Tuesday, July 27, 2010

8 ഹൊ.. യൂനിക്കോഡിന്‍റെ കാര്യത്തില് തീരുമാനമായി..

രൂപയുടെ പുതിയ ചിഹ്നം യുണികോഡില്‍ ഉള്‍പ്പെടുത്താനുള്ള ഒരു കടമ്പ കഴിഞ്ഞു. 


രൂപയുടെ ചിഹ്നത്തിന്, ഇന്ത്യന്‍ ഐ.റ്റി ഡിപ്പാര്‍ട്ട്മെന്‍റ്  യൂനിക്കോഡ് കന്‍സോര്‍ഷ്യത്തിന് നിര്‍ദ്ദേശിച്ച കോഡ് പോയിന്റ് U+0971 ആണ്..
അത് കീബോര്‍ഡില്‍ ദോ ലവിടായിട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു.

രൂപയുടെ ചിഹ്നത്തിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ദാ താഴെയുള്ള ഉദയകുമാറിന്‍റെ പ്രസന്‍റേഷനില്‍ കാണാം..


.


സംഭവം റെഡിയായാല്‍ മറ്റേതെങ്കിലും ഫോണ്ടുകൂടാതെ തന്നെ സാധാരണ കീ ബോര്‍ഡില്‍ രൂപയുടെ ചിഹ്നം ടൈപ്പു ചെയ്യാന്‍ പറ്റും..

പക്ഷേ അതിന് ഇനിയും മാസങ്ങളെടുക്കും... എന്തായാലും കാത്തിരിക്കാം...

മലയാളത്തില് വായിച്ചിട്ട് മനസിലായില്ലെങ്കി ദാ ഇവിടെ ഞെക്കിയാ ഇതേ സാധനം ഇംഗ്ലീഷിലും വായിക്കാം.



വാല്‍ക്കഷ്ണം
കാസര്‍ഗോഡന്‍ പിള്ളേരും വയനാടന്‍ ടീമുമൊക്കെയുണ്ടാക്കിയ ഫോണ്ടുകളൊക്കെ കിടിലം തന്നെ അണ്ണാ...ബട്ട്... 
രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ച് മണിക്കുറുകള്‍ക്കകം ഫോണ്ട് അപ്‍ലോഡു ചെയ്ത ആ പാവം വടക്കേ ഇന്ത്യക്കാരന്‍ ചെക്കനെ ആരും മറക്കരുത് കേട്ടാ..  
ജൂലായ് 15 ന് ആ വടക്കേഇന്ത്യക്കാരന്‍ ചെക്കന്‍ ഉണ്ടാക്കിയ ഫോണ്ട് ഇവിടെക്കാണം..... 

എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ കാസര്‍ഗോഡന്‍സ് പിള്ളേര് ഫോണ്ട് ജൂലൈ 16 നാണ് അപ്‍ലോഡിയത്. ജൂലായ് 26 ന് വയനാടന്‍ ടീമും ഈ സാധനം ഉണ്ടാക്കിയെന്ന് പറയപ്പെടുന്നു 






ഇനി അടിക്കാന്‍ ബുദ്ധിമുട്ട് വരുമെന്ന് പറയുന്നവര്‍ക്ക് വേണ്ടി 
സെബിന്‍ ജേക്കബ് നല്‍കുന്ന വിശദീകരണം.
ഋ എഴുതാന്‍ ഒരു പ്രയാസവും വരില്ല. യൂണിക്കോഡില്‍ ഒരു കോഡ് പോയിന്റാണു് അസൈന്‍ ചെയ്യുന്നതു്. അതു് കീബോര്‍ഡില്‍ ഏതെങ്കിലും ഒരു കീയിലേക്കോ ഒരു കോമ്പിനേഷനിലേക്കോ മാര്‍ക്കു ചെയ്യുന്നതു് കീബോര്‍ഡ് ലേഔട്ട് ഉണ്ടാക്കുന്നവരാണു്. സ്വനലേഖയില്‍ ഋ എഴുതാന്‍ ^ ഉപയോഗിക്കുന്നുണ്ടാവും. അതേ സമയം ഇന്‍സ്ക്രിപ്റ്റില്‍ + ആണുപയോഗിക്കുന്നതു്. വേറൊരാള്‍ക്കു് മറ്റൊരു കീയില്‍ നല്‍കാം. ഇന്‍പുട്ട് മെഥേഡ് അനുസരിച്ചു് കീബോര്‍ഡിലെ അതിന്റെ സ്ഥാനം മാറുമെന്നര്‍ത്ഥം. എന്നാല്‍ ഏതു് ഇന്‍പുട്ട് മെഥേഡില്‍ കൂടി നല്‍കിയാലും വാല്യുവില്‍ മാറ്റവുമില്ല.

ഇതും ആസ്കി ഹാക്കും തമ്മിലുള്ള വ്യത്യാസമെന്തെന്നുവച്ചാല്‍, ആസ്കി ഫോണ്ടില്‍ ഒരിടത്തെഴുതിയതു് ആ ഫോണ്ടില്ലാതെ വേറൊരിടത്തു് കാണാനാവില്ല. അതേ സമയം യൂണിക്കോഡ് ക്യാരക്ടറാവുമ്പോ, അതു് യൂണിക്കോഡ് ഫോണ്ടുകളില്‍ സ്ഥാനം പിടിക്കും. അപ്പോള്‍ നിങ്ങളുപയോഗിക്കുന്ന ഫോണ്ടുതന്നെ ഉപയോഗിക്കണമെന്നില്ല, എനിക്കു്. എന്റെ സിസ്റ്റത്തില്‍ നിങ്ങളുടെ ഫോണ്ട് ഉണ്ടാവണമെന്നു തന്നെയില്ല.

ഒന്നൂടെ കടത്തിപ്പറഞ്ഞാല്‍ ആസ്കി ഹാക്കു് ചുമ്മാ ഇംഗ്ലീഷ് അക്ഷരസ്ഥാനത്തു് ഒരു പടം വെട്ടിയൊട്ടിക്കുന്ന പരിപാടിയാണു്. ഒരു തരം മാസ്ക്യുറേഡിങ്. അതേ സമയം യൂണിക്കോഡ്, ആ ക്യാരക്ടറിനു സ്വന്തമായി ഒരു ഇരിപ്പിടം നല്‍കുകയാണു്. അതിനു് ആ ഒരൊറ്റ മുഖമേയുള്ളൂ, മുഖംമൂടിയില്ല

Friday, July 23, 2010

27 ഇങ്ങനേം ബ്ലോഗ് വായിക്കാം..

