1950 ജനുവരി 30 ഏത് ദിവസം?
എ. തിങ്കള്‍ ബി. ചൊവ്വ
സി. ബുധന്‍ ഡി. വ്യാഴം
ഇന്ന് പല മത്സര പരീക്ഷകളിലും കാണാറുള്ള ഒരു ചോദ്യത്തിനുദാഹരണമാണ് മുകളിലെഴുതിയിരിക്കുന്നത്. തീയതി തന്നിട്ട് ദിവസം കണ്ടുപിടിക്കുന്നതിനുപയോഗിക്കുന്ന ഒരു രീതിയാണ് താഴെക്കൊടുക്കുന്നത്.
ഒരു തീയതി ഏത് ദിവസമാണെന്ന് കണ്ടുപിടിക്കുന്നതിന്....
ഘട്ടം ഒന്ന്- അതിന് തൊട്ടുമുമ്പുള്ള 400 കൊണ്ടുഭാഗിക്കാന്‍ പറ്റുന്ന വര്‍ഷമേതാണെന്ന് നോക്കുക. (1200, 1600,2000, 2400 etc.) കണ്ടുപിടിക്കേണ്ട തീയതിയെ ആ വര്ഷത്തിനടിസ്ഥാനമാക്കിയെഴുതുക
1950 ജനുവരി 30
ഈ തീയതിക്ക് തൊട്ടുമുമ്പുള്ള നാനൂറ് കൊണ്ട് ഹരിക്കാനാവുന്ന വര്‍ഷം 1600 ആണ്. അതുകൊണ്ട്
1600 | 300 വര്‍ഷം | 49 വര്‍ഷം | 30 ദിവസം |
1415 ജനുവരി 10
1200 | 200 വര്‍ഷം | 14 വര്‍ഷം | 10 ദിവസം |
2115 ജനുവരി 10
2000 | 100 വര്‍ഷം | 14 വര്‍ഷം | 10 ദിവസം |
ഘട്ടം രണ്ട്- ഒറ്റദിവസങ്ങള്‍ കണ്ടുപിടിക്കുക(ഒറ്റ ദിവസങ്ങളെന്താണെന്ന് താഴെ പറയുന്നുണ്ട്)
100 വര്‍ഷങ്ങള്‍ക്ക് ഒറ്റദിവസങ്ങള്‍ 5
200 വര്‍ഷങ്ങള്‍ക്ക് ഒറ്റദിവസങ്ങള്‍ 3
300 വര്‍ഷങ്ങള്‍ക്ക് ഒറ്റദിവസങ്ങള്‍ 1
ഇത് താഴെയായി എഴുതുക
1950 ജനുവരി 30
1600 | 300 വര്‍ഷം | 49 വര്‍ഷം | 30 ദിവസം | |
ഒറ്റദിവസം | 1 |
ഘട്ടം മൂന്ന്- അധിവര്‍ഷങ്ങളും സാധാരണ വര്‍ഷങ്ങളും കണ്ടുപിടിക്കുക
അടുത്ത കോളത്തിലുള്ള വര്‍ഷത്തെ(49 വര്‍ഷം) നാലുകൊണ്ട് ഹരിക്കുക. കിട്ടുന്ന പൂര്‍ണ്ണ സംഖ്യ(12) ആ വര്‍ഷങ്ങള്‍ക്കുള്ളിലെ അധിവര്‍ഷങ്ങളുടെ എണ്ണമായിരിക്കും. അധിവര്‍ഷങ്ങളുടെ എണ്ണം ആ വര്‍ഷത്തില്‍ നിന്ന് കുറച്ചാല്‍ അതിലടങ്ങിയിരിക്കുന്ന സാധാരണ വര്‍ഷങ്ങളെത്രയെന്ന് കിട്ടും (49-12 = 37)
1600 | 300 വര്‍ഷം | 49 വര്‍ഷം | 30 ദിവസം | |
12 അധിവര്‍ഷം | 37 സാധാരണ വര്‍ഷം | |||
ഒറ്റദിവസം | 1 |
ഘട്ടം നാല്- അധിവര്‍ഷത്തിലെയും സാധാരണവര്‍ഷത്തിലെയും ഒറ്റദിവസങ്ങള്‍
