Wednesday, July 7, 2010

23 തീക്കുറുക്കനെ പറപ്പിച്ചോ???

ക്രോമും സഫാരിയുമൊക്കെയിട്ട് അര്‍മാദിക്കുമെങ്കിലും ബ്രൗസറെന്ന് പറഞ്ഞാ ഫയര്‍ഫോക്സു തന്നെ എനിക്കിപ്പഴും...

എന്നാലും എന്‍റെ ഫയര്‍ഫോക്സിനെന്തോ ഒരൂ സൈഡ് വലിവ്.. ഒരു പിക്കപ്പില്ലാത്ത ഫീലിംഗ്... ഇതങ്ങനെ വിട്ടാ പറ്റൂലല്ലോ....

സായിപ്പന്‍മാര് ഫയര്‍ഫോക്സ് റ്റ്വീക്ക്സൊക്കെ കണ്ടുപിടിച്ചുവെച്ചിരിക്കുന്നത്  പിന്നെ എന്നാ ഡാഷിനാ???

ഇതാ വാസൂട്ടന്‍, ഒരു സായിപ്പണ്ണന്‍ പറയുന്നപോലെ ചെയ്യാന്‍ പോണൂ....
ഖാവിലമ്മേ ഖാത്തോളണേ.....

ആദ്യം ഫയര്‍ഫോക്സിന്‍റെ അഡ്രസ് ബാറില്‍ about:config എന്നടിച്ച് എന്‍ററു ചെയ്യണമെന്ന്...ആദ്യമായിട്ട് സായിപ്പ് ഒരു കാര്യം പറയുന്നതല്ലിയോ ചെയ്തേക്കാം..ശ്ശൊ.. അപ്പ ഇങ്ങനെ വന്നു...

 ഞാന്‍ പേടിക്കുമോ.. സായിപ്പല്ലേ കൂടെയുള്ളത്... "i will be careful. i will promise" ലതില്‍ പിടിച്ച് ഞെക്കി...അപ്പ അടുത്ത സ്ക്രീന്‍...ഉം..

ഇനി network.http.pipeliningഎന്ന് filter ല്‍ അടിച്ചിടണം.. പക്ഷേ എനിക്ക് സൗകര്യമില്ല.. ഞാന്‍ കോപ്പി പേസ്റ്റേ ചെയ്യൂ.. ന്തോ ചെയ്യും...
താഴെ ആ കുന്തം വച്ചു കുത്തിയിരിക്കുന്നതില് ഡബിള്‍ ക്ലിക്കുചെയ്താ അതിന്‍റെ വാല്യൂ true ആകുമെന്ന്..ആഹാ എന്നാ അതൊന്നു കാണണമല്ലോ 

ഓഹോ അപ്പ ഇതുപോലെയാണ് വാല്യൂ മാറ്റുന്നത്...
ങും...ഇപ്പം ടെക്നിക് പിടികിട്ടി
network.http.proxy.pipelining
network.protocol-handler.external.ms-help 
content.notify.ontimer
content.interrupt.parsing
plugin.expose_full_path
browser.tabs.showSingleWindowModePrefs
 എല്ലാം ഇതുപോലെ കോപ്പി പേസ്റ്റ് ചെയ്തിട്ട്  ഡബിളടിച്ച് വാല്യൂ true ആക്കി

ഇതില് ചെല സാധനങ്ങള് ടൈപ്പ് ചെയ്തിട്ടാ പ്രിഫറന്‍സ് നേമിന്‍റെ താഴെയായിട്ട് ലിസ്റ്റ് ചെയ്യില്ലാത്രേ....
അപ്പോ അങ്ങനൊരു സാധനം നമ്മള് ഒണ്ടാക്കികൊടുക്കണമെന്ന്.
..ഹും.... ഇതിലും വല്യ അലമ്പുകളൊക്കെ എത്ര ഒണ്ടാക്കിയിരിക്കുന്നു....
അപ്പോഴാ ഈ ചീളുകേസ്.....

ങേ.... അതെങ്ങനാ ഒണ്ടാക്കുന്നതെന്നോ....
ശ്ശെ...ദത് വെറും സിംപിളല്ലേ.....