ബിസിയായത് കാരണം പുതിയ ബ്ലോഗുകള്  വായിക്കാന്‍ സമയം തീരെക്കിട്ടുന്നില്ല.. പിന്നെ വായിക്കാന്‍ വേണ്ടി ഇതെല്ലാം
ബ്രൗസറില്‍ ബുക്ക് മാര്‍ക്ക് ചെയ്തു വയ്ക്കുകയെന്നുപറഞ്ഞാ ഒരുമാതിരി കച്ചടപരിപാടിയാ.. ഇനിയെന്തെങ്കിലും പുതിയ മാര്‍ഗ്ഗം കണ്ടെത്തിയേ പറ്റൂ... എന്തായാലും ഒരു സാധനം കിട്ടിയിട്ടുണ്ട്...ഒന്നു പരീക്ഷിച്ചു നോക്കിയേക്കാം...

ങാ.. അതിന്‍റെ ലിങ്കിലു പിടിച്ചു ഞെക്കി... 

ഇനിയൊരു അക്കൗണ്ട് ഓപ്പണ്‍ചെയ്യണം...ഇമെയിലോ യൂസര്‍നേമോ കൊടുക്കണം.

മതി പണിതീര്‍ന്നു. ഇമെയില്‍ കണ്‍ഫര്‍മേഷന്‍ ഒന്നുമില്ലാത്തതുകൊണ്ട് രക്ഷപെട്ടു.
ഇനി ലത് രണ്ടും ബുക്ക്മാര്‍ക്ക് ബാറിലേക്ക് ഡ്രാഗ്ചെയ്ത് പിടിപ്പിക്കണം.
അങ്ങനെ കാര്യങ്ങള് സെറ്റായി.. ഇനി പിന്നീട് വായിക്കാമെന്ന് വിചാരിക്കുന്ന പേജില് നിന്ന് ബുക്ക്മാര്‍ക്ക് ബാറിലുള്ള Read Later ല്‍ വെറും ഒറ്റ ഞെക്കു ഞെക്കിയാല്‍ ആ പേജ് സേവാകും..



ബ്രൗസറില്‍ ഒരു പേജ് വീണ്ടും ബുക്ക്മാര്‍ക്ക് ചെയ്യാന്‍ നോക്കിയാല്‍ ഡ്യൂപ്ലിക്കേറ്റ് ബുക്ക്മാര്‍ക്കിംഗിന് സാധ്യതയുണ്ട്.. പക്ഷേ ഇതില് നേരത്തെസേവുചെയ്തിട്ടുള്ള ഒരു പേജ് വീണ്ടും സേവു ചെയ്യാന്‍ നോക്കിയാല്‍ അത് അപ്ഡേറ്റഡ് എന്ന് മാത്രമേ കാണിക്കൂ.. എന്നുപറഞ്ഞാ ഡ്യൂപ്ലിക്കേറ്റ് ചെയ്യില്ലാന്ന്..

പിന്നെ സെവുചെയ്തു വച്ചിരിക്കുന്നത്, വായിക്കണമെന്ന് തോന്നുമ്പോ, ബുക്ക് മാര്‍ക്ക് ബാറിലുള്ള Instapaper ല്  ഞെക്കിയാ ഇതുവരെ സേവു ചെയ്തിരിക്കുന്നത് കാണാന്‍ പറ്റും..

വായിച്ച് കഴിഞ്ഞ് അതിനെ ഡിലീറ്റു ചെയ്യാം..സ്റ്റാര്‍ ചെയ്തു വയ്ക്കാം..
വേണമെങ്കില്‍ ഈ പേജുകളെയൊക്കെ വളരെ ഈസിയായി ഫോള്‍ഡറുകളിലിട്ട് തരം തിരിച്ച് സൂക്ഷിക്കുകേം ചെയ്യാം.. ..

ടെക്സ്റ്റ് മാത്രം കണ്ടാല്‍ മതിയെങ്കില്‍ അതിനും ഓപ്ഷനുണ്ട്.  ഇതിനെയൊക്കെ വേണമെങ്കി ആര്‍ക്കൈവ് ചെയ്യുകേം ചെയ്യാം.... അത് കലക്കി...

ഇത് ഒരു ഓണ്‍ലൈന്‍ സര്‍വ്വീസായതുകൊണ്ട്, ഇമെയില്‍ അഡ്രസ് (പാസ്‍വേഡ് ഇട്ടിട്ടുണ്ടെങ്കില്‍ അതും) അടിച്ച് ഏത് കമ്പ്യൂട്ടറില്‍ നിന്നും സേവുചെയ്തുവച്ചിരിക്കുന്ന പേജുകള്‍ വായിക്കാം..

എനിച്ചിത് ഫയങ്കര ഇഷ്ടായി

Thursday, July 15, 2010

7 ദാണ്ടകിടക്കുന്നു നിങ്ങടെ രൂഫാ...

ഇല്ലോളം താമയിച്ചാലും നുമ്മ രൂഫയ്ക്കും കിട്ടി.. ഒരു ചിഹ്നം....

കഴിഞ്ഞമാര്‍ച്ചിലാണ് രൂപയ്ക്കും സിംബല് വേണം... സിംബല് വേണം എന്നുപറഞ്ഞ് സര്‍ക്കാര് മുറവിളി തുടങ്ങിയത്...
എന്തായാലും പുതിയ സിംബല്‍ ഇന്ന് അപ്രൂവ് ചെയ്തു..
അംബിക ആന്‍റി പറയുന്നത് ശ്രദ്ധിക്കൂ....
"ഇനിയിത് നോട്ടിലും നാണയത്തിലുമൊക്കെ കാണാം കേട്ടോ...."


ഗോഹട്ടി ഐ.ഐ.റ്റി പ്രൊഡക്ടായ ഡി.ഉദയകുമാറാണ് ഈ ചിഹ്നം രൂപകല്‍പന ചെയ്തത്.... ങും...  എനിക്കു കിട്ടേണ്ട 2.5 ലക്ഷം രൂപ ഉദയന്‍ കൊണ്ടുപോയീന്ന് പറഞ്ഞാമതിയല്ലോ.....

തെരഞ്ഞടുത്ത അവസാന അഞ്ചില്‍,  തലശ്ശേരിക്കാരനായ ഷിബിന്‍ കെ.കെ യുടെ സൃഷ്ടിയുമുണ്ടായിരുന്നു...


അവസാന ലിസ്റ്റിനെപ്പറ്റി
സാമ്പത്തിക മന്ത്രാലയത്തിന്‍റെ സൈറ്റില്‍ നിന്നുമുള്ള ആ വിവരം...
ദാണ്ടെ കെടക്കുന്നു....







ഷിബിനെന്ന് പറയുന്നത്, കണ്ണൂരില്‍ തലശ്ശേരിക്കടുത്ത് ഒരു ഹയര്‍ സെക്കണ്ടറി സ്കൂളില്‍ +2 അദ്ധ്യാപകനാണെന്നെ.. 
പോരാത്തതിന് ഒരു തകര്‍പ്പന്‍ ഡിസൈനറും......
ശ്ശൊ...ഞാനും ഒരു തകര്‍പ്പന്‍ ഡിസൈനറാ....
ഒരു സിംബല്‍ അയച്ചിരുന്നെങ്കില്‍ ഈ ബ്ലോഗില്‍ എനിക്കു തന്നെ ആശംസകള്‍ നേരാമായിരുന്നു..


