Thursday, July 15, 2010

7 ദാണ്ടകിടക്കുന്നു നിങ്ങടെ രൂഫാ...

ഇല്ലോളം താമയിച്ചാലും നുമ്മ രൂഫയ്ക്കും കിട്ടി.. ഒരു ചിഹ്നം....

കഴിഞ്ഞമാര്‍ച്ചിലാണ് രൂപയ്ക്കും സിംബല് വേണം... സിംബല് വേണം എന്നുപറഞ്ഞ് സര്‍ക്കാര് മുറവിളി തുടങ്ങിയത്...
എന്തായാലും പുതിയ സിംബല്‍ ഇന്ന് അപ്രൂവ് ചെയ്തു..
അംബിക ആന്‍റി പറയുന്നത് ശ്രദ്ധിക്കൂ....
"ഇനിയിത് നോട്ടിലും നാണയത്തിലുമൊക്കെ കാണാം കേട്ടോ...."


ഗോഹട്ടി ഐ.ഐ.റ്റി പ്രൊഡക്ടായ ഡി.ഉദയകുമാറാണ് ഈ ചിഹ്നം രൂപകല്‍പന ചെയ്തത്.... ങും...  എനിക്കു കിട്ടേണ്ട 2.5 ലക്ഷം രൂപ ഉദയന്‍ കൊണ്ടുപോയീന്ന് പറഞ്ഞാമതിയല്ലോ.....

തെരഞ്ഞടുത്ത അവസാന അഞ്ചില്‍,  തലശ്ശേരിക്കാരനായ ഷിബിന്‍ കെ.കെ യുടെ സൃഷ്ടിയുമുണ്ടായിരുന്നു...


അവസാന ലിസ്റ്റിനെപ്പറ്റി
സാമ്പത്തിക മന്ത്രാലയത്തിന്‍റെ സൈറ്റില്‍ നിന്നുമുള്ള ആ വിവരം...
ദാണ്ടെ കെടക്കുന്നു....ഷിബിനെന്ന് പറയുന്നത്, കണ്ണൂരില്‍ തലശ്ശേരിക്കടുത്ത് ഒരു ഹയര്‍ സെക്കണ്ടറി സ്കൂളില്‍ +2 അദ്ധ്യാപകനാണെന്നെ.. 
പോരാത്തതിന് ഒരു തകര്‍പ്പന്‍ ഡിസൈനറും......
ശ്ശൊ...ഞാനും ഒരു തകര്‍പ്പന്‍ ഡിസൈനറാ....
ഒരു സിംബല്‍ അയച്ചിരുന്നെങ്കില്‍ ഈ ബ്ലോഗില്‍ എനിക്കു തന്നെ ആശംസകള്‍ നേരാമായിരുന്നു..


ഷിബിന്‍റെ സൃഷ്ടിയും അതിന്‍റെ വിശദാംശങ്ങളും ഇവിടെക്കാണാം...

ഇവിടെ ഉദയകുമാറിന്‍റെ സൈറ്റും....


ഇവിടെ ഞെക്കിയാല്‍ രൂപയുടെ ഫോണ്ട് ഇന്‍സ്റ്റാളാം...

ഞാന്‍ ചെയ്തു നോക്കി കേട്ടോ...
ഇനി ഈ ഫോണ്ടുള്ള വേര്‍ഡ് ഡോക്കുമെന്‍റ് ആര്‍ക്കെങ്കിലും അയച്ചുകൊടുക്കുവാണെങ്കി, അവര് ഈ ഫോണ്ട് ഇന്‍സ്റ്റാളിയിട്ടുണ്ടെങ്കിലേ കാണാന്‍ പറ്റൂള്ള.. ഫോണ്ട് ഇന്‍സ്റ്റാളാതെ മറ്റുള്ളവര്‍ക്ക് ഇത് കാണണമെങ്കില്‍  MS-word ല്‍ Office menu ( Top Left ) ഞെക്കിയാ word option എന്നൊരു സാധനം കാണാന്‍ പറ്റും.. ദതില് save എന്നൊരു ടാബ് കാണും.. അവിടെ Preserve Fidelity when sharing the document എന്നതില്‍ താഴെക്കാണുന്നപോലെ ചെയ്താല്‍ മതി


7 comments:

 1. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ ഉടനേ അതൊരു പോസ്റ്റാക്കിക്കളയും:)ഗുഡ് കീപ്പിറ്റ് അപ്

  ReplyDelete
 2. angine sympol aayi..
  ini Rs.nnonnum ezhuthiyal pora..

