Friday, July 23, 2010

27 ഇങ്ങനേം ബ്ലോഗ് വായിക്കാം..

ബിസിയായത് കാരണം പുതിയ ബ്ലോഗുകള്  വായിക്കാന്‍ സമയം തീരെക്കിട്ടുന്നില്ല.. പിന്നെ വായിക്കാന്‍ വേണ്ടി ഇതെല്ലാം
ബ്രൗസറില്‍ ബുക്ക് മാര്‍ക്ക് ചെയ്തു വയ്ക്കുകയെന്നുപറഞ്ഞാ ഒരുമാതിരി കച്ചടപരിപാടിയാ.. ഇനിയെന്തെങ്കിലും പുതിയ മാര്‍ഗ്ഗം കണ്ടെത്തിയേ പറ്റൂ... എന്തായാലും ഒരു സാധനം കിട്ടിയിട്ടുണ്ട്...ഒന്നു പരീക്ഷിച്ചു നോക്കിയേക്കാം...

ങാ.. അതിന്‍റെ ലിങ്കിലു പിടിച്ചു ഞെക്കി... 

ഇനിയൊരു അക്കൗണ്ട് ഓപ്പണ്‍ചെയ്യണം...ഇമെയിലോ യൂസര്‍നേമോ കൊടുക്കണം.

മതി പണിതീര്‍ന്നു. ഇമെയില്‍ കണ്‍ഫര്‍മേഷന്‍ ഒന്നുമില്ലാത്തതുകൊണ്ട് രക്ഷപെട്ടു.
ഇനി ലത് രണ്ടും ബുക്ക്മാര്‍ക്ക് ബാറിലേക്ക് ഡ്രാഗ്ചെയ്ത് പിടിപ്പിക്കണം.
അങ്ങനെ കാര്യങ്ങള് സെറ്റായി.. ഇനി പിന്നീട് വായിക്കാമെന്ന് വിചാരിക്കുന്ന പേജില് നിന്ന് ബുക്ക്മാര്‍ക്ക് ബാറിലുള്ള Read Later ല്‍ വെറും ഒറ്റ ഞെക്കു ഞെക്കിയാല്‍ ആ പേജ് സേവാകും..



ബ്രൗസറില്‍ ഒരു പേജ് വീണ്ടും ബുക്ക്മാര്‍ക്ക് ചെയ്യാന്‍ നോക്കിയാല്‍ ഡ്യൂപ്ലിക്കേറ്റ് ബുക്ക്മാര്‍ക്കിംഗിന് സാധ്യതയുണ്ട്.. പക്ഷേ ഇതില് നേരത്തെസേവുചെയ്തിട്ടുള്ള ഒരു പേജ് വീണ്ടും സേവു ചെയ്യാന്‍ നോക്കിയാല്‍ അത് അപ്ഡേറ്റഡ് എന്ന് മാത്രമേ കാണിക്കൂ.. എന്നുപറഞ്ഞാ ഡ്യൂപ്ലിക്കേറ്റ് ചെയ്യില്ലാന്ന്..

പിന്നെ സെവുചെയ്തു വച്ചിരിക്കുന്നത്, വായിക്കണമെന്ന് തോന്നുമ്പോ, ബുക്ക് മാര്‍ക്ക് ബാറിലുള്ള Instapaper ല്  ഞെക്കിയാ ഇതുവരെ സേവു ചെയ്തിരിക്കുന്നത് കാണാന്‍ പറ്റും..

വായിച്ച് കഴിഞ്ഞ് അതിനെ ഡിലീറ്റു ചെയ്യാം..സ്റ്റാര്‍ ചെയ്തു വയ്ക്കാം..
വേണമെങ്കില്‍ ഈ പേജുകളെയൊക്കെ വളരെ ഈസിയായി ഫോള്‍ഡറുകളിലിട്ട് തരം തിരിച്ച് സൂക്ഷിക്കുകേം ചെയ്യാം.. ..

ടെക്സ്റ്റ് മാത്രം കണ്ടാല്‍ മതിയെങ്കില്‍ അതിനും ഓപ്ഷനുണ്ട്.  ഇതിനെയൊക്കെ വേണമെങ്കി ആര്‍ക്കൈവ് ചെയ്യുകേം ചെയ്യാം.... അത് കലക്കി...

ഇത് ഒരു ഓണ്‍ലൈന്‍ സര്‍വ്വീസായതുകൊണ്ട്, ഇമെയില്‍ അഡ്രസ് (പാസ്‍വേഡ് ഇട്ടിട്ടുണ്ടെങ്കില്‍ അതും) അടിച്ച് ഏത് കമ്പ്യൂട്ടറില്‍ നിന്നും സേവുചെയ്തുവച്ചിരിക്കുന്ന പേജുകള്‍ വായിക്കാം..

എനിച്ചിത് ഫയങ്കര ഇഷ്ടായി

27 comments:

  1. ഗൊള്ളാം..ഗൊള്ളാം..
    ഇങ്ങ്ക്കിഷ്ടായെങ്കീ എനിച്ചും ഇഷ്ടായീ!

    ReplyDelete
  2. ഇതുതന്നെയല്ലേ, കുറച്ചൂടെ ഭംഗിയായ ഡെലീഷ്യസ് ചെയ്യുന്നതു്? (യാഹൂന്റെ കൈവശമിരിക്കുന്ന വലരെ പഴേ ഒരു സര്‍വ്വീസാണതു്.)