അധിവര്‍ഷങ്ങള്‍ക്ക് അതിന്‍റെ ഇരട്ടി ഒറ്റദിവസങ്ങളുണ്ടാകും(12X2=24)
സാധാരണ വര്‍ഷങ്ങളിലുള്ള ഒറ്റദിവസങ്ങള്‍ ആ വര്‍ഷങ്ങളുടെ എണ്ണത്തിന് തുല്യമായിരിക്കും. അത് എഴുതുക
1600 | 300 വര്‍ഷം | 49 വര്‍ഷം | 30 ദിവസം | |
12 അധിവര്‍ഷം | 37 സാധാരണ വര്‍ഷം | |||
ഒറ്റദിവസം | 1 | 24 | 37 |
അഞ്ച്- ദിവസങ്ങളിലെ ഒറ്റദിവസങ്ങള്‍
ദിവസങ്ങളിലെ ഒറ്റദിവസം കാണാന്‍ അതിനെ 7 കൊണ്ടു ഹരിക്കുക (30/7) അപ്പോള്‍ കിട്ടുന്ന ശിഷ്ടമാണ്(2) അതിലെ ഒറ്റദിവസങ്ങള്‍
1600 | 300 വര്‍ഷം | 49 വര്‍ഷം | 30 ദിവസം | |
12 അധിവര്‍ഷം | 37 സാധാരണ വര്‍ഷം | |||
ഒറ്റദിവസം | 1 | 24 | 37 | 2 |
ഘട്ടം അഞ്ച്- ആകെ ഒറ്റദിവസങ്ങള്‍
ആകെ ഒറ്റദിവസങ്ങള്‍ കണ്ടുപിടിക്കുക =1+24+37+2 = 64
ഘട്ടം ആറ്- തീരാറായി..
ആകെ ഒറ്റദിവസങ്ങള്‍ ഏഴില്‍ കൂടുതലാണെങ്കില്‍ അതിനെ ഏഴുകൊണ്ട് ഹരിക്കുക(64/7) . ശിഷ്ടം(1) കണ്ടുപിടിക്കുക. ശിഷ്ടം കിട്ടുന്ന സംഖ്യയാണ് ദിവസത്തെക്കുറിക്കുന്നത്
ശിഷ്ടം | 0 | 1 | 2 | 3 | 4 | 5 | 6 |
ദിവസം | Sunday | Monday | Tuesday | Wednesday | Thursday | Friday | Saturday |
അതായത് 1950 ജനുവരി 30 തിങ്കളാഴ്ചയാണ്.
ഉദാഹരണം രണ്ട്
2012 ജൂലായ് 31
(ഇത് അധിവര്‍ഷമാണ്. നാലുകൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം പൂജ്യമാണെങ്കില്‍ അത് അധിവര്‍ഷമായിരിക്കും. ഫെബ്രുവരിയില്‍ 29 ദിവസങ്ങളുണ്ടാകും)
2000 | 11 വര്‍ഷം | 213 ദിവസം | |
2 അധിവര്‍ഷം | 9 സാധാരണ വര്‍ഷം | ||
ഒറ്റദിവസം | 4 | 9 | 3 |
ആകെ ഒറ്റദിവസങ്ങള്‍ 16. ഏഴുകൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം 2.
അതായത് ചൊവ്വാഴ്ചയാണ് 2012 ജൂലായ് 31
ഒരു തീയതിയിലെ ദിവസം(2011 July 20 ബുധന്‍) തന്നിട്ടാണ് മറ്റൊരുതീയതിയുടെ ദിവസമേതെന്ന് (2011 August കണ്ടുപിടിക്കേണ്ടതെങ്കില്‍....
