമല്ല ... ' സമുദ്രത്തിലെ വെള്ളം' കൊറച്ചു ഗ്ലാസ്സിലാക്കി കാണിക്കുന്നതാ ... അത് മനസ്സിലാക്കാന്‍ ആന പുത്തി ഒന്നും വേണ്ട ചെമിസ്ട്രി സാറിന്റെ പൊട്ട പുത്തി മതി ...
ReplyDeleteപ്രപഞ്ചത്തിന്‍റെ പോട്ടം പിടിച്ച് പോലും... ഹും....
വടക്കേലിന്‍റെ പറമ്പിലെ വരിക്കപ്ലാവിന്‍റെ ചൊളയുടെ പടമാന്ന് പറഞ്ഞ് വന്നില്ലല്ലോ.. സമാനാദാനാദം
ReplyDelete:)
ReplyDeleteഈ വിലയേറിയ വിജ്ഞാനം നമുക്കായി പങ്കു വച്ച വാസു സാറിന് ഒരു വെടി.....
ReplyDelete"ട്ടോ".......