ക്രോമും സഫാരിയുമൊക്കെയിട്ട് അര്‍മാദിക്കുമെങ്കിലും ബ്രൗസറെന്ന് പറഞ്ഞാ ഫയര്‍ഫോക്സു തന്നെ എനിക്കിപ്പഴും...
എന്നാലും എന്‍റെ ഫയര്‍ഫോക്സിനെന്തോ ഒരൂ സൈഡ് വലിവ്.. ഒരു പിക്കപ്പില്ലാത്ത ഫീലിംഗ്... ഇതങ്ങനെ വിട്ടാ പറ്റൂലല്ലോ....
സായിപ്പന്‍മാര് ഫയര്‍ഫോക്സ് റ്റ്വീക്ക്സൊക്കെ കണ്ടുപിടിച്ചുവെച്ചിരിക്കുന്നത് പിന്നെ എന്നാ ഡാഷിനാ???
ഇതാ വാസൂട്ടന്‍, ഒരു സായിപ്പണ്ണന്‍ പറയുന്നപോലെ ചെയ്യാന്‍ പോണൂ....
ഖാവിലമ്മേ ഖാത്തോളണേ.....
ആദ്യം ഫയര്‍ഫോക്സിന്‍റെ അഡ്രസ് ബാറില്‍
about:config എന്നടിച്ച് എന്‍ററു ചെയ്യണമെന്ന്...ആദ്യമായിട്ട് സായിപ്പ് ഒരു കാര്യം പറയുന്നതല്ലിയോ ചെയ്തേക്കാം..ശ്ശൊ.. അപ്പ ഇങ്ങനെ വന്നു...
ഞാന്‍ പേടിക്കുമോ.. സായിപ്പല്ലേ കൂടെയുള്ളത്... "i will be careful. i will promise" ലതില്‍ പിടിച്ച് ഞെക്കി...അപ്പ അടുത്ത സ്ക്രീന്‍...ഉം..
ഇനി network.http.pipeliningഎന്ന് filter ല്‍ അടിച്ചിടണം.. പക്ഷേ എനിക്ക് സൗകര്യമില്ല.. ഞാന്‍ കോപ്പി പേസ്റ്റേ ചെയ്യൂ.. ന്തോ ചെയ്യും...
താഴെ ആ കുന്തം വച്ചു കുത്തിയിരിക്കുന്നതില് ഡബിള്‍ ക്ലിക്കുചെയ്താ അതിന്‍റെ വാല്യൂ true ആകുമെന്ന്..ആഹാ എന്നാ അതൊന്നു കാണണമല്ലോ
ഓഹോ അപ്പ ഇതുപോലെയാണ് വാല്യൂ മാറ്റുന്നത്...
ങും...ഇപ്പം ടെക്നിക് പിടികിട്ടി
network.http.proxy.pipelining
network.protocol-handler.external.ms-help
content.notify.ontimer
content.interrupt.parsing
plugin.expose_full_path
browser.tabs.showSingleWindowModePrefs
എല്ലാം ഇതുപോലെ കോപ്പി പേസ്റ്റ് ചെയ്തിട്ട് ഡബിളടിച്ച് വാല്യൂ true ആക്കി
ഇതില് ചെല സാധനങ്ങള് ടൈപ്പ് ചെയ്തിട്ടാ പ്രിഫറന്‍സ് നേമിന്‍റെ താഴെയായിട്ട് ലിസ്റ്റ് ചെയ്യില്ലാത്രേ....
അപ്പോ അങ്ങനൊരു സാധനം നമ്മള് ഒണ്ടാക്കികൊടുക്കണമെന്ന്.
..ഹും.... ഇതിലും വല്യ അലമ്പുകളൊക്കെ എത്ര ഒണ്ടാക്കിയിരിക്കുന്നു....
അപ്പോഴാ ഈ ചീളുകേസ്.....
ങേ.... അതെങ്ങനാ ഒണ്ടാക്കുന്നതെന്നോ....
ശ്ശെ...ദത് വെറും സിംപിളല്ലേ.....
ആദ്യം ആ സ്ക്രീനിലെവെടെങ്കിലും റൈറ്റ് ക്ലിക്കു ചെയ്യണം...ന്നിട്ട്
New>Boolean കണ്ടാ..അതിലു ഞെക്കി അടുത്ത വിന്‍റോയില്‍ ഇല്ലാത്തതിന്‍റെ പേര് കോപ്പി പേസ്റ്റ് ചെയ്തു കൊടുക്കാം....
ഇനി ഓക്കേന്ന് അടിച്ച് അടുത്തുവരുന്ന വിന്‍റോയില് true എന്ന് സിലക്ട് ചെയ്യണം.. അത്രേയുള്ളൂ..
എന്നട്ട് ആക്കേ ഗൊടുത്താമതി...
അങ്ങനെ ഇല്ലാത്തതൊക്കെ ഒണ്ടാക്കി ട്രൂവാന്ന് പറഞ്ഞടിച്ചിടുകേം ചെയ്തു...
ഇനി ട്രൂ ഓര്‍ ഫോള്‍സ് പരിപാടികള്‍സ് വിട്ടിട്ട്
കുറച്ച് അരിത്തമെറ്റിക് സെറ്റപ്പുകളിലേക്ക് കേറാം...
ആദ്യം network.http.pipelining.maxrequests ലവിടെ (ഫില്‍റ്ററില്‍) കോപ്പി പേസ്റ്റു ചെയ്യാം...എന്നിട്ട് ഡബിള്‍ ക്ലിക്കിയാല് ഒരു അക്കം കൊടുക്കാന്‍ പറയും..