  ReplyDelete
 3. Ini ithonnu varakkan marannal roopayude moolyam kurayumo entho ?

  ReplyDelete
 4. ഉദയനാണ് താരം ! (രൂപ തിളങ്ങട്ടെ)

  ഡോളറും യൂറോയും പോലെ ഇന്ത്യന്‍ രൂപയും രാജ്യാന്തര കറന്‍സിയായി വളരുന്നത്(ഡോളറിനെയും യൂറോയെയും ബഹുമാനിക്കുന്ന ഇന്ത്യക്കാര്‍ക്കിഷ്ടമാകുമോ എന്തോ)ഇന്ത്യയെ സംബന്ധിച്ച് ശ്രദ്ധേയമായ ഒരു വളര്‍ച്ചയുടെ ഭാഗമാണ്. ഇതോടെ കള്ളനോട്ടടി അവസാനിക്കുമെന്നോ രാജ്യത്ത് പണപ്പെരുപ്പനിരക്ക് കുറയുമെന്നോ ഒന്നുമല്ല. എങ്കിലും ഈ മാറ്റത്തിന് സുസ്ഥിരമായ രാജ്യാന്തരവലതുപക്ഷ ചിന്തയുടെ രാഷ്ട്രീയമുണ്ട് എന്നുഹിക്കാം.

  ഇനിയങ്ങോട്ട് മൊത്തത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുക ഈ ചിഹ്നമായിരിക്കും എന്നതില്‍ സംശയമില്ല. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ മുതല്‍ സാധാരണ ബിസ്കറ്റ് പായ്ക്കറ്റിന്‍റെ പിന്നില്‍ വരെ വിലയ്‍ക്കു മുന്നില്‍ ഈ ചിഹ്നം വരും. അതുകൊണ്ട് തന്നെ സുപ്രധാനമായ ഒരാഘോഷമാണ് രൂപയുടെ പുതിയ ചിഹ്നം. ചരിത്രത്തില്‍ സ്ഥാനം നേടിയ ഉദയകുമാറിനും ഇന്ത്യന്‍ കറന്‍സിക്കും ഒരോ സലാം.

  ReplyDelete
 5. രൂപക്ക്‌ ചിഹ്നമൊക്കെയായി... ചിഹ്നം പ്രമാണിച്ച്‌ ഫ്രീ വല്ലതും...

  ഉദയനും ഷിബുവും ഒരേ നിലവാരം പുലർത്തി. പക്ഷെ ഉദയന്റെ ഡിസൈൻ വ്യക്തമായി ചിഹ്നത്തെ ഹിന്ദിയിലെത്തിച്ചു... അവിടെ മാർക്കും വീണു...

  ReplyDelete
 6. കരഞ്ഞിട്ടു കാര്യമില്ല കാക്കരേ...
  ലവന്‍ വല്യ പുള്ളിയല്ലിയോ...ഐ.ഐ.റ്റി..

  ഇനി
  ഷിബിന്‍റെ പ്രതികരണം താഴെ വായിക്കാം..
  I tried to combine the English letter 'R' and hindi 'Ra'.
  And those two strokes represents "Stable Positive Growth".
  These were the core idea of the design.
  Udayakumar got more into Devanagiri. May be thats why he got an edge.
  Also my inclined strokes may be get some difficulty when its gets very much
  pixelised or when shown as a matrix blocks. Jury asked about this during presentation.
  I am not impressed with udaya's explanation as tri colour element it.
  His "equal to" to concept is ok.
  In my analysis among the five, competition must be between me and Uadaya, compared to other 3(Its just my opinion)

  ReplyDelete
 7. ഹാ
  യെവന്മാര്‍ പുലികളാണല്ലോ!!

  ReplyDelete

കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