ആദ്യം ആ സ്ക്രീനിലെവെടെങ്കിലും റൈറ്റ് ക്ലിക്കു ചെയ്യണം...ന്നിട്ട് 
New>Boolean കണ്ടാ..അതിലു ഞെക്കി അടുത്ത വിന്‍റോയില്‍ ഇല്ലാത്തതിന്‍റെ പേര് കോപ്പി പേസ്റ്റ് ചെയ്തു കൊടുക്കാം....


ഇനി ഓക്കേന്ന് അടിച്ച് അടുത്തുവരുന്ന വിന്‍റോയില് true എന്ന് സിലക്ട് ചെയ്യണം.. അത്രേയുള്ളൂ..
എന്നട്ട് ആക്കേ ഗൊടുത്താമതി...


അങ്ങനെ ഇല്ലാത്തതൊക്കെ ഒണ്ടാക്കി ട്രൂവാന്ന് പറഞ്ഞടിച്ചിടുകേം ചെയ്തു... 

ഇനി ട്രൂ ഓര്‍ ഫോള്‍സ് പരിപാടികള്‍സ് വിട്ടിട്ട്
 കുറച്ച് അരിത്തമെറ്റിക് സെറ്റപ്പുകളിലേക്ക് കേറാം... 

ആദ്യം network.http.pipelining.maxrequests ലവിടെ (ഫില്‍റ്ററില്‍) കോപ്പി പേസ്റ്റു ചെയ്യാം...എന്നിട്ട് ഡബിള്‍ ക്ലിക്കിയാല് ഒരു അക്കം കൊടുക്കാന്‍ പറയും.. 
ഞാന്‍ 2 എന്നടിക്കും.. ഹൂം...ഇനി സ്ക്രീനില്‍ മുമ്പ് ചെയ്തപോലെ എവിടെങ്കിലും....റൈറ്റ് ക്ലിക്ക് താഴെ പോട്ടത്തിലു കാണുന്ന പോലെ Integer ല്‍ ഞെക്കി
 (ഏതിന്‍റെയെങ്കിലും മണ്ടക്കു വെച്ചു ഞെക്കിയാലും ഒരു ചുക്കുമില്ല....റൈറ്റ് ക്ലിക്കണം ത്ര മാത്രം..)  


ഹമ്മേ അവടെ യെന്തരോ എന്‍ററു ചെയ്യണമെന്ന്... എന്തായാലും ഇത്രേം ആയി എന്നാപ്പിന്നെ nglayout.initialpaint.delay  കൂടി കോപ്പി പേസ്റ്റ് ചെയ്ത് അവിടിടാം..
അവിടുന്ന് ഓക്കേന്ന് പറഞ്ഞ് അടുത്ത വിന്‍റോയില്‍ 0 എന്നൂടെ ടൈപ്പി


ആഹാ..അപ്പ അങ്ങനാണ് പുതിയ സാധനങ്ങള് ഒണ്ടാക്കിയിട്ട് വാല്യു കൊടുക്കുന്നത്... ഉം ...ഇനി 

 content.notify.backoffcount എന്ന സാധനം ഒണ്ടാക്കി എന്നടിച്ചു...  അടുത്ത വിന്‍റോയില്‍ നെക്സ്റ്റെന്നുപറഞ്ഞാല്‍  ui.submenuDelay എന്ന സാധനം കൂടി ഒണ്ടാക്കി അടുത്ത വിന്‍റോയില്‍ 0 എന്നടിച്ചുകൊടുക്കണമെന്ന്... തീരണല്ലില്ലാ.. ഇനി browser.cache.memory.capacity ഉണ്ടാക്കി അതില് 65536 എന്നടിച്ചു..എന്തെങ്കിലും കൊഴപ്പമാവുമോ ന്തോ...

ങും... അടുത്തത് 
network.http.max-persistent-connections-per-server വാല്യൂ 8

അടുത്തതായിട്ട്... 
network.http.max-persistent-connections-per-proxy വാല്യൂ 16 ..
ഇറങ്ങിപ്പോയി ഇനി ചെയ്യാതിരുന്നാലോ.....

കുരുപൊട്ടിക്കാനായിട്ട് ഓരോന്നു എഴുതി വച്ചോളും... 
 network.http.max-connections-per-server വാല്യൂ 16 

മ..... വായില്  തെറിയാ വരുന്നത്. 
content.switch.threshold അതും കൂടി പണ്ടാരമടക്കി 750000 ന്ന് വാല്യൂം കൊടുത്തു


 ശ്ശെടാ ഇത് വല്യ ശല്യമായല്ലാ 
content.notify.interval വാല്യൂ 750000 അടിച്ചേ....