ഷിബിന്‍റെ സൃഷ്ടിയും അതിന്‍റെ വിശദാംശങ്ങളും ഇവിടെക്കാണാം...

ഇവിടെ ഉദയകുമാറിന്‍റെ സൈറ്റും....


ഇവിടെ ഞെക്കിയാല്‍ രൂപയുടെ ഫോണ്ട് ഇന്‍സ്റ്റാളാം...

ഞാന്‍ ചെയ്തു നോക്കി കേട്ടോ...
ഇനി ഈ ഫോണ്ടുള്ള വേര്‍ഡ് ഡോക്കുമെന്‍റ് ആര്‍ക്കെങ്കിലും അയച്ചുകൊടുക്കുവാണെങ്കി, അവര് ഈ ഫോണ്ട് ഇന്‍സ്റ്റാളിയിട്ടുണ്ടെങ്കിലേ കാണാന്‍ പറ്റൂള്ള.. ഫോണ്ട് ഇന്‍സ്റ്റാളാതെ മറ്റുള്ളവര്‍ക്ക് ഇത് കാണണമെങ്കില്‍  MS-word ല്‍ Office menu ( Top Left ) ഞെക്കിയാ word option എന്നൊരു സാധനം കാണാന്‍ പറ്റും.. ദതില് save എന്നൊരു ടാബ് കാണും.. അവിടെ Preserve Fidelity when sharing the document എന്നതില്‍ താഴെക്കാണുന്നപോലെ ചെയ്താല്‍ മതി


Sunday, July 11, 2010

18 ബ്രെത്ത് അനലൈസറിനൊരുമ്മ...ഉമ്മ.....







"...വെറുതയല്ലടോ..ഫോര്‍ മള്‍ട്ടിഫേറിയസ് ചാര്‍ജ്ജസ്...ദാറ്റിസ്..ഫോര്‍ ഡ്രൈവിംഗ് അണ്ടര്‍ ദ ഇന്‍ഫ്ലുവന്‍സ് ഓഫ് ആല്‍ക്കഹോള്‍.. സെക്ഷന്‍ 185 മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട്..പണിഷബിള്‍ ആക്ട് പെര്‍ സെക്ഷന്‍ 279 ഒഫ് ദ ഇന്‍ഡ്യന്‍ പീനല്‍ കോഡ്..."
മമ്മൂട്ടിയുടെ കിംഗ് പതിനൊന്നു പ്രാവശ്യം കണ്ടിട്ടുള്ളതുകൊണ്ട്കള്ളുകുടിച്ച് വണ്ടിയോടിച്ചാല് ഏതൊക്കെ വകുപ്പിനാ കേസ് ചാര്‍ജ്ജ് ചെയ്യുന്നേന്ന് പച്ചവെള്ളംപോലെ പഠിച്ചു.

മൂന്നുനാലു വര്‍ഷത്തിനുമുമ്പുവരെ കള്ളുകുടിച്ച് വണ്ടിയോടിക്കുന്നവന്‍മാരെ കണ്ടുപിടിക്കാന്‍-മീനാക്ഷി ശേഷാദ്രി, ഊര്‍മ്മിള മണ്ഡോദ്കര്‍ തുടങ്ങിയ എഴുതാന്‍ പോലും പറ്റാത്ത വാക്കുകള് പറയിപ്പിക്കുക എന്ന തികച്ചും പ്രാക്ടിക്കലായ മാര്‍ഗ്ഗമാണ് കേരള പോലിസ് ഉപയോഗിച്ചുകൊണ്ടിരുന്നത്...

‌എന്നാല്‍ ഇപ്പോ കേരളപോലിസും സ്മാര്‍ട്ടായി... ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ചാണ് ഇപ്പോ കള്ളുകുടിയന്‍മാര്‍ക്ക് പണികൊടുക്കുന്നത്...അതിലേക്ക് ഊതിക്കഴിഞ്ഞ് കീകീയെങ്ങാനം കേട്ടാല്‍ ചെവിക്കല്ല്പൊളക്കെ അടിയുംതന്ന് വണ്ടീല് കേറ്റി അടുത്ത ആശുപത്രിയില് കൊണ്ടു പോവും.. പിന്നെ ബ്ലഡ് ടെസ്റ്റ്, പിഴ, കേസ്, ജാമ്യം... മുട്ടന്‍ കലിപ്പാവും.........

കള്ളുകുടിച്ച് വണ്ടി ഓടിച്ച് അവസാനം ബ്രെത്ത്അനലൈസറില്‍ ഉമ്മകൊടുത്തിട്ടും, രക്ഷപ്പെടാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ??? 
ഉണ്ടോ???
എനിക്കത് അറിയണം...അറിഞ്ഞേപറ്റൂ....
നേരെ ഗൂഗിളില്‍ ടൈപ്പ് ചെയ്തു...
"ഹൗ കാന്‍ ഐ രക്ഷപെട് ഓഫ് കള്ള് ആന്‍റ് ബ്രെത്ത്അനലൈസര്‍ അണ്ടര്‍ സെക്രട്ടറി ഒഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്...."


ഫാഗ്യം!! കുറേ റിസല്‍ട്ട് ലിസ്റ്റുചെയ്യുന്നുണ്ട്




പക്ഷെ അതു മനസിലാക്കണമെങ്കി ബ്രെത്ത് അനലൈസറിന്‍റെ പ്രവര്‍ത്തനമെങ്ങനെന്ന് മനസിലാക്കണമെന്ന്...ഹും..

ഓക്കേ..എന്നാപ്പിന്നെ ലത് മനസിലാക്കിയിട്ട് തന്നെകാര്യം...
പ്രധാനമായും മൂന്നുതരം ബ്രെത്ത് ടെസ്റ്റിംഗ് ഉപകരണങ്ങളാണ് ഉള്ളത്...

ഒന്നാമത്തെ സാധനത്തിന്‍റെ പേര്
ബ്രെത്തലൈസര്‍(Breathalyzer) 
ഇതില് ഒരു ട്യൂബില്‍ സല്‍ഫ്യൂറിക് ആസിഡ്(sulfuric acid), പൊട്ടാസ്യം ഡൈക്രോമേറ്റ്( potassium dichromate), സില്‍വര്‍ നൈട്രേറ്റ്(silver nitrate), വെള്ളം എന്നിവയുടെ ഒരു ലായനി ഉണ്ടാവും.
കള്ളുകുടിച്ചിട്ടോണ്ടോന്ന് അറിയാന്‍ വേണ്ടി, ഈ ട്യൂബിലെ ലായനിയിലേക്ക് ഊതാന്‍ പറയും...ശ്വാസത്തിലൂടെ പുറത്തുവരുന്ന ആല്‍ക്കഹോള്‍ ഈ മിശ്രിതത്തിന്‍റെ ഓറഞ്ച് നിറത്തിനു കാരണക്കാരനായ ഡൈക്രോമേറ്റ് അയോണിനെ,Cr(VI) പച്ചനിറക്കാരനായ ക്രോമിയം അയോണ്‍,Cr(III) ആക്കിമാറ്റും.  അതായത് കള്ളുകുടിച്ചിട്ടുണ്ടെങ്കി ഓറഞ്ച് നിറത്തിലുള്ള ലായനി ഇപ്പോ പച്ച നിറമായിട്ടുണ്ടാകും..ഞാനിപ്പോ 
ഊതി, കളറുമാറ്റിയ ആ ലായനിയും ആ ട്യൂബിലു നടന്ന രാസപ്രവര്‍ത്തനവും താഴെക്കണ്ടോളൂ....