ഞാന്‍ 2 എന്നടിക്കും.. ഹൂം...
ഇനി സ്ക്രീനില്‍ മുമ്പ് ചെയ്തപോലെ എവിടെങ്കിലും....റൈറ്റ് ക്ലിക്ക് താഴെ പോട്ടത്തിലു കാണുന്ന പോലെ Integer ല്‍ ഞെക്കി
(ഏതിന്‍റെയെങ്കിലും മണ്ടക്കു വെച്ചു ഞെക്കിയാലും ഒരു ചുക്കുമില്ല....റൈറ്റ് ക്ലിക്കണം ത്ര മാത്രം..)
ഹമ്മേ അവടെ യെന്തരോ എന്‍ററു ചെയ്യണമെന്ന്... എന്തായാലും ഇത്രേം ആയി എന്നാപ്പിന്നെ
nglayout.initialpaint.delay കൂടി കോപ്പി പേസ്റ്റ് ചെയ്ത് അവിടിടാം..
അവിടുന്ന് ഓക്കേന്ന് പറഞ്ഞ് അടുത്ത വിന്‍റോയില്‍ 0 എന്നൂടെ ടൈപ്പി
ആഹാ..അപ്പ അങ്ങനാണ് പുതിയ സാധനങ്ങള് ഒണ്ടാക്കിയിട്ട് വാല്യു കൊടുക്കുന്നത്... ഉം ...ഇനി
content.notify.backoffcount എന്ന സാധനം ഒണ്ടാക്കി 5 എന്നടിച്ചു... അടുത്ത വിന്‍റോയില്‍
നെക്സ്റ്റെന്നുപറഞ്ഞാല്‍ ui.submenuDelay എന്ന സാധനം കൂടി ഒണ്ടാക്കി അടുത്ത വിന്‍റോയില്‍ 0 എന്നടിച്ചുകൊടുക്കണമെന്ന്...
തീരണല്ലില്ലാ.. ഇനി browser.cache.memory.capacity ഉണ്ടാക്കി അതില് 65536 എന്നടിച്ചു..എന്തെങ്കിലും കൊഴപ്പമാവുമോ ന്തോ...
ങും... അടുത്തത്
network.http.max-persistent-connections-per-server വാല്യൂ 8
അടുത്തതായിട്ട്...
network.http.max-persistent-connections-per-proxy വാല്യൂ 16 ..
ഇറങ്ങിപ്പോയി ഇനി ചെയ്യാതിരുന്നാലോ.....
കുരുപൊട്ടിക്കാനായിട്ട് ഓരോന്നു എഴുതി വച്ചോളും...
network.http.max-connections-per-server വാല്യൂ 16
മ..... വായില് തെറിയാ വരുന്നത്.
content.switch.threshold അതും കൂടി പണ്ടാരമടക്കി 750000 ന്ന് വാല്യൂം കൊടുത്തു
ശ്ശെടാ ഇത് വല്യ ശല്യമായല്ലാ
content.notify.interval വാല്യൂ 750000 അടിച്ചേ....
ഞാനിതെറിഞ്ഞുപൊട്ടിക്കും...
content.max.tokenizing.time വാല്യൂ 2250000
ഹോ... കട്ടക്കലിപ്പായി....
ഇനി റീസ്റ്റാര്‍ട്ട് ചെയ്തു നോക്കട്ട്...സ്പീഡ് കൂടിയില്ലെങ്കില്‍ ഇതൊക്കെ എഴുതിപ്പിടിപ്പിച്ച്, എന്നെപ്പറ്റിച്ച ആ വെള്ളത്തൊലിയന്‍ സായിപ്പിന്‍റെ സൈറ്റില് കേറി അവനെ തള്ളക്കു വിളിച്ചട്ട് തന്നെ ബാക്കിക്കാര്യം.....
ഇനി എന്നെയാരും തള്ളക്കുവിളിക്കാതിരിക്കാന്‍ വേണ്ടി....... ടൈപ്പു ചെയ്ത എന്‍ട്രി കലിപ്പായി ഫീല് ചെയ്താല്‍, അത് കണ്ടുപിടിച്ച് റൈറ്റ് ക്ലിക്കി reset അടിച്ച്
ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ടിയാ മതി
അല്ലെങ്കില് C:\Users\username\AppData\Roaming\Mozilla\Firefox\Profiles/xxxxxxxx.default ഇവിടെച്ചെന്ന് prefs.js ഈ ഫയല് നോട്ട്പാഡില്‍ തൊറന്ന് വേണ്ടാന്നുതോന്നുന്നത് ഡിലീറ്റിയാലും മതി കേട്ടോ...
ഓരോന്നും എന്താണെന്നും എന്തിനാ ഇത് ചെയ്യുന്നേന്നും അറിയണമെങ്കി അതാതിന്‍റെ മേലുള്ള ലിങ്കത്തിലു പിടിച്ചു ഞെക്കിക്കോ..
ഇനീം എന്തിനാ ഇങ്ങനെ കണ്ണുതെള്ളി നോക്കുന്നേ..?
എന്താ.. എല്ലാത്തിന്‍റേം ലിങ്കില്ലന്നോ...
ങാ.. ഇല്ല...ഇപ്പ തല്‍ക്കാലം ഇത്രേം മതീ..
(താഴെ വീണുകിടക്കുന്ന കമന്‍റുകളൂടെ വായിച്ചേച്ച് വേണം ഇതൊക്കെ ചെയ്യാന്‍... പറഞ്ഞില്ലെന്നു വേണ്ട)