ദിവസമേതെന്ന് തന്നിട്ടുള്ള തീയതിമുതല്‍ കണ്ടുപിടിക്കേണ്ട തീയതിവരെയുള്ള ദിവസങ്ങള്‍ കണ്ടുപിടിക്കുക. ആ ദിവസങ്ങളുടെ എണ്ണത്തെ 7 കൊണ്ട് ഹരിക്കുക. ശിഷ്ടം പൂജ്യമാണെങ്കില്‍ തന്നിട്ടുള്ള ദിവസം തന്നെയാകും കണ്ടുപിടിക്കേണ്ടതും. പൂജ്യമല്ലെങ്കില്‍ തന്നിട്ടുള്ള ദിവസം തൊട്ട് എണ്ണുക.
ഉദാഹരണം ഒന്ന്
തന്നിട്ടുള്ള ദിവസം ബുധനാണെങ്കില്‍
ശിഷ്ടം | 0 | 1 | 2 | 3 | 4 | 5 | 6 |
ദിവസം | Wednesday | Thursday | Friday | Saturday | Sunday | Monday | Tuesday |
2011 July 20 ബുധന്‍ ആണെങ്കില്‍ 2011 August 20 ഏതു ദിവസം?
ജൂലായില്‍ ബാക്കിയുള്ള ദിവസങ്ങള്‍ 11
ആഗസ്റ്റിലെ ദിവസങ്ങള്‍ 20
ആകെ ദിവസങ്ങള്‍ =31
31 നെ ഏഴുകൊണ്ട് ഹരിച്ചാല്‍ ശിഷ്ടം 3. അപ്പോള്‍ ശനിയാഴ്ച
ഉദാഹരണം രണ്ട്
2011 August 20 ശനിയാഴ്ചയാണെങ്കില്‍ 2011 ഡിസംബര്‍ 20 ഏതു ദിവസം?
ആഗസ്ററില്‍ ബാക്കിയുള്ള ദിവസങ്ങള്‍- 11
സെപ്തംബറിലുള്ള ദിവസങ്ങള്‍- 30
ഒക്ടോബറിലെ ദിവസങ്ങള്‍- 31
നവംബറിലെ ദിവസങ്ങള്‍- 30
ഡിസംബര്‍ 20 വരെ ദിവസങ്ങള്‍- 20
ആകെയുള്ള ദിവസങ്ങള്‍ = 122
ഏഴുകൊണ്ട് ഹരിക്കുമ്പോള്‍(122/7) ശിഷ്ടം = 3
ഇവിടെ ശിഷ്ടം പൂജ്യമായാല്‍ ശനിയാഴ്ച. ബാക്കിയുള്ള ദിവസങ്ങള്‍ കണ്ടുപിടിക്കാന്‍ ശനിയാഴ്ച കഴിഞ്ഞ് എണ്ണണം
ശിഷ്ടം | 0 | 1 | 2 | 3 | 4 | 5 | 6 |
ദിവസം | Saturday | Sunday | Monday | Tuesday | Wednesday | Thursday | Friday |
അപ്പോള്‍ അന്ന് ചൊവ്വാഴ്ചയാണ്
മനസ്സിലായോ ആവോ... ആ...
മനസ്സിലായെങ്കി കുറച്ചുകൂടി കാര്യങ്ങള്‍ കൂട് കേള്....
400 കൊണ്ട് ഭാഗിച്ചാല്‍ ശിഷ്ടം പൂജ്യം കിട്ടുന്ന എല്ലാവര്‍ഷകളിലെയും ഡിസംബര്‍ 31 ഞായര്‍ ആയിരിക്കും
അധിവര്‍ഷം(leap year) എന്നാല്‍ 366 ദിവസങ്ങളുള്ള വര്‍ഷമാണ്. ആ വര്‍ഷത്തില്‍ ഫെബ്രുവരിക്ക് 29 ദിവസം ഉണ്ടാകും. ഒരു വര്‍ഷത്തെ 4 കൊണ്ടു ഭാഗിക്കുമ്പോള്‍ ശിഷ്ടം പൂജ്യമാണെങ്കില്‍ അത് അധിവര്‍ഷം ആയിരിക്കും.