ഞാനിതെറിഞ്ഞുപൊട്ടിക്കും...
content.max.tokenizing.time വാല്യൂ 2250000


ഹോ... കട്ടക്കലിപ്പായി....
ഇനി റീസ്റ്റാര്‍ട്ട് ചെയ്തു നോക്കട്ട്...സ്പീഡ് കൂടിയില്ലെങ്കില്‍ ഇതൊക്കെ എഴുതിപ്പിടിപ്പിച്ച്, എന്നെപ്പറ്റിച്ച ആ വെള്ളത്തൊലിയന്‍ സായിപ്പിന്‍റെ സൈറ്റില് കേറി അവനെ തള്ളക്കു വിളിച്ചട്ട് തന്നെ ബാക്കിക്കാര്യം.....

ഇനി എന്നെയാരും തള്ളക്കുവിളിക്കാതിരിക്കാന്‍ വേണ്ടി.......
ടൈപ്പു ചെയ്ത എന്‍ട്രി കലിപ്പായി ഫീല് ചെയ്താല്‍, അത് കണ്ടുപിടിച്ച് റൈറ്റ് ക്ലിക്കി reset അടിച്ച്
ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ടിയാ മതി

അല്ലെങ്കില് C:\Users\username\AppData\Roaming\Mozilla\Firefox\Profiles/xxxxxxxx.default ഇവിടെച്ചെന്ന് prefs.js ഈ ഫയല് നോട്ട്പാഡില്‍ തൊറന്ന് വേണ്ടാന്നുതോന്നുന്നത് ഡിലീറ്റിയാലും മതി കേട്ടോ... 

ഓരോന്നും എന്താണെന്നും എന്തിനാ ഇത് ചെയ്യുന്നേന്നും അറിയ​ണമെങ്കി അതാതിന്‍റെ മേലുള്ള ലിങ്കത്തിലു പിടിച്ചു ഞെക്കിക്കോ..ഇനീം എന്തിനാ ഇങ്ങനെ കണ്ണുതെള്ളി നോക്കുന്നേ..?

എന്താ.. എല്ലാത്തിന്‍റേം ലിങ്കില്ലന്നോ... 
ങാ.. ഇല്ല...ഇപ്പ തല്‍ക്കാലം ഇത്രേം മതീ.. 

(താഴെ വീണുകിടക്കുന്ന കമന്‍റുകളൂടെ വായിച്ചേച്ച് വേണം ഇതൊക്കെ ചെയ്യാന്‍... പറഞ്ഞില്ലെന്നു വേണ്ട)

23 comments:

 1. Good one. Thank you.
  but ഡിസ്ക്ലൈമര്‍ പോരാ !

  1) Network.http.pipelining
  ഓഫിസ് കമ്പ്യൂട്ടറില്‍ വര്‍ക്ക്‌ ചെയ്യാന്‍ സാധ്യതയില്ല

  * This preference has an effect only if you are not using a proxy. If you are using a proxy, see network.http.proxy.pipelining.
  * network.http.keep-alive must be set to true for pipelining to work.
  * network.http.version must be set to 1.1 for pipelining to work.
  * Although this preference may improve performance, it may cause problems loading pages from some servers.

  ReplyDelete
 2. മ്യോനെ എന്നെ കിട്ടൂല്ല ഇത്രോക്കെ ചെയ്യാനായി പീസി വേണേ അങ്ങൊട്ട് അയച്ച് തരാം

  ReplyDelete
 3. ശിവേട്ടാ അത്ര നിരീച്ചില്യ...
  എന്നാപ്പിന്നെ ഡിസ്ക് കൈമള്‍ എറര്‍ ഇട്ടേക്കാം........ന്താ

  പീഡീയേ...ഹൂയ്...

  ReplyDelete
 4. firefox version 3.6.6

  network.http.pipelining.maxrequests
  my current value = 4

  possible value range between 1 & 8, and default value is 4, as per mozilla kb

  Why 60?