കുടിച്ചിട്ടുള്ള കള്ളിന്‍റെ അളവിനനുസരിച്ച് നിറത്തിന്‍റെ തീവ്രതയും കിട്ടുന്ന ഇടിയുടെ എണ്ണവും വ്യത്യാസപ്പെടും..


ഇവിടെ സില്‍വര്‍ നൈട്രേറ്റ് ഉല്‍പ്രേരകമായാണ് ഉപയോഗിക്കുന്നത്.. ഉല്‍പ്രേരകമെന്നാല്‍ രാസപ്രവര്‍ത്തനത്തിന്‍റെ വേഗത കൂട്ടാനോ കുറയ്ക്കാനോ ഉപയോഗിക്കുന്ന കിടുപിടികളാണെന്ന് എട്ടാം ക്ലാസില്‍ വച്ച് ആനിടീച്ചറു പഠിപ്പിച്ചത് ഓര്‍മ്മവന്നു... (ഹൊ എന്‍റെയൊരു ഓര്‍മ്മശക്തി...ന്നെ സമ്മതിക്കണം)

ര​ണ്ടാമത്തേത് -ഇന്‍‍റ്റോക്സിലൈസര്‍(Intoxilyzer):
സ്പെക്ട്രോസ്കോപ്പി എന്ന സങ്കേതമാണ് ഇതിന്‍റെ അടിസ്ഥാനം. ആല്‍ക്കഹോള്‍ സാംപിളിലൂടെ (ഊതി വിടുന്നതിലുള്ളത്) ഇന്‍ഫ്രാറെഡ് വികിരണങ്ങളെ കടന്നുപോകാന്‍ അനുവദിക്കുകയും, ആല്‍ക്കഹോളിന്‍റെ ഘടനാപരമായ പ്രത്യേകതകള്‍ കൊണ്ട് അത് ചില പ്രത്യേക തരംഗദൈര്‍ഘ്യമുള്ള ഇന്‍ഫ്രാറെഡ് വികിരണങ്ങളെ ആഗിരണം ചെയ്യുകയും ചെയ്യും. ഈ പ്രക്രിയ ഒരു മൈക്രോപ്രോസസ്സര്‍ ഉപയോഗിച്ച് വിശകലനം ചെയ്താണ് കാര്യങ്ങളു മനസിലാക്കുന്നത്.


കുടിച്ചിട്ടുള്ളതിന്‍റെ ബ്രാന്‍ഡും ആരുടെ കൂടെയിരുന്നു കുടിച്ചു എന്നൊന്നും മനസിലാക്കാന്‍ സാധിച്ചില്ലെങ്കിലും വളരെ കൃത്യമായി ആല്‍ക്കഹോളിന്‍റെ സാന്നിധ്യം ഇതുകൊണ്ട് അറിയാന്‍ കഴിയുമെന്നുള്ളത് ഇന്‍റോക്സിലൈസറിന്‍റെ സവിശേഷതയാണ്. ഇത് വലിയ ഉപകരണമായതുകൊണ്ട് പോലീസുകാര് കൊണ്ടു നടക്കില്ല എന്നൊരു സമാധാനമുണ്ട്

മൂന്നാമത്തേത്..
ആല്‍ക്കോസെന്‍സര്‍(Alcosensor)
തള്ളേ...ഇതാണ് നമ്മ പോലിസുകാരുടെ കയ്യിലിരിക്കുന്നത്.

ഫ്യുവല്‍ സെല്ലിന്‍റെ തത്വത്തെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 
ഫ്യുവല്‍ സെല്ല് എന്ന് പറഞ്ഞാല്‍ ഹൈഡ്രജന്‍, ആല്‍ക്കഹോള്‍ പോലെയുള്ള ഇന്ധനങ്ങളെ വൈദ്യുതിയാക്കി മാറ്റുന്ന ഉപകരണമാണെന്നാ ലൈന്‍മാന്‍ ശിവന്‍കുട്ടിചേട്ടന്‍ പറഞ്ഞുതന്നിട്ടുള്ളത്...

ഇതിന്‍റെ പ്രവര്‍ത്തനമെന്താന്ന് ചോദിച്ചാല്‍- ഊതിവിടുന്ന ആല്‍ക്കഹോളിനെ ഒരു പ്ലാറ്റിനം കമ്പി (ആനോഡ്) ഓക്സീകരിക്കും.  അപ്പോ എഥനോയിക് ആസിഡും, ഹൈഡ്രജന്‍ അയോണുകളും ഇലക്ട്രോണുകളും ഉണ്ടാകും.  ഈ ഇലക്ട്രോണുകള്‍ അടുത്ത പ്ലാറ്റിനം കമ്പിയിലേക്ക്(കാഥോഡ്) ഒഴുകാനും തുടങ്ങും...കൂടുതല്‍ കള്ളുകുടിച്ചിട്ടുണ്ടെങ്കി കൂടുതല്‍ ഇലക്ട്രോണുകള്‍ ഒഴുകും.. ...ഇല്ക്ട്രോണിന്‍റെ ഒഴുക്കാണല്ലോ വൈദ്യുതി... അങ്ങനെയുണ്ടാകുന്ന വൈദ്യുതിയുടെ അളവ് നോക്കിയാല്‍ കുടിച്ച കള്ളിന്‍റെ അളവ്അഥവാ Blood Alcohol Content (BAC) മനസിലാക്കാന്‍ കഴിയുമെന്ന്......പുരിഞ്ചിതാ..?

അപ്പോ പറഞ്ഞുവന്നത് എങ്ങനെ ബ്രെത്ത്അനലൈസറില്‍ നിന്ന് രക്ഷപെടാമെന്ന്...... അത് ഈസിയല്ലേ.. 
ദാ ഈ ലിങ്കിലുഞെക്കൂ. അതില് പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ മനസിലാക്കിയിട്ട് വണ്ടി സ്റ്റാര്‍ട്ടിയാ മതി...ഒരു പുല്ലന്‍റെ അനലൈസറിനേം പ്യാടിക്കണ്ട


പക്ഷേ...





പിടിക്കുന്നത് കേരളപോലിസാണെങ്കി ആ ലിങ്ക് വായിച്ചിട്ടും വല്യകാര്യമൊന്നുമില്ല കേട്ടോ...
രക്ഷപെടണമെന്നുണ്ടെങ്കി.....

ഇല്ല ഞാനതു പറയൂല്ല...പറഞ്ഞു തരൂല.....


വാല്‍ക്കഷ്ണം
100 mL രക്തത്തില് അനുവദനീയമായ മദ്യത്തിന്‍റെ പരമാവധിഅളവ് 30 mg ആണ്. ആദ്യമായിട്ട് പിടിക്കുവാണെങ്കി രണ്ടായിരം രൂപാ പിഴയോ ആറുമാസം തടവോ അല്ലെങ്കില്‍ രണ്ടുകൂടി ഒറ്റ പാക്കേജായോ ആണ് കിട്ടുന്നത്.  കുറ്റം ആവര്‍ത്തിച്ചാല്‍ മൂവായിരം രൂപയോ മൂന്നുവര്‍ഷം തടവോ അല്ലെങ്കി രണ്ടുംകൂടിയോ....


പോലിസ് പിടിക്കുന്നതും പിഴകെട്ടുന്നതുമൊക്കെ ചീളുകേസാണണ്ണാ..അതിനൊക്കെ ഒരു സമാധാനമുണ്ട്.....
പക്ഷെ.. കള്ളുകുടിച്ച് വണ്ടിയോടിച്ചിട്ട് വഴിയേപോകുന്നവനെ ഇടിച്ചിട്ടാ..ഏവന്‍റെയെങ്കിലും വണ്ടിയിലൊന്ന് ചുമ്മാ തട്ടിയാ.....
അയ്യൊ..
നാട്ടുകാര് ഇടിച്ച് നമ്മുടെ കൂമ്പ്കലക്കും....


അനുഭവമുള്ളതുകൊണ്ട് പറയുവാ......

Thursday, July 8, 2010

19 പണി വരുന്ന ഓരോ വഴികളേ...

പണ്ടൊക്കെ നെറ്റ് കഫെ നടത്തുന്നവന്‍മാര് കീ ലോഗര്‍ സോഫ്റ്റ്‍വെയറുകളിട്ടായിരുന്നു നാട്ടുകാരുടെ പാസ്‍വേഡ് അടിച്ചുമാറ്റിക്കോണ്ടിരുന്നത്.. 


ഇപ്പ അടുത്ത ഉഡായിപ്പുമായി ഇറങ്ങിയിരിക്കുന്നു... 


കീ സ്ട്രോക്ക് ലോഗര്‍...
ഇതൊരു എക്സ്റ്റേണല്‍ ഡിവൈസാണ്. ഇതിന്‍റെ സാന്നിധ്യം സോഫ്റ്റ്‍വേറുകളൊന്നും ഉപയോഗിച്ച് കണ്ടുപിടിക്കാനാവില്ല... സാധാരണ ഇത് കീബോര്‍ഡ് കേബിളിന്‍റെ അറ്റത്ത് പിടിപ്പിച്ച് അത് PS/2 പോര്‍ട്ടിലേക്ക് കണക്ട് ചെയ്യും.  വയര്‍ലെസ് കീ ബോര്‍ഡിനൊപ്പവും ഇത് പുട്ടും പഴവും പോലെ വര്‍ക്കുചെയ്യും.


കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് നമ്മളു വിചാരിക്കുന്ന തങ്കക്കുടങ്ങളായ പാസ്‍വേഡുകളേം, ചാറ്റ് ഡീറ്റയില്‍സ്, വെബ് അഡ്രസുകള്‍, സെര്‍ച്ച് ആക്ടിവിറ്റികള്‍ തുടങ്ങിയ കീ സ്ട്രോക്കുകളേം ഇവന്‍ സ്റ്റോര്‍ ചെയ്തു വയ്ക്കും. സ്റ്റോര്‍ ചെയ്തു വക്കുന്ന ഡാറ്റ മറ്റൊരു കമ്പ്യൂട്ടറില്‍ നിന്ന് തിരിച്ചെടുക്കാനും സാധിക്കും...


കീസ്ട്രോക്ക് ലോഗറുകളുടെ ഇന്‍സ്റ്റലേഷന് നിമിഷങ്ങള്‍ മാത്രം മതി. അതായത് നെറ്റകഫെകളിലും എയര്‍പോര്ട്ട് തുടങ്ങിയ പൊതു സ്ഥലങ്ങളിലും, എപ്പോ വേണമെങ്കിലും ആര്‍ക്കും ഇത് പിടിപ്പിക്കേം ഊരിമാറ്റുകേം ചെയ്യാം എന്ന്....


അതുകൊണ്ട് പൊന്നണ്ണമ്മാരേ ഓസിനു ബ്രൗസു ചെയ്യാന്‍ ചാന്‍സുകിട്ടുമ്പോ തീരെ പരിചയം തോന്നാത്ത എന്തെങ്കിലും സാധനങ്ങള് കമ്പ്യൂട്ടറില്‍ പിടിപ്പിച്ചിട്ടുണ്ടോന്ന് ഒന്നു നോക്കിക്കോണം...


പാസ്‍വേഡുകളാ...ഒരിക്ക കൈവിട്ടാ പിന്നെ കിട്ടൂല്ലേ...... പറഞ്ഞേക്കാം.......
(കേരളത്തിലെ ഇന്‍റര്‍നെറ്റ് കഫെകളില്‍ കീസ്ട്രോക്ക് ലോഗറിന്‍റെ ഉപയോഗം അടുത്തകാലത്ത് വര്‍ദ്ധിച്ചിരിക്കുന്നു.. എന്ന് സ്ഥിരീകരിക്കാത്ത ഒരു വാര്‍ത്തയുണ്ട്)

Wednesday, July 7, 2010

23 തീക്കുറുക്കനെ പറപ്പിച്ചോ???

ക്രോമും സഫാരിയുമൊക്കെയിട്ട് അര്‍മാദിക്കുമെങ്കിലും ബ്രൗസറെന്ന് പറഞ്ഞാ ഫയര്‍ഫോക്സു തന്നെ എനിക്കിപ്പഴും...

എന്നാലും എന്‍റെ ഫയര്‍ഫോക്സിനെന്തോ ഒരൂ സൈഡ് വലിവ്.. ഒരു പിക്കപ്പില്ലാത്ത ഫീലിംഗ്... ഇതങ്ങനെ വിട്ടാ പറ്റൂലല്ലോ....

സായിപ്പന്‍മാര് ഫയര്‍ഫോക്സ് റ്റ്വീക്ക്സൊക്കെ കണ്ടുപിടിച്ചുവെച്ചിരിക്കുന്നത്  പിന്നെ എന്നാ ഡാഷിനാ???

ഇതാ വാസൂട്ടന്‍, ഒരു സായിപ്പണ്ണന്‍ പറയുന്നപോലെ ചെയ്യാന്‍ പോണൂ....
ഖാവിലമ്മേ ഖാത്തോളണേ.....

ആദ്യം ഫയര്‍ഫോക്സിന്‍റെ അഡ്രസ് ബാറില്‍ about:config എന്നടിച്ച് എന്‍ററു ചെയ്യണമെന്ന്...ആദ്യമായിട്ട് സായിപ്പ് ഒരു കാര്യം പറയുന്നതല്ലിയോ ചെയ്തേക്കാം..ശ്ശൊ.. അപ്പ ഇങ്ങനെ വന്നു...

 ഞാന്‍ പേടിക്കുമോ.. സായിപ്പല്ലേ കൂടെയുള്ളത്... "i will be careful. i will promise" ലതില്‍ പിടിച്ച് ഞെക്കി...അപ്പ അടുത്ത സ്ക്രീന്‍...ഉം..

ഇനി network.http.pipeliningഎന്ന് filter ല്‍ അടിച്ചിടണം.. പക്ഷേ എനിക്ക് സൗകര്യമില്ല.. ഞാന്‍ കോപ്പി പേസ്റ്റേ ചെയ്യൂ.. ന്തോ ചെയ്യും...




താഴെ ആ കുന്തം വച്ചു കുത്തിയിരിക്കുന്നതില് ഡബിള്‍ ക്ലിക്കുചെയ്താ അതിന്‍റെ വാല്യൂ true ആകുമെന്ന്..ആഹാ എന്നാ അതൊന്നു കാണണമല്ലോ 

ഓഹോ അപ്പ ഇതുപോലെയാണ് വാല്യൂ മാറ്റുന്നത്...
ങും...ഇപ്പം ടെക്നിക് പിടികിട്ടി
network.http.proxy.pipelining
network.protocol-handler.external.ms-help 
content.notify.ontimer
content.interrupt.parsing
plugin.expose_full_path
browser.tabs.showSingleWindowModePrefs
 എല്ലാം ഇതുപോലെ കോപ്പി പേസ്റ്റ് ചെയ്തിട്ട്  ഡബിളടിച്ച് വാല്യൂ true ആക്കി

ഇതില് ചെല സാധനങ്ങള് ടൈപ്പ് ചെയ്തിട്ടാ പ്രിഫറന്‍സ് നേമിന്‍റെ താഴെയായിട്ട് ലിസ്റ്റ് ചെയ്യില്ലാത്രേ....
അപ്പോ അങ്ങനൊരു സാധനം നമ്മള് ഒണ്ടാക്കികൊടുക്കണമെന്ന്.
..ഹും.... ഇതിലും വല്യ അലമ്പുകളൊക്കെ എത്ര ഒണ്ടാക്കിയിരിക്കുന്നു....
അപ്പോഴാ ഈ ചീളുകേസ്.....

ങേ.... അതെങ്ങനാ ഒണ്ടാക്കുന്നതെന്നോ....
ശ്ശെ...ദത് വെറും സിംപിളല്ലേ.....

ആദ്യം ആ സ്ക്രീനിലെവെടെങ്കിലും റൈറ്റ് ക്ലിക്കു ചെയ്യണം...ന്നിട്ട് 
New>Boolean കണ്ടാ..അതിലു ഞെക്കി അടുത്ത വിന്‍റോയില്‍ ഇല്ലാത്തതിന്‍റെ പേര് കോപ്പി പേസ്റ്റ് ചെയ്തു കൊടുക്കാം....


ഇനി ഓക്കേന്ന് അടിച്ച് അടുത്തുവരുന്ന വിന്‍റോയില് true എന്ന് സിലക്ട് ചെയ്യണം.. അത്രേയുള്ളൂ..
എന്നട്ട് ആക്കേ ഗൊടുത്താമതി...


അങ്ങനെ ഇല്ലാത്തതൊക്കെ ഒണ്ടാക്കി ട്രൂവാന്ന് പറഞ്ഞടിച്ചിടുകേം ചെയ്തു... 

ഇനി ട്രൂ ഓര്‍ ഫോള്‍സ് പരിപാടികള്‍സ് വിട്ടിട്ട്
 കുറച്ച് അരിത്തമെറ്റിക് സെറ്റപ്പുകളിലേക്ക് കേറാം... 

ആദ്യം network.http.pipelining.maxrequests ലവിടെ (ഫില്‍റ്ററില്‍) കോപ്പി പേസ്റ്റു ചെയ്യാം...എന്നിട്ട് ഡബിള്‍ ക്ലിക്കിയാല് ഒരു അക്കം കൊടുക്കാന്‍ പറയും.. 
ഞാന്‍ 2 എന്നടിക്കും.. ഹൂം...



ഇനി സ്ക്രീനില്‍ മുമ്പ് ചെയ്തപോലെ എവിടെങ്കിലും....റൈറ്റ് ക്ലിക്ക് താഴെ പോട്ടത്തിലു കാണുന്ന പോലെ Integer ല്‍ ഞെക്കി
 (ഏതിന്‍റെയെങ്കിലും മണ്ടക്കു വെച്ചു ഞെക്കിയാലും ഒരു ചുക്കുമില്ല....റൈറ്റ് ക്ലിക്കണം ത്ര മാത്രം..)  


ഹമ്മേ അവടെ യെന്തരോ എന്‍ററു ചെയ്യണമെന്ന്... എന്തായാലും ഇത്രേം ആയി എന്നാപ്പിന്നെ nglayout.initialpaint.delay  കൂടി കോപ്പി പേസ്റ്റ് ചെയ്ത് അവിടിടാം..
അവിടുന്ന് ഓക്കേന്ന് പറഞ്ഞ് അടുത്ത വിന്‍റോയില്‍ 0 എന്നൂടെ ടൈപ്പി


ആഹാ..അപ്പ അങ്ങനാണ് പുതിയ സാധനങ്ങള് ഒണ്ടാക്കിയിട്ട് വാല്യു കൊടുക്കുന്നത്... ഉം ...ഇനി 

 content.notify.backoffcount എന്ന സാധനം ഒണ്ടാക്കി എന്നടിച്ചു...  അടുത്ത വിന്‍റോയില്‍ 



നെക്സ്റ്റെന്നുപറഞ്ഞാല്‍  ui.submenuDelay എന്ന സാധനം കൂടി ഒണ്ടാക്കി അടുത്ത വിന്‍റോയില്‍ 0 എന്നടിച്ചുകൊടുക്കണമെന്ന്... 



തീരണല്ലില്ലാ.. ഇനി browser.cache.memory.capacity ഉണ്ടാക്കി അതില് 65536 എന്നടിച്ചു..എന്തെങ്കിലും കൊഴപ്പമാവുമോ ന്തോ...

ങും... അടുത്തത് 
network.http.max-persistent-connections-per-server വാല്യൂ 8

അടുത്തതായിട്ട്... 
network.http.max-persistent-connections-per-proxy വാല്യൂ 16 ..
ഇറങ്ങിപ്പോയി ഇനി ചെയ്യാതിരുന്നാലോ.....

കുരുപൊട്ടിക്കാനായിട്ട് ഓരോന്നു എഴുതി വച്ചോളും... 
 network.http.max-connections-per-server വാല്യൂ 16 

മ..... വായില്  തെറിയാ വരുന്നത്. 
content.switch.threshold അതും കൂടി പണ്ടാരമടക്കി 750000 ന്ന് വാല്യൂം കൊടുത്തു


 ശ്ശെടാ ഇത് വല്യ ശല്യമായല്ലാ 
content.notify.interval വാല്യൂ 750000 അടിച്ചേ....


ഞാനിതെറിഞ്ഞുപൊട്ടിക്കും...
content.max.tokenizing.time വാല്യൂ 2250000


ഹോ... കട്ടക്കലിപ്പായി....
ഇനി റീസ്റ്റാര്‍ട്ട് ചെയ്തു നോക്കട്ട്...സ്പീഡ് കൂടിയില്ലെങ്കില്‍ ഇതൊക്കെ എഴുതിപ്പിടിപ്പിച്ച്, എന്നെപ്പറ്റിച്ച ആ വെള്ളത്തൊലിയന്‍ സായിപ്പിന്‍റെ സൈറ്റില് കേറി അവനെ തള്ളക്കു വിളിച്ചട്ട് തന്നെ ബാക്കിക്കാര്യം.....

ഇനി എന്നെയാരും തള്ളക്കുവിളിക്കാതിരിക്കാന്‍ വേണ്ടി.......
ടൈപ്പു ചെയ്ത എന്‍ട്രി കലിപ്പായി ഫീല് ചെയ്താല്‍, അത് കണ്ടുപിടിച്ച് റൈറ്റ് ക്ലിക്കി reset അടിച്ച്
ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ടിയാ മതി

അല്ലെങ്കില് C:\Users\username\AppData\Roaming\Mozilla\Firefox\Profiles/xxxxxxxx.default ഇവിടെച്ചെന്ന് prefs.js ഈ ഫയല് നോട്ട്പാഡില്‍ തൊറന്ന് വേണ്ടാന്നുതോന്നുന്നത് ഡിലീറ്റിയാലും മതി കേട്ടോ... 

ഓരോന്നും എന്താണെന്നും എന്തിനാ ഇത് ചെയ്യുന്നേന്നും അറിയ​ണമെങ്കി അതാതിന്‍റെ മേലുള്ള ലിങ്കത്തിലു പിടിച്ചു ഞെക്കിക്കോ..



























ഇനീം എന്തിനാ ഇങ്ങനെ കണ്ണുതെള്ളി നോക്കുന്നേ..?

എന്താ.. എല്ലാത്തിന്‍റേം ലിങ്കില്ലന്നോ... 
ങാ.. ഇല്ല...ഇപ്പ തല്‍ക്കാലം ഇത്രേം മതീ.. 

(താഴെ വീണുകിടക്കുന്ന കമന്‍റുകളൂടെ വായിച്ചേച്ച് വേണം ഇതൊക്കെ ചെയ്യാന്‍... പറഞ്ഞില്ലെന്നു വേണ്ട)

Friday, July 2, 2010

32 റിമോട്ട് ഹസ്ബന്‍റന്‍സ്

ഹൊ...കട്ടപ്പണിയെന്നു പറഞ്ഞാ കട്ടപ്പണി.....
ഇങ്ങനെ എയറില്‍ നിന്ന് പണിചെയ്യുമ്പോഴാ മലയാളക്കരയിലെ സാറന്‍മാരോട് അസൂയ തോന്നിപ്പോവുന്നത്..

ആക്ഷന്‍പ്ലാന്‍, ഐറ്റം അനാലിസിസ്, ഡയഗ്നോസ്റ്റിക് ടെസ്റ്റ്, സ്കീം ഒഫ് വര്‍ക്ക്..
ന്‍റെമ്മേ... ഇതൊക്കെ ഈ ആഴ്ച തന്നെ ചെയ്തുതീര്‍ക്കണമെന്നാ തല പറ‍ഞ്ഞിരിക്കുന്നത്.....

ഇങ്ങനൊക്കെയുള്ള കാര്യങ്ങളു ബി.എഡിന്‍റെ സിലബസില്‍ ഉണ്ടായിരുന്നാ? ഉണ്ടെന്നെല്ലാരും പറയുന്നു...പക്ഷെങ്കില് ഞാന്‍ വിശ്വസിക്കൂല...

ഫസ്റ്റ് ടേം റിസല്‍ട്ട് അനാലിസിസ് പ്രസന്‍റേഷന്‍  നാളെ  ചെയ്യണം.. അതുകഴിയുമ്പോ എല്ലാരും കൂടി എന്നെ വലിച്ചുകീറി ഭിത്തിയിലൊട്ടിക്കും...അതോര്‍ക്കുമ്പോഴാ........

ഹമ്മേ.....!! നെഞ്ചിന്‍റെ ഇടതുവശത്തായി ഒരു പെരുപ്പ്......

ങേ... എന്താ ഡോക്ടറെ കാണണോയെന്നോ?
ഏയ്.... അത് ഫോണ്‍ വൈബ്രേഷനില്‍ കിടന്നടിക്കുന്നതാ...

.. വൈഫിയുടെ മിസ്ഡ് കാള്‍..
ലവളു ഓണ്‍ലൈന്‍ വരുമ്പോ മിസ്ഡ് കാളുതരും അഞ്ചുമിനിറ്റിനുള്ളില്‍ ജിടോക്കിലോ സ്കൈപിലോ അവൈലബ്ള്‍ ആയില്ലെങ്കില്‍ എന്‍റെ കട്ടേം പടവും മടങ്ങും..അല്ലൈങ്കി മടക്കും...

ഈസ്വരാ ഫവ്വാനേ......കണക്ടാവുന്നുണ്ട്...ല്ലാം ആക്കെ... പക്ഷെ  ഇതെന്തര് ഒന്നും കേള്‍ക്കുന്നില്ലല്ലോ....

ഇന്ന് ഫോണ്‍ചെയ്ത് ന്‍റെ ട്രൗസറുകീറും...
എന്തും വരട്ട് വിളിച്ചേക്കാം... അല്ലെങ്കി ദതുമതി ലവക്ക് ഒരാഴ്ചത്തേക്ക് മിണ്ടാതിരിക്കാന്‍....

"ഹലോ മുത്തേ......"
"ങും..."
"എന്നാപറ്റി  കമ്പ്യൂട്ടറിന്? ഒന്നും കേക്കണില്ലല്ലോ"
"അറിയത്തില്ല.. പാട്ടുവച്ചിട്ടും കേക്കുന്നില്ല കേട്ടാ"
"ആണോ.. എങ്കില്‍ സൗണ്ട് മ്യൂട്ടായിരിക്കുന്നതായിരിക്കും..."
"യെന്തര്?"
"നീ കണ്‍ട്രോള്‍ പാനലില്‍...അല്ലെങ്കില്‍ വേണ്ട ടാസ്ക് ബാറില്‍ പോയി.....സൗണ്ട് ഐക്കണില്‍ ക്ലിക്കി മ്യൂട്ടായിക്കിടക്കുന്നത് ചേഞ്ച് ചെയ്യ്"
"ങേ...യെങ്ങനെ..?"