സാധാരണ വര്‍ഷങ്ങളില്‍ 365 ദിവസങ്ങളാണുണ്ടാകുക.
ഒറ്റദിവസങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.....
ഇരുപെത്തെട്ട് ദിവസങ്ങളുള്ള ഒരു മാസമാണെങ്കില്‍ അതില്‍ നാല് പൂര്‍ണ്ണമായ ആഴ്ചകളുണ്ടാകും. എന്നുവച്ചാല്‍ ഏഴ് ദിവസങ്ങളുള്ള നാലു ആഴ്ചകളായി നമുക്കതിനെ കണക്കാക്കാം. ഉദാഹരണത്തിന് 2011 ഫെബ്രുവരിയില്‍ ചൊവ്വയില്‍ തുടങ്ങി തിങ്കളില് അവസാനിക്കുന്ന ഏഴുദിവസങ്ങളുടെ നാല് ആഴ്ചകള്‍
പക്ഷേ ജൂലായ് മാസത്തില്‍ നാല് പൂര്‍ണ്ണമായ ആഴ്ചകളും(വെള്ളിയില്‍ തുടങ്ങി വ്യാഴത്തില്‍ അവസാനിക്കുന്നു) മൂന്ന് അധിക ദിവസങ്ങളുമുണ്ട്.
പൂര്‍ണ്ണമായ ആഴ്ചയാക്കി കണക്കാക്കാന്‍ പറ്റാത്ത ദിവസങ്ങളാണ് ഒറ്റദിവസങ്ങള്‍. ഇത് കണ്ടുപിടിക്കാന്‍ ആകെയുള്ള ദിവസങ്ങളെ 7 കൊണ്ടു ഹരിക്കുക. ശിഷ്ടം എത്രയോ അതായിരിക്കും ഒറ്റ ദിവസങ്ങളുടെ എണ്ണം.
ദിവസങ്ങള്‍ | ഒറ്റ ദിവസങ്ങള്‍ | |
ജനുവരി | 31 | 3 |
ഫെബ്രുവരി | 28 | 0 |
ഫെബ്രുവരി | 29 | 1 |
മാര്‍ച്ച് | 31 | 3 |
ഏപ്രില്‍ | 30 | 2 |
മെയ് | 31 | 3 |
ജൂണ്‍ | 30 | 2 |
ജൂലായ് | 31 | 3 |
ആഗസ്റ്റ് | 31 | 3 |
സെപ്തംബര് | 30 | 2 |
ഒക്ടോബര്‍ | 31 | 3 |
നവംബര്‍ | 30 | 2 |
ഡിസംബര്‍ | 31 | 3 |
അധിവര്‍ഷം | 366 | 2 |
സാധാരണ വര്‍ഷം | 365 | 1 |
nice
ReplyDeleteഏതു ദിവസമായാലും കുഴപ്പമില്ലേയ്.....
ReplyDeleteകമന്റുബോക്സിന്റെ തൽക്കെട്ട് ഇതു മതിയോ....
കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോടാ..
പട്ടീ, തെണ്ടീ, ചെറ്റേ, പറുക്കീ.. എന്നെങ്കിലും ആക്കരുതൊ...?
kollaaam, kollamkaaran kolamaakkunna lakahanamundu.
ReplyDeleteithilum bedham karakki kuthunathaa machuuuuuuuu
ReplyDeleteവാസ്സുവേ........എന്തായിത്.........
ReplyDeleteഎന്തരായാലും ഇത്രോം കഷ്ടപ്പെട്ട് ടൈപ്പിയതല്ലേ
ReplyDeleteഅതോണ്ട് എന്റെ വക ഒരു കമന്റ് പിടിച്ചോ