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. errr...missing hyphen in 3 places.

  network.http.max-connections-per-server
  network.http.max-persistent-connections-per-proxy
  network.http.max-persistent-connections-per-server

  ReplyDelete
 7. ചേട്ടാ കമന്‍റൂരിക്കോണ്ട് പോവല്ലേ...ദത് അവടെ കിടക്കട്ട്......

  ReplyDelete
 8. ഉച്ചയുറക്കം കളഞ്ഞ്..ഇതുവരെയുള്ളത് തിരുത്തിയിട്ടുണ്ട്... :(

  എന്തായാലും ഇത്രേം ആയി... ഇനിയുള്ളതുകൂടി പിടിച്ചോ
  For fast computers and fast connections, optimal settings.

  browser.display.show_image_placeholders: False
  network.http.max-connections: 48
  network.http.max-connections-per-server: 32
  network.http.max-connections-per-proxy: 16
  network.http.max-persistent-connections-per-server : 32
  network.http.pipelining: True
  network.http.pipelining.maxrequests: 32
  network.http.proxy.pipelining: True

  ReplyDelete
 9. അടുത്തത്
  Quick and Dirty Settings

  network.http.pipelining: True
  network.http.pipelining.firstrequest: True
  network.http.pipelining.maxrequests: 8
  nglayout.initialpaint.delay: 0

  Common to all configurations

  These are the settings that seem to be common to all configuration files regardless of connection speed or computer speed with a couple of additions - plugin paths can be found with about: plugins and the bookmark menu delay is turned off.

  network.http.pipelining: True
  network.http.proxy.pipelining: True
  network.http.pipelining.maxrequests: 8
  content.notify.backoffcount: 5
  plugin.expose_full_path: True
  ui.submenuDelay: 0

  ReplyDelete
 10. ഇനീം..
  Fast Computer Fast Connection

  content.interrupt.parsing: True
  content.max.tokenizing.time: 2250000
  content.notify.interval: 750000
  content.notify.ontimer: True
  content.switch.threshold: 750000
  nglayout.initialpaint.delay: 0
  network.http.max-connections: 48
  network.http.max-connections-per-server: 16
  network.http.max-persistent-connections-per-proxy: 16
  network.http.max-persistent-connections-per-server : 8
  browser.cache.memory.capacity: 65536

  A couple settings of note - Firefox is allocated 4096 KB of memory by default and in this configuration we give it roughly 65MB as denoted by the last line. This can be changed according to what is used.

  Fast Computer, Slower Connection

  This configuration is more suited to people without ultra fast connections. I'm not talking about dial up connections but slower DSL / Cable connections.

  content.max.tokenizing.time: 2250000
  content.notify.interval: 750000
  content.notify.ontimer: True
  content.switch.threshold: 750000
  network.http.max-connections: 48
  network.http.max-connections-per-server: 16
  network.http.max-persistent-connections-per-proxy: 16
  network.http.max-persistent-connections-per-server : 8
  nglayout.initialpaint.delay: 0
  browser.cache.memory.capacity: 65536

  ReplyDelete
 11. പണ്ടാരമടങ്ങട്ട്...
  Fast Computer, Slow Connection

  browser.xul.error_pages.enabled: True
  content.interrupt.parsing: True
  content.max.tokenizing.time: 3000000
  content.maxtextrun: 8191
  content.notify.interval: 750000
  content.notify.ontimer: True
  content.switch.threshold: 750000
  network.http.max-connections: 32
  network.http.max-connections-per-server: 8
  network.http.max-persistent-connections-per-proxy: 8
  network.http.max-persistent-connections-per-server : 4
  nglayout.initialpaint.delay: 0
  browser.cache.memory.capacity: 65536

  Slow Computer, Fast Connection

  content.max.tokenizing.time: 3000000
  content.notify.backoffcount: 5
  content.notify.interval: 1000000
  content.notify.ontimer: True
  content.switch.threshold: 1000000
  content.maxtextrun: 4095
  nglayout.initialpaint.delay: 1000
  network.http.max-connections: 48
  network.http.max-connections-per-server: 16
  network.http.max-persistent-connections-per-proxy: 16
  network.http.max-persistent-connections-per-server : 8
  dom.disable_window_status_change: True

  One of the changes made for this particular configuration is the final line where the status bar is disabled for changing web pages to save processor time.