ടിംഗ്...

ഞാന്‍ ഫോണ്‍ വെച്ചു...ഹല്ല..പിന്നെ...
ലവളെ അതു ശരിയാക്കാന്‍ പഠിപ്പിക്കണമെങ്കില്‍ ഇതുവരെ ഞാന്‍ പഠിച്ച ടീച്ചിംഗ് സ്റ്റ്രാറ്റജികളൊന്നും പോരാ...

സാരമില്ല.. ഇതു പോലെയുള്ള ക്രിറ്റിക്കല്‍ മൊമന്‍റ്സിനെ ഹാന്‍ഡിലു ചെയ്യാന്‍ വേണ്ടി എന്തായാലും ഞാന്‍ മറ്റേക്കാര്യം അവിടെ ചെയ്തു വച്ചിട്ടുണ്ടല്ലാ......

ഫ്ലാഷ്ബാക്ക്.....
ഫ്ലാഷ്ബാക്കായതുകൊണ്ട്.സ്ക്രീന്‍ ഷോട്ടുകള്‍ ബ്ലാക്ക് ആന്‍റ് വൈറ്റില്‍.....ദതാണല്ലോ ലതിന്‍റെയൊരു ലിത്
-------------------------------------------------------------------------------------------------------------
2009 ഡിസംബര്‍ 23
പത്തനാപുരം
10.10 എ.എം
-------------------------------------------------------------------------------------------------------------
നേരെ ദിവിടെപ്പോയി റിമോട്ട് അസിസ്റ്റന്‍സ് സോഫ്റ്റ്‍വെയര്‍ അങ്ങു ഡൗണ്‍ലോഡി...ഇനി ഇന്‍സ്റ്റാളണം....
 അങ്ങനെ ആ പരിപാടി തീര്‍ന്നു.....
-------------------------------------------------------------------------------------------------------------
ദെന്‍.. വെല്‍ക്കം ബാക്ക്....

ഇനി ഇവിടെ ഞെക്കിയാല്‍ ലോഗിന്‍ പേജിലെത്താം..

ഇമെയില്‍ ഐഡിയും പാസ്‍വേഡും അടിച്ചപ്പോ ദിങ്ങനെ വന്നു

റിമോട്ട് കണ്ട്രോളില്‍ ഞെക്കിയേക്കാം...
തള്ളേ...കൊള്ളാം വീട്ടിലെ സിസ്റ്റത്തിന്‍റെ യൂസര്‍നേമും പാസ്‍വേഡും അടിക്കണമെന്ന്....  ഓക്കെ അടിച്ച് അപ്പോ ആ സിസ്റ്റത്തിലെ ഡെസ്ക്റ്റോപ്പ് ലോഗ് മി ഇന്‍ ന്‍റെ സൈറ്റില്‍ ഇങ്ങനെ കണ്ടു....


ഇനി ഇവിടിരുന്ന് എന്‍റെ വീട്ടിലെ സിസ്റ്റം ആക്സസ് ചെയ്യാന്‍ പറ്റും.....
കാര്യങ്ങള് ഞാന്‍ വിചാരിച്ചപോലെ ... സൗണ്ട് മ്യൂട്ടായിക്കിടന്നത് തന്നെ... അത് ശരിയാക്കി...

വീണ്ടും ജിടോക്കില്‍...

"മുത്തേ ഇപ്പോ കേള്‍ക്കാമോ?"
"വ്വോ.. കേക്കാം...കേക്കാം...."
"പിന്നെ എന്താ വിശേഷം?"
"നാളെ അമ്മിണിച്ചിറ്റയുടെ മോള് സുധക്കുട്ടിയുടെ കല്യാണമാ..."
"അതിന്...?"
"എനിക്കൊരു പുതിയ സാരി വേടിക്കണം. കേക്കുന്നുണ്ടോ??"
"........................................".
"........................................".
"........................................".

എന്താന്നറിയില്ല... എന്‍റെ സിസ്റ്റത്തിലെ സൗണ്ട് ഇപ്പോ മ്യൂട്ടായി..
ഇനി അത് സുധക്കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ടേ ശരിയാവൂ...


വാല്‍ക്കഷ്ണം
ലോഗ് മി ഇന്‍ ഉപയോഗിക്കുമ്പോള്‍ ഏത് കമ്പ്യൂട്ടറിനെയാണ് റിമോട്ട് ആക്സസ് ചെയ്യേണ്ടത് അതില്‍ മാത്രം സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. അവരുടെ സെക്യൂര്‍(?) സൈറ്റില്‍ നിന്നും നമ്മുടെ ഇമെയില്‍ ഐഡിയും പാസ്‍വേഡും കൊടുത്ത് റിമോട്ട് അസിസ്റ്റന്‍സ് ചെയ്യാനാകും.  റിമോട്ട് ആക്സസ് ചെയ്യേണ്ട കമ്പ്യൂട്ടറില്‍ ആളുവേണമെന്ന് നിര്‍ബന്ധമില്ല.

കുറച്ചുകൂടി സുരക്ഷിതമായി(?) ഉപയോഗിക്കാവുന്ന ഒന്നാണ് ടീം വ്യൂവര്‍.  ഇത് ഉപയോഗിക്കണമെങ്കില്‍ രണ്ടു സിസ്റ്റങ്ങളിലും സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും.  മാത്രമല്ല ഏത് സിസ്റ്റമാണോ ഉപയോഗിക്കണ്ടത് അതിലെ സോഫ്റ്റ്‍വെയര്‍ തരുന്ന ഐഡിയും പാസ്‍വേഡും ഉപയോഗിച്ചാലേ അതിനുള്ളില്‍ കടക്കാനാവുകയുള്ളു.  ഈ പാസ്‍വേഡ് ഒരു പ്രത്യേക സെഷനില്‍ മാത്രമേ വര്‍ക്കാകുകയുള്ളു.  അതായത് മറ്റൊരിക്കല്‍ റിമോട്ട് ആക്സസ് ചെയ്യണമെങ്കില്‍ വീണ്ടും പാസ്‍വേഡ് ചോദിക്കേണ്ടിവരും. റിമോട്ട് ആക്സസ് ചെയ്യുന്ന കമ്പ്യൂട്ടറില്‍ ആളു വേണമെന്നു ചുരുക്കം. 

റിമോട്ട് അസിസ്റ്റന്‍സിന് ഉപയോഗിക്കാവുന്ന മറ്റു ചില ലിങ്കുകള്‍ കൂടി...