    ReplyDelete
  3. ..ഡെലീഷ്യസിനെപ്പറ്റി എനിക്കറിയില്ലായിരുന്നു... എന്തായാലും അതുംകൂടി ഒന്നു ട്രൈചെയ്തു നോക്കട്ടെ...

    വിവരങ്ങള്‍ തന്നതിന് നന്ദി സെബിന്‍

    ReplyDelete
  4. പാച്ചേനിJuly 23, 2010 at 2:36 PM

    this problem has been dragging in my mind since i bought my laptop. the technique which u had put across with ur blog community is really appreciable.thanks a lot.

    എന്നൊക്കെ പറയണമെങ്കില്‍ ഞാന്‍ ശുക്രി ആയിരിക്കണം.

    ReplyDelete
  5. in my opine, instapaper is very simple and user friendly. so we can suggest it for a normal user.
    at the sametime, delicious is okay for an advanced user. right?

    anyway thank u vasu for this nice info

    ReplyDelete
  6. അപ്പോള്‍ അണ്ണന്‍ ഭയങ്കര ബിസി ആണല്ലേ???

    എപ്പിക്കിനെ കുറ്റം പറഞ്ഞിട്ട് അതിന്‍റെ സ്ക്രീന്‍ ഷോട്ടാണല്ലോ???

    ReplyDelete
  7. മാനേ...സിജൂ..... ക്രോമിന്‍റേം സഫാരീന്‍റേം ഒപ്പേറടേം ഫയര്‍ഫോക്സിന്‍റേം ബുക്ക്മാര്‍ക്ക് ബാറുകള് തീരെ ഫ്രീ അല്ല....എപിക് കൊണ്ട് ഇങ്ങനെയെങ്കിലുമൊരു പ്രയോജനമുണ്ടാവട്ടെയെന്ന് വിചാരിച്ചു

    ReplyDelete
  8. പക്ഷെ ചെമസ്ട്രി സാരേ എങ്ങനെ ബ്ലോഗ് വായിക്കാം എന്ന് മാത്രം പറഞ്ഞില്ലല്ലോ ? ;)

    ReplyDelete
  9. അത് അടുത്ത പോസ്റ്റില് പറഞ്ഞ്തരാം.
    ഇപ്പോ ആ സൈഡിലേക്ക് മാറിനിക്ക്

    ReplyDelete
  10. ഇതെല്ലാം ബുക്കുമാര്‍ക്കി കൂട്ടിക്കൂട്ടി വച്ചിട്ട് വാസു എന്ത്വാ ചെയ്യാമ്പോന്നെ? കക്കൂസില്‍ ഇരിക്കുമ്പം ശരിക്കും ഞെക്കുന്നതിനു പകരം ടോയിലേറ്റ് (സോറി ഇന്സ്റ) പേപ്പറില്‍ ഞെക്കുമോ? :)
    ഞാന്‍ വിചാരിക്കുന്നത് ഒരു ഗുളിക ആക്കി ഇതെല്ലാം അണ്ണാക്കില്‍ വച്ചു തന്നിരുന്നെങ്കില്‍, വേഷാ വിഴുങ്ങാമായിരുന്നു.

    ReplyDelete
  11. എന്നാ ജോക്കേക്ക് വേണ്ടി ഞാന്‍ കക്കൂസിന്നിറങ്ങുമ്പോ അത് ഗുളികയാക്കി കൊണ്ടുത്തരാം.. ന്താ?
    :):):)

    ReplyDelete
  12. ഈ പുതിയ അറിവ് ഇവിടെ പങ്ക് വെച്ചതിന് നന്ദി :)

    ReplyDelete
  13. ഛായ്....
    വൃത്തികെട്ട വാസു.

    ReplyDelete
  14. ഹായ്... സംസ്കാര സം പന്ന നായ വഷളന്‍!!

    ReplyDelete
  15. ബുക്ക്‌മാര്‍ക്ക് ചെയ്തത് ഓഫ്‌ലൈന്‍ ആയിട്ടും വായിക്കാന്‍ പറ്റുമെന്നാ തോന്നുന്നത്

    ReplyDelete
  16. എന്‍റെ കണ്ണ് നിറഞ്ഞു പോയി ......

    ReplyDelete
  17. പുതിയ എപിക് ബ്രൌസറിലെ collections application നും ഇതു തന്നെയല്ലെ ചെയ്യുന്നത്? സംശയമാണേ.

    ReplyDelete
  18. ലത് എനിക്കിഷ്ട്ടായി.

    ReplyDelete
  19. Hi, i love this blogs. All the best

    ReplyDelete
  20. kollam kollam................

    ReplyDelete
  21. വളരെ വിജ്ഞാനപ്രദമായ ലേഖനം.കൂടുതല്‍ അറിവുകള്‍ പ്രതീക്ഷിക്കുന്നു.അഭിനന്ദനങ്ങള്‍ ഈ ബ്ലോഗിന്റെ വായനക്കാരോട് ഒരുവാക്ക്
    നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
    ഇലക്ട്രോണിക്സ് കേരളം എന്ന ഈ സൈറ്റ്
    സന്ദര്‍ശിക്കണം

    ReplyDelete

കുടുംബത്തീപിറന്നവനാണെങ്കി എന്തെങ്കിലും എഴുതിയേച്ചും പോ