  Slow Computer, Slow Connection

  for the dial-up user...

  content.max.tokenizing.time: 2250000
  content.notify.interval: 750000
  content.notify.ontimer: True
  content.switch.threshold: 750000
  nglayout.initialpaint.delay: 750
  network.http.max-connections: 32
  network.http.max-connections-per-server: 8
  network.http.max-persistent-connections-per-proxy: 8
  network.http.max-persistent-connections-per-server : 4
  dom.disable_window_status_change: True

  ReplyDelete
 12. അത് ശരി മാലീ പോയി ചോരി കുത്തി ഇരിക്കുവാണോ ? ദിത്‌ വായിച്ചപ്പോഴല്ലേ മനസ്സിലായത്‌ . ഇവടെ സായിപ്പന്മാര് ഗമന്ടട്ടെ , ഇതിലും ഭേദം എന്റെ കൈ വെട്ടലായിരുന്നു .ആന്ഗ്രെസി അത്ര പുടിയില്ല . അല്ല പൂച്ചക്കെന്നാ പൊന്നു.......ല്ലേ :)

  ReplyDelete
 13. വിവരൊള്ള കൂട്ടുകാരുള്ളോണ്ട് ഞാനും ഈ ബൂലോകത്തില് ജീവിച്ചുപോണൂ.. അതോണ്ട് ഇതൊന്നും കാണിച്ച് പേടിപ്പിക്കണ്ടാട്ടോ..

  അവതരണം സൂപ്പര്‍..

  ReplyDelete
 14. എന്റേല്‌ പയറുവാസു ഇല്ലാത്തോണ്ട്‌ ഇന്റർനെറ്റ്‌ എക്സ്പ്ലോററിൽ ഈ പരിപാടി പറ്റുവോ ന്ന് നോക്കി.

  വാസു പറഞ്ഞതുപോലെ വലതുമാറി ഞരിഞ്ഞമർന്ന് (റൈറ്റ്‌ ക്ലിക്ക്‌ എന്നതിന്റെ മലയാളമാണേ) ഞാനടിച്ചു.

  ന്യൂ ബൂലിയൻ - one.full.OCR
  എന്നിട്ട്‌ true എന്ന് വാല്യക്കാരനെ കൊടുത്തു.

  അടുത്തതായി വീണ്ടും അമർന്നു.
  ന്യൂ ഇന്റിജർ - full.ocr.count
  എന്നിട്ട്‌ 5 എന്ന വാല്യൻ
  (വാരാന്ത്യമൊക്കെ വരികയല്ലേ, ശ്രീമതീം കുട്ടിഅപ്പുവും നാട്ടിലാ, അതോണ്ട്‌ 5 മതി, ആർത്തി പാടില്ലല്ലൊ)

  യെവടെ, IE റീസ്റ്റാർട്ട്‌ ചെയ്താൽ ഒക്കെ റെഡ്ഡ്യാവും ന്ന് വിചാരിച്ച്‌ വീണ്ടും ഷാട്ടാക്കി. ങേഹെ. ഒരു കുന്തോമില്ല.

  ഫുള്ള്‌ കിട്ടാഞ്ഞതിനാൽ IE-യേയും മൈക്രോസോഫ്റ്റിനേയും ലാപ്‌ടോപ്പിനേയും നാല്‌ ഭള്ള്‌ പറഞ്ഞ്‌ കാര്യം ഒതുക്കിത്തീർപ്പാക്കി.
  (ഒഫീഷ്യൽ ലാപ്‌ടോപ്പല്ലേ, ഭള്ളിൽ നിർത്തി)

  ഇനി പയറുവാസൂനെ തല്ലിക്കൂട്ടണമെങ്കില്‌ സിസ്‌അഡ്മിനെ ചെന്നുകണ്ട്‌ മൂന്ന് പേജിൽ കവിയാത്ത ഒരു ഹരജി കൊടുത്ത്‌ അവനത്‌ സെക്രട്ടേറിയേറ്റിലേയ്ക്കയച്ച്‌ കൈക്കൂലി കൊടുത്ത്‌ അനുമതിയൊക്കെ ആയി വരുമ്പോഴേയ്ക്കും കാണാം വല്ല മോസിലയിലോ ക്രോമിലോ സഫാരിയിലോ ഒപേറയിലോ നെറ്റ്‌സ്കേപ്പിലോ ഒക്കെ അടുത്ത ഗുലുമാലുമായി വാസു പിന്നേം വരണത്‌. അപ്പൊ അത്‌ ഇൻസ്റ്റാളുമെന്റാക്കാൻ വീണ്ടും ഹരജി കൊടുക്കേണ്ടിവരും.

  ഞാനില്ലാപ്പാ ഈ പരിപാടിയ്ക്ക്‌.

  ശ്ശ്ശ്ശ്‌... ഇനീപ്പൊ എന്റെ സർട്ടീറ്റ്‌ കിട്ടീല്ലാന്ന് വാസൂട്ടൻ പറയണ്ട, വളരെ നന്നായിട്ടുണ്ട്‌, ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കാൻ പുതുമയുള്ള ഒരു രീതി. നന്ദി, എനിക്കിത്‌ പരീക്ഷിക്കാൻ പറ്റിയില്ലെങ്കിലും.

  ReplyDelete
 15. വാസോ
  ഫുള്ളി ടെക്നിക്കല്‍ ആയതോണ്ട് ഒരു ചുണ്ണാമ്പും മനസ്സിലായില്ല (എന്നത് എന്റെ മാത്രം കുഴപ്പമാണ്)

  :)

  ReplyDelete
 16. അപ്പൂട്ടാ.. ആ സിസ്അഡ്മിനെ പൂഴിക്കടകനില്‍ വീഴ്ത്താന്‍ വേണ്ടി ഞാന്‍ പറഞ്ഞ മറ്റേ അടവില്ലേ ഇടത്തുമാറി വലിഞ്ഞമര്‍ന്ന് വലതുകാല്‍ മുന്നോട്ട് വച്ച് നെഞ്ചുതല്ലി.... ദതൊന്ന് പരീക്ഷിച്ചു നോക്കൂ.. അഡ്മിനല്ല ഏത് എഡ്‍വിനും അതില് വീഴും....

  നന്ദേട്ടോ.. നിങ്ങക്ക് വൈശാലിയെന്നും വടയെന്നുമൊക്കെ പറഞ്ഞാലല്ലേ മനസിലാവൂ...ഓരോന്ന് എഴുതി പാവം പിള്ളേരേ വഴിതെറ്റിക്കാനായിട്ട്...:):):)

  ReplyDelete
 17. ..ന്റെ വാസ്സോ.. ഞാനും നന്ദേട്ടനും കൂടെ രണ്ട് വൈശാലി വടേം കടിച്ച് ചായേം കുടിച്ച് വരാം, അപ്പോളേക്കും നമ്മ്ടെ കമ്പൂട്ടറിലും ഇത്പോലെന്തൂട്ടെങ്കിലും ചെയ്ത് അവന്റെ പിക്കപ്പ് ഒന്ന് നൂറിലോട്ടാക്ക് ട്ടോ.. :)

  ReplyDelete
 18. മൊത്തവും മാറ്റിയില്ല, കുറച്ചൊക്കെ മാറ്റി, കുഴപ്പമില്ല, എന്തായാലും പഴയസ്പീഡ് കിട്ടുന്നുണ്ട്, (പണ്ടും നല്ല സ്പീഡ് ഒണ്ടായിരുന്നല്ലോ?)

  ReplyDelete
 19. http://www.boygeniusreport.com/2009/01/25/a-handful-of-firefox-tweaks-that-will-double-your-browser-speed/

  ReplyDelete
 20. ശ്ശൊ ഈ വസ്സ്വേട്ടന്‍ പുലിയാണ് കേട്ടോ വെറും പുലിയല്ല ..... തീ പുലി

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. my mozilla tricks is not your copy..

  i post my post on 8 july.your 7 th july.you first
  .
  your opera mini tricks work on my 3110c mobile thankyou.i will tell my friends to visit this blog

  your blog style is very good

  how long you take to write such a blog

  visit this link and look on date
  http://www.bukisa.com/articles/227050_how-to-speed-up-firefox
  jan 9/2010

  ReplyDelete
 23. ജംഗൂസേ നന്ദി..ഇനിയും നല്ല പോസ്റ്റുകളെഴുതുകൂ.. ആശംസകള്‍

  ReplyDelete